ഉബുണ്ടു ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക് തല്സമയം താപനില നിരീക്ഷിക്കാനുള്ള ലളിതമായ ഒരു വഴിയാണ് താഴെ പറയുന്നത്.
1. താഴെ പറയുന്ന കമാന്ഡ് ഉപയോഗിച്ച് സെന്‍സര്‍ ആപ്‌ലെറ്റ് ഇന്സ്റ്റാള്‍ ചെയ്യുക.
sudo apt-get install sensors-applet
2. അതിനു ശേഷം മെനു പാനലില്‍ എവിടെയെങ്കിലും ഒന്ന് റൈറ്റ് ക്ലിക് ചെയ്ത് 'Add to Panel' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. ലിസ്റ്റില്‍ നിന്നും 'Hardware sensors monitor ' സെലക്ട് ചെയ്ത് add button അമര്‍ത്തുക.
3. റീലോഗിന്‍ ചെയ്യുക. CPU മുതലായവയുടെ താപനില ഇപ്പോള്‍ പാനലില്‍ കാണാന്‍ സാധിക്കും.
60 ഡിഗ്രീയിലും മുകളിലാണ് താപനില എങ്കില്‍ ലാപ്ടോപ്പിന്റെ സ്ഥാനം മാറ്റി വെയ്ക്ക്കു, റൂമില്‍ ഏസിയോ ഫാനോ മറ്റോ ഉണ്ടെങ്കില്‍ പ്രവര്‍ത്തിപ്പിക്കുക മുതലായവ താല്‍ക്കാലികം ആയി ഗുണം ചെയ്യും . സ്ഥിരമായി ഉയര്‍ന്ന താപനില കാണിക്കുന്നുണ്ടെങ്കില്‍ CPU fan ഒരു ടെക്നീഷ്യനെക്കൊണ്ട് പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും .


2 comments:
If you want some stylish widgets, try screenlets. It do have sensor widgets.
Thanks :)
അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.