എല്ലാ വര്‍ഷവും ശരാശരി മലയാളിയുടെ യുക്തിചിന്തയോടുള്ള ഏറ്റവും വലിയ
വെല്ലുവിളി നടക്കുന്ന ദിവസങ്ങളാണ് കഴിഞ്ഞു പോയത്. ഉല്‍സവദിനങ്ങളും
അനുഷ്ഠാനദിനങ്ങളും മറ്റനേകമുണ്ടെങ്കിലും ആരാധനയും ആരാധനാലയ സന്ദരശനങ്ങളും
പതിവു പോലെ നടക്കുമെങ്കിലും അതില്‍ നിന്നുമെല്ലാം വേറിട്ടു
നില്‍ക്കുന്നതാണ് സരസ്വതീപൂജയും ആയുധപൂജയുമെന്ന്
നിരീക്ഷിക്കേണ്ടിയിരിക്കുന്നു. നാലക്ഷരം പഠിച്ചാല്‍ നന്നാകാമെന്നോ
ഗുണമുണ്ടെന്നോ മലയാളിക്ക് വ്യക്തമായ ബോധമുണ്ട്. അതിനാല്‍ തന്നെ
വിദ്യയോട് അടങ്ങാത്ത ആഗ്രഹബഹുമാനങ്ങളുണ്ട്. സര്‍ക്കാര്‍/എയിഡഡ്
സ്കൂളുകളുടെ പടിക്കകത്ത് നേരിട്ട് പ്രവേശനമുള്ള റിച്വലുകളില്‍ ഒന്നു
കൂടിയാണ് നവമി പൂജ. അതേ പോലെ നൃത്തസംഗീത-സംഗീതോപകരണ വിദ്യാലയങ്ങളിലും
ഇതിനു പ്രാധാന്യമുള്ളത് കൊണ്ട് യുവജനോല്‍സവം ഒബ്സെഷന്‍ ആയ സമൂഹത്തില്‍
ഏറെക്കുറെ എല്ലാ പേരും നേരിട്ട് പങ്കെടുക്കുന്ന ഒന്നു കൂടിയാകുന്നു ഇത്,
ജാതിമതഭേദമന്യേ.
അഗ്നോസ്റ്റിക്കുകള്‍ പോലും 'ഓ ഒന്നുമില്ലെങ്കിലും അക്ഷരത്തെ അല്ലേ
പൂജിക്കുന്നത്' എന്ന് എളുപ്പത്തില്‍ ഒഴിവു കഴിവു കണ്ടുപിടിക്കുന്ന
ആചാരങ്ങളിലൊന്നു കൂടിയാണിത്. സാമാന്യേന പുരോഗമനചിന്താഗതിയുള്ളവര്‍ കൂടി
വീണു പോകുന്ന ഏര്‍പ്പാട്. പല വിധ സ്ഥാപനങ്ങള്‍ നടത്തുന്ന
എഴുത്തിനിരുത്തുല്‍സവങ്ങളില്‍ മടിയിലിരുത്തീയെശുതിക്കുന്ന പ്രഭൃതികളില്‍
പ്രശസ്തരെയും പ്രഗല്‍ഭരെയും പുരോഗമനവാദികളെയും എന്നു വേണ്ട പ്രഖ്യാപിത
നിരീശ്വരവാദികളെ വരെ കണ്ടെന്നിരിക്കും
യുക്തിയെ കൈവിടാതെ കൊണ്ടു നടക്കാനാഗ്രഹിക്കുന്നവര്‍ പ്രത്യേകം
ചിന്തിക്കുക. പൂജിച്ചാലും ഇല്ലെങ്കിലും റിച്വലുകളില്‍ പങ്കെടുത്താലും
ഇല്ലെങ്കിലും വിദ്യ വരികയോ പോവുകയോ ഇല്ല. ഒരു തലമുറയുടെ വിദ്യാഭ്യാസ
സാധ്യതകളെ, അതിന്റെ നിലവാരത്തെ ആകെത്തുകയായി ബാധിക്കുന്ന ഘടകങ്ങള്‍ -
പരിസരത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവൈലബളിറ്റി, സര്‍ക്കാര്റിന്റെ
വിദ്യാഭ്യാസനയങ്ങള്‍, അധ്യാപകരുടെ നിലവാരം, ഫീസ് മുതലായ സാമ്പത്തിക
പരിഗണനകള്‍ , സമൂഹത്തിന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാടും നീതിബോധവും,
രക്ഷിതാക്കള്‍ എന്ന നിലയില്‍ ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടും
ഇടപെടലുകളും, വിദ്യാര്‍ത്ഥികളുടെ അര്‍പ്പണബോധവും ലക്ഷ്യബോധവും, വായനശാല
മുതലായവയുടെ സാന്നിദ്ധ്യം ഇവയൊക്കെയാണ്. ഇതൊക്കെ ഡിറ്റര്‍മിനിസ്റ്റിക്കായ
പരാമീറ്ററുകളാണ്. ഇവയെ ഗുണപരമായ രീതിയില്‍ മാറ്റിയെടുക്കുക
സാധ്യമാകുന്നത് രാഷ്ട്രീയവും സാമൂഹ്യവുമായ ചിന്തകളിലൂടെയും
പ്രവര്‍ത്തികളിലൂടെയുമാണ്. ഇനി വ്യക്തിക്കു/കുടുംബത്തിനു സംഭവിക്കുന്ന
അപകടങ്ങള്‍ , ദുരനുഭവങ്ങള്‍ മുതലായവ വിദ്യാഭ്യാസത്തെ ബാധിക്കുന്ന
അണ്‍ഡിറ്റര്‍മിനിസ്റ്റിക് ആയ ഘടകങ്ങള്‍ പുസ്തകങ്ങള്‍ പൂജിക്കാന്‍
വെച്ചാലും ഇല്ലെങ്കിലും പ്രത്യേകിച്ച് മാറ്റം സംഭവിക്കാത്ത കാര്യവുമാണ്.
ഒരു പ്രത്യേക ദിവസം പ്രഗല്‍ഭന്റെ മടിയിലിരുത്തി എഴുതിത്തുടങ്ങിയത്
കൊണ്ട് മാത്രം ഒരു കുട്ടിയുടെ വിദ്യാസമ്പന്നത കൂടാനോ കുറയാനോ
പോകുന്നില്ല.
അല്ലെങ്കില്‍ തന്നെ പുസ്തകങ്ങളെ സാമാന്യേന അങ്ങനെ പൂജിക്കാന്‍ മാത്രമായി
ഒന്നുമില്ല. എനി ബുക് ഈസ് ഏസ് ഗുഡ് ഏസ് ഇറ്റ്സ് കണ്ടന്റ്സ്.
ഉള്ളടക്കത്തിന്റെ മേന്മയേ പുസ്തകത്തിനുമുള്ളൂ. നല്ല കണ്ടന്റുള്ള
പുസ്തകത്തോട് ചെയ്യാനുള്ള പൂജ അത് വായിക്കുക എന്നത് മാത്രമാണ്.
മേല്‍പറഞ്ഞ വസ്തുതകളൊക്കെ പണിയായുധങ്ങള്‍ക്കും ബാധകമാണ്. മണ്‍വെട്ടി
മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള തൊഴിലായുധങ്ങളും ചെണ്ട മുതല്‍ കീബോഡ്
വരെയുള്ള സംഗീതോപകരണങ്ങളും അത് ഡിസൈന്‍ ചെയ്ത രീതിയില്‍
പ്രവര്‍ത്തിച്ചോളും. മെയിന്റനന്‍സ് ഇടക്കിടെ നല്ലതാണ്.അതിനു പക്ഷേ
തീര്‍ത്തും ഭൗതികമായ ഇടപെടലുകള്‍ മാത്രം മതി.
വ്യക്തികള്‍ക്ക് ഇടക്കിടെ തൊഴിലില്‍ നിന്നും പഠിത്തത്തില്‍ നിന്നും ഒരു
ചെറു ബ്രേക്ക് എടുത്ത് വീണ്ടും ഒന്നേന്ന് തുടങ്ങാന്‍ ആഗ്രഹം തോന്നുന്നത്
സ്വാഭാവികമാണ്. അത് അവനന്വനു വേണ്ടപ്പോള്‍ സാഹചര്യത്തിനനുസരിച്ച്
അവനന്വന്‍ തീരുമാനിച്ച് ചെയ്യേണ്ടതാണ്. അല്ലാതെ അതിനു ഒരു മാസ്
ഹിസ്റ്റീരിയയുടെ ആവശ്യമില്ല.
യുക്തി പുലരട്ടെ.
Monday, October 14, 2013
Friday, September 20, 2013
ഉമ്പര്‍ട്ടോ എക്കോയുടെ കൊമ്പനാനകള്‍
ബിബിലിയോഫൈലുകളാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത് എന്നത് കൊണ്ട് തന്നെ ഉണ്ണി.ആര്‍ എഴുതിയ 'എന്റെയാണെന്റെയാണീക്കൊമ്പനാനകള്‍' എന്ന കഥയും ബി.മുരളിയുടെ 'ഉമ്പര്‍ട്ടോ എക്കോ' എന്ന കഥയും ചേര്‍ത്തുനിര്‍ത്തി വായനകള്‍ സാധ്യമാണ്.
കൊമ്പനാനകളിലെ പ്രഭാകരനും പുസ്തകങ്ങളുമായുള്ള ബന്ധം അരുമമൃഗവും ഉടമസ്ഥനും തമ്മിലുള്ളതിനു സമാനമാകുന്നുണ്ട്. അതിനാല്‍ തന്നെ വായനക്കാരന്റെ മനസില്‍ 'ശബ്ദിക്കുന്ന കലപ്പ' ഓര്‍മയിലെത്തുകയും ചെയ്യും. എന്നാല്‍ പൊന്‍കുന്നം വര്‍ ക്കിയുടെ കഥാപാത്രം ഗതികേടുകൊണ്ട് കാളയെ വില്‍ക്കേണ്ടി വരുന്ന അതിസാധാരണക്കാരനാവുമ്പോള്‍, ഉണ്ണി.ആറിന്റെ കഥയില്‍ പ്രഭാകരന്റെ മൃഗത്തിനു പ്രൗഢഗംഭീരനായ ഒരു കൊമ്പനാനയുടെ രൂപമാണ് നല്‍കിയിരിക്കുന്നത്. പ്രഭാകരന്റെ (അധികാര) നഷ്ടം സ്വന്തം ഇഷ്ടപ്രകാരമാണ് ഉണ്ടാകുന്നത്. കേരളത്തിന്റെ സാമൂഹ്യപരിസരത്തില്‍ കൊമ്പനാന എന്ന രൂപകം തീര്ക്കുന്ന സാംസ്കാരികസംജ്ഞ എന്ത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഏത് തരത്തിലുള്ള അറിവും അധികാരത്തെ സൃഷ്ടിക്കുന്നുണ്ട് എന്നിരിക്കെ, ഉമ്പര്‍ട്ടോ എക്കോയിലെ രാമകൃഷ്ണന് തന്റെ വായനാശീലമാണ് അധികാരിയുടെ സ്ഥാനം നല്‍കുന്നത്. തന്റെ അറിവധികാരത്തെ കാമുകിയായ സുജാതയുടെ മനസും ശരീരവും കീഴടക്കാനുള്ള ഒരു ഉപാധിയായി രാമകൃഷ്ണന്റെ അബോധമനസ്സ് മാറ്റുന്നു. അതില്‍ ഏറെക്കുറെ അയാള്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അറിവിന്റെ സ്വതന്ത്ര്യമായ മേഖലകളിലൂടെ സ്വന്തമായി സഞ്ചരിക്കാന്‍ സുജാതയ്ക്ക് ഇടം ലഭിക്കുന്നതിലൂടെ രാമകൃഷ്ണനു അവള്‍ക്ക്` മേലുള്ള അധികാരതീവ്രത നഷ്ടപ്പെടുകയാണ്. ഈ വാചകം ശ്രദ്ധിക്കുക.
ബാര്‍ത്തിന്റെ അടുത്തേക്ക് പോയ വഴി, സുജാതയുടെ സല്വാറിന്റെ ഷാളിലുടക്കി ഒരു സിഡ്നി ഷെല്‍ഡന്‍ താഴെ വീണു. പുച്ഛത്തോടെ അവള്‍ അതിനെ അവഗണിച്ചു. അതിന്റെ പൊരുള്‍ അറിയാതെ, രാമകൃഷ്ടന്‍ പുസ്തകമെടുത്ത് തട്ടിലേക്ക് തിരിച്ചു വെയ്ക്കാന്‍ ഒരുമ്പടവേ, സുജാത രൂക്ഷമായി അവനെ നോക്കി. സിഡ്നി ഷെല്‍ഡന്‍ വീണ്ടും താഴെ വീണു.
വേറൊരിടത്ത് സുജാതയില്‍ നിന്നും താല്കാലികമായി രക്ഷപ്പെടാന്‍ വേണ്ടി അല്ത്തൂസറിനെ ക്വാട്ട് ചെയ്യാന്‍ തുടങ്ങുന്ന രാമകൃഷ്ണനോട് അവള്‍ പ്രതികരിക്കുന്നത് എങ്ങിനെയെന്ന് ശ്രദ്ധേയമാണ്.
"സുജാത, അല്ത്തൂസറിന്റെ പുതിയ ഇടതുപക്ഷചിന്താപദ്ധതിയും സാഹിത്യവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതല്ലേ?"
സുജാത ഉറക്കെ പൊട്ടിച്ചിരിച്ചപ്പോള്‍ , മുന്‍പില്‍ നടന്ന വയസ്സനും രണ്ട് പെണ്ണുങ്ങളും തിരിഞ്ഞ് നോക്കി. രാമകൃഷ്ണന്‍ അമ്പരന്ന് സുജാതയെ നോക്കി. അവള്‍ ചിരി നിര്‍ത്താതെ പറഞ്ഞു : "ഞാനിപ്പോള്‍ ഓര്‍ക്കുന്നത് ആരോ പറഞ്ഞ ആ വാചകമാണ്. മലയാളത്തിന്റെ റോഡ് സൈഡുകളില്‍ നിന്ന് അല്ത്തൂസര്‍ കൂകുന്നു."
ഒടുവില്‍ സുജാതയെ നഷ്ടപ്പെട്ട് വീട്ടില്‍ തിരിച്ചെത്തുന്ന രാമകൃഷ്ണന്‍ കണ്ണശ്ശരാമായണം വായനയിലേക്ക് തിരിച്ചു പോകുകയാണ്. രാമയാണം കഥയിലെ കാമനാധികാരചിഹ്നങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ടെന്ന് കഥയെ വിശകലനം ചെയ്യവേ വി.സി്.ഹാരിസ് ചൂണ്ടിക്കാട്ടുന്നു.
Thursday, September 5, 2013
Taleb and his Swan
So I wanted to read Taleb for long. I had read a few reviews, heard the name a few times here and there and have seen his books in display at all books stores. Antifragile was the first one that caught my attention, thanks to some online review. When I checked the price during next visit to a book store, I found the book somewhat costly. 800+ bucks for something unknown is terrifying. Spending some 200-300+ for an unfamiliar, unread-before-author is OK, but when that rupee figure tends to reach the 1000 mark that's scary. And the new market condition and rupee fall doesn't help the cause either.
Then I saw the paperback edition of Black Swan priced at 30% discount in FlipKart. Not bad I thought. Its below Rs. 300 now. And Black Swan is considered to be the masterpiece of Taleb. Why not start with it then? So I bought it.
Waiting for the book you have ordered is one of the greatest pleasures that online shopping has brought in our lives. There's an expectation, some anxiety, curiosity and even some imaginative thinking about how the books is going to be.
Once I got the book in my hands, as I always do when I get a new book to read, I scanned the barcode in my android using the GoodReads application. Of late I've started keeping a log of books I have read and planning to read in goodreads. Thanks to technology even a lazy person like me can keep a log easily and without spending much time.
When I scanned the code the goodreads page for 'Black Swan' appeared. And then I saw the rating given by Adwaith as 3 out of 5. "Not cool" I thought. Adwaith is certainly amongst the reliable when it comes to books/reading/political views/ideas and philosophy etc. So that was my first clue about the book.
I just glanced at the black covered thing. Covers were crowded with opinions from celebrity writers, thinkers, quotes from news paper reviews... Phew... and then I saw in back cover Nial Ferguson praising the book as 'top class' or something like that. That should have been my second clue. Come on its Nial Ferguson! I have ROTFL'd at many of the foolish remarks that he made in his book 'Civilization - West and the Rest'. And not to forget his infamous spat with Pankaj Sharma, historian and author. If Ferguson praises a book there should be definitely something wrong with it.
Anyway bottom line is that I am yet to finish the book. And it seems like its going to take eons for me to finish it. The intention of this note is not to reject Taleb as a thinker or his idea of Black Swan. It is a genuine idea and deserves some attention. But the book as a whole is boring. That best describes it in one word. Author is stretching a simple and single idea too much so that it gets difficult to turn pages after few chapters. Repetition is bad. To add more pain to it, Taleb is either confused or deliberately dressing up old ideas such as 80-20 rule about wealth with new terminologies and jargons and try to present it as a fresh idea. Not cool Taleb, not cool.
I remember Adwaith telling me that Taleb is a great thinker and I tend to agree with him, but may not agree that he is a good writer. This whole best selling saga is surprising about the book. One may even wish if the thinker used a ghost writer. Or fetch a co-author from that hyped journalist class. Or at least employ someone to edit the entire thing to make it readable.
OK so now I am all the more doubtful about spending 800 + bucks for Antifragile. Anyone has a copy to lend for free?
For people interested
Taleb at Wiki - http://en.wikipedia.org/wiki/Nassim_Nicholas_Taleb
Black Swan at wiki - http://en.wikipedia.org/wiki/The_Black_Swan_(Taleb_book)
Thursday, November 15, 2012
അയാളെന്ന പ്രേക്ഷകനും ലാല്‍ജോസും തമ്മില്‍ - അഥവാ കളങ്കങ്ങള്‍ പേറുന്ന സൈബര്‍ സിനിമാസ്വാദനങ്ങള്‍
നിഷ്കളങ്കതയെക്കുറിച്ചാണ് ലാല്‍ജോസ് സംസാരിക്കുന്നത്. പാപം ചെയ്യാത്തവരുടേതായ ഒരു ലോകത്തെ വിഭാവനം ചെയ്യുന്ന ഒരു മിശിഹാ അദ്ദേഹത്തിലും ഉണ്ടായിരിക്കണം. മാധ്യമത്തിലൂടെ പുറത്തുവന്ന ലാല്‍ ജോസിന്റെ വീക്ഷണങ്ങളെക്കുറിച്ച് മലയാളം സൈബര്‍ ലോകത്തില്‍ ഇതിനോടകം തന്നെ ആവശ്യത്തിനു ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ലാല്‍ജോസ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരം റോബി തന്റെ പോസ്റ്റിലൂടെ മനോഹരവും സമ്പൂര്‍ണവും ആയി നല്‍കിയിട്ടുണ്ട്. അതിനാല്‍ ലാല്‍ജോസിനു കൂടുതല്‍ മറുപടി എഴുതാന്‍ ഇവിടെ ശ്രമിക്കുന്നില്ല. പകരം പ്രശ്നം, അങ്ങനെയൊന്നുണ്ടെങ്കില്‍, അത് എവിടെ നിന്നുല്‍ഭവിക്കുന്നു എന്നതിനെക്കുറിച്ചാണ് ചിന്ത.
അതിനായി അധികാരം സൃഷ്ടിക്കുന്ന സാമൂഹ്യപരിസരത്തെ മുന്‍നിര്‍ത്തി വിഷയത്തെ പരിശോധിക്കേണ്ടതുണ്ട്. സിനിമ നിര്‍മ്മിക്കുന്നയാളും അതാസ്വദിക്കുന്നയാളും തമ്മിലൊരു പ്രശ്നം (conflict ) നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് മേല്‍പറഞ്ഞ രണ്ട് ഘടകങ്ങള്‍ക്കിടയില്‍ ഏതു തരത്തില്‍ ഉരുവാകുന്നു?
വ്യക്തികളോ ആശയങ്ങളോ സമൂഹമോ സെക്ടുകളോ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അധികാര കേന്ദ്രീകരണങ്ങളെക്കുറിച്ച് ഫൂക്കോയെ, ഗ്രാംഷിയെപ്പോലെ ഉള്ളവര്‍ ഏറെ ഗഹനമായി മുന്നേ തന്ന പറഞ്ഞിരിക്കുന്നു. ഏറ്റവുമടുത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഹിന്ദുവില്‍ , വിജയ് നാഗസ്വാമി തന്റെ പംക്തിയില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഉദ്ധരണികള്‍ താഴെ ചേര്‍ക്കുന്നു.
"Looking around, one can see that in most dyadic relationships (those involving two people), there is the tacit, often explicit, assumption, that one of the two has a casting vote. Whether between parent and child, man and woman, boss and subordinate, teacher and student, sibling and sibling, friend and friend or service provider and service recipient, most fallouts take place when one doesn’t recognise or respect the authority of the other, or worse, attempts to reverse the power balance in the equation. The most serene relationships are those in which the power structure is accepted unquestioningly by both partners in the dyad, and both can therefore be relatively true to their respective selves and each other within the framework of this acceptance."
നമ്മുടെ രാജ്യത്തെ മാത്രം ഉദാഹരണമായി എടുത്താല്‍, ചില സവിശേഷ ബന്ധങ്ങളില്‍ , ഒരാളുടെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യാനാവാത്ത വിധം സമൂഹം അംഗീകരിക്കുന്നുണ്ട്. ഉദാഹരണത്തിന് ഗുരു എപ്പോഴും ശരിയാണ് (ഗുരു-ശിഷ്യ). അച്ചനമ്മമാര്‍ എപ്പോഴും ശരിയാണ് (മാതാപിതാക്കള്‍ - കുട്ടികള്). പ്രായത്തില്‍ മൂത്തയാള്‍ എപ്പോഴും ശരിയാണ് ( മുതിര്‍ന്നവര്‍ - ചെറുപ്പക്കാര്‍).
നിലവിലെ സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും തമ്മില്‍, അധികാരം കൃത്യമായും നിര്‍വചിക്കപ്പെട്ട ദ്വന്ദസ്വഭാവമുള്ള ഒരു ബന്ധത്തെ ലാല്‍ജോസ് ഇത്തരത്തില്‍ മനസില്‍ നിര്‍മ്മിച്ചിരിക്കുന്നു എന്ന് കരുതാവുന്നതാണ്.
വിജയ് നാഗസ്വാമിയുടെ ഉദ്ധരിണിയിലെ ഈ ഭാഗം ശ്രദ്ധിക്കുക.
"most fallouts take place when one doesn’t recognise or respect the authority of the other, or worse, attempts to reverse the power balance in the equation. "
താന്‍ മനസില്‍ കൊണ്ടുനടക്കുന്ന അധികാരസങ്കല്‍പത്തിനു ഒരു വെല്ലുവിളി നേരിടുന്നതായി ലാല്‍ജോസ് കരുതുന്നുണ്ടാകണം. സൈബര്‍സ്പേസാണ് അതിനു പ്രധാനകാരണമായി ലാല്‍ജോസ് കണ്ടെത്തിയിരിക്കുന്നത്. അതെന്തുകൊണ്ടാകും?
ഒന്നു കൂടെ ദ ഹിന്ദുവിലേക്ക് തിരിച്ച് പോകാ. കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച Crime and punishment in cyber world എന്ന പുസ്തകനിരൂപണത്തില്‍ നിന്നും
In the network society, the Internet-connected world that sociologist Manuel Castells explores in his writings, people exchange millions of messages in real time. They live in an age of ‘mass self-communication’, and governments are at a disadvantage because people ignore authority and create meanings about their world with a sense of independence. “Mass self-communication provides the technological platform for the construction of the autonomy of the social actor, be it individual or collective, vis-à-vis the institutions of society,” Professor Castells, author of The Internet Galaxy, said recently in the aftermath of the uprising against authoritarian governments and unjust economic policies in many countries.
വ്യവസ്ഥാപിത സിനിമവ്യവസായം , പ്രേക്ഷകന്‍, നിലവിലെ അധികാരഘടന, സൈബറിടങ്ങളിലെ 'സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധം' എന്നിവ ചേര്‍ത്ത് വായിച്ചാല്‍ ലാല്‍ജോസിന്റെ അസംതൃപ്തിയുടെ മൂലകാരണം കണ്ടെത്താന്‍ സാധിക്കുന്നതേയുള്ളൂ.
ലാല്‍ജോസിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കാം.
ഇതിന് മുമ്പുള്ള സിനിമാ തലമുറയും വിദേശ സിനിമകളില്‍ നിന്ന് കോപ്പിയടിച്ചിരുന്നു. ഇന്‍റര്‍നെറ്റ് ഒന്നും ഇല്ലായിരുന്നതിനാല്‍ അന്ന് അതാരുമറിഞ്ഞില്ല.
കോപ്പിയടിക്കുന്നോ എന്നതല്ല, അത് പ്രേക്ഷകന്‍ അറിയാന്‍ പാടില്ല എന്നാതാണ് ലാല്‍ജോസിന്റെ നിര്‍ബന്ധങ്ങളിലൊന്നു. അറിവില്ലാത്ത ഒരു പ്രേക്ഷകനെ, അഥവാ അറിവില്ലായ്മയിലൂടെ അധികാരത്തെ അഡ്രസ് ചെയ്യാന്‍ പ്രാപ്തനല്ലാത്ത ഒരു പ്രേക്ഷകനെ ലാല്‍ജോസ് എല്ലാക്കാലത്തേക്കും ആഗ്രഹിക്കുകയാണ്. ആഗ്രഹങ്ങള്‍ക്ക് അല്ലെങ്കിലും പരിധികള്‍ ഇല്ലല്ലോ.
Thursday, September 8, 2011
ഓണം, കേരളം , മഹാബലി, ചരിത്രം , ആഘോഷങ്ങള്‍
ഓണാഘോഷവും കേരളവും:
അപ്പോ ഓണം ആഘോഷിക്കണോ വേണ്ടയോ, ഓണം അവര്‍ണാഘോഷമാണോ സവര്‍ണാഘോഷമാണോ, മഹാബലി ദ്രാവിഡരാജാവായിരുന്നോ ചേരമാന്‍ പെരുമാളായിരുന്നോ, ഓണാഘോഷത്തെ സാവര്‍ണ്യത്തിനു വിട്ടുകൊടുക്കണോ, ഓണം കാര്‍ഷികാഘോഷമാണോ, ഓണം ഇന്ന് വിപണിയുടെ ആഘോഷമാണോ ഇതൊക്കെയാണ് വിഷയം അല്ലേ?
എന്റെ വക പത്തു പൈസകള്‍.
മഹാബലി മിത്തും പരശുരാമന്‍ മഴുവെറിഞ്ഞ മിത്തും മിത്ത് മാത്രമാണെന്ന് കൊച്ചുപിള്ളേര്‍ക്കു പോലും അറിയാമായിരിക്കുമെങ്കിലും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ചില കാര്യങ്ങള്‍ കൂടെയുണ്ട്.
മഹാബലിയുടെ വര്‍ണം:
1. ഓണത്തെ ഈ പ്രദേശത്തോട്ട് പിന്നീടെത്തിയ ബ്രാഹ്മണമതം ഏറ്റെടുത്തു തൃക്കാക്കരയപ്പനെ പൂജിക്കാന്‍ വിധിയുണ്ടാക്കിയത് പോലെ തന്നെ ബ്രാഹ്മണമതം കൊണ്ടുവന്ന മിത്തായിരിക്കണം മഹാബലി എന്ന രാജാവും എന്ന് ചിന്തിക്കുവാനേ ന്യായമുള്ളൂ.
2. കേരളത്തിന്റെ ചരിത്രവും ജിയോഗ്രഫിക്കല്‍ പ്രത്യേകതകളും പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം ഏറെ പണ്ട് ഈ പ്രദേശത്തെ ഒന്നാകെ(ഏറെക്കുറേ എങ്കിലും ) ഭരിച്ചിരുന്ന ഒരു രാജഭരണം ഉണ്ടായിരിക്കാനുള്ള സാധ്യതകള്‍ തീരെയില്ല എന്നു തന്നെയാണ്.
3. ഇങ്ങോട്ട് കുടിയേറിയ ബ്രാഹ്മണര്‍ ഇവിടത്തെ സുബ്രഹ്മണ്യന്‍, അയപ്പന്‍ മുതലായ ദ്രാവിഡദൈവങ്ങളെ ആര്യദൈവത്തിന്റെ കുടുംബക്കാര്‍ ആക്കി മാറ്റിയതു പോലെ ഇവിടത്തെ മഹാബലിയെ ഹിന്ദു പുരാണത്തിന്റെ ഭാഗമാക്കി എന്നൊരു വാദവുമുണ്ട്. അത് ശരിയാകാന്‍ സാധ്യത തീരെയില്ല. മഹാബലിയെന്ന കഥാപാത്രവും വാമനനോടൊപ്പം ഈ പ്രദേശത്തെ ചരിത്രത്തിലേക്ക് പിന്നീട് പ്ലാന്റ് ചെയ്തതായിരിക്കാന്‍ ആണ് കൂടുതല്‍ സാധ്യത.
സമത്വസുന്ദരധനികഭൂതകാലം :
1. മറ്റൊരു മിത്ത് തന്നെ ആവാനേ വഴിയുള്ളൂ. അറിവിനെപ്പോലെ തന്നെ കാലഘട്ടത്തിലൂടെ അക്യുമുലേറ്റ് ചെയ്ത് വന്ന മൂല്യങ്ങളാണ് മനുഷ്യന്റെ ജനാധിപത്യബോധവും, സമത്വചിന്തകളും, നീതിബോധവും മറ്റും.
2. സത്യയുഗത്തില്‍ ശാന്തി വിളയാടിയിരുന്നു എന്ന മിത്തിനു തുല്യമാണ് കേരളം ഉള്‍പ്പെട്ട പ്രദേശത്ത് പണ്ട് സമത്വവും നീതിയും വിളയാടിയിരുന്നു എന്ന ഐതിഹ്യം. അങ്ങേയറ്റം പ്രാകൃതമായ നിയമങ്ങളും രീതികളും ഒക്കെത്തന്നെയായിരുന്നു മറ്റേതു പ്രദേശവും പോലെ ഇവിടെയും എന്ന് കാണാവുന്നതാണ്.
3. ഒരു ധനിക കാര്‍ഷികസംസ്കാരസമ്പന്നമായ ഭൂതകാലം പതിനെട്ടോ പതിനേഴോ നൂറ്റാണ്ടിനു മുന്‍പ് ഇവിടെ നിലനിന്നിരുന്നു എന്നത് ശുദ്ധമായ അന്ധവിശ്വാസമാണ്.
4. ലാന്‍ഡ് റീഫോമഷേനു ശേഷം കൃഷി അതിനു താല്‍പര്യമില്ലാത്തവന്റെ കൈകളിലെത്തി അങ്ങനെ കൃഷി നശിച്ചു, ലാഭകരമല്ലാതെയായി തുടങ്ങിയ വാദങ്ങള്‍ പോലെ അടിസ്ഥാനരഹിതമാണ് ഇതും.
5. കേരളത്തിലെ തെങ്ങുകൃഷിയുടെയും നെല്‍കൃഷിയുടെയും ചരിത്രം താരതമ്യേന സമീപഭൂതകാലത്താണ് തുടങ്ങുന്നത്.
6. ലാഭകരമായ രീതിയില്‍ നെല്‍കൃഷി നടത്താന്‍ വേണ്ട കൃത്രിമജലസേചനസൗകര്യമോ , വളമുപയോഗിച്ച് കൃഷിസ്ഥലം പുഷ്ടിപ്പെടുത്താന്‍ ഉള്ള മാര്‍ഗമോ, മൃഗങ്ങളുടെ അധ്വാനം ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയോ ഒന്നും പതിനാറ് പതിനേഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിലില്ലായിരുന്നു എന്ന് കാണാം.
7. കൃഷിക്കു വേണ്ട സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇതര ഭാരതീയനാടുകളുമായി നൂറ്റാണ്ടുകള്‍ പിന്നിലായിരുന്നു കേരളം എന്നും പരിശോധനയില്‍ തെളിയും.
8. നമ്മുടെ സംസ്കാരത്തെ സൂക്ഷിക്കാന്‍ നമ്മെ സംരക്ഷിക്കുന്നു എന്ന് നാം ഹൈസ്കൂളില്‍ പഠിച്ച സഹ്യപര്‍വത നിരതന്നെയാവണം ഇതരപ്രദേശത്തു നിന്നും സാങ്കേതികവിദ്യകളെ ഇങ്ങെത്തുന്നതില്‍ നിന്നും തടഞ്ഞത്.
9. ഉന്നതമായ ഒരു സംസ്കാരം ഡെവലപ് ചെയ്യാനും നിലനിര്‍ത്താനും സാധ്യമാവേണമെങ്കില്‍ അത്യാവശ്യം വേണ്ട 'Food Surplus' ഒരു കാലത്തും കേരളത്തില്‍ ഉണ്ടായിരുന്നിട്ടില്ല.
10. നെല്‍കൃഷിയില്‍ നിന്നും ഉണ്ടായ ഭക്ഷണം കൃഷിയിടങ്ങളില്‍ പണിയെടുത്ത അവര്‍ണരെ മുക്കാല്‍പ്പട്ടിണിയിലും വരേണ്യരെ അര്‍ദ്ധപട്ടിണിയിലും കൊല്ലാതെ ജീവിപ്പിച്ചു പോന്നു എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.
11. പറമ്പിലും മറ്റും അവിടിവിടെയായി വളരുകയും വിളയുകയും ചെയ്ത തെങ്ങ്, പ്ലാവ്, മാവ്, ചേന, ചേമ്പ് മുതലായവയൊക്കെയാണ് ഇപ്രദേശത്തുകാരെ മുഴുപ്പട്ടിണിയില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ടാവുക.
12. മണ്‍സൂണുമായുള്ള കേരളത്തിലെ ഭക്ഷണത്തിന്റെ ചരിത്രം അഭേദ്യകരമാം വണ്ണം പരസ്പരബന്ധിതമാണ്.
13. കാലാവസ്ഥയ്ക്കനുസൃതമായി കിട്ടുന്ന ഭക്ഷണമാണ് ജീവന്‍ എന്നതിനാല്‍, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ കേരളീയരുടെ തനത് ആഘോഷങ്ങളായി മാറിയിരിക്കാന്‍ സാധ്യതയുണ്ട്. ആ അര്‍ത്ഥത്തില്‍ ഓണം കേരളത്തിന്റെ പ്രാദേശിക ഉല്‍സവം തന്നെയായിരിക്കണം. വളരെപ്പണ്ടു കാലം മുതല്‍ക്കേ ഓണം ആഘോഷിച്ചുമിരുന്നതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട് താനും.
ഓണം എങ്ങനെ ആഘോഷിക്കണം/ആഘോഷിക്കപ്പെട്ടു?
1. ഓണം കേരള്‍ കാ ദേശീയ ത്യോഹാര്‍ ഹേ എന്ന് പാഠത്തില്‍ നാം പഠിച്ച ഓണാഘോഷങ്ങളില്‍ മിക്കതും സമീപഭൂതകാലനിര്‍മ്മിതികള്‍ ആവാനേ തരമുള്ളൂ.
2. രാവിലെ എഴുന്നേറ്റ് രംഗ ബിരംഗേ കപ്പടേ ഉടുക്കാനുള്ള വഹയൊന്നും ഇവിടത്തെ രാജാക്കന്‍മാര്ക്ക് പോലും ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. [അതിനുള്ള സാങ്കേതികവിദ്യ തീരേ നഹിം നഹിം ].
3. സെറ്റുസാരിയുമുടുത്ത് തിരുവാതിര കളിക്കുന്ന യുവതികള്‍ കേരളത്തിലെ തനതുകാഴ്ചയായിരുന്നു എന്ന് പറഞ്ഞാല്‍ ചിരിക്കുകയല്ലാതെ നിവര്‍ത്തിയില്ല. സാരി തന്നെ കേരളത്തില്‍ എത്തിയിട്ട് ഏറെക്കാലമായില്ല.
4. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ പലതും അങ്ങേയറ്റം മനുഷ്യത്വരഹിതമായിരുന്നു.
5. ഓണത്തല്ലെന്ന് സുപരിചിതമായ ഓണക്കളി ധാരാളം മനുഷ്യക്കുരുതികള്‍ക്ക് വഴി വെയ്ക്കുന്ന തരം ആയുധം ഉപയോഗിച്ചുള്ള പട തന്നെയായിരുന്നു. വിനോദത്തിനായി അങ്ങോട്ടുമിങ്ങോട്ടും കൊന്ന ചരിത്രവും ഓണത്തിന്റെ ഭാഗമാണെന്ന് ചുരുക്കം. സമത്വസുന്ദരഭൂതകാലത്തെ ഓര്‍മ്മിക്കാന്‍ പറ്റിയ ആഘോഷരീതികള്‍ തന്നെ!
6. കിട്ടുന്ന തേങ്ങയും മാങ്ങയും ഇച്ചിരി മീനും പശുവിറച്ചിയും ഒക്കെ കഴിച്ചു ജീവിച്ച ഒരു ജനത വെജിറ്റേറിയന്‍ സദ്യ ഓണത്തിനൊരുക്കി എന്നത് പുളുവാകാനേ തരമുള്ളൂ. അല്ലെങ്കില്‍ തന്നെ അതിനു നെല്ലെവിടെ? പില്‍ക്കാലത്ത് വല്ല രാജകുടുംബമോ, ഇല്ലങ്ങളിലോ, കാശുള്ള നായര്‍ത്തറവാറുകളിലോ [ which was of course a rarity] സദ്യയൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലായി.
7. ഓണാഘോഷത്തെ സവര്‍ണതയ്ക്ക് വിട്ടുകൊടുക്കരുത് എന്ന വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്.
8. സാരിയും ഡബിള്‍ മുണ്ടൂമുടുത്താല്‍ ട്രഡീഷനല്‍ ഡ്രസ്സിട്ട ആഘോഷമാകാന്‍ അത് കൊണ്ട് തന്നെ തീരെ തരമില്ല. ട്രഡീഷനല്‍ ഡ്രസ്സിന്റെ പിറകെ പോയാല്‍ മുക്കാലും നഗ്നരാവാനേ പറ്റുകയുള്ളൂ. ഡ്രസ്സൊക്കെ അവനവനിഷ്ടമുള്ളതും സൗകര്യമുള്ളതും ആകുന്നത് കൊണ്ട് ഓണത്തിന്റെ മാഹാത്മ്യം കുറയാനോ കൂടാനോ ഒന്നും തരമില്ല.
ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓണാഘോഷം മലയാളികളില്‍ പലരുടെയും റൊട്ടീന്‍ ജീവിതത്തിന്റെ ഭാഗമാണ്. ഓണത്തിനവധി ഉള്ളത് കാരണം നാട്ടില്‍ പോക്ക്, ഒത്തു കൂടല്‍, ഒരുമിച്ചുള്ള കുക്കിങ്ങ്, വിപണിയില്‍ മറ്റു സമയത്തെ അപേക്ഷിച്ച് വിലക്കുറവുണ്ടാകുമെന്ന കാരണത്താല്‍ ഷോപ്പിങ്ങ് ഈ സമയത്തേക്ക് മാറ്റിവെക്കല്‍, പ്രാദേശികമായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ അത് വിറ്റഴിക്കാന്‍ ഉള്ള സമയം എറ്റ്സട്രാ എറ്റ്സട്രാ.. അതൊക്കെ അതിന്റെ വഴിക്കു തന്നെ അങ്ങനെ പോക്കോട്ടേ.
എന്നു കരുതി മലയാളികള്‍ മുഴുവന്‍ - എല്ല മതത്തിലും വിശ്വാസത്തിലും ഉള്ളവര്‍ - സെറ്റ് സാരിയും കസവുമുണ്ടുമുടുത്ത് തിരുവാതിര കളിച്ചും വെജിറ്റേറിയന്‍ ഓണസ്സദ്യ ഉണ്ടും 'നാളികേരത്തിന്റെ നാട്ടില്‍' പാട്ടു പാടിയും ഓണമാഘോഷിച്ചില്ലെങ്കില്‍ മലയാളിയാവില്ല, സെക്യുലര്‍ ആവില്ല, ദേശസ്നേഹി ആവില്ല എന്നൊക്കെ പറഞ്ഞാല്‍ അത് ശുദ്ധതോന്ന്യാസമാണ് .
ഈ തിരുവോണത്തിന്റന്ന് പുതുതായി വാങ്ങിയ ലോക്കല്‍ മേഡ് കാപ്രീസും ഇട്ട് ചപ്പാത്തിയും ചിക്കന്‍ കറിയും കഴിച്ച് ഓണമാഘോഷിക്കാന്‍ ആണ് എന്റെ തീരുമാനം ;)
അപ്പോ ഷാപ്പീ പോണം, അല്ല ഹാപ്പി ഓണം റ്റു ഓള്‍

Sunday, May 8, 2011
ബ്രൈറ്റിന്റെ പരിണാമം
ബ്രൈറ്റിനെ നമുക്കറിയാം. ജീവശാസ്ത്രസംബന്ധിയായ വിഷയങ്ങളില്‍ കോമ്പ്രിഹെന്‍സീവായ എന്നാല്‍ വളരെയധികം റീഡബിള്‍ ആയ പോസ്റ്റുകളിലൂടെയാണ് ബ്രൈറ്റ് ബ്ലോഗ്‌ലോകത്ത് കടന്നുവരുന്നതും അറിയപ്പെടാന്‍ തൂടങ്ങുന്നതും. പരിണാമവിരോധികളായെ സെമിറ്റിക് മതാന്ധവിശ്വാസികളെ കണക്കറ്റ് പരിഹസിച്ചും, കുറിക്കു കൊള്ളുന്ന മറുപടികള്‍ നല്‍കിയും, ശാസ്ത്രീയമായ പോസ്റ്റുകളെഴുതിയും പരിണാമസിദ്ധാന്തചര്‍ച്ചകളെ ജീവസ്സുറ്റതാക്കാന്‍ ബ്രൈറ്റ് എന്ന ബ്ലോഗര്‍ കാണിച്ച നിഷ്ക്കര്ഷ പ്രശംസനാര്‍ഹമാണ്.
എന്നാല്‍ ബ്രൈറ്റിനു സ്വയം സംഭവിച്ച/സംഭവിച്ചുകൊണ്ടിരീക്കുന്ന പരിണാമം നിരാശാവഹമാണെന്ന് പറയാതെ വയ്യ. സ്ത്രീപക്ഷവാദികള്‍ക്കെതിരെ ശാസ്ത്രത്തിന്റെ ചുവടുപിടിച്ച് എന്നാല്‍ പലയിടത്തും വളച്ചൊടിച്ചും പുകമറ സൃഷ്ടിച്ചും എഴുതിയ ഒരു സീരീസ് പോസ്റ്റിലൂടെയാണ് ബ്രൈറ്റില്‍ മാറ്റം പ്രകടമായി കണ്ടു തുടങ്ങിയത്. ജെന്‍ഡര്‍ ഡിസ്ക്രിമിനേഷനും ശാസ്ത്രത്തിന്റെ പിന്‍ബലം നല്കാന്‍ ഉള്ള ശ്രമത്തെ ഇതെഴുതുന്നയാളടക്കം പലരും അന്നേ വിമര്‍ശിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ദളിതപക്ഷവാദി എന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്ന ചിത്രകാരനെപ്പോലെയുള്ള ബ്ലോഗേഴ്സ് ബ്രൈറ്റിനെ ഈ വിഷയത്തില്‍ പിന്തുണച്ചിരുന്നു എന്ന വിരോധാഭാസകരമായി തോന്നിയേക്കാം.
പരിണാമത്തിന്റെ അടുത്ത ഘട്ടത്തില്‍ ന്യായമായും റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ വരേണ്ടതുണ്ടായിരുന്നു. അതിനുള്ള സൂചനകള്‍ ചിത്രകാരനു ബ്രൈറ്റ് നല്‍കിയ മറുപടികളില്‍ തന്നെ പ്രകടമായിരുന്നു താനും. വംശമഹിമാസിദ്ധാന്തത്തിനു ജനിതകശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന അങ്ങേയറ്റം പ്രതിലോമകരമായ പോസ്സ്റ്റുകളാണ് ബ്രൈറ്റില്‍ നിന്നും പിന്നീട് ഉണ്ടായത്. ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നു.
മാംസാഹാരവിദ്വേഷവുമായി ബന്ധപ്പെട്ട ചര്‍ച്ച ബസ്സില്‍ നടക്കുമ്പോള്‍ സംഘപരിവാറിനു സുഖിക്കുന്ന ബസ് പോസ്റ്റുകളുമായി ബ്രൈറ്റെത്തി.
ഇപ്പോള്‍ ഏറ്റവും അവസാനമായി വിശ്വാസത്തിന്റെ ശാസ്ത്രം എന്ന പോസ്റ്റ് സീരീസാണ് ബ്രൈറ്റെഴുതിക്കൊണ്ടിരിക്കുന്നത്. മുഴുവനും പുറത്ത് വരാത്തതിനാല്‍ അഭിപ്രായം പറയുന്നതില്‍ അനൗചിത്യം ഉണ്ടെങ്കില്‍ കൂടി മേല്‍പറഞ്ഞ പരിണാമത്തിന്റെ അടുത്ത ഘട്ടമല്ലേ മുന്‍പിലെത്തിയിരിക്കുന്നത് എന്ന് ന്യായമായും സംശയിച്ചു പോവുന്നു. ഒരു യുക്തിവാദിയില്‍ നിന്നും മതം ഒഴിവാക്കാന്‍ ആവാത്ത ഒരു സ്ഥാപനമാണെന്നും അതില്‍ തന്നെ പരിണാമത്തെയടക്കം അംഗീകരിക്കുന്ന, ഉള്‍ക്കൊള്ളുന്ന, ഹൈജീനിക് ശീലങ്ങള്‍ വച്ച് പുലര്‍ത്തുന്ന ബ്രാഹ്മണിക് മതങ്ങളാണ് മേത്തരമെന്നും ബ്രൈറ്റ് നിലപാടെടുത്താല്‍ ഞാനല്‍ഭുതപ്പെടില്ല.
ഡോക്കിന്‍സടക്കം ആധുനികജീവശാത്രജ്ഞരുടെ അഭിപ്രായങ്ങള്‍ തന്നയാണ് ഈ പോസ്റ്റിലും ബ്രൈറ്റ് അവലംബിക്കാന്‍ ശ്രമിക്കുന്നത്. മതം ഒരു 'ബൈ പ്രോഡക്ട്' ആണെന്ന ഡോക്കിന്‍സിന്റെ വാദം ബ്രൈറ്റ് ഉദ്ധരിക്കുന്നുണ്ട്. എങ്കിലും അതോടൊപ്പം ഡോക്കിന്‍സ് കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങളില്‍ ചിലത് ബ്രൈറ്റ് വിട്ടുപോകുന്നില്ലേയെന്ന ചോദ്യം ഉന്നയിക്കാതെ വയ്യ.
സംഘപരിവാറ് അനുകൂലികളുമായി നടത്തിയ മിനിമം ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ എനിക്കു മനസിലായ ഒരു മിനിമം കാര്യം മറ്റു മതങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ആറെസ്സെസ്സുകാരാനാവാന്‍ ഈശ്വരവിശ്വാസിയാവേണ്ടെന്നതാണ്. നീരീശ്വരനെന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്നവരാണ് സംഘികളില്‍ നല്ലൊരു പക്ഷം. ദൈവത്തിലേ സനാതനഹിന്ദുമതം വിശ്വസിക്കുന്നുള്ളൂ. ഈശ്വരനിലില്ല. വംശമഹിമാസിദ്ധാന്തമാണ് മതത്തെക്കാള്‍ ആധുനികഹിന്ദുമതതീവ്രവാദികള്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് ചുരുക്കും [ഹിറ്റലറെ ഓര്മ വരുന്നുണ്ടോ?]
ബ്രൈറ്റിനു തീര്‍ച്ചയായും അഭയം കണ്ടെത്താന്‍ കഴിയുന്ന കൂടാരമാവും നീരിശ്വരവംശമഹിമാവാദികളുടേത്.
വിശാഖ് പറഞ്ഞത് പ്രസക്തമാകുന്നതിവിടെയാണ്.
-------------------------------------------------------------------------------------------------------------------------------------
https://profiles.google.com/visaksankar/posts/SV5iL8KBbWU#visaksankar/posts/SV5iL8KBbWU
വിശാഖ്: *യുക്തിവാദമെന്നത് കേവലം ദൈവ നിരാസം മാത്രമല്ല.* ജപിച്ചുകെട്ടലിനെയും, കൂടോത്രത്തെയും, രാഹുകാലത്തെയും, ആള്‍ദൈവങ്ങളേയും പോലുള്ള പ്രകടമായ യുക്തിരാഹിത്യങ്ങളെ നിരാകരിക്കുന്നതിലൂടെ മാത്രം ആരും ഒരു യുക്തിവാദി ആവുകയുമില്ല. *യുക്തി എന്നത് ഒരു സമഗ്രതയാണ്.അതുകൊണ്ടുതന്നെ യുക്തിവാദിയായ അരാഷ്ട്രീയവാദി രാഹുകാലം നോക്കി റോക്കറ്റ് വിടുന്ന ശാസ്ത്രജ്ഞനേയും, പുരുഷമേധാവിത്വ വാദിയായ ദളിതപക്ഷവാദിയേയും ഒക്കെപ്പോലുള്ള ഒരു അസംബന്ധം മാത്രമാണ്. ഇത്തരക്കാര്‍ തങ്ങളുടെ യുക്തിയുടേതായ താല്‍കാലിക കൂടാരങ്ങള്‍ ഉപേക്ഷിച്ച് ഏതുനിമിഷവും അയുക്തികമായ സ്വാസ്ഥ്യങ്ങളുടെ ‘തറവാട്ടുവീട്ടി’’ലേയ്ക്ക് മടങ്ങിപ്പോയേക്കാം.*
--------------------------------------------------------------------------------------------------------------------------------------
ഈയൊരു മടങ്ങിപ്പോക്ക് ബ്രൈറ്റിന്റെ കാര്യത്തില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.
അനുബന്ധം ഒന്ന്:
http://www.blaghag.com/2011/01/pop-evolutionary-psychology-game.html
അനുബന്ധം രണ്ട് :
http://chandrakkaran.blogspot.com/2007/01/blog-post.html
കുറിപ്പ് : ഇതൊരു വ്യക്തിഹത്യയോ ലേബലൊട്ടിക്കലോ അല്ല. ചില ചൂണ്ടിക്കാണിക്കലുകള്‍ ആവശ്യമാണെന്ന് തോന്നിയതിനാല്‍ മാത്രം

My friend Jason and I accidentally invented this game while at a party last week. The rules are simple:
1. Make an observation about a particularly odd aspect of human behavior.
Example: "Why is it that everyone congregates in the kitchen at parties, even when there's plenty of space elsewhere?"
2. Come up with an explanation for how that behavior would have increased fitness in hunter gathering societies.
Example: "Well, food used to be sparse, so humans would congregate at food sources, so you'd be more likely to find a mate there, and thus have more babies.
3. Bonus points are rewarded for including 50's era gender stereotypes.
Example: "Well, we KNOW women are drawn to the kitchen because they're inclined to gather food, so they're always in the kitchen anyway. The men just go there to be around their potential mates."
Hours of fun guaranteed.
അനുബന്ധം രണ്ട് :
http://chandrakkaran.blogspot.com/2007/01/blog-post.html
മനുഷ്യരുടെ സ്വാതന്ത്ര്യം, പുരോഗതി എന്നിവയെ ലക്‍ഷ്യമാക്കിയുള്ളതാണെന്ന് വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും വികാസം ആരെങ്കിലും ഇപ്പോഴും കരുതുന്നുണ്ടോ എന്നറിയില്ല.
യുക്തി, ശാസ്ത്രം, പുരോഗതി, സമത്വം, വ്യക്തിത്വം, സ്വാതന്ത്ര്യം തുടങ്ങിയവ പരസ്പരബന്ധിതങ്ങള്‍ ആണെന്നും ഇവയെല്ലാം അനിവാര്യമാംവിധം ഫലപ്രാപ്തിയുള്ളവയുമാണെന്നത് ഒരു വിശ്വാസം മാത്രമാണ്. ശാസ്ത്രവും യുക്തിയും പുരോഗതിയുടെയും വിജയത്തിന്റെയും വാഹനങ്ങള്‍ മാത്രമല്ല, വ്യക്തമായും പ്രാഥമികമായും അവ അധികാരത്തിന്റെ ഉപകരണങ്ങളാള്‍ കൂടിയാണ്. മുതലാളിത്തം വാര്‍ത്താവിനിമയസൌകര്യങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ചരക്കുനീക്കത്തിന്റെ വേഗം കൂട്ടാണാണെന്ന മാര്‍ക്സിന്റെ നിരീക്ഷണം ഓര്‍ക്കുക -പറഞ്ഞത് പത്തുനൂറ്റമ്പതു കൊല്ലം മുമ്പാണെന്നും.
അജ്ഞതയുടെയും ചൂഷണത്തിന്റെയും ശക്തികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാനുള്ള വെളിച്ചം വീശുന്ന ദീപസ്തംഭമോ കുറെ നിസ്വാര്‍ത്ഥരായ മനുഷ്യരുടെ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തനമോ അല്ല ശാസ്ത്രഗവേഷണവും മറ്റ് ജ്ഞാനമേഖലകളിലെ പ്രവര്‍ത്തനങ്ങളും. അറിഞ്ഞോ അറിയാതെയോ, അധികാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന, അതുകൊണ്ടുതന്നെ അധികാരത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ നിലനില്‍പ്പിനേയും വികാസത്തേയും ഒരുതരത്തിലും ഫലവത്തായി ചോദ്യംചെയ്യാന്‍ കഴിയാത്തവിധം നിര്‍ഗ്ഗുണീകരിക്കപ്പെട്ടവയാണ് ഇന്ന് ശാസ്ത്രവും അതിന്റെ അനുബന്ധഗവേഷണങ്ങളും.
മനുഷ്യന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശാസ്ത്ര-വിജ്ഞാനങ്ങള്‍ക്ക് പങ്കുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, നിലവിലുള്ള രാഷ്ട്രീയക്രമത്തില്‍ ശാസ്ത്രവും വിജ്ഞാനവും പുരോഗമിച്ചിട്ടുള്ളത് അധികാരസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാണ്. ശാസ്ത്ര-വിജ്ഞാനങ്ങള്‍ അധികാരസ്ഥാപനങ്ങളെ സഹായിക്കുന്നതുപോലെത്തന്നെ അധികാരസ്ഥാപനങ്ങളെ പ്രതിരോധിക്കുന്നവരെയും സഹായിക്കുന്നുണ്ട്. ഈ പ്രതിരോധത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് വേണമെന്ന് പറയേണ്ടതില്ലല്ലോ. അധികാരസ്ഥാപനങ്ങളുടെ ശാസ്ത്ര-വിജ്ഞാന വ്യാഖ്യാനങ്ങളെ മറുവ്യാഖ്യാനം കൊണ്ടാണ് മറുവശത്തുള്ളവര്‍ ചെറുത്തുതോല്‍പ്പിക്കുന്നത്.
ജ്ഞാനത്തിന്റെ ഓരോ കണവും സ്വാഭാവികമായും അധികാരത്തിന്റെ ഒരു കണത്തെ സൃഷ്ടിക്കുന്നുണ്ട്. ജ്ഞാനം ഉല്‍പാദിപ്പിക്കുന്ന അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന ചോദ്യമാണ് ജ്ഞാന രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ജ്ഞാനത്തിന്റെ ഉപജ്ഞാതാവിന് അതു സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട്. അതില്‍ പരാജയപ്പെടുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നപക്ഷം ജ്ഞാനം സ്വയം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഉപജ്ഞാതാവിന്റെ രാഷ്ട്രീയമായി പരിഗണിക്കപ്പെടുകയും അത് മിക്കപ്പോഴും പ്രതിലോമകാരികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും.
കുറിപ്പ് : ഇതൊരു വ്യക്തിഹത്യയോ ലേബലൊട്ടിക്കലോ അല്ല. ചില ചൂണ്ടിക്കാണിക്കലുകള്‍ ആവശ്യമാണെന്ന് തോന്നിയതിനാല്‍ മാത്രം
Monday, August 23, 2010
ഓ ദപ്പ ദതായിരുന്നോ സംഗതി?
വെള്ളെഴുത്തിന് സയന്‍സിനോട് ഇത്രയും ദേഷ്യം എന്താന്ന് ആലോചിച്ച് തല ചൂടാക്കാന്‍ തുടങ്ങീട്ട് കാലമെന്തായെന്നാ!
ചായക്കടയിലെ ഇന്റ്യൂഷന്‍ സയന്‍റ്റിഫിക് മെഥഡോളജിയോടോപ്പമോ അതിലപ്പുറമോ ആണെന്നൊക്കെ പുള്ളി പണ്ടൊരു പോസ്റ്റില്‍ ഏതാണ്ടിങ്ങനെ പറഞ്ഞിരുന്നു.
നാല്‍പ്പതുകള്‍ മുതല്‍ ഇന്ത്യക്കാരായ അന്വേഷകര്‍ കണ്ടെത്തിയ ഇന്ത്യന്‍ ചിന്തയിലെ ഭൌതികവാദസാന്നിദ്ധ്യത്തെ അത്രതന്നെ ഉള്‍പ്പൊരുത്തത്തോടെ സ്വാംശീകരിക്കന്‍ ആത്മീയവാദികള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിക്കാനാണ് ഇതെഴുതിയത്. അതിലും ഇതിലും ചേരുമെന്ന സാമാന്യവത്കരണത്തെ ഒഴിവാക്കുക എന്നതാണ് മുന്നിലുള്ള കടമ്പ. സ്വകീയമായൊരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്തുകൊണ്ടാണ് കോസാംബിയെപ്പോലുള്ള മനീഷികള്‍ ഇന്ത്യക്ക് ഒരു പുതിയ ചരിത്രരചനാപദ്ധതി രൂപകല്‍പ്പന ചെയ്തത്. അതിന്റെ ഗുണഫലങ്ങള്‍ രുചിച്ചുകൊണ്ടു തന്നെ തത്ത്വചിന്തയില്‍ പിന്തുടരേണ്ട രീതിശാസ്ത്രത്തെപ്പറ്റിയുള്ള ആലോചനകള്‍ക്ക് അനുബന്ധങ്ങള്‍ ഉണ്ടാവണം. വെളിപാടിലും പാരമ്പര്യത്തിലും ഒപ്പം യുക്തിയിലും ചിന്തയിലും കെട്ടുപ്പിണഞ്ഞു കിടക്കുന്നവയെ ഓരോന്നായി വേര്‍തിരിച്ചെടുക്കുന്നതിന്റെ പ്രശ്നമാണ് മുഖ്യം. മനുഷ്യന്റെ ആന്തരികലോകത്തിനാണ് ഇന്ത്യന്‍ ചിന്ത പ്രാധാന്യം നല്‍കിയത്. അന്തര്‍ജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ് ഇന്ത്യന്‍ തത്ത്വചിന്ത ശ്രമിച്ചത്. ബാഹ്യപ്രതിഭാസങ്ങളെ അന്വേഷിക്കുന്നതിലൂടെ മാനസികവും ആന്തരികവുമായ പ്രവര്‍ത്തനങ്ങളില്‍ എത്തിച്ചേരുന്ന രീതിശാസ്ത്രം കൊണ്ട് ഇതിനെ അളക്കുക എളുപ്പമല്ലഒവ്വൊവ്വേ.... അന്തര്‍ജ്ഞാനപരമായ എന്തോന്ന്?? ചായക്കടയിലെ ഇന്റ്യൂഷന്‍ തന്നേ?
യെന്തരായാലും താഴെ പറയണ സംഗതി വായിച്ചപ്പോള്‍ സയന്‍സിനോടുള്ള പുള്ളിയുടെ കലിപ്പിനൊരല്‍പം സാധൂകരണമില്ലേ എന്ന് തോന്നിപ്പോയി....
Science is wonderful at destroying metaphysical answers, but incapable of providing substitute ones. Science take away foundations without providing a replacement. Whether we want to be there or not, science has put us in a position of having to live without foundations. It was shocking when Nietzsche said this, but today it is commonplace; our historical position – and no end to it in sight – is that of having to philosophize without 'foundations'.
- Hilary Putnam
പാവം മനുഷ്യന്‍... വെര്‍തേ തെറ്റിദ്ധരിച്ചൂ...
പക്ഷേ സങ്കതി അവിടെ തീര്‍ന്നിട്ടില്ല കെട്ടാ... വേറൊരൂട്ടം കൂടെയൊണ്ട്... അന്തര്‍ജ്ഞാനപരമായ ഫിലാസപ്പീന്ന് മാറി ലോകം ശാസ്ത്രത്തിന്റെ വഴി സ്വീകരിച്ചെങ്കിലും ഇപ്പോ തിയററ്റിക്കല്‍ ഫിസിക്സിനും പഴയ ഫിലാസപ്പിയുടെ ഗതി ആയോന്നൊരു സംശയം
Since World War II the discoveries that have changed the world were not made so much in lofty halls of theoretical physics as in the less noticed labs of engineering and experimental physics. The role of pure and applied physics have been reversed; they are no longer what they were in the golden age of physics in the age of Einstein , Schrodinger,Fermi and Dirac... Historians of science have seen fit to ignore the history of great discoveries in applied physics, engineering and computer science, where real scientific progress is nowadays to be found. Computer science in particular has changed and continues to change the face of the world more thoroughly and more drastically than did any of the great discoveries in theoretical physics.
- Nicholas Metropolis
തള്ളേ തിയററ്റിക്കല്‍ ഫിസിക്സിനും സ്റ്റാറ്റസ് പോയെന്ന്... അപ്പോ ഞങ്ങളെഞ്ചിനീയര്‍മാരാരായി?...
സൂരജ്, സി.കെ.ബാബു, റോബി, ഡോ:ബ്രൈറ്റ് മുതലായ സയന്റിഫിക് പുലികള്‍ കേട്ടല്ലാ ഞങ്ങള് കമ്പ്യുട്ടറ്കാരാണ് പുലികള്‍!!! നിങ്ങടെ ശാസ്ത്രത്തോട് പോയി പണി നോക്കാമ്പറ! ഹല്ല പിന്നെ!
* ക്വാട്സ് രണ്ടും Darwin's Dangerous Idea യില്‍ കണ്ടത്.
Subscribe to:
Posts (Atom)
CopyLeft Information
Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.