tag:blogger.com,1999:blog-7803534296948780839.post83194567830630149..comments2023-05-22T10:21:21.132-05:00Comments on Singularity: ഓണം, കേരളം , മഹാബലി, ചരിത്രം , ആഘോഷങ്ങള്‍Calvin Hhttp://www.blogger.com/profile/00971264265083630675noreply@blogger.comBlogger14125tag:blogger.com,1999:blog-7803534296948780839.post-86437500855815906242013-09-11T11:30:29.053-05:002013-09-11T11:30:29.053-05:00ഓണതെപറ്റി അനാവശ്യം പറയാന്‍ നീ ആരാട തെണ്ടി ഓണതെപറ്റി അനാവശ്യം പറയാന്‍ നീ ആരാട തെണ്ടി Anonymoushttps://www.blogger.com/profile/03932485611980349290noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-75182264385287331052012-08-14T15:31:34.407-05:002012-08-14T15:31:34.407-05:00ഇനി ഓണം ഒരു കാര്‍ഷിക ഉത്സവം ആകാനും യാതൊരു സാധ്യതയു...ഇനി ഓണം ഒരു കാര്‍ഷിക ഉത്സവം ആകാനും യാതൊരു സാധ്യതയും ഇല്ല. കര്‍ക്കിടകത്തിലെ മഴയെ അതിജീവിക്കുന്ന ഒരു കാര്‍ഷിക വിളകളും കേരളത്തില്‍ പരമ്പരാഗതമായി കൃഷി ചെയപ്പെടിട്ടില്ല [ഈ നെല്ലോക്കെ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു 500 വര്‍ഷം മാത്രമേ ആയിക്കാണൂ Rohinhttps://www.blogger.com/profile/04101403763849510988noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-34315483613140201232012-08-14T02:22:30.165-05:002012-08-14T02:22:30.165-05:00വളരെ മികച്ച ഒരു ലേഖനം. അഭിനന്ദനങ്ങള്‍.
എല്ലാ മേഖ...വളരെ മികച്ച ഒരു ലേഖനം. അഭിനന്ദനങ്ങള്‍.

എല്ലാ മേഖലകളിലും പ്രത്യേകിച്ച്, സാംസ്കാരിക മേഖലയില്‍, ശൂദ്ര (നായര്‍) ആധിപത്യം നിലനില്‍ക്കുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. തിരുവിതാംകൂര്‍ രാജാക്കന്മാര് ശൂദ്രന്മാര് ആയിരുന്നത് ഈ ആധിപത്യത്തിന്റെ ചരിത്ര പരമായ കാരണമാവാം. ശൂദ്രനെ അനുകരിക്കുവാനുള്ള അവര്‍ണ്ണന്റെ ശ്രമത്തില്‍ നിന്നാവാം ശൂദ്രാചാരങ്ങള് മറ്റു ജാതികളിലേക്കും പടര്‍ന്നത്. ഏതായാലും ശൂദ്രാചാരങ്ങളും, കാവി ഭീകരരുടെ രാഷ്ട്രീയ മോഹങ്ങളും ചേര്‍ന്ന് കേരളത്തിലെ പൊതു സമൂഹത്തില്‍ പല അബദ്ധങ്ങളും തെറ്റിധാരണകളും അടിച്ചേല്‍പ്പിക്കുന്നു. പുട്ടും, അപ്പവും, ഇടിയപ്പവും, പത്തിരിയും പോലെയുള്ള കേരള തനിമയുള്ള വിഭവങ്ങളെ നികൃഷ്ടവും ശൂദ്രന് തമിഴനില്‍ നിന്ന് കടം കൊണ്ട ദോശയും ഇഡലിയും സാമ്പാറും ശ്രേഷ്ടവും ആയി അവതരിപ്പിക്കുന്ന ശൂദ്ര മലയാള സിനിമകള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.

NB: സിന്ധു നദീതട സംസ്കാര കാലത്ത് പശുവിറച്ചി വളരെ വിശിഷ്ടമായ ഭോജനം ആയിരുന്നു എന്ന് ചരിത്ര പരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്ന് വെച്ചാല്‍ പശുവിറച്ചി ഇന്ത്യ യുടെ ഏറ്റവും പുരാതനവും വിശിഷ്ടവുമായ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പൊതു സമൂഹത്തില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുന്നതിനെക്കാള്, എന്ത് കൊണ്ടും എതിര്ക്കപ്പെടെണ്ടത് പരസ്യമായി പശുവിറച്ചി കഴിക്കാന്‍ വിസമ്മതിക്കുന്നതല്ലേ? Jo Joe Vanchickalhttps://www.blogger.com/profile/14702185133669675364noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-64684061206446579772012-08-14T02:03:31.082-05:002012-08-14T02:03:31.082-05:00വളരെ മികച്ച ഒരു ലേഖനം. അഭിനന്ദനങ്ങള്‍.
എല്ലാ മേഖ...വളരെ മികച്ച ഒരു ലേഖനം. അഭിനന്ദനങ്ങള്‍.

എല്ലാ മേഖലകളിലും പ്രത്യേകിച്ച്, സാംസ്കാരിക മേഖലയില്‍, ശൂദ്ര (നായര്‍) ആധിപത്യം നിലനില്‍ക്കുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. തിരുവിതാംകൂര്‍ രാജാക്കന്മാര് ശൂദ്രന്മാര് ആയിരുന്നത് ഈ ആധിപത്യത്തിന്റെ ചരിത്ര പരമായ കാരണമാവാം. ശൂദ്രനെ അനുകരിക്കുവാനുള്ള അവര്‍ണ്ണന്റെ ശ്രമത്തില്‍ നിന്നാവാം ശൂദ്രാചാരങ്ങള് മറ്റു ജാതികളിലേക്കും പടര്‍ന്നത്. ഏതായാലും ശൂദ്രാചാരങ്ങളും, കാവി ഭീകരരുടെ രാഷ്ട്രീയ മോഹങ്ങളും ചേര്‍ന്ന് കേരളത്തിലെ പൊതു സമൂഹത്തില്‍ പല അബദ്ധങ്ങളും തെറ്റിധാരണകളും അടിച്ചേല്‍പ്പിക്കുന്നു. പുട്ടും, അപ്പവും, ഇടിയപ്പവും, പത്തിരിയും പോലെയുള്ള കേരള തനിമയുള്ള വിഭവങ്ങളെ നികൃഷ്ടവും ശൂദ്രന് തമിഴനില്‍ നിന്ന് കടം കൊണ്ട ദോശയും ഇഡലിയും സാമ്പാറും ശ്രേഷ്ടവും ആയി അവതരിപ്പിക്കുന്ന ശൂദ്ര മലയാള സിനിമകള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.

NB: സിന്ധു നദീതട സംസ്കാര കാലത്ത് പശുവിറച്ചി വളരെ വിശിഷ്ടമായ ഭോജനം ആയിരുന്നു എന്ന് ചരിത്ര പരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്ന് വെച്ചാല്‍ പശുവിറച്ചി ഇന്ത്യ യുടെ ഏറ്റവും പുരാതനവും വിശിഷ്ടവുമായ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പൊതു സമൂഹത്തില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുന്നതിനെക്കാള്, എന്ത് കൊണ്ടും എതിര്ക്കപ്പെടെണ്ടത് പരസ്യമായി പശുവിറച്ചി കഴിക്കാന്‍ വിസമ്മതിക്കുന്നതല്ലേ? Jo Joe Vanchickalhttps://www.blogger.com/profile/14702185133669675364noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-27295287837907665462012-08-14T01:38:11.995-05:002012-08-14T01:38:11.995-05:00കലക്കിയെടോ. ഇത്രയും നന്നായി ഓണത്തെ ഇവാലുഎട് ചെയ്തത...കലക്കിയെടോ. ഇത്രയും നന്നായി ഓണത്തെ ഇവാലുഎട് ചെയ്തതായി ഇതിന്റെ മുമ്പേ വായിച്ചതായി ഓര്‍മയില്ല. എന്ന പിനീ ഷാപ്പീ പോയ്കോ. ഓണത്തിനല്ലേ തന്നെ പോലെ ഉള്ള കീഴാളന്മാര്ക് മേലാളന്മാരുടെ കൂടെ ഷാപ്പിലിരുന്നു ഒക്കെ മൂക്ക് മുട്ടെ ഒന്ന് കുടിക്കാന്‍ പറ്റൂ. ഹും നടക്കട്ടെ.എന്റെ തോന്നലുകള്‍https://www.blogger.com/profile/08971868525232364881noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-91217596530144386252011-10-26T05:52:03.573-05:002011-10-26T05:52:03.573-05:00മലയാളിയുടെ ഭൂതകാലങ്ങള്‍
"മലയാളിയുടെ ഭൂതകാലങ്...മലയാളിയുടെ ഭൂതകാലങ്ങള്‍

"മലയാളിയുടെ ഭൂതകാലങ്ങള്‍ - ഓണവും സാമൂഹ്യഭാവനാലോകവും" എന്ന പേരില്‍ ഡോ. പി. രണ്‍ജിത് എഴുതിയ പുസ്തകം കഴിഞ്ഞ ദിവസം കോസ്മോയില്‍ നിന്നും സംഘടിപ്പിച്ചു. ഓണത്തെക്കുറിച്ച് പോസ്റ്റെഴുതിയിടുമ്പോള് ഈ പുസ്തകം വായിച്ചിരുന്നില്ല [ജൂലൈ 2011 നു ആണ് ഈ പുസ്തകം പുറത്തിറങ്ങിയത് എന്ന് കാണുന്നു]. എങ്കിലും അന്നെഴുതിയിട്ടതില് വലിയ തെറ്റുകള്‍ ഉണ്ടായിരുന്നില്ല എന്ന് ഈ ചരിത്രാന്വേഷണപുസ്തകവും അടിവരയിടുന്നുണ്ട് എന്നത് ആഹ്ലാദകരമാണ്.

ഓണത്തിന്റെ സമയത്ത് ബസ്സിലും ബ്ലോഗിലും ഓണത്തെക്കുറിച്ച് നിരവധി പേര് നിരത്തിയ വാദഗതികള്‍ - അവസാനത്തെ പെരുമാള്‍ , ദ്രാവിഡചരിത്രം, മഹാബലി എന്ന ദ്രാവിഡരാജാവ്, ഓണത്തിന്റെ സെക്യുലറിസം, സംഘകൃതികളിലെ പരാമര്‍ശം, ദേശീയാഘോഷം, ചരിത്രപരമായ പഴക്കം - മുതലായി എല്ലാത്തിനെയും ഗ്രന്ത്ഹകാരന് വസ്തുനിഷ്ഠമായിത്തന്നെ പൊളിച്ചടുക്കിയിരിക്കുന്നു.

എന്‍.വി. കൃഷ്ണവാരിയരും ഇളംകുളം കുഞ്ഞന്‍പിള്ളയും എല്ലാം മനോഗതം പോലെ തട്ടിവിട്ട ഭാവനാവിലാസങ്ങള്‍ എങ്ങിനെ കേരളത്തിന്റെ യഥാര്ത്ഥചിത്രമായി കൊണ്ടാടപ്പെട്ടു തുടങ്ങിയതിന്റെ ചരിത്രം ഈ പുസ്തകം വരച്ചു കാട്ടുന്നുണ്ട്. ഒരു ചരിത്രം തനിക്കുണ്ടായിരിക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഓണമായി കൊണ്ടാടപ്പെടുന്നത് എന്നത് വ്യക്തം.

പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന മറ്റു ചിലതു കൂടെ ഉണ്ട്. മലയാളി ദേശീയതാവാദത്തിന്റെ ഉല്പത്തിയും ചരിത്രവും പ്രവാസിജീവിതവുമായി അതിനുള്ള ബന്ധവും. ഊഹിക്കാന്‍ സാധിക്കുന്നത് പോലെ തന്നെ 'എലീറ്റ് ക്ലാസിന്റെ' കൂട്ടായ്മയായിരുന്നു ആദ്യമലയാളികൂട്ടായ്മകള് എന്ന് ഗ്രന്ത്ഹകാരന് നിരീക്ഷിക്കുന്നുണ്ട്.

വളരെ റിഫ്രഷിങ്ങ് ആയ ഒരു വായനാനുഭവം. ചരിത്രകുതുകികള്ക്കായി ഈ പുസ്തകം സജസ്റ്റ് ചെയ്യുന്നു.

"മലയാളിയുടെ ഭൂതകാലങ്ങള്‍ - ഓണവും സാമൂഹ്യഭാവനാലോകവും" , ഡോ. പി. രണ്‍ജിത് ,2011, കറന്റ് ബുക്സ്, വില 150.00കCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-79902185449038441602011-09-21T13:27:34.530-05:002011-09-21T13:27:34.530-05:00താങ്ക്സ് ഭായ്. അത് വായിക്കണം വായിക്കണം എന്ന് ആഗ്രഹ...താങ്ക്സ് ഭായ്. അത് വായിക്കണം വായിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നല്ലാതെ ഇത് വരെ വായിച്ചിട്ടില്ല!
ഈയിടെ സാനുമാഷു എഴുതിയ ജീവചരിത്രം വായിച്ചിരുന്നു.
വായിച്ചിട്ടേ ഇനി ഈ വഴി വരുകയുള്ളു.
ഒരിക്കല്‍ കൂടി നന്ദി.ajay joyhttps://www.blogger.com/profile/03583384239192173378noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-5999084071857003102011-09-21T11:51:40.700-05:002011-09-21T11:51:40.700-05:00അജയ്,
പി.കെ.ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരള...അജയ്,

പി.കെ.ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകത്തില്‍ കേരളത്തിന്റെ തെങ്ങുകൃഷിയുടെ ചരിത്രത്തിനായി ഒരു അധ്യായം നീക്കിവെച്ചിട്ടുണ്ട്. താല്പര്യമുള്ള വിഷമയാമാണെങ്കില് പരിശോധിക്കുമല്ലോCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-17736045342478010922011-09-21T11:42:56.590-05:002011-09-21T11:42:56.590-05:00അല്ല ആശാനെ, ഇപ്പം ഓണം സമീപകാല പ്രതിഭാസമാണ് എന്നിരു...അല്ല ആശാനെ, ഇപ്പം ഓണം സമീപകാല പ്രതിഭാസമാണ് എന്നിരുന്നാലും, അത് ഒരു പ്രാദേശിക ജനതയുടെ ആഘോഷമായി മാറുന്നതില്‍ തെറ്റില്ലല്ലോ. ഓണത്തെ കുറിച്ചുള്ള സവര്‍ണ പരിപ്രേഷ്യങ്ങള്‍ നമുക്ക് എതിര്‍ക്കാം. എന്ന് പറയുന്നതിന്റെ അര്‍ത്ഥം ഓണം എന്ന സാംസ്കാരിക അനുഭവത്തെ കാടടച്ചു സവര്‍ണ സാംസ്കാരിക ഉല്പന്നം എന്ന് മുദ്ര കുത്തുകയല്ലല്ലോ വേണ്ടത്. പ്രത്യേകിച്ച്, രാഷ്ട്രിയ ഇസ്ലാമുകള്‍ സ്വത്വവാദത്തിന്റെ ഉത്തരാധുനികതെയെ മറപിടിച്ച് എല്ലാ തര തദ്ദേശിയ ആഘോഷങ്ങളെയും അനിസ്ലാമികമെന്നു ചപ്പ കുത്തുന്ന ഈ കാലത്തില്‍.
പിന്നെ ഒരു സംശയം.
ഈ നെല്‍കൃഷി ഇവിടെ പ്രചാരത്തില്‍ വന്നിട്ട് അധിക നാളായില്ല എന്ന് അറിയാം. പക്ഷെ അത് പോലെ തന്നെ ആണോ തെങ്ങിന്റെ കാര്യം? അങ്ങനെ എങ്കില്‍ ഈ പറയുന്നതിന്റെ റഫറന്‍സ്?

എന്തായാലും ഓണത്തെ സംബന്ധിച്ച ആവശ്യമില്ലാത്ത ജാടകളും പിടിവാശികളും കാല്വിന്റെ ലേഖനത്തില്‍ തട്ടി ഉടയുന്നുണ്ട്.ajay joyhttps://www.blogger.com/profile/03583384239192173378noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-78595349645877313222011-09-09T11:13:42.033-05:002011-09-09T11:13:42.033-05:00നന്നായി പറഞ്ഞിരിക്കുന്നു.ചരിത്രമൊക്കെ അതിന്റെ യുക്...നന്നായി പറഞ്ഞിരിക്കുന്നു.ചരിത്രമൊക്കെ അതിന്റെ യുക്തിയോടെ പറഞ്ഞാൽ സുഖിക്കാത്തവരുണ്ട്.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-68601851860308607232011-09-09T01:33:40.984-05:002011-09-09T01:33:40.984-05:00ഓണാഘോഷത്തിന്റെ പിന്നാമ്പുറങ്ങൾ !ഓണാഘോഷത്തിന്റെ പിന്നാമ്പുറങ്ങൾ !ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-58515245056472705302011-09-09T01:32:58.553-05:002011-09-09T01:32:58.553-05:00കാല്വിന്ഓണത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള യാത്ര ന...കാല്വിന്ഓണത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള യാത്ര നന്നായിരുന്നു.

മലബാര്‍ പ്രദേശത്ത് ഓണത്തിന് മീനും ഇറച്ചിയും ഒഴിവാക്കാന്‍ പറ്റില്ല. എന്നാല്‍ തെക്കര്‍ക്ക് മാംസാഹാരം ഓണത്തിന് ചിന്തിക്കാന്‍ കൂടികഴിയാത്തതാണ്. എന്നുപറഞ്ഞാല്‍ കേരളത്തില്‍പ്പോലും എല്ലായിടത്തും ഓണം ഓരേപോലെയല്ല അഘോഷിക്കാറ്. തെക്കര്‍ക്ക് ഓണം പ്രധാനമാകുമ്പോള് വടക്കര്‍ക്ക് വിഷുവാണ് ഓണത്തിനേക്കാള്‍ പ്രധാനം. വാമനന് പ്രധാന്യമുള്ള ഓണം ആഘോഷിക്കുന്നയിടങ്ങളുമുണ്ട്.

മഹാബലി കേരള രാജാവല്ല. പഴയ ആഘോഷങ്ങളെല്ലാം വിളവെടുപ്പും കാലാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഓണം, കാര്‍ത്തിക വിളക്ക്, വിഷു, ദീപാവലി ഇങ്ങനെ. ഇതിനെ സാധൂകരിക്കാനായ് പിന്നീട് ഐതീഹ്യത്തെ കൂട്ടുപിടിക്കുന്നു. പോകെപ്പോകെ തലമുറകളിലൂടെ അതൊരു ചരിത്രം പോലെ ജനങ്ങള്‍ വിശ്വസിച്ചുപോകുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ അഘോഷങ്ങള്‍ക്ക് പിന്നിലും മിത്തുകളെ ഇതേപോലെ കൈകൊണ്ടിരിക്കുന്നത് കാണാം. ബക്രീദ്, ക്രിസ്മസ് തുടങ്ങിയവയിലൊക്കെ.

ഒരാള്‍ ഓണം ആഘോഷിക്കേണ്ട എന്ന് തീരുമാനിക്കുന്നതുകൊണ്ട് അയാള്‍ മലയാളി ആകാതിരിക്കുന്നില്ല, ശരിതന്നെ. പക്ഷെ ഒരാള്‍ ഓണാഘോഷത്തില്‍ പങ്കാളിയാകുന്നതുകൊണ്ട് അയാള്‍ മതനിഷേധിയാകുന്നു എന്നു പറയുന്നിടത്താണ് പ്രശ്നം. ആചാരങ്ങളില്‍ പങ്കാളിയാകുന്നതും ആഘോഷങ്ങളില്‍ പങ്കാളിയാകുന്നതും രണ്ടാണെന്ന് ഇവര്‍ മറക്കുന്നു. റംസാന് കാലത്ത് അന്യമതസ്തര്‍ നോമ്പ് പിടിക്കുന്നത് വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന "മാധ്യമം" അതിനെ മതേതരത്വമായും റംസാണ്റ്റെ മഹത്വമായും വാഴ്ത്തുന്നത് സമ്മതിച്ചു. പക്ഷെ ഓണക്കാലമാകുമ്പോള്‍ ഓണാചാരങ്ങളെ ഒന്നു കുത്താനുള്ള ഒരു അവസരവും അവര്‍ വെരുതെ കളയാറില്ലെന്ന് ഇന്നത്തെ മാധ്യമംനോക്കിയാലറിയാം.

എല്ലാവര്ക്കും നമ്മുടെ സംഗതി പാരമ്പര്യം ചരിത്രപരം സാംസ്കാരികം, മറ്റവന്റെതൊക്കെ വെറും ഐതീഹ്യമല്ലെ!A.K. Saiberhttps://www.blogger.com/profile/13782171457858029206noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-67524987938470645942011-09-08T23:08:41.105-05:002011-09-08T23:08:41.105-05:00ചുമ്മാ കിടക്കട്ടെ കാല്വിൻ. എന്നും പീഢനവും വ്യഭിചാര...ചുമ്മാ കിടക്കട്ടെ കാല്വിൻ. എന്നും പീഢനവും വ്യഭിചാരവും കോടതി കേസും ചർച്ച ചെയ്ത് തലപെരുപ്പിക്കുന്ന മലയാളി ഇടക്ക് ഒന്ന് റിലാക്സ് ചെയ്യട്ടെന്ന്.

എന്തായാലും കോഴിക്കറിയും നെയ്ചോറുമാണ് ഇന്നത്തെ സദ്യ സ്പെഷ്യൽ.
:)അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-7803534296948780839.post-70432833757527591742011-09-08T21:03:18.724-05:002011-09-08T21:03:18.724-05:00കാല്വിന്,
നന്നായി പറഞ്ഞിരിക്കുന്നു. ഓണം എന്ന സവര...കാല്വിന്,
നന്നായി പറഞ്ഞിരിക്കുന്നു. ഓണം എന്ന സവര്‍ണ ഹൈന്ദവാഘോഷത്തെ ദേശീയോത്സവമാക്കി പ്രഖ്യാപിച്ചതു പനമ്പിള്ളിയോ പട്ടമോ മറ്റോ ആണെന്നു തോന്നുന്നു. കെ ഈ എന്‍ പറഞ്ഞതുപോലെ മറ്റു മതക്കാരുടെയും ഉത്സവങ്ങള്‍ ദേശീയോത്സവമാക്കി പ്രഖ്യാപിക്കുന്നതാണ് മതേതരത്വത്തിനു യോജിച്ചത്. അവധിയും ബത്തയുമുള്പ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടുമല്ലോ.സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.com