തത്വത്തില്‍ ഉമേഷേട്ടന്റെ പോസ്റ്റിലെ വാദങ്ങളോട് യോജിപ്പ്. ഹിന്ദുമതത്തിന്റെ ഇത്തരമൊരു ഫ്ലക്സിബിളിറ്റി കാരണം തന്നെയാണ് അതിനെ കൃത്യമായ ചട്ടക്കൂടുകള്‍ ഉള്ള മറ്റു മതങ്ങളേക്കാളും ഭയാശന്കകളോടെ ചിലപ്പോഴെന്കിലും നോക്കിക്കാണേണ്ടിവരുന്നതും. ബുദ്ധനും മുന്പേ ഇന്ന് നമ്മള്‍ ഹിന്ദുമതം എന്നു വിളിക്കുന്ന മതത്തിന്റെ ആദിമരൂപങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ വിഗ്രഹാരാധനയിലും ബഹുദൈവവിശ്വാസത്തിലും ഒക്കെ അധിഷ്ഠിതമായിരുന്നു. ഇവയെല്ലാം കലര്‍ന്ന വിവിധമതവിഭാഗങ്ങള്‍ ആയിരുന്നു ഇന്ത്യന്‍ സബ്‌കോണ്ടിനന്റില്‍ നില നിന്നിരുന്നത് . കൂടുതല്‍ സോഫിസ്റ്റിക്കേറ്റഡ് ആയ ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും ആവിര്‍ഭാവത്തോടെ പിന്നീട് സ്വാഭാവികമായും പ്രാകൃതമായ ശൈവ-വൈഷ്ണവ മതങ്ങളുടെ പോപ്പുലാരിറ്റി കുറഞ്ഞു. ലൈംഗികതയെ ആരാധിച്ചിരുന്ന ഈശ്വരവാദികളായ ശൈവമതത്തില്‍ നിന്നും ലൈംഗികതയെയും ദൈവത്തെയും തള്ളിപ്പറഞ്ഞ ബുദ്ധമതത്തിലേക്ക് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് കൂറു മാറി. (ഭഗവാന്‍ എന്ന വാക്കിന്റെ എറ്റിമോളജി പരിശോധിച്ചാല്‍ - ലിംഗയോനീസംയോജനം/ക്രിയേഷന്‍/ക്രിയേറ്റര്‍ എന്നതില്‍ നിന്നും ഐശ്വര്യമുള്ളവന്‍ എന്നതിലേക്ക് മാറുന്നത് ഈ കാലഘട്ടത്തില്‍ ആണ്. ബുദ്ധ-ജൈനമതങ്ങളില്‍ ക്രിയേറ്ററുമില്ല ലൈംഗികതയ്ക്ക് പ്രാധാന്യവുമില്ല. അപ്പോള്‍ ഭഗവാന്‍ എന്ന പദം തുടര്ന്നും ഉപയോഗിക്കാന്‍ അവര്‍ക്ക് അത്തരമൊരു അര്‍ത്തവ്യതിയാനം ആവശ്യമായിരുന്നു). ഈ ഒരു അന്തരീക്ഷത്തിലാണ് ശന്കരാചാര്യര്‍ അവതരിക്കുന്നത്. പോപ്പുലാരിറ്റി നഷ്ടപ്പെട്ട ഹിന്ദുമതത്തെ റിവൈവ് ചെയ്യാന്‍ ശന്കരാചാര്യര്‍ പ്രയോഗിച്ചത് മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്ന തന്ത്രം തന്നെയായിരുന്നു. (അതിനു അദ്ദേഹത്തെ സഹായിച്ചത് കൃത്യമായ ചട്ടക്കൂടുകള്‍ ഇല്ലാത്ത ഹൈന്ദവപാരമ്പര്യവും). ഒന്ന് ലൈംഗികതയെ തള്ളിപ്പറയുക. സാത്വികനാവുക എന്നാല്‍ ലൈംഗികതയില്‍ നിന്നും വിരക്തനാവുക. രണ്ട്. പ്രാകൃതവും വിഗ്രഹാധിഷ്ഠിതവുമായ ദൈവസന്കല്പത്തെ നിരാകരിക്കുക. അതിനായി രൂപകല്പന ചെയ്തതാണ് അദ്വൈത സിദ്ധാന്തം. ബുദ്ധമതത്തിന്റെ നിരീശ്വരവാദത്തോട് കട്ടക്ക് കട്ട നില്ക്കുന്നതും എന്നാല്‍ ദൈവത്തെ തള്ളിപ്പറയാത്തതുമായ ഒരു ഫിലോസഫി. വീണ്ടും ഇന്ത്യയില്‍ ഹിന്ദുമതം തഴച്ചു വളരുന്നു. (അതോടൊപ്പം ശന്കരാചാര്യര്‍ നിലവിലുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ഭൂരിഭാഗത്തെയും തള്ളിപ്പറയുന്നില്ല എന്നതും പ്രസക്തമാണ്).
പിന്നീട് മുഗളരുടേയും ക്രൈസ്തവരുടേയും ആവിര്ഭാവത്തോടെ ഹിന്ദുമതത്തിനു ചെറിയ തോതിലെന്കിലും അപചയം സംഭവിക്കുന്നു . കാരണം അതിഥികളുടെ സന്കല്പങ്ങള്‍ അല്പം കൂടി സോഫിസ്റ്റിക്കേറ്റഡ് ആണ്. ശന്കരദര്ശനം ഫിലോസഫിക്കല്‍ തലത്തിലേ വിഗ്രഹാരാധനയെ തള്ളിപ്പറയുന്നുള്ളൂവെന്കിലും സെമിറ്റിക് മതങ്ങങ്ങള്‍ അനുഷ്ഠാനങ്ങളുടെ തലത്തില്‍ തന്നെ വിഗ്രഹാരാധനയെ തള്ളിപ്പറയുന്നുണ്ട്. പോരാത്തതിനു ലൈംഗികതയുടെ മുകളില്‍ ഉള്ള കണ്ട്രോളും. ഈ മതങ്ങള്‍ സ്വാഭാവികമായും പ്രചാരം നേടുന്നു. ഹിന്ദുമതം വിട്ടുകൊടുക്കുമോ? അവിടെയാണ് ദയാനന്ദസരസ്വതി എന്റര്‍ ചെയ്യുന്നതും സെമിറ്റിക് സന്കല്പങ്ങളോട് കൂടുതല്‍ അടുത്ത് നില്ക്കുന്ന തരത്തില്‍ ഹിന്ദുമതവിശ്വാസങ്ങളെ റീഡിഫൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നതും. ഇതും ഒരു പരിധി വരെ ഏശി. ഇന്നു പാര്‍ത്ഥനും ശ്രീ പിള്ളയും സ്വാമി സന്ദീപ് ചൈതന്യയുമെല്ലാം എടുത്തലക്കുന്ന നിര്‍ഗുണനിരാകാരപരബ്രഹ്മത്തില്‍ അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങള്‍ ഓപ്ഷനല്‍ ആണെന്ന മട്ടില്‍ ഉള്ള ഹിന്ദുമതസന്കല്പം ഇവിടെയാണ് തുടങ്ങുന്നത്. അവരുടെ വാദപ്രകാരം അതങ്ങ് പ്രപഞ്ചാരംഭം മുതല്ക്കേയുള്ളതാണ്. (ശന്കരാചാര്യര്‍ ചാതുര്‍വര്ണ്യത്തെ നേരിട്ടോ പരോക്ഷമായോ തള്ളിപ്പറയുന്നില്ല എന്നതും ആചാരാനുഷ്ഠാനങ്ങളെ അതേ പടി നിലനിര്ത്തുന്നു എന്നതും ആയിരുന്നു പ്രധാനവ്യത്യാസം. ഇന്നത്തെ ഹിന്ദുമതസന്കല്പം എത്ര സെമിറ്റിക് ആവാമോ അത്രയും ആയ തരത്തില്‍ ആണ്).
എന്നാല്‍ കാലക്രമേണ സെമിറ്റിക് സന്കല്പങ്ങളും അല്പസ്വല്പമെന്കിലും പ്രാകൃതമായി തുടങ്ങുന്നു. ഗലീലിയോക്കും ബ്രൂണോയ്ക്കും ഡാര്‍വിനും ശേഷം സഭയുടെയും ഇസ്ലാമിന്റെയും സെമിറ്റിക് ദൈവസന്കല്പത്തിനു പോലും പരിക്കു പറ്റിത്തുടങ്ങുന്നു. ബിംഗ് ബാംഗിനെയും മറ്റും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഉള്ക്കൊള്ളിക്കാന്‍ സെമിറ്റിക് മതങ്ങള്‍ ശ്രമിക്കുന്നുവെന്കിലും പരിണാമസിദ്ധാന്തം പോലുള്ള പൂര്ണമായും ദൈവത്തെ തള്ളിപ്പറയുന്ന ശാസ്ത്രസത്യങ്ങളുടെ മുന്പില്‍ അവര്ക്കും കാലിടറുന്നു.
പക്ഷേ ഇവിടെയും പരാജയം സമ്മതിക്കാന്‍ നമ്മുടെ ഹിന്ദുമതം തയ്യാറല്ല. ഗോപാലകൃഷ്ണന്റെയും മറ്റും ശ്രമങ്ങള്‍ ഈ ലൈനിലാണ്. പരിണാമസിദ്ധാന്തം അടക്കം സകല ശാസ്ത്രസത്യങ്ങളും ഹിന്ദുമതപാരമ്പര്യവുമായി ചേര്ന്നുപോകും എന്നു വരുത്തിത്തീര്ക്കുക. കൃത്യമായ ചട്ടക്കൂടുകള്‍ ഇല്ല എന്നത് തന്നെയാണ്‍ ഗോപാലകൃഷ്ണനെയും ബ്ലോഗിലെ കൗണ്ടര്‍പാര്ട്ടുകളായ പാര്‍ത്ഥനെപ്പോലുള്ളവരെയും നിര്‍ഭയം ഹിന്ദുമതഗ്രന്തങ്ങള്‍ ഇഷ്ടം ഉള്ള പോലെ വ്യാഖ്യാനിക്കാന്‍ സഹായിക്കുന്നത്. ഏത് ശ്ലോകത്തിന്റെയും പുരാണകഥയുടെയും അര്‍ത്ഥം അവര്ക്കിഷ്ടമുള്ള പോലെ വ്യാഖ്യാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യമുണ്ട്. വിശ്വാസിള്‍ക്കിടയില്‍ നിന്നും എതിര്‍പ്പു വരേണ്ട കാര്യമില്ല. ക്രൈസ്തവര്‍ക്കും ഇസ്ലാമിനും ഇക്കാര്യത്തില്‍ പരിമിതികള്‍ ഉണ്ട്. ബുദ്ധമതത്തിന്റേയും ജൈനരുടേയും പുരോഗതി പിറകിലോട്ടാണ്‍ താനും.
ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ വേണ്ടിയല്ലെന്ന് പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു. വിയോജിപ്പുകള്‍ സ്വാഗതം ചെയ്യുന്നു.
ഹിന്ദുമതത്തിന്റെ നാള്‍വഴികള്‍
ഗുരുകുലത്തിലെ ഈ പോസ്റ്റിനിട്ട കമന്റ് ഇവിടെ സൂക്ഷിക്കുന്നു എന്ന് മാത്രം. ചര്‍ച്ച അവിടെ തന്നെ തുടരാന്‍ താല്പര്യം. മറുപടികളും അവിടെ തന്നേക്കാം :)
Subscribe to:
Post Comments (Atom)
CopyLeft Information
Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.


10 comments:
ഓ.. ഇ തൊരു മൽസരമായിരുന്നല്ലേ? ഗോംബറ്റീഷൻ സ്പിരിറ്റുണ്ടായാൽ നന്ന്...
അപ്പോ ങ്ങള് പുലിയാരുന്നല്ലേ..കാലം മാറുമ്പോള്‍ കോലവും മാറണമല്ലോ. (ശ്രീ പിള്ളയേയും സന്ദീപ് ചൈതന്യയേയും മറ്റും ബഹുമാനിക്കുന്നു)
കൃത്യമായ നിരീക്ഷണം. ഇതില്‍ പറയുന്ന പിള്ള ഏതാണെന്ന് മനസ്സിലായില്ല. (ബ്ലോഗിലെ ആത്മീയത എഴുതുന്ന പിള്ളയാണോ?)
യുക്തി ബോധത്തോടെ ചിന്തിക്കുന്നവരുടെ മുന്നില്‍ ഗോപാല കൃഷ്ണനും കാലിടറും എന്ന് തന്നെയാണ് സൂരജിന്റെയം മറ്റും ശ്രമ ഫലമായി കോവാലന്‍ വീഡിയോ ഡിലീറ്റ് ചെയ്ത സംഭവം സൂചിപ്പിക്കുന്നത്.
ഈ പുള്ളിയെ വിട്ടുപോയോ? ...പേര്: ഗിരീഷ്കുമാര്‍. ശ്രീപുരം തന്ത്ര റിസര്‍ച്ച് സെന്ററിന്റെ അധ്യക്ഷന്‍. ഇങ്ങേരുടെ കുറെ പ്രഭാഷണങ്ങള്‍ യൌടുബില്‍ സുലഭമാണ്. കേള്‍ക്കാന്‍ താല്പര്യമുള്ളവര്‍ കേള്‍ക്കുക... എന്നിട്ട ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യ്...ചുമ്മാ കേള്‍ക്ക്... നമ്മള്‍ മലയാളിക്ക് പൊതുവേ ഉള്ള ശീലമാണല്ലോ...അറ്റവും മുറിയും കേട്ടും കണ്ടും മൊത്തത്തില്‍ വിമര്‍ശിക്കുക ....എന്നത്......
എട്ടു ഭാഗങ്ങള്‍ ഉള്ള ഒരു സംവാദമാണ്... മുഴുവന്‍ കേട്ടിട്ടേ...എന്തെങ്കിലും വിളമ്പാവൂ...
http://www.youtube.com/watch?v=kORGvHoZ0Nk
പ്രവാസി,
കേട്ടിട്ടുണ്ട്. ഒരു കാര്യം ഉറപ്പിച്ച് പറയാം. പുള്ളി പറയുന്ന സയന്സ് പൊട്ടത്തെറ്റാണ്. സമയം പോലെ പോസ്റ്റെഴുതാം.
ഈ post വായിച്ചിട്ട് എനിക്കു മനസ്സിലായത് പുതുതായി കണ്ടുപിടിക്കുന്ന ശാസ്ത്രീയ സത്യങ്ങൾ തങ്ങളുടേതാക്കാനും, അതുവഴി വിശ്വാസത്തിനു ആധികാരികത നൽകാനും ഹിന്ദുമതവും, മറ്റു മതങ്ങളും ശ്രമിക്കുന്നു എന്നും. അത്തരം ഒരു അജണ്ടയുടെ ഭാഗമാണു പുതിയ ഭാഷ്യകാരന്മാർ എന്നുമാണു.
ഇനി Calvin ഓടു ചില സംശയങ്ങൾ
1. ഹിന്ദുമതമോ അല്ലെങ്കിൽ മറ്റേതെങ്കിലും മതങ്ങളോ ശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചിരുന്നതായി വിശ്വസിക്കുന്നുണ്ടോ?
2. താങ്കൾ തന്നെ പറയുന്നതുപോലെ വളരെ flexible ആയ ഹിന്ദുമതത്തിൽ ഒന്നോ, രണ്ടോ പേർ മാത്രം വിചാരിച്ചാൽ ഒരു അജണ്ട നടപ്പിലാക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നുണ്ടോ?
3. ശ്രുതികളും, സ്മൃതികളും ആധുനിക കാലഘട്ടത്തിനു മുൻപ്, മറ്റേതെങ്കിലും സംസ്കാരങ്ങളാൽ എഴുതപ്പെട്ട/പ്രചരിപ്പിക്കപെട്ട അറിവുകളേക്കാൾ താഴെയാണെന്നു കരുതുന്നുണ്ടോ?
4. സാംഖ്യശാസ്ത്രം, ബൃഹദാരണ്യകോപനിഷത്ത് അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും പുസ്തകങ്ങൾ (പരിഭാഷ) വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അവയിലെ analytic രീതി ശ്രദ്ധിച്ചിട്ടുണ്ടോ?
5. അവസാനമായി, ഒരു ചോദ്യം- പുതിയ തലമുറയെ പെട്ടെന്നു Convince ചെയ്യാൻ വേണ്ടി, ആധുനികശാസ്ത്രത്തിന്റെ ചുവടുപിടിച്ച് നടത്തുന്ന വ്യഖ്യാനങ്ങൾക്കെതിരെ ആണോ തങ്കളുടെ പ്രധിഷേധം? അതോ, വളച്ചൊടിക്കലുകൾക്കെതിരെ മാത്രമാണോ വിമർശനം? (ഞാൻ ഗോപാലകൃഷ്ണഫാനല്ല എന്നും കൂടി പറഞ്ഞോട്ടെ)
ഇത്രയും ചോദിച്ചത് താങ്ങളുടെ വിശ്വാസങ്ങളെ കുറിച്ച് അടുത്തറിയാനാണു. വ്യക്തമായി മനസ്സിലാക്കാതെ വെറുതെ comment എഴുതുന്നതിൽ കാര്യമില്ല എന്നാണു എന്റെ വിശ്വാസം.
എന്റെ വിശ്വാസം എന്ത് എന്നത് ഇവിടെ ഒരു വിഷയമാണോ? വ്യക്തിനിഷ്ഠതയെക്കാള്‍ വസ്തൂനിഷ്ഠതയിലൂന്നിയാവേണം സംവാദങ്ങള്‍, അതല്ലേ അതിന്റെ ശരി.
തീച്ചയായും ശരിയാണു Calvin. പക്ഷെ Blog പോലെ ഒരു മാദ്ധ്യമത്തിൽ, പരസ്പരം ഒരു പരിചയവുമില്ലാത്ത രണ്ടു പേർ സംസാരിക്കുന്നതിനു മുൻപ് പരസ്പരം ഒന്നു മനസ്സിലാക്കുന്നത് നല്ലതാൺ എന്നു തോന്നിയതുകൊണ്ടു മാത്രമാണു ചോദിച്ചത്. Calvin പറയുന്നതുപോലെ, ആരുപറയുന്നു എന്നല്ല എന്തു പറയുന്നു എന്നാണു നോക്കേണ്ടത് - 100% ശരി. പക്ഷെ അങ്ങനെയല്ല പലപ്പോഴും Blog comments വായിക്കുമ്പോൾ എനിക്കു തോന്നാറുള്ളത്.
പല Blogകളിലും നല്ല രീതിയിൽ വളരാവുന്ന ചർച്ചകൾ വെറും വ്യക്തിവിദ്വേഷത്തിലേക്കും, തേജോവധങ്ങളിലേക്കുമൊക്കെ വളരുന്നതു കണ്ടിട്ടുണ്ട്. അത്തരം ഒരു 'തീവ്രവാദി' ആണെങ്കിൽ ആദ്യമേ ഒഴിഞ്ഞേക്കാം എന്നു കരുതിയെന്നു മാത്രം. (മനുഷ്യനെ വെടിവെച്ചു കൊല്ലുന്ന തീവ്രവാദികളേക്കാൾ ഭയങ്കരന്മാരാണു പല മതപണ്ഢിതന്മാരും, ശാസ്ത്രജ്ഞന്മാരും! സ്വന്തം വിശ്യാസങ്ങളിൽ നിന്നും ഒരടി മാറി ചിന്തിക്കാൻ തയ്യാറാവില്ല!)
Calvinടെ postകൾ ഞാൻ മുകളിലെ comment ഇട്ടു കഴിഞ്ഞാണു വായിച്ചത്. ഇഷ്ടപ്പെട്ടു.
1. ഹിന്ദുമതമോ അല്ലെങ്കില്‍ മറ്റേതെങ്കിലും മതങ്ങളോ ശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചിരുന്നതായി വിശ്വസിക്കുന്നുണ്ടോ?
ഇതിന്റെ മുകളില്‍ ഉള്ള ഒരു ചര്ച്ച ഗുരുകുലത്തില്‍ നടക്കുന്നതിന്റെ ലിന്ക് ആണ്‍ പോസ്റ്റില്‍ ഉള്ളത്. ഉമേഷും സൂരജും ബാബുവും എക്സും മറ്റും വിശസമായി ഈ വിഷയത്തില്‍ എഴുതിയിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങളില്‍ പലതിനോടു യോജിപ്പ്. ചര്‍ച്ച അവിടെ തുടരുന്നു ശ്രദ്ധിക്കുമല്ലോ.
2. താങ്കള്‍ തന്നെ പറയുന്നതുപോലെ വളരെ flexible ആയ ഹിന്ദുമതത്തില്‍ ഒന്നോ, രണ്ടോ പേര്‍ മാത്രം വിചാരിച്ചാല്‍ ഒരു അജണ്ട നടപ്പിലാക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നുണ്ടോ?
ഒന്നും പറയാന്‍ പറ്റില്ല. ഒരു സാഹചര്യം ഒത്തു വന്നാല്‍ ഒരാള്‌മതിയാകും :)
3. ശ്രുതികളും, സ്മൃതികളും ആധുനിക കാലഘട്ടത്തിനു മുന്‍പ്, മറ്റേതെങ്കിലും സംസ്കാരങ്ങളാല്‍ എഴുതപ്പെട്ട/പ്രചരിപ്പിക്കപെട്ട അറിവുകളേക്കാള്‍ താഴെയാണെന്നു കരുതുന്നുണ്ടോ?
ഇല്ല.
4. സാംഖ്യശാസ്ത്രം, ബൃഹദാരണ്യകോപനിഷത്ത് അല്ലെങ്കില്‍ അതുപോലുള്ള ഏതെങ്കിലും പുസ്തകങ്ങള്‍ (പരിഭാഷ) വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവയിലെ analytic രീതി ശ്രദ്ധിച്ചിട്ടുണ്ടോ?
ഉവ്വല്ലോ. ഭാരതീയപൈതൃകത്തെ അപ്പടി തള്ളിക്കളയുക അല്ല എന്റെ നിലപാട്. ലീലാവതി ഇഷ്ടപ്പെടുന്ന, മനുസ്മൃതിയുടെ പല ഭാഗങ്ങളോടും വിയോജിക്കുന്ന ഉപനിഷത്തുകളിലെ പലതിന്റെയും അനാലിറ്റിക് രീതിയോട് വിയോജിപ്പുള്ള ( ലോജിക്കല്‍ റീസണിംഗിനു പകരം ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റ്സ്) ഒരു വ്യക്തിയാണ് ഞാന്‍. ഇതില്‍ മനുസ്മ്രൃതിയോട് പൊളിറ്റിക്കലി വിയോജിപ്പുണ്ടെന്കിലും അതിന്റെ അര്ത്ഥം അതിനെ മുന്‍കാലപ്രാബല്യത്തോടെ തള്ളിക്കളയുന്നു എന്നല്ല. പൊതുവെ ഭാരതീയരുടെ ഗണിതത്തിലെയും ജ്യോതിശ്ശാസ്ത്രത്തിലെയും നേട്ടങ്ങളെക്കുറിച്ച് മതിപ്പാണ്. ജ്യോതിഷത്തെക്കുറിച്ച് നേരെ തിരിച്ചും :)
5. അവസാനമായി, ഒരു ചോദ്യം- പുതിയ തലമുറയെ പെട്ടെന്നു Convince ചെയ്യാന്‍ വേണ്ടി, ആധുനികശാസ്ത്രത്തിന്റെ ചുവടുപിടിച്ച് നടത്തുന്ന വ്യഖ്യാനങ്ങള്‍ക്കെതിരെ ആണോ തങ്കളുടെ പ്രധിഷേധം? അതോ, വളച്ചൊടിക്കലുകള്‍ക്കെതിരെ മാത്രമാണോ വിമര്‍ശനം? (ഞാന്‍ ഗോപാലകൃഷ്ണഫാനല്ല എന്നും കൂടി പറഞ്ഞോട്ടെ)
പ്രധാനമായും വളച്ചൊടിക്കല്‍. പിന്നെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനഃപൂര്‍വം ചില സയന്റിഫിക് വേഡുകള്‌ഉപയോഗിക്കുന്നത് - ഉദാ നാനോടെക്നോളജി, പോസ്റ്റിവ് എനര്ജി, മുതലായവ - അതിനോടും എതിര്‍പ്പുണ്ട്.
പൗരാണിക ഭാരതത്തിലെ ശാസ്ത്രവളര്‍ച്ചയെക്കുറിച്ച് മതിപ്പേയുള്ളു. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അവതിരിപ്പിക്കുന്നതിനോടാണ് വിയോജിപ്പ്. അതിന്റെ പിറകിലെ രാഷ്ട്രീയത്തോടും.
പ്രവാസീ,
ആ പ്രസംഗം കേട്ടു, ശ്രീ.കലാ നാഥനും, ഗിരീഷും ആയിട്ടുള്ള സംവാധം. കലാനാഥന്റെ ചോദ്യം : അരിയെത്ര ?
ഗിരീഷ് : പയറഞ്ഞാഴി.
ഹോമങ്ങളും യാഗങ്ങളും വെറും തട്ടുപ്പും കോടികള്‍ ചിലവാക്കിയുള്ള പരിപാടി ചൂഷണമല്ലേ എന്ന് ചോദ്യം.
ഉത്തരം :ആ ടൈപ് യാഗങ്ങള്‍ ചൂഷണമാണ്. എന്നാല്‍ അതല്ലാത്തതും ഉണ്ട് എന്ന്. പിന്നേ ഏത് ടൈപ്പാണ് വേണ്ടത് ??? ആ....
അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.