വളരെ ചെറുപ്പത്തില്‍ എനിക്കുള്ള ഒരു ശീലമായിരുന്നു പല തരത്തില്‍ ഉള്ള തീപ്പെട്ടികളുടെ പുറം കവറുകള്‍ മുറിച്ചെടുത്ത് സൂക്ഷിക്കുക എന്നത്. അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വളരെ പോപ്പുലര്‍ ആയ ഒരു കളിയുണ്ടായിരുന്നു - തീപ്പെട്ടിക്കവര്‍ മാച്ച് ചെയ്തു കൊണ്ടുള്ള.
വെറുതെ ശേഖരിക്കുക എന്നല്ലാതെ കളിയില്‍ എനിക്കധികം താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും ഒരു മിനി ഗാംബ്ലിങ്ങ് ആ കളിയെ അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ലാത്തതിനാല്‍ "എന്നെങ്കിലും നീ കാണാതെ ഞാന്‍ അതെടുത്ത് അടുപ്പിലിടും " എന്നൊരു ഭീഷണി അമ്മ മുഴക്കിയിരുന്നു. അത്തരമൊരു ഭീഷണിയുടെ സാഹചര്യം ഉള്ളത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെയാണ് ഞാനവയെ സൂക്ഷിച്ചിരുന്നത്. എന്നു ഉറങ്ങാന്‍ പോകുന്നതിനു മുന്‍പേ അവയെ എണ്ണിത്തിട്ടപ്പെടുത്തി വെയ്ക്കും. ഒന്ന്, രണ്ട്, മൂന്ന് ... എന്നിങ്ങനെ ഓരോന്നായി എണ്ണിയാല്‍ മതിയായിരുന്നു അതിനു. അന്‍പതു മുതല്‍ നൂറ്റമ്പത് വരെ തീപ്പെട്ടിച്ചിത്രങ്ങളെ എന്റെ പക്കല്‍ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ടാണത്.
നാട്ടില്‍ ഞങ്ങളുടെ വീടിന്റെ അടുക്കളയ്ക്കു മുകളിലായി തേങ്ങ സൂക്ഷിക്കുന്ന ഒരു അറയുണ്ട്. "അട്ടം "എന്നാണ് ഞങ്ങളുടെ നാട്ടില്‍ ആ അറയെ വിളിക്കുന്നത്. അടുക്കളയില്‍ നിന്നും ഉയരുന്ന പുക അട്ടത്തിലേക്ക് കടന്നു ചെല്ലുകയും പരമാവധി സമയം അവിടെ തങ്ങിനില്‍ക്കുകയും ചെയ്യത്തക്കവിധത്തിലാണ് അട്ടത്തിന്റെ രൂപകല്പന. ഇങ്ങനെ പുകയിലുണങ്ങിയ തേങ്ങകള്‍ രണ്ടോ നാലോ വര്‍ഷത്തില്‍ ഒരിക്കലാണ് പുറത്തേക്കെടുക്കുക. തേങ്ങയുടെ ചിരട്ട പൊട്ടിച്ചെടുത്താല്‍ ഉള്ളില്‍ നിന്നും "ഉണ്ട ലഭിക്കും". ഇതിനായി സ്ഥിരമായി വരാറുള്ളത് ഞങ്ങളുടെ അടുത്ത ബന്ധുക്കള്‍ കൂടിയായ വല്‍സേട്ടനും രാജേട്ടനും ആണ്. തേങ്ങയില്‍ നിന്നും ഉണ്ട പുറത്തെടുത്താല്‍ അവ എണ്ണി ചാക്കിലേക്കിടും. ഇതിനു അവര്‍ക്കു ഒരു പ്രത്യേക രീതിയുണ്ട്. ഒരേ സമയം ഇരുകൈകളിലുമായി നാല് ഉണ്ടകള്‍ ഒരുമിച്ച് ചാക്കിലേക്കിടും. അതോടൊപ്പം ഒന്ന്, രണ്ട് മൂന്ന് എന്ന് എണ്ണിപ്പോയ്ക്കൊണ്ടേയിരിക്കും.
അവസാനം എണ്ണിക്കിട്ടിയ സംഖ്യയെ നാലു കൊണ്ട് ഗുണിക്കും. അതോടെ മൊത്തം ഉണ്ടകളുടെ എണ്ണവും കിട്ടുന്നു. എന്തു മനോഹരമായ ഏര്‍പ്പാട്!
സങ്കലനത്തിനു പകരം ഒരു എണ്ണല്‍പ്രക്രിയയെ ഗുണനപ്രക്രിയ ഉപയോഗിച്ച് ലഘൂകരിക്കുകയാണ് ഇവിടെ ചെയ്തത്.
ഇവിടെ ഉണ്ടകളുടെ എണ്ണം കിറുകൃത്യം ആവണം എന്നു നിര്‍ബന്ധമുണ്ട്.
എന്നാല്‍ വീട്ടിലെ കുരുമുളകിന്റെ കാര്യം ഇങ്ങനെയായിരുന്നില്ല.
കൊചുത്രേസ്യ ഇവിടെ പറഞ്ഞത് പോലെ ഞങ്ങൾടെ കുരുമുളക് എസ്റ്റേറ്റ് അത്ര വലുതൊന്നുമല്ല..വീടിന്റെ തെക്കുവശത്തെ പറമ്പില്‍ രണ്ട് പ്ലാവും അതിൽ ചുറ്റിപ്പറ്റി ഒരോ കുരുമുളകു വള്ളിയും..
ആദ്യമാദ്യം കുരുമുളക് പറിക്കാന്‍ ആളെ വിളിക്കലും ഉണക്കലും ചിക്കലും വില്പനയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഇത് എക്കണോമിക്കല്‍ അല്ല എന്നു കണ്ടാണ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇനി മുതല്‍ പാകമായ വിള അതേ പടി "അമ്മത്ക്കാ" യ്ക്ക് വില്‍ക്കാം എന്ന് അച്ഛന്‍ തീരുമാനിച്ചത്.
അമ്മത്ക്കാ കുരുമുളകുവള്ളികള്‍ കണ്ട ശേഷം ഒരു വില പറയും. അത് തരും. പിന്നെ വിളവെടുപ്പും ഉണക്കലും വില്പനയും എല്ലാം അമ്മത്ക്കായുടെ ജോലിയാണ്.
അമ്മത്ക്കാ ഇരുപ്ലാവുകളെയും ഒരു മൂന്ന് മിനിട്ട് വെച്ച് നോക്കും. ഒരഞ്ചു മിനുട്ട് ധ്യാനിക്കും.
എന്നിട്ട് ഒരഞ്ചു മിനിട്ട് കണ്ണടച്ച് അങ്ങനെ ധ്യാനിച്ചു നില്‍ക്കും. പിന്നെ കണ്ണു തുറന്ന് വെളിപാട് വന്ന പോലെ അങ്ങ് പറയും
"ഒരിരുന്നൂറുറുപ്യേക്ക്ണ്ട് "( ഒരു ഇരുന്നൂറ് രൂപക്ക് ഉണ്ട്).
ദിവ്യവെളിപാടാണ്. എതിരു പറയാന്‍ പാടില്ല!. അതോടെ കച്ചവടം ഉറയ്ക്കുന്നു.
ഈ മൂന്നും മൂന്നും ആറും അതിന്റെ കൂടെ ഒരഞ്ചുമായി പതിനൊന്നു മിനിട്ടില്‍ അമ്മദ്ക്കായുടെ തലച്ചോറില്‍ നടക്കുന്നത് ചില്ലറക്കാര്യമാണ് എന്ന് ധരിക്കരുത്. കുരുമുളക് വള്ളിയുടെ നീളം , ഒരു അടി നീളം കുരുമുളകുവള്ളിയില്‍ ഉള്ള ശരാശരി കുരുമുളകുതിരികളുടെ എണ്ണം, ഒരു തിരിയിലെ കുരുമുളകിന്റെ വലിപ്പം, എണ്ണം ഇതെല്ലാം ഹൈ ഫ്രീക്വന്‍സിയില്‍ പ്രൊസസ്സ്ഡ് ആയിക്കൊണ്ടിരിക്കയാണ്.
ഇതെല്ലാം വെച്ച് മൊത്തം കുരുമുളകിന്റെ അളവ് പുള്ളി കണക്കാകിയെടുക്കും. അതു തെറ്റുകയുമില്ല.
പുള്ളിയുടെ മനസില്‍ ഒരു അഞ്ചു കിലോ ആണെങ്കില്‍ ഒരു അഞ്ച് കിലോ +/- നൂറ് ഗ്രാം വരെ പോകാം.
(കുറച്ചു കൂടെ ശാസ്ത്രീയമായ രീതിയില്‍ ശ്രമിച്ചാല്‍ ഉത്തരം കൂടുതല്‍ കൃത്യമായി ലഭിക്കുകയും ചെയ്യും.)
ഇവിടെ കുരുമുളകിനെ ഓരോന്നായി എണ്ണിയില്ലെങ്കിലും മൊത്തം കുരുമുളകിന്റെ എണ്ണം കണ്ടുപിടിക്കാം. (എണ്ണമോ, ഭാരമോ , വ്യാപ്തമോ ഏതു വേണമെങ്കിലും കണ്ടുപിടിക്കാം. എല്ല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു).
എണ്ണല്‍പ്രശ്നങ്ങളെ എങ്ങിനെ നേരിടുന്നു എന്നത് , പ്രശ്നത്തിന്റെ സ്വഭാവത്തെയും സങ്കീര്‍ണതയെയും ആശ്രയിച്ചിരിക്കും.
സ്റ്റാറ്റിറ്റിക്സ് ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ പ്രോബബിളിറ്റി പ്രോബ്ലം ആക്കി മാറ്റിയേക്കാം. പെര്‍മ്യൂട്ടെഷന്‍ ഉപയോഗിക്കാം... അപ്രോക്സിമേഷനു തന്നെ ഒരുപാട് രീതികളുണ്ട്.
പ്രപഞ്ചത്തിലെ ആറ്റങ്ങളെ എങ്ങിനെ എണ്ണി?
മനുഷ്യനും വിവിധശാസ്ത്രങ്ങള്‍ക്കും പരിമിതികള്‍ ഇല്ലേ? തീര്‍ച്ചയായും ഉണ്ട്. ഒരുപാട് ഉണ്ട് (*പരിശേഷം നോക്കുക). പക്ഷെ പരിമിതികള്‍ ഉണ്ടെന്നും പറഞ്ഞ് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയുമോ? ഇല്ല
"The difference between genius and stupidity is that genius has its limits." |
ജീനിയസിനു പരിധികളുണ്ട്. വിഡ്ഢിത്തങ്ങള്‍ക്കാകട്ടെ പരിധികളില്ല താനും.
ജീനിയസ് തന്റെ പരിമിതികളെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. അതില്‍ മിക്കപ്പോഴും വിജയിക്കുകയും ചെയ്യും.
(മനുഷ്യന്റെ വിഡ്ഢിത്തരങ്ങള്‍ക്കാവട്ടെ യാതൊരു പരിധിയുമില്ല. ശാസ്ത്രം എത്ര തന്നെ വളര്‍ന്നു വികസിച്ചാലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങിക്കിടക്കാനാണ് അവന്റെ "തലവിധി")
പ്രപഞ്ചത്തിലെ ആറ്റങ്ങളെ എണ്ണുന്നതെങ്ങിനെ? ഓരോ ഹൈഡ്രജന്‍ ആറ്റത്തിനെയും ഓക്സിജന്‍ ആറ്റത്തിനെയും അതു പോലെ മറ്റനേകം മൂലകങ്ങളുടെ ആറ്റങ്ങളെയും ഓടിച്ചിട്ട് പിടിച്ചിട്ടാണോ? അങ്ങനെയെ സാധിക്കൂ എന്നു കരുതുന്നവര്‍ - അല്ലെങ്കില്‍ അതു മാത്രമാണ് ശരി എന്നു വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ട്. അതൊരു കുറ്റമല്ല താനും. (മുകളില്‍ പറഞ്ഞ ഇംഗ്ലീഷ് വാചകം ഒന്നു കൂടി വായിക്കുക.)
പ്രപഞ്ചം എത്ര വലുതാണ്? ഒരുപാട് വലുതാണ്. ഒരുപാടെന്നു പറഞ്ഞാല്‍ ഒരുപാട്. പ്രപഞ്ചത്തിലെ മാറ്റര്‍ ഏതാണ്ട് 93 ബില്യണ്‍ പ്രകാശവര്‍ഷം സ്ഥലത്തായി പരന്നു കിടക്കുന്നു.
ഇതത്ര ചെറിയ ഒരു സംഖ്യയല്ല. സാധാരണ ഒരു ഗാലക്സിയുടെ വ്യാസം ഏതാണ്ട് മുപ്പതിനായിരം പ്രകാശവര്‍ഷമേ ഉള്ളൂ. അടുത്തടുത്തുള്ള രണ്ട് ഗാലക്സികള്‍ക്കിടെയിലെ ശരാശരി അകലം മൂന്ന് മില്യണ്‍ പ്രകാശവര്‍ഷം എന്നു കണക്കാക്കാം. അപ്പോള്‍ 93 ബില്യണ്‍ എന്നു പറയുന്നത് എത്ര വലിയ സംഖ്യ ആണെന്ന് സങ്കല്പിച്ചു നോക്കൂ.
പ്രപഞ്ചത്തില്‍ മാറ്റര്‍ എല്ലായിടത്തും ഏകതാനമായി വിതരണം ചെയ്യപ്പെട്ടു കിടക്കുന്നു.
ആറ്റങ്ങള്‍ ചേര്‍ന്ന് നക്ഷത്രങ്ങളായും , നക്ഷത്രങ്ങള്‍ ചേര്‍ന്ന് ഗാലക്സികളായും , ഗാലക്സികള്‍ ചേര്‍ന്ന് ക്ലസ്റ്ററുകളും സൂപ്പര്‍ ക്ലസ്റ്ററുകളും ആയി മാറ്റര്‍ പ്രപഞ്ചത്തിലത്രയും പരന്നു കിടക്കുന്നു.
ആറ്റങ്ങളെ എങ്ങിനെ എണ്ണാം?
നക്ഷത്രങ്ങള്‍ ഹൈഡ്രജന്‍ ആറ്റങ്ങളാല്‍ സമ്പൂരിതമാണ്. പ്രപഞ്ചത്തിലെ മൊത്തം ആറ്റങ്ങള്‍ എടുത്താല്‍ അതില്‍ ഹ്രഡ്രജന്‍ ആറ്റങ്ങളുടെ എണ്ണത്തെ അപേക്ഷിച്ച് മറ്റ് ആറ്റങ്ങളുടെ എണ്ണം എത്ര ഉണ്ടാവും? വെറുമൊരു സൗരയൂഥത്തിന്റെ അളവു മാത്രം വച്ച് ചിന്തിക്കുമ്പോള്‍ നമുക്കു ന്യായമായും തോന്നുക നല്ല ഒരു അളവ് മറ്റ് ആറ്റങ്ങളും കാണുമെന്നായിരിക്കും. എന്നാല്‍ 93 ബില്യണ്‍ പ്രകാശവര്‍ഷം സ്പേസിലായി പരന്നു കിടക്കുന്ന മാറ്ററിനെ പരിശോധിച്ചാല്‍ നമുക്കു കിട്ടുന്ന ചിത്രം വളരെ വ്യത്യസ്തമായിര്‍ക്കും. ഇന്നും ശൈശവാവസ്ഥയിലിരിക്കുന്ന പ്രപഞ്ചത്തിന്റെ സിംഹഭാഗവും എന്നല്ല ഏതാണ്ട് മുഴുവന്‍ തന്നെ നക്ഷത്രങ്ങളാണ്. അവയിലാവട്ടെ ഹൈഡ്രജന്‍ ആണ് ഏതാണ്ട് മുഴുവനായും.
സഹാറാ മരുഭൂമിയുടെ നടുവില്‍ വെച്ച ഒരു തേങ്ങയുടെ അത്രയും പോലും കാണില്ല പ്രപഞ്ചത്തിലെ ഹൈഡ്രജന്‍ ആറ്റങ്ങളുടെ തുകയുടെ മുന്‍പില്‍ മറ്റെല്ലാ ആറ്റങ്ങളുടേയും ആകെത്തുക!!!
സഹാറാമരുഭൂമിയിലെ മൊത്തം മണല്‍ത്തരികളെ എണ്ണൂമ്പോള്‍ ഒരു തേങ്ങയ്ക്കകത്ത് കൊള്ളാവുന്ന മണല്‍ത്തരികള്‍ എണ്ണിയില്ല എന്നു പറയുന്നതു പോലെയാണ് പ്രപഞ്ചത്തിലെ ആകെ ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണം എടുക്കുമ്പോള്‍ മറ്റുള്ള ആറ്റങ്ങളെ പരിഗണിച്ചില്ല എന്നു പറയുന്നത്
അതായത് പ്രപഞ്ചത്തിലെ മൊത്തം ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ ലഭിക്കുന്നത് പ്രപഞ്ചത്തിലെ മൊത്തം ആറ്റങ്ങളുടെ എണ്ണത്തോട് വളരെ വളരെ വളരെ അടുത്ത സംഖ്യ ആയിരിക്കും എന്നു ചുരുക്കം.
അപ്പോള്‍ ആകെ ആറ്റങ്ങളുടെ എണ്ണം കണ്ടു പിടിക്കാന്‍ ഉള്ള സമവാക്യം എന്തായിരിക്കും?
ആകെ ആറ്റങ്ങളുടെ എണ്ണം = മൊത്തം ഗാലക്സികളുടെ എണ്ണം x ഒരു ശരാശരി വലിപ്പമുള്ള ഗാലക്സിയിലെ നക്ഷത്രങ്ങളുടെ എണ്ണം x ഒരു നക്ഷത്രത്തിലെ ശരാശരി ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണം. --> ( സമവാക്യം ഒന്ന്) |
ഇതില്‍ ഓരോന്നായി നമുക്കു കണ്ടുപിടിച്ചു നോക്കാം.
മൊത്തം ഗാലക്സികളുടെ എണ്ണം കണക്കാക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തിയേറിയ ടെലിസ്കോപ്പ് ആയ ഹബിള്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് വിവിധ ആംഗിളുകളില്‍ എടുത്ത ബഹിരാകാശചിത്രങ്ങളില്‍ നിന്നും ചില ഗണിതപ്രയോഗങ്ങളുടെ സഹായത്താലാണ്. അത് ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്നതിനായി പ്രതിപാദിക്കാതെ വിടുന്നു. ഏതാണ്ട് 80 ബില്യണ്‍ ഗാലക്സികളോളം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒരു ഗാലക്സിയിലെ ശരാശരി നക്ഷത്രങ്ങളുടെ എണ്ണം = 4 x 10^11 (ടെലിസ്കോപ്പ് ഉപയോഗിച്ച് തിട്ടപ്പെടുത്തിയത്) |
അതുകൊണ്ട്,
ഒരു നക്ഷത്രത്തിലെ ശരാശരി ആറ്റങ്ങളുടെ എണ്ണം = 2 x 10^30 /1.67 x 10^ -27 |
ബോള്‍ഡ് ചെയ്ത വിലകള്‍ സമവാക്യം ഒന്നില്‍ ഇട്ടാല്‍
പ്രപഞ്ചത്തിലെ മൊത്തം ആറ്റങ്ങളുടെ എണ്ണം = 8x10^10 x 4 x 10^11 x 10^57 |
ഇത് ലോവര്‍ ലിമിറ്റാണ് (അതായത് ഗാലക്സികളുടെ എണ്ണവും, നക്ഷത്രങ്ങളുടെ എണ്ണവും മിനിമം വെച്ച് കണക്കാക്കിയാല്‍). ഇതേ പോലെ അപ്പര്‍ ലിമിറ്റ് വെച്ചു കണക്കാക്കിയാല്‍ (ഗാലക്സികളുടെ എണ്ണവും, നക്ഷത്രങ്ങളുടെ എണ്ണവും മാക്സിമം വെച്ചു കണക്കാക്കിയാല്‍) ഉത്തരം ലഭിക്കുക്കുക 3 x 10^81 എന്നായിരിക്കും.
അതായത് പ്രപഞ്ചത്തില്‍ ഏതാണ്ട് 3x10^80 എണ്ണം ആറ്റങ്ങളുണ്ട് എന്ന് കണക്കാക്കാം...
ഇതൊരു കൃത്യമായ കണക്കാണോ? നിങ്ങള്‍ തന്നെ പറ? ഇതില്‍ ഹൈഡ്രജന്‍ ആറ്റങ്ങളല്ലേ ഉള്ളൂ? ബാക്കി എവിടെ?
ഇവിടെയാണ് തലച്ചോറിന്റെ ഇമാജിനേഷന്‍ പവര്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. 3 x 10^80 എന്നു പറയുന്നത് ഒരു ചില്ലറ സംഖ്യയല്ല....
3 x 10^80 ഇല്‍ നിന്നും ആയിരം കുറച്ചാല്‍ എന്തു സംഭവിക്കും? പതിനായിരം? ഒരു ലക്ഷം? ഒരു ബില്യണ്‍? നൂറ് ബില്യണ്‍? ഒരു ചുക്കും സംഭവിക്കില്ല... പ്രപഞ്ചത്തിലെ മറ്റെല്ലാ ആറ്റങ്ങളെയും എണ്ണിയെടുത്ത് ഒരു പതിനായിരം ബില്യണോ മറ്റോ മറ്റോ കിട്ടിയെന്നിരിക്കട്ടെ. അത് 3 x 10^80 നോട് ചേര്‍ത്താല്‍ കടലില്‍ കായം കലക്കിയതു പോലിരിക്കും. സംശയം ഉണ്ടോ?
നമുക്കു പരീക്ഷിച്ചു നോക്കാം
വേണമെങ്കില്‍ 3 അങ്ങ് ഒഴിവാക്കിയേരെ. നമുക്ക് 10^80 ന്റെ വലിപ്പം ഒന്നു പരിശോധിക്കാം
വീട്ടില്‍ ഒരു സയന്റിഫിക് കാല്‍ക്കുലേറ്റര്‍ ഉണ്ടെങ്കില്‍ അതില്‍ 10^80 + 100^10 (100^10 = നൂറ് ബില്യണ്‍ ) എന്നൊന്ന് ചെയ്തു നോക്കൂ...
ഉത്തരം എത്ര കിട്ടി? 10^80 എന്നു തന്നെ? നമ്മള്‍ കൂട്ടിയ നൂറു ബില്യണ്‍ എവിടെ പോയി? കടലില്‍ പോയി?
എന്നാല്‍ 10^80 + 1000^10 എന്നു കൂടെ ചെയ്തു നോക്കൂ... 10^80 എന്നു തന്നെ ഉത്തരം അല്ലേ?
ഓക്ക, ഇനി 10^80 + 10000^10 ഒന്നു ചെയ്തു നോക്കൂ... അതിനും ഉത്തരം 10^80 എന്നു തന്നെ?
അതാണ് സയന്റിഫിക് റപ്രസന്റേഷന്റെ ശക്തി എന്നു പറയുന്നത്.
10^10 എന്ന് എഴുതാനും 10^80 എന്നു എഴുതാനും അഞ്ച് ക്യാറക്ടര്‍ മതി. പക്ഷെ ആ സംഖ്യകള്‍ തമ്മിലുള്ള അന്തരമോ? വേണ്ട വിധത്തില്‍ ഇതു ഭാവനയില്‍ കാണാന്‍ ശ്രമിച്ചില്ലെങ്കില്‍ 10^80 എന്ന സംഖ്യയുടെ വലിപ്പം മനസിലാക്കാന്‍ ആവില്ല.
പ്രപഞ്ചത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ അതിന്റെ വലിപ്പം ശരിക്കും മനസിലാക്കിയോ എന്ന് സംശയമാണ്. പ്രപഞ്ചം ഒരുപാട് വലുതാണ് എന്ന് മനസിലാക്കി എന്ന് അവകാശവാദം മുഴക്കുന്നവര്‍ പോലും 10^80 എന്ന സംഖ്യയുടെ വലിപ്പം മനസിലാക്കിയോ എന്ന് സംശയമാണ്. മുകളിലെ ഇംഗ്ലീഷ് വാചകം ഒന്നു കൂടെ വായിക്കുക. ചില സംഗതികള്‍ക്ക് പരിധി ഇല്ല.
10^80 എന്ന സംഖ്യ ഒരുപാട് വലുതാണ്. പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ എണ്ണത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം വലുത്.
പുരാണത്തിലും പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ സംഖ്യയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആദ്യമായി ഇത് എണ്ണിത്തിട്ടപ്പെടുത്തിത് ആര്‍ഷഭാരതമുനികുമാരന്മാരത്രേ. |
പ്രപഞ്ചത്തിന്റെ വോളിയം, മാസ്, ഡെന്‍സിറ്റി:
ഏതായാലും ആറ്റങ്ങളെ എണ്ണി. നനഞ്ഞതല്ലേ കുളിച്ചിട്ട് കയറിയേക്കാം. പ്രപഞ്ചത്തിന്റെ വോളിയം, മാസ്, ഡെന്‍സിറ്റി ഇവയൊക്കെ കൂടെ ഒന്നു കണക്കാക്കി നോക്കിയാലോ? ( അനങ്ങിപ്പോവരുത് - വായന ഇവിടെ നിര്‍ത്താന്‍ ആണ് ഉദ്ദേശമെങ്കില്‍ മാ നിഷാദ)
മൊത്തം ഗാലക്സികളുടെ എണ്ണം 8 ബില്യണ്‍ ആണെന്ന് നമുക്കറിയാം.
പ്രപഞ്ചത്തിന്റെ ഭാരം = ആകെ ഗാലക്സികളുടെ എണ്ണം x ഒരു ഗാലക്സിയുടെ ശരാശരി ഭാരം. |
നമ്മുടെ സ്വന്തം ഗാലക്സിയായ ആകാശഗംഗ ഏതാണ്ട് ശരാശരി വലിപ്പമുള്ള ഒരു ഗാലക്സി ആണു. അത് വെച്ച് ഗാലക്സിയുടെ ശരാശരി ഭാരം നമുക്ക കണക്കാക്കാം
ഒരു ഗാലക്സിയുടെ ശരാശരി ഭാരം = ഒരു ഗാലക്സിയിലെ നക്ഷത്രങ്ങളുടെ എണ്ണം x ഒരു നക്ഷത്രത്തിന്റെ ശരാശരി ഭാരം |
ഗാലക്സിയിലെ നക്ഷത്രങ്ങളുടെ എണ്ണം ഏതാണ്ട് 4 x 10^11 എന്ന് ടെലിസ്കോപ്പുകളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. ഒരു ശരാശരി നക്ഷത്രത്തിന്റെ ഭാരം 2 x 10^33 gm.
അതായത് ഒരു ശരാശരി ഗാലക്സിയുടെ ഭാരം = 4 x 10^11 x 2 x 10^33 gm |
അപ്പോള്‍,
പ്രപഞ്ചത്തിന്റെ ഭാരം = 8 x 10^10 x 8 10^44 = 64 x 10^54 ഗ്രാം എന്നു ലഭിക്കും. |
ഇനി നമുക്ക് പ്രപഞ്ചത്തിന്റെ വ്യാപ്തം(volume) കൂടെ കണ്ടു പിടിക്കാം.
പ്രപഞ്ചത്തെ ഒരു വലിയ ഗോളമായി സങ്കല്പിക്കുക.( ഇതില്‍ തെറ്റില്ല. മഹാവിസ്ഫോടനത്തിനു ശേഷം എല്ലാ വശങ്ങളിലേക്കും ഒരേ പോലെ മാറ്റര്‍ ചലിച്ചു കൊണ്ടേയിരിക്കുന്നു)
അപ്പോള്‍,
Volume = (4.pi.R^3)/3 |
ഇവിടെ
- pi = 3.14
- R = radius
റേഡിയസ് എങ്ങനെ കണ്ട് പിടിക്കും?
പ്രപഞ്ചം മഹാവിസ്ഫോടനത്തിനു ശേഷം വികസിച്ചു കൊണ്ടേയിരിക്കുന്നു... ഇങ്ങനെ വികസിക്കുമ്പോള്‍ ഏറ്റവും അകലത്തില്‍ എത്തിയിരിക്കുക ഏറ്റവും കൂടുതല്‍ വെലോസിറ്റിയോടെ സഞ്ചരിക്കുന്ന വസ്തുവായിരിക്കും. ഏറ്റവും കൂടിയ വേഗത പ്രകാശത്തിന്റെ വേഗതയാണ്. അതിനോട് അടുത്ത വേഗതയില്‍ സഞ്ചരിക്കുന്ന വസ്തുവിന്റെ ഇപ്പോഴത്തെ പൊസിഷന്‍ കണ്ടുപിടിച്ചാല്‍ റേഡിയസ് ആയി... (കാല്‍ക്കുലേഷനു വേണ്ടി പ്രവേഗം നമുക്ക് പ്രകാശപ്രവേഗമായി എടുക്കാവുന്നതാണ്)
പൊസിഷന്‍ (അഥവാ ഡിസ്പ്ലേസ്മെന്റ് ) = പ്രവേഗം (പ്രകാശവേഗം) x സമയം (അതായത് പ്രപഞ്ചത്തിന്റെ പ്രായം) |
അപ്പോ R നമുക്ക് കിട്ടി.
ഇതു മുകളിലെ സമവാക്യത്തില്‍ ഇട്ടാല്‍ :
Volume (വ്യാപ്തം) = (4.pi.R^3)/3 = 4.18 x 1728 x 10^81 |
അതിക്രമം:
ഏതായാലും പ്രപഞ്ചത്തിന്റെ മാസും വോളിയവും കിട്ടി. എന്നാല്‍ പിന്നെ ഡെന്‍സിറ്റി കൂടെ കാണാലോ
ഡെന്‍സിറ്റി = മാസ്/വോളിയം = 64 x 10^54 /72x 10^83 =0.8 x 10^-29( gm)/( cm3) |
അത്രയേ ഉള്ളൂ!!! (അത്ര മാത്രമേ ഉള്ളൂ).
പരിശേഷം:
മറ്റെന്തിനേയും പോലെ ശാസ്ത്രത്തിനും മനുഷ്യനും പരിമിതികള്‍ ഉണ്ട്. പക്ഷേ പരിമിതികള്‍ എന്നു പലരും ധരിച്ചുവെച്ചിരിക്കുന്നത് പരിമിതികള്‍ അല്ലെന്ന് മാത്രം. ഉദാഹരണം സീറോ ഡിവിഷന്‍ . പൂജ്യം കൊണ്ട് ഹരിക്കാന്‍ കഴിയാത്തത് ഗണിതത്തിന്റെ പരിമിതി എന്നു കരുതുന്നവര്‍ ഉണ്ട്.
എന്നാല്‍ അതൊരു പരിമിതി അല്ല. അതു വളരെ സ്വാഭാവികം മാത്രമാണ് . പ്രദീപ്കുമാര്‍ എന്ന ബ്ലോഗറിന്റെ ഈ കമന്റ് അടിച്ചു മാറ്റുന്നു
10 മാങ്ങ ഉണ്ടെന്നു വിചാരിക്കു. ഈ 10 മാങ്ങ 5 പേര്‍ക്ക് പങ്കിട്ടു കൊടുത്താല്‍ ഓരോരുത്തര്‍ക്കും 2 വീതം ലഭിക്കും (10/5 = 2). ഇനി ഒരാളെ ഉള്ളു എങ്കില്‍ അയാള്‍ക്ക് പത്തും കിട്ടും (10/1 = 10). അങ്ങനെ 0 പേര്‍ക്ക് പങ്കിടണം എന്നത് അര്‍ത്ഥശൂന്യം അല്ലെ (10/0 = ?). |
അദ്ദാണ്. അപ്പോള്‍ അതൊന്നും അല്ല പരിമിതി ( പരിമിതികള്‍ വേറേ ഉണ്ട്. )
(ലിമിറ്റുകള്‍ ഉപയോഗിച്ച് സീറോ ഡിവിഷന്റെ ഉത്തരം ഇന്‍ഫിനിറ്റി എന്നു കണ്ടുപിടിക്കാം. അതു വേറേ കാര്യം. തല്‍ക്കാലം പോസ്റ്റിന്റെ പരിധി സംഖ്യാഗണിതത്തില്‍ ഒതുക്കുന്നു. കാല്‍ക്കുലസ് ആദ്യം കണ്ടുപിടിച്ചത് ന്യൂട്ടണ്‍ ആണോ ലെബിനിറ്റ്സ് ആണോ എന്നറിഞ്ഞിട്ടാവാം അതൊക്കെ)
പ്രപഞ്ചത്തിലെ ആറ്റത്തെ ഒക്കെ എണ്ണിക്കളഞ്ഞു ഫീകരന്മാര്‍!!!
ReplyDeleteഓഫ് :-
വസ്‌തുതാപരമായ പിശകുകള്‍ ചൂണ്ടിക്കാണിച്ചാല്‍ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്ത് കൂടുതല്‍ ശരിയാക്കാം. കൂടുതല്‍ കൃത്യമായ സംഖ്യകളും കാല്‍ക്കുലേഷനും വേണ്ടവര്‍ ഒന്നു ഗൂഗിള്‍ സെര്‍ച് ചെയ്തേക്കുക..
ചുരുക്കം ഹൈഡ്രജനാല് നിര്‍മ്മിതമാണ് പ്രപഞ്ചം. അല്ലെ?
ReplyDeleteഅറിവുകള്‍ തിരഞ്ഞു കണ്ടു പിടിച്ചു മനസ്സിലാക്കി പങ്കു വച്ചതിനു നന്ദി.
ഒരുകാര്യം നേരാണ്. പരിമിതമായ മനുഷ്യന്റെ അറിവ് വച്ച് ലോകത്തെ ഗണിക്കാന്‍ നോക്കുന്ന നമ്മള്‍ എന്തൊരു പമ്പര വിഡ്ഢികള്‍.? പണ്ടുള്ളവര്‍ പറഞ്ഞത് മനസ്സിലാക്കി എടുക്കാന്‍ പോലും കഴിയാത്ത നമ്മള്‍ ഇനി പുതിയത് കണ്ടു പിടിക്കാന്‍ പോകുന്നു. ? ഏകാഗ്രമായ മനസ്സുന്ടെന്കിലെ ഒരു പേജുള്ള ഒരു കഥ വായിച്ചാല്‍ പോലും ഓര്‍മയില്‍ നില്‍ക്കൂ.. 5 മിനിറ്റ് പോലും എകഗ്രതയില്ലാത്ത നമ്മള്‍....എങ്ങനെ പ്രപനച്ത്തെ ഗണിക്കും അല്ലെ? അപ്പോള്‍..പണ്ട്...വെള്ളവും, ആഹാരവും, വായു പോലും വേണ്ടാതെ ദിവസങ്ങളോളം ധ്യാനിച്ചിരുന്ന മുനിമാര് പുലികള്‍ തന്നെ.. എന്തൊരു കഴിവുകളയിരിക്കണം അവര്‍ക്കുണ്ടയിരുന്നത്. .അവരുടെ അറിവുകളുടെ ഒരംശം മനസ്സിലായാല്‍ ഈ ജന്മം ധന്യമായി.
പ്രിയ കൂട്ടുകാരന്‍ ,
ReplyDelete"പരിമിതമായ മനുഷ്യന്റെ അറിവ് വച്ച് ലോകത്തെ ഗണിക്കാന്‍ നോക്കുന്ന നമ്മള്‍ എന്തൊരു പമ്പര വിഡ്ഢികള്‍."
വിയോജിക്കുന്നു. ശ്രമം ഉണ്ടാവാതെ ഒന്നും നടക്കില്ല. ഗണിക്കാന്‍ നോക്കിയാലേ വല്ലതും നടക്കൂ. ഒരു കാലത്ത് മനുഷ്യന്റെ അറിവ് ഇതിലും പരിമിതമായിരുന്നു ( തുടക്കത്തില്‍ സീറോ എന്നും പറയാം ല്ലേ?) ഗണിക്കാന്‍ നോക്ക്കി നോക്കിയാണ് ഇവിടം വരെ എത്തിയത്.
"പണ്ടുള്ളവര്‍ പറഞ്ഞത് മനസ്സിലാക്കി എടുക്കാന്‍ പോലും കഴിയാത്ത നമ്മള്‍ ഇനി പുതിയത് കണ്ടു പിടിക്കാന്‍ പോകുന്നു"
കുറച്ചു കൂടി വിശദമാക്കിയാല്‍ കൊള്ളാം. അറിവ് ഒരു ഗ്രോയിംഗ് എന്റിറ്റി ആണ്. അത് മനുഷ്യന്റെ ഇവൊല്യൂഷന്‍ കാലം മുതല്‍ക്കേ ഇങ്ങനെ കൂടിക്കൂടി വരുന്നു. അതിങ്ങനെ കൂടിക്കൂടിയാണ് ഇവിടം വരെ എത്തിയത്. കൂടുതല്‍ മനസിലാക്കി കൂടുതല്‍ പഠിച്ച് കൂടുതല്‍ കണ്ടുപിടിക്കുന്നത് കൊണ്ടാണ് ലോകം പുരോഗമിക്കുന്നത്.
"5 മിനിറ്റ് പോലും എകഗ്രതയില്ലാത്ത നമ്മള്‍....എങ്ങനെ പ്രപനച്ത്തെ ഗണിക്കും അല്ലെ?"
നമ്മള്‍ എന്നതില്‍ ആരൊക്കെ ഉള്‍ക്കൊള്ളും എന്ന് വ്യക്തമാക്കണം. എന്നെയാണെങ്കില്‍ സമ്മതിച്ചു.:) പക്ഷെ ഗലീലിയോ, ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍, എഡിസണ്‍ തുടങ്ങിയവരെ ആണെങ്കില്‍ വിയൊജിക്കുന്നു. :)
"വെള്ളവും, ആഹാരവും, വായു പോലും വേണ്ടാതെ ദിവസങ്ങളോളം ധ്യാനിച്ചിരുന്ന മുനിമാര് പുലികള്‍ തന്നെ.. എന്തൊരു കഴിവുകളയിരിക്കണം അവര്‍ക്കുണ്ടയിരുന്നത്. .
മുനിമാര്‍ പുലികള്‍ ആരുന്നു. പക്ഷേ അവരെ നാണം കെടുത്തുകയാണ് സ്യൂഡോസയന്‍സുകളെ ഭാരതീയശാസ്ത്രം എന്നു പറഞ്ഞ് അവതരിപ്പിക്കുമ്പോള്‍ നാം ചെയ്യുന്നത്. ഭാസ്കരാചാര്യരും ആര്യഭടനും കണാദനും ഒക്കെ അടങ്ങിയ ഒരു വലിയ നിരയെ അപമാനിക്കുകയാണ് സ്യൂഡോസയന്‍സുകലൂടെ പ്രചാരത്തിലൂടെ നടന്നു കൊണ്ടിരിക്കുന്നത്.
"അവരുടെ അറിവുകളുടെ ഒരംശം മനസ്സിലായാല്‍ ഈ ജന്മം ധന്യമായി. "
അറിവ് അവരുടേത് ഇവരുടേത് എന്നൊന്നും ഇല്ല. അറിവുകള്‍ പരമാവധി ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഏതൊരു വ്യക്തിയേയും ധന്യമാക്കും.:)
നേരെ മറിച്ച് "പ്രപഞ്ചത്തിലെ ആറ്റങ്ങളെ ഒക്കെ എണ്ണി" എന്ന് പരിഹാസരൂപേന പറഞ്ഞ് നടന്ന് അറിവ് നേടാതിരിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ ഒന്നും പറയാനില്ല.
ഒരു ഹൈഡ്രജന്‍ ആറ്റത്തിന്റെ ഭാരം കണക്ക് കൂട്ടിയതിൽ മാത്രം സംശയം.
ReplyDelete1 mole Hydrogen ആറ്റത്തിന്റെ ഭാരം=1.008g
1 Hydrogen ആറ്റത്തിന്റെ
ഭാരം = 1.008g/6.023x10^23g
= 1.673x10^-27kg
ഇനി ഹൈഡ്രജൻ മോളിക്യൂൾ ആണെങ്കിൽ അത് ഏകദേശം കാൽവിൻ പറഞ്ഞതിനടുത്തു വരും.
3.347x10^-27kg
ഇനി ഞാനൊരു സത്യം പറയാം.
അല്പം ചിന്തിക്കേണ്ട ഒരു കാര്യം, പ്രത്യേകിച്ച് സയൻസ് , ബ്ലോഗിലെഴുതിയാൽ ഒരുത്തനും തിരിഞ്ഞു നോക്കില്ല...പോസ്റ്റ് ഇഷ്ടമായി
നന്ദി റോബി,
ReplyDeleteകോപ്പി പേസ്റ്റില്‍ പറ്റിയ അബദ്ധമാണ്. കാല്‍ക്കുലേഷന് ഉപയോഗിച്ച മൂല്യം 1.67 x 10^-27 ആയിരുന്നു. എടുത്തെഴുതിയപ്പോള്‍ മാറിയതാണ്.
ശരിയാണ് സയന്‍സ് ബ്ലോഗിലെഴിതിയാല്‍ ഭൂരിഭാഗവും തിരിഞ്ഞുനോക്കില്ല എന്നറിയാം. എങ്കിലും ഒരാള്‍ക്കെങ്കിലും ഉപകാരപ്രദമായാലോ എന്നു കരുതി മാത്രം.
ശ്രീഹരി/കാല്‍വിന്‍,
ReplyDeleteനമ്പൂതിരി ഭാഷയില്‍ പറഞ്ഞാല്‍ സംഗതി എനിക്ക് "ക്ഷ" പിടിച്ചു... ആറ്റങ്ങളെ എണ്ണിയ ആ ലോജികും ശരി തന്നെ. :))
പക്ഷെ സംശയങ്ങള് പിന്നെയും ബാക്കി. സംശയങ്ങള് ആണല്ലോ അറിവിലേക്കുള്ള വഴികാട്ടി.
പരിമിതമായ അറിവുകള്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് ഇന്നത്തെ അവസ്ഥയെ തന്നെയാണ്. നമ്മള്‍ എന്ത് കണ്ടു പിടിച്ചു? ഇന്നും നമ്മുടെ ബ്രയിനില് നടക്കുന്ന പ്രോസ്സ്സുകളെ കുറിച്ച് ശാസ്ത്രത്തിനു മുഴുവന്‍ മനസ്സിലായിട്ടുണ്ടോ? ഒരു ഉദാഹരണം ..ഒരുവന്‍ വയറു നിറച്ചു ആഹാരം കഴിച്ചു കഴിഞ്ഞാല്‍ അത് ദഹിക്കേണട് എന്ന് നമ്മുടെ ആമശയത്തോട് നമ്മള്‍ പറഞ്ഞാല്‍ അതനുസരിക്കുമോ? നമ്മള്‍ ഇന്ന് കൈ പോക്കെണ്ട എന്ന് തീരുമാനിച്ചാല്‍ ചിലപ്പോ നടക്കും. അപ്പൊ ഈ തീരുമാനിക്കുന്ന ഈ ഞാനാരാ എന്നതിനുത്തരം ശാസ്ത്രം തന്നിട്ടുണ്ടോ?
അടുത്തത്.. പണ്ടത്തെ ശാസ്ത്രഞ്ഞര് പറഞ്ഞതത്രയും സംസ്കൃതത്തില്‍ ആയിരുന്നു..മുനിമാരയാലും ആചാര്യന്മാരായാലും...അത് പഠിക്കാന്‍ നമ്മുക്ക് എവിടെ അവസരം കിട്ടി..അത് തന്നാ ഞാന്‍ ചോദിച്ചത്...ആ പറഞ്ഞതൊക്കെ മനസ്സിലാക്കി എടുത്തിട്ട് അവിടെ നിന്ന് വേണ്ടേ പുതിയതിലേക്ക് ചിന്തിക്കാന്‍.. ?
അറിവുകള്‍ എപ്പോഴും ആരുടെതല്ല...അത് ശരി തന്നെ....ഒരു കിണറു കുഴിക്കുമ്പോലെ ആണത്...ആദ്യം കുഴിക്കുന്ന ആള്‍ അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്ന വെള്ളം കാണുന്നു... അതിനു മുകളിലേക്ക് വരുവാന്‍ കുഴി വെട്ടുന്നു...അത് തന്നെയാണറിവും... അപ്പൊ ആ വെള്ളം തന്‍റെ ആണെന്ന് കുഴിച്ച ആള്‍ക്ക് പോലും പറയാന്‍ അവകാശമില്ല..
പക്ഷെ ആര്യ ദ്രാവിഡ സംസ്കാരത്തെ പറ്റി പിന്നെയും സംശയം ബാകി. ആര്യന്മാരുടെ ആധിപത്യം ഭാരതിലുണ്ടായി എന്ന് വിശ്വസിക്കുന്നോ? അതോ ഇവിടെയുള്ളവര് തന്നെയായിരുന്നോ അവര്‍? എങ്കില്‍ അവരുടെ പൂര്‍വികര്‍ ആരായിരുന്നു...എന്നെ അലട്ടിയ ഒരു വലിയ സംശയം ആണിത്.. അറിയാവുന്നവര്‍ പങ്കു വയ്ക്കുമെന്ന് വിശ്വസിക്കുന്നു... ഈ പോസ്റ്റില്‍ അതെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍... ചോദിച്ചൂന്ന് മാത്രം.
പ്രിയ കൂട്ടുകാരന്‍,
ReplyDeleteപോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
താങ്കളുടെ രണ്ടാമത്തെ കമന്റിലെ ചോദ്യങ്ങള്‍ ഈ പോസ്റ്റില്‍ ഓഫ് ടോപിക് അല്ലേ എന്നൊരു സംശയം. ആദ്യകമന്റിലെ ചോദ്യത്തിനു അനുബന്ധമായ ചോദ്യം ഓണ്‍ ടോപിക് ആണെന്ന് തോന്നുനു.
"പരിമിതമായ അറിവുകള്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് ഇന്നത്തെ അവസ്ഥയെ തന്നെയാണ്"
അതാണല്ലോ മുകളിലും പറഞ്ഞത്. 2009 ഇല്‍ ലോകം അവസാനിച്ചില്ലല്ലോ. സമയം അങ്ങനെ കിടക്കുവല്ലേ. തലമുറകളും ഒരോന്നായി മനസില്ലാക്കാന്‍ നമ്മള്‍ക്കു ശ്രമിക്കാലോ. ഇന്നു തന്നെ എല്ല ചോദ്യത്തിനും ഉത്തരം വേണം എന്നു പറഞ്ഞാല്‍ നടക്കില്ലല്ലോ :)
"പണ്ടത്തെ ശാസ്ത്രഞ്ഞര് പറഞ്ഞതത്രയും സംസ്കൃതത്തില്‍ ആയിരുന്നു."
ഒന്നാമത്, ഇന്ന് ലഭ്യമായ ഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് പുരാതന ഭാരതത്തിലെ ശാസ്ത്രത്തെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. നേരാം വണ്ണം എഴുതിയോ അല്ലാതെയോ കൈമാറി സൂക്ഷിക്കാവുന്ന അറിവുകള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും നഷ്ടപ്പെട്ടിരിക്കും. അതും പറഞ്ഞ് കരഞ്ഞിട്ട് കാര്യമെന്ത്?
രണ്ടാമത്,
പൗരാണികമായ അറിവുകള്‍ ഉപയോഗിക്കുന്നില്ല എന്നാരു പറഞ്ഞു? പുരാതനഭാരതത്തിലെ അറിവ് "ഇന്‍ക്ലൂസീവ്" ആണെന്ന് പറയുമ്പോള്‍ ആണ് പ്രശ്നം. അങ്ങനെ എല്ലാം അറിയാമായിരുന്നു എന്ന് താങ്കള്‍ വിശ്വസിക്കുന്നവോ?
വിക്കി എടുത്തൊന്ന് നോക്കിയാല്‍ പൗരാണികഭാരതിത്തിലേയും ഗ്രീസിലേയും റോമിലേയും മായന്‍സിന്റേയും എല്ലാം സംഭാവനകളേക്കുറിച്ചുള്ള് അറിവുകള്‍ ധാരാളം ഉണ്ട്.
മൂന്നാമത്,
താങ്കള്‍ ഇന്നുത്തരം ഇല്ല എന്നൊക്കെ പറഞ്ഞ ചോദ്യങ്ങള്‍ അതായത് "നമ്മുടെ ബ്രയിനില് നടക്കുന്ന പ്രോസ്സ്സുകള്‍, ഈ തീരുമാനിക്കുന്ന ഈ ഞാനാരാ? "
തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരം താങ്കള്‍ പറഞ്ഞ സംസ്കൃതപുസ്തകങ്ങള്‍ വഴി ഒന്നു കാണിച്ചു തരാമോ? ഏതെങ്കിലും സംസ്കൃതപണ്ഢിതന്റെ സഹായത്തോടെ മതി. ഉത്തരങ്ങള്‍ ലോജിക്കല്‍ ആവണം. പ്രൂഫും വേണം. തരാമോ? തന്നു കഴിഞ്ഞാല്‍ നമ്മടെ പ്രശ്നങ്ങള്‍ പലതും തീരും. നേരെ മറിച്ച് ശാസ്ത്രീയമായി കണ്ടെത്തിയ ശേഷം ഇതതാണ് അതിതാണ് എന്നൊക്കെ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളെ താരതമ്യം നടത്തുന്നതില്‍ വലിയ കാര്യം ഒന്നുമില്ല.
ആര്യന്മാരുടെ ആധിപത്യം ഈ പോസ്റ്റിന്റെ വിഷയവുമായി നേരിട്ടു ബന്ധമുള്ളതല്ല. ചര്‍ച്ച മറ്റൊരു പോസ്റ്റില്‍ ആവുന്നതാവും ഉചിതം എന്നു തോന്നുന്നു.
പോസ്റ്റിന്റെ ആദ്യഭാഗം വായിച്ചപ്പോൾ പൂരി ഉണ്ടാക്കുന്നതു് എങ്ങനെ എന്നതാണു് വിഷയം എന്നൊരു ചെറിയ സംശയം തോന്നാതിരുന്നില്ല. പക്ഷേ, രണ്ടാം ഭാഗം വായിച്ചപ്പോൾ ചപ്പാത്തിയുടെ പാചകക്രമം തന്നെയാണു് ഉദ്ദേശിച്ചതു് എന്നു് മനസ്സിലായി. വളരെ നന്ദി. ഞാൻ ഇന്നുതന്നെ ഈ ചപ്പാത്തി പാചകിച്ചു് നോക്കുന്നുണ്ടു്. :)
ReplyDeleteകാല്‍വിന്‍, ഹാജരുണ്ട്.
ReplyDeleteശുഭപ്രതീക്ഷ ഇല്ലെങ്കിലും അദ്ധ്വാനത്തിന് ഫലസിദ്ധി ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ചില വാലുകള്‍ക്ക് വളഞ്ഞിരിക്കാനാണ് ഇഷ്ടം :)
ശ്രീഹരി,
ReplyDeleteഒരു ഒന്നൊന്നര പോസ്റ്റാണ് കേട്ടോ. അവതരിപ്പിച്ച രീതി അതിലേറെ ഇഷ്ടപ്പെട്ടു.
മനസ്സിലാക്കണം എന്നുള്ളവര്‍ക്ക് മനസ്സിലാക്കാം, അല്ലാത്തവര്‍ക്ക് മനസ്സിലായില്ലെന്നും നടിക്കാം. ഇത്തരം വിഷയങ്ങളില്‍ കമന്റ് കൈകാര്യം ചെയ്യുന്ന രീതി സി.കെ ബാബുവിനെ മാതൃകയാക്കണമെന്നാണ് എന്റെ അഭിപ്രായം. ചര്‍ച്ചകൊണ്ട് പോസ്റ്റിനു അനുഗുണമായ രീതിയില്‍ വ്യക്തത വരുന്നെങ്കില്‍ മാത്രം അതിനു മറുപടി പറയുക, അല്ലാത്തവ നന്ദിയില്‍ ഒതുക്കുക.
“ജീനിയസിനു പരിധികളുണ്ട്. വിഡ്ഢിത്തങ്ങള്‍ക്കാകട്ടെ പരിധികളില്ല താനും.
”സത്യം, അതിനാല്‍ എനിക്കൊക്കെ എന്തു വേണേലും പറയാം.
:)
ഹര്യേ,
ReplyDeleteജോറായ്ട്ട്ണ്ട്! എന്റെ വക ഒരു നമോവാകം.
ഗ്രേറ്റ് ജോബ്... ഒരു കമന്റെഴുതാൻ പോലും ഭയമാകുന്നു.
ReplyDeleteസി. കെ. ബാബു,
ReplyDeleteഹ ഹ ഹ... ഇവിടെ കുറേ പേര്‍ പൂരി ഉണ്ടാക്കി ഉണ്ടാക്കി പൂരിയാല്‍ ബൂലോഗം പൂരിതമായപ്പോള്‍ കുറച്ച് ചപ്പാത്തിയും ചുട്ടേക്കാം എന്നു വിചാരിച്ചു :)
നന്ദി
ബിനോയ്,
അക്കാര്യത്തില്‍ ശുഭപ്രതീക്ഷ തീരെ ഇല്ല. ചങ്കരന്മാര്‍ തെങ്ങേല്‍ നിന്നിറങ്ങാനല്ല ഇതെഴുതിയത്. ഏതായാലും എഴുതിയത് പൂര്‍ണമായും വെറുതെ ആയില്ല എന്ന് ഇപ്പോള്‍ തോന്നുന്നു.
നന്ദി :)
അനില്‍@ബ്ലോഗ്,
നന്ദി :)
പോയിന്റ് നോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ അധികം അങ്ങനെ ഉള്ള കമന്റ് വരാറില്ല. വന്നാല്‍ പറഞ്ഞ പോലെ തന്നെ :)
R,
വളരെ നന്ദി :)
കുമാരന്‍ | kumaran,
വളരെ നന്ദി :)
പിന്നെ ഇതു വളരെ ലളിതമായ കാര്യം ആണ് കെട്ടോ. ചുമ്മാ ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത എന്തോ ആനക്കാര്യം ആണെന്ന് ചിലര്‍ പറയുമെങ്കിലും സംഗതി വളരെ സിമ്പിള്‍ ആണ് :)
കലക്കി മോനെ കലക്കി , ഇജ്ജന്നെ പുലി !!
ReplyDeleteമേലേതില്‍,
ReplyDeleteപുലീ ന്നു പറഞ്ഞാല്‍ ഒന്നൊന്നര സിങ്കം എന്നാണോ? ;)
വായനയ്ക്ക് നന്ദി
:) njan vayichu... ellam kruthyamaayi manassilayi.. athukondu vere comments onnum illa...
ReplyDeleteഇങ്ങനെ വിശദീകരിക്കാതെ വല്ല പഴയ ചന്ത ശാസ്ത്രമോ പിച്ചള ശാസ്ത്രമോ ഒക്കെ ഒന്ന് വിശദീകരിച്ചു താ. അവരൊക്കെ ഇതൊക്കെ എങ്ങിനാ എണ്ണിയതെന്നു പറഞ്ഞു തന്നാല്‍ വല്യ ഉപകാരം ആയിരുന്നു. :-)
ReplyDeleteThis comment has been removed by the author.
ReplyDeleteകുറച്ചായി ഞാന്‍ ഈ വിഷയത്തില്‍ singularityon.blog-ലെയും പിന്നെ indiaheritage.blog-ലെയും പോസ്റ്റുകള്‍ വായിക്കുന്നു. തീപ്പട്ടിപടം (എന്റെയും ഹോബിയായിരുന്നൂട്ടോ), തേങ്ങാ ഉണക്കിയത്, കുരുമുളക്... ഓരോന്നിന്റെയും കണക്കെടുത്ത് വിശദീകരിച്ചത് നന്നായി. ഓരോ എണ്ണവും എടുക്കുവാന്‍ ഓരോ ലോജിക്ക് തന്നെ ഉപയോഗിക്കണം. പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ എണ്ണം കണ്ടുപിടിക്കുവാന്‍ കൈവിരലെണ്ണുന്ന രീതി ഉപയോഗിക്കുവാന്‍ കഴിയില്ലല്ലോ!
ReplyDeleteപക്ഷെ, പണിക്കര്‍ മാഷ് പലയിടങ്ങളിലായി ചോദിച്ച ഒരു ചോദ്യത്തിനു നേരിട്ട് ഉത്തരം ഇതുവരെ നല്‍കിയിട്ടില്ല. (അല്ലെങ്കില്‍ ഞാന്‍ കണ്ടില്ല.) ഇതാണ് പണിക്കര്‍ മാഷിന്റെ ചോദ്യം.
> ഒരാള്‍ പറയുന്നു 1-ന് ശേഷം 60 പൂജ്യങ്ങളാണ് ആറ്റങ്ങളുടെ എണ്ണം.
> മറ്റൊരാള്‍ പറയുന്നു 1-ന് ശേഷം 80 പൂജ്യങ്ങളാണ് ആറ്റങ്ങളുടെ എണ്ണം.
> ഇനിയും വേറോരാള്‍ പറയുന്നു 1-ന് ശേഷം 100 പൂജ്യങ്ങളാണ് ആറ്റങ്ങളുടെ എണ്ണം.
ഈ പറഞ്ഞവരെല്ലാം ഇത് ശാസ്ത്രീയമെന്നും പറയുന്നു. (ഇതെല്ലാം ആരെങ്കിലും പറഞ്ഞോ എന്നു ഞാന്‍ നോക്കിയില്ല, ഇതാണ് അദ്ദേഹം ആവര്‍ത്തിച്ചു ചോദിക്കുന്നത്.) അപ്പോള്‍ ഇതിലേത് സംഖ്യയാണ് യഥാര്‍ത്ഥത്തില്‍ അറ്റങ്ങളുടെ എണ്ണമായി എടുക്കേണ്ടത്. തീര്‍ച്ചയായും ഇവ തമ്മിലുള്ള വ്യത്യാസം നെഗ്ലിജിബിള്‍ അല്ലല്ലോ? ചോദ്യം ന്യായമാണ് (ഇങ്ങിനെ മൂന്നു പേര്‍ ശാസ്ത്രീയമെന്നു പറഞ്ഞ് മൂന്നു സംഖ്യകള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍...) എന്നു ഞാനും കരുതുന്നു. ഈ ചോദ്യത്തിനു നേരിട്ടൊരു മറുപടി നല്‍കിയാല്‍ ഇത് അവസാനിപ്പിക്കാമെന്നു തോന്നുന്നു.
--
ഹരി,
ReplyDeleteപണിക്കര്‍ മാഷുടെ ആ പോസ്റ്റ് വായിച്ച് പുള്ളിയുടെ സംശയം തീര്‍ന്നോട്ടെ എന്നു കരുതി മിണ്ടാതെ ദെ ഇങ്ങനെ ഒരു കമന്റ് അവിടെ അന്നു തന്നെ ഇട്ടു.
ഒരാള്‍ക്ക് സംശയം ഉണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ നമ്മള്‍ സഹായിക്കണമല്ലോ. അത് വായിച്ച് മുഴുവന്‍ മനസിലായില്ലെങ്കില്‍ എന്നു കരുതി ചെറിയ ഒരു വിശദീകരണം കൂടെ നല്‍കി.
തികച്ചും സദുദ്ദേശപരമായി.
ആദ്യ ഇട്ട കമന്റില്‍ എന്താണ് ശരിയായ ഉത്തരം എന്നു വ്യക്തമായി (അതായത് ശരിയായ ഉത്തരം 10^80) പറഞ്ഞു.
ഈ ഒരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ. അതിനു ശേഷം അദ്ദേഹം ഇട്ട കമന്റുകള്‍ നോക്കൂ. ശരിയായ ഉത്തരം റഫറന്‍സോടെ പറഞ്ഞിട്ടൂം അതംഗീകരിക്കാതെ ചുമ്മാ ഇലയില്‍ ചവിട്ടി വഴക്കുണ്ടക്കാന്‍ നോക്കുകയാണ് അദ്ദേഹം ചെയ്തത്. അല്ലെന്ന് ആ കമന്റുകള്‍ വായിച്ച് ഹരി പറയുമോ?
അദ്ദേഹത്തിന്റെ പോസ്റ്റിലെ സംശയത്തിനുത്തരം വ്യക്തമായി ആദ്യത്തെ കമന്റില്‍ നല്‍കിയതല്ലേ?
Chemistry പ്രഫസര്‍ സ്വന്തമായിട്ടു ഉണ്ടായാല്‍ Eങ്ങനെ ഒക്കെ സംഭവിക്കും എന്ന് കേട്ടിട്ടുണ്ട് ശ്രീഹരി.... നിനക്കു അവിടത്തെ കാലാവസ്ത തീരെ ശരിയാകുന്നില്ല അതാ.... പാവം ഞാന്‍ "Equation, balance"ചെയിതിരുന്നതേ നക്ഷത്രകാലെണ്ണിയിട്ടാണ്... പോസ്റ്റ് കലക്കി ശ്രീ.. നല്ലതാ.... പണ്ട് വര്‍ഗീസ് സാറിന്റെ physical chemistry ക്ലസ്സില്‍ ഇരുന്ന ഒരു ഫീല്‍....
ReplyDeleteസുധീഷ്,
ReplyDeleteവായനയ്ക്ക് നന്ദി :)
ശ്രീവല്ലഭന്‍
അതൊന്നും ഒന്നും പറയാണ്ടിരിക്യാ ഭേദം :)
തിന്റു,
അതിന്റെടേല്‍ അവള്‍ ചിരിപ്പിച്ചു. തിന്റൂസ് ലോ ഓഫ് ഗ്രാവിറ്റിയാലായലോ അടുത്ത് ക്ലാസ്?
ഹരിയുടെ സംശയം തീര്‍ന്നു എന്നു കരുതുന്നു. ബേസിക്കലി ഹരി, തല്ലുണ്ടാക്കാന്‍ യാതൊരു താല്പര്യവും ഇല്ല. സംശയം ജെനുവിന്‍ ആണെന്ന് കരുതി വിശദീകരിക്കാന്‍ പോയി കുടുങ്ങിപ്പോയതാ :) ഇനി ആ വഴിക്കേ പോണില്യാ...
കുത്തിയിരുന്ന് മൊത്തം വായിച്ചപ്പോള്‍ ഭ്രാന്തായി!!
ReplyDeleteഞാനൊക്കെ എന്ത് അറിഞ്ഞിരിക്കുന്നു.ശാസ്ത്രത്തെ പറ്റി ഒരു ചുക്കും അറിയില്ല എന്നത് നഗ്നസത്യം
ആകെ ഒരു കാര്യം മനസ്സിലാക്കി,
(മനുഷ്യന്റെ വിഡ്ഢിത്തരങ്ങള്‍ക്കാവട്ടെ യാതൊരു പരിധിയുമില്ല. ശാസ്ത്രം എത്ര തന്നെ വളര്‍ന്നു വികസിച്ചാലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങിക്കിടക്കാനാണ് അവന്റെ "തലവിധി")
പോസ്റ്റ് ഇപ്പഴാണ് വായിച്ചത്. ഒരു നല്ല ശ്രമം തന്നെ, ശ്രീഹരീ. പല സംശയങ്ങള്‍ക്കും ഒരുത്തരമാകും ഈ പോസ്റ്റ് എന്ന് തീര്‍ച്ച. :)
ReplyDelete@ cALviN::കാല്‍വിന്‍
ReplyDelete:-) കാല്‍വിന്‍ പറയുന്നത് 10^80 ആണ് ശരിയുത്തരം എന്ന്. പക്ഷെ, പ്രശ്നം അതല്ല. അദ്ദേഹം ഈ കണക്കെടുപ്പുകളൊന്നും വിശ്വസിക്കുന്നില്ല.
> അദ്ദേഹത്തിന് വിശ്വസിക്കാതിരിക്കാം. കുരുമുളകിന്റെ എണ്ണമെടുത്തിട്ട് അമ്മദ്ക്കായ്ക്ക് കാര്യമുണ്ട്; പൈസ നല്‍കണം. അമ്മദ്ക്കായുടെ കണക്ക് കാല്‍വിന്റെ അമ്മ വിശ്വസിക്കണം, കാരണം പൈസ മേടിച്ച് കുരുമുളക് നല്‍കണം. അമ്മ അമ്മദ്ക്കായുടെ കണക്ക് വിശ്വസിക്കാതെ കുരുമുളക് ഓരോന്നായി എണ്ണാന്‍ പോയാലോ? അത് പ്രായോഗികമല്ല. അതുകൊണ്ട് വള്ളിയുടെ നീളം x ഒരു വള്ളിയിലെ കുരുമുളകു കുലകള്‍ x ഓരോ കുലയിലേയും എണ്ണം എന്ന കണക്ക് അമ്മയ്ക്ക് അംഗീകരിച്ചേ മതിയാവൂ, അല്ലേ? അതുപോലെ ആറ്റങ്ങളുടെ എണ്ണം കണ്ടുപിടിച്ച് അതിനെ അധികരിച്ച് മറ്റു പലതും ചെയ്യുവാനുള്ള ശാസ്ത്രജ്ഞര്‍ക്ക് എന്തിനെയെങ്കിലും അടിസ്ഥാനമാക്കി എണ്ണം കണക്കാക്കിയേ മതിയാവൂ. അതിനവര്‍ ഏറ്റവും യുക്തിസഹമായ ഒരു ഫോര്‍മുല ഉപയോഗിക്കും. പക്ഷെ, ‘എണ്ണം’ എന്നത് വെറുമൊരു സംഖ്യ ആവുകയും അതുകൊണ്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ ഫോര്‍മുല കൃത്യമല്ല എന്നു വാദിച്ചിരിക്കാം. അതായത് അമ്മദ്ക പറഞ്ഞ കുരുമുളകിന്റെ എണ്ണം കൃത്യമല്ല എന്ന് വാങ്ങല്‍-മേടിക്കല്‍ പക്രിയയില്‍ ഒരു ഭാഗവുമല്ലാതെ കാഴ്ചക്കാരനായി നില്‍ക്കുന്ന എനിക്ക് പറയാം. ആ എണ്ണം എന്നെ സംബന്ധിച്ചിടത്തോളം ഒരു സംഖ്യ മാത്രമാണ്, അതറിഞ്ഞിട്ട് എനിക്കൊന്നും ചെയ്യുവാനില്ല. അതാണെന്നു തോന്നുന്നു ഇവിടുത്തേയും പ്രശ്നം.
> അപ്പോള്‍ അദ്ദേഹത്തിന്റെ ചോദ്യം ഈ എണ്ണവുമായി ബന്ധപ്പെട്ടല്ല, ഏതു സംഖ്യയായാലും അദ്ദേഹം യോജിക്കില്ല. അതുകൊണ്ട് അതിന് ഉത്തരം നല്‍കുന്നതില്‍ കാര്യമില്ല. പക്ഷെ, മറ്റൊന്നുണ്ട്. ശാസ്ത്രീയ യുക്തിയില്‍ തന്നെ മൂന്നു സംഖ്യകള്‍ മൂന്നു പേര്‍ പറഞ്ഞിരിക്കുന്നു. അതിലൊന്ന് കാല്‍വിന്‍ ശരിയെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. 60, 100 തെറ്റെന്നു പറഞ്ഞിട്ടുമില്ല. അവിടെയാണ് പ്രശ്നം.
> അമ്മദ്ക പറയുന്നു ഏകദേശം 200 കുരുമുളക് ഉണ്ടാവുമെന്ന്. മറ്റൊരാള്‍ പറയുന്നു 215 കുരുമുളകെന്ന്, വേറൊരാള്‍ പറയുന്നു 185 കുരുമുളകെന്ന്. പക്ഷെ, ഞാന്‍ ചോദിക്കുകയാണ്, ഇതിലെന്തു യുക്തി? കാരണം എനിക്കിതു ചോദിച്ച് മൂന്നും ശരിയല്ലെന്നു വാദിച്ചിരിക്കാം. പക്ഷെ, അമ്മയ്ക്കതു സാധിക്കില്ല.
> ആ മൂന്നു സംഖ്യ എങ്ങിനെ വന്നു എന്നറിയുവാന്‍ അദ്ദേഹം താത്പര്യപ്പെടുന്നില്ല (എനിക്കു തോന്നിയത്). ഏതു രീതിയിലാണ് ഈ വ്യത്യാസം വന്നതെന്ന് കാല്‍വിന് പറയുവാന്‍ സാധിക്കുമൊ? കുരുമുളകിന്റെ ഉദാഹരണത്തില്‍; ഒരു കുരുമുളകു കുലയില്‍ അമ്മദ്ക കൂട്ടിയത് 10 കുരുമുളകെന്നാണ്, അടുത്തയാള്‍ കൂട്ടിയത് 11 എന്നും, മൂന്നാമത്തേയാള്‍ 9 എന്നുമാണ് കണക്കാക്കിയത്. അതാണ് ആ വ്യത്യാസം എന്നു പറഞ്ഞുകൊടുക്കാം. നമ്മുടെ ഗാലക്സി മാത്രമെടുക്കുമ്പോള്‍ 69 എന്നു പറഞ്ഞതു കണ്ടു. പക്ഷെ 60, 80, 100 ഈ വ്യത്യാസത്തെക്കുറിച്ച് നേരിട്ടൊരുത്തരം നല്‍കിയതായി കണ്ടില്ല.
> ഇങ്ങിനെ മൂന്നു സംഖ്യ ശാസ്ത്രീയമെന്നു പറഞ്ഞിരിക്കുന്നു. ശാസ്ത്രാധിഷ്ഠിതമായി കാര്യങ്ങള്‍ പറയുന്നവര്‍ക്കുപോലും ഇതിനെക്കുറിച്ച് ഉറപ്പൊന്നുമില്ല, അതുകൊണ്ടു തന്നെ ശാസ്ത്രത്തെചാരി ഇങ്ങിനെ അര്‍ത്ഥമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ അല്പജ്ഞാനികള്‍ ഇതൊക്കെയാണ് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നത്. ഇതിനായിരുന്നു കാല്‍വിന്‍ ഉത്തരം നല്‍കേണ്ടിയിരുന്നതെന്നു തോന്നുന്നു. (അതിനു നല്‍കാതെ ഇതിനു നല്‍കിയതും നന്നായി... അതിനാല്‍ ഇങ്ങിനെയൊരു നല്ല പോസ്റ്റ് വന്നുവല്ലോ! (-:)
അദ്ദേഹത്തിന്റെ യുക്തിയില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. പലതിനോടും താത്പര്യം തോന്നാറുമുണ്ട്. അതുപോലെ കാല്‍വിന്റെ ശാസ്ത്രീയയുക്തിയും എനിക്ക് വഴങ്ങും. :-) ഒന്നു ശരി ഒന്നു തെറ്റ് എന്നൊന്നും ഞാന്‍ പറയുന്നുമില്ല. ചുരുക്കത്തില്‍ “അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്നമര്‍ത്യന്‍ കഥയെന്തറിഞ്ഞു.” എന്ന് നമുക്കൊക്കെ പറഞ്ഞിരിക്കാം, പക്ഷെ ശാസ്ത്രലോകത്തിന് അതു കഴിയില്ല. കഥയറിയുവാന്‍ ശ്രമിച്ചതു കോണ്ടും, കുറച്ചൊക്കെ കഥ അറിഞ്ഞതുകോണ്ടും, പിന്നെയും അറിയുവാന്‍ ശ്രമിക്കുന്നതുകൊണ്ടുമാണ് ഇന്ന് ഈ ലോകം ഇങ്ങിനെയായിരിക്കുന്നത്, ഇങ്ങിനെ പോവുന്നത്.
“ഹരിയുടെ സംശയം തീര്‍ന്നു എന്നു കരുതുന്നു.” - എനിക്കു ശ്രീഹരി പറഞ്ഞ കാര്യങ്ങളില്‍ സംശയങ്ങളില്ല. (അറിവുണ്ടെങ്കിലല്ലേ സംശയമുള്ളൂ... ഹി ഹി ഹി (-:) എണ്ണത്തിലെ കൃത്യതയെക്കുറിച്ച് എനിക്ക് ബേജാറില്ല, യുക്തി അറിയുവാനേ താത്പര്യമുള്ളൂ. അതു മനസിലാവുകയും ചെയ്തു. പണിക്കര്‍ മാഷ് ചോദിച്ച ചോദ്യത്തിന് നേരിട്ടൊരു ഉത്തരം നല്‍കിയാല്‍ ഈ സംവാദം തീരുമെന്നു തോന്നി, അതു ചൂണ്ടിക്കാണിച്ചുവെന്നു മാത്രം.
--
The calculation is based on number of galaxy, but how sure are with that number of galaxy ?
ReplyDeleteIn the case of അമ്മദ്ക്കാ, he can see the length of the tree, a realistic impression on the quantity, which he can see/feel. Also, every year, he can make corrections. (ie: last year he said 200/- and made a profit of Rs.50/-. So, this year, when he see the tree, he can compare what he saw and what he is seeing. and reach to a more accurate figure.) But is this possible in this case ?
Also, I didn't fully understand about Krishana and 16008 (ബാകി എല്ലാം കമ്പ്ലീറ്റ് മനസിലായേ...)
ot: അടുത്തതായി നമുക്ക് പ്രപഞ്ചത്തി നീളവും വീതിയും കണ്ടുപിടിച്ചു ഒരു ഷര്‍ട്ട് തയ്പിച്ചു കൊടുക്കാം (ഡിസ്ട്രിക്റ്റ് വിട്ടിരിക്കുന്നു)
oh..missed to mention : Nice post....post more of these stuffs. Let us share, debate and enhance knowledge.
ReplyDeleteഹ ഹ ഹ ഹരീ,
ReplyDeleteപുള്ളി മൂന്ന് ഉത്തരങ്ങള്‍ പറഞ്ഞു. അതില്‍ ശരി ഏതെന്ന് വിത്ത് റഫറന്‍സ് ചൂണ്ടിക്കാണിച്ചു അത്രയേ ചെയ്തുള്ളൂ. മറ്റു നമ്പറുകള്‍ തെറ്റാണ് എന്ന് വീണ്ടും എടുത്ത് പറയേണ്ട ആവശ്യം ഉണ്ടോ?
കുറിഞ്ഞി ഓണ്‍ലൈനില്‍ പുള്ളി എടുത്തെഴുതിയപ്പോള്‍ തെറ്റിയതോ മറ്റോ ആവണം. അതിനി അങ്ങേരു ആകെ തെറ്റെഴുതിയേ എന്നു വിളിച്ചു പറയാന്‍ എന്തിരിക്കുന്നു? അറിയണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ കുറിഞ്ഞി ഓണ്‍ലൈനില്‍ തന്നെ ഒരു കമന്റായി മാഷ് ചോദിച്ചിരുന്നെങ്കില്‍ കുറിഞ്ഞി ഓണ്‍ലൈന്‍ തന്നെ ഉത്തരം നല്‍കിയേനെ എന്നാണ് എനിക്ക് തോന്നുന്നത്.
ഇനി ഇതിന്റെ ഒന്നും ആവശ്യം ഇല്ല. ഒന്നു ഗൂഗിള്‍ സെര്‍ച്ച് അടിച്ചാലും പുള്ളിക്ക് ശരിയുത്തരം കിട്ടിയേനെ..
സയന്‍സ് വ്യക്ത്യധിഷ്ഠിധമല്ലല്ലോ. പോസ്റ്റിലോ കമന്റ്ലോ എഴുതുമ്പോള്‍ മൂല്യം തെറ്റിപ്പോവുക സാധരണം ആണ്. അതിപ്പോ സ്റ്റീഫന്‍ ഹോക്കിംഗ് എഴുതിയത് ആണെങ്കിലും ശരി തെറ്റ് തെറ്റാണ്. ഭൂരിഭാഗം പേരും തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ ശരിയാക്കുകയും ചെയ്യും. ( ഈ പോസ്റ്റില്‍ തന്നെ പിശക് റോബി ചൂണ്ടിക്കാണിച്ചത് നേരെയാക്കിയിട്ടുണ്ട്).
അക്ഷരശാസ്ത്രത്തില്‍ എത്രയോ തെറ്റ് ചൂണ്ടിക്കണിച്ചിട്ടുണ്ട്. പലരും പലപ്പോഴും. എവിടെ ഒരെണ്ണം മാറ്റിയിട്ടുണ്ടോ? മുയലിനു മൂന്ന് കൊമ്പ് തന്നെ. തനിക്ക് തെറ്റ് പറ്റി എന്നു പൂര്‍ണ ബോധ്യം ആയാല്‍ പ്ലേറ്റ് തിരിച്ച് വെയ്ക്കും. അതാണവിടുത്തെ രീതി. വാദി പ്രതിയാകും ന്ന് ചുരുക്കം.
സയന്‍സൊക്കെ എല്ലാരും പഠിക്കണം എന്നോ മനസിലാക്കണം എന്നൊന്നും ഒരു വാശിയുമില്ല. പിന്നെ വെറുതെ ആളുകള്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാവണ്ട എന്നു കരുതിയാണ് നീട്ടി വലിച്ച് ഒരു പോസ്റ്റ് ആക്കി ഇട്ടത്. സാധാരണ പോസ്റ്റുകളിലും കമന്റുകളിലും ഞാന്‍ ഹാര്‍ഷ് ആയ ഭാഷ ഉപയോഗിക്കാറില്ല.
ഇത് തലയില്‍ കേറി നിരങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും.
പുള്ളിക്ക് ശരിയുത്തരം പറഞ്ഞ് കൊടുക്കാന്‍ പോയിട്ട് എനിക്കെന്ത് കിട്ടി? പുള്ളി പറയുന്ന പോലെ എന്റെ തലയില്‍ നെല്ലിക്കാത്തളം വെക്കണം :)
ഇന്‍ എ നട്ഷെല്‍, ഉത്തരം ഒക്കെ അന്നേ നല്‍കി. പക്ഷെ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ വേണ്ടി മാത്രമായിരുന്നു ആ പോസ്റ്റ് എന്നു ഞാന്‍ മനസിലാക്കിയില്ല... എന്തു ചെയ്യാന്‍...
sighhhhh
Ashly,
ഹ ഹ ഹ LOL.... :)
കമന്റിനു നന്ദി :)
പിന്നെ ഹരി,
ReplyDeleteഅക്ഷരശാസ്ത്രത്തില്‍ ഉള്ള ഇതു പോലുള്ള പോസ്റ്റുകള്‍ എനിക്കും ഇഷ്ടമാണ് വായിക്കാന്‍ ..
അത് പുള്ളിക്കറിയാവുന്ന മേഖല. അതെഴുതിയാല്‍ നമുക്കും എതിര്‍പ്പില്ല.. അറിയാത്ത കാര്യത്തെക്കുറിച്ച് എഴുതിവിടരുതെന്ന് സ്നേഹത്തോടെ ഒരിക്കല്‍ പറഞ്ഞതാ.... എവിടെ
ശ്രീഹരീ ജീ..,സങ്കീര്‍ണ്ണമായി തോന്നാവുന്ന ഒരു കാര്യം ഇത്രേം ലളിതവും രസാവഹവും ആയ രീതിയില്‍ അവതരിപ്പിച്ചതിനു ഒരു കൊടു കൈ...അതു കൊണ്ടു തന്നെ മടുപ്പില്ലാതെ പ്രപഞ്ചത്തിലെ ആറ്റക്കണക്കു കൃത്യമായി എനിക്കും എണ്ണിതിട്ടപ്പെടുത്താന്‍ പറ്റി..:)
ReplyDeleteഅതായതു പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ എണ്ണക്കണക്ക് കൃത്യമായ ഉത്തരത്തോടടുത്ത് നില്‍ക്കുന്ന ഒരു വില നമ്മള്‍ക്കു കണ്ടുപിടിക്കാനായി എന്നതാണല്ലോ ഇവിടെ കാര്യം...പക്ഷേ പ്രപഞ്ചം നമ്മുടെയറിവുകള്‍ക്കപ്പുറവും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന സ്ഥിതിക്ക് പുതിയ എതെങ്കിലും നക്ഷത്ര സമൂഹങ്ങളും അതിലെ ആറ്റങ്ങളുമൊന്നും നമ്മള്‍ക്ക് പിടി തരാതെ നടപ്പുണ്ടോ എന്നു നമ്മള്‍ക്കറിയില്ലല്ലോ..അറിഞ്ഞിടത്തോളം വിവരങ്ങള്‍ വെച്ചൊരു പ്രപഞ്ചത്തെക്കുറിച്ചൊരു ധാരണ കിട്ടാനൊരു കണക്കു കൂട്ടല്‍ ല്ലേ...
അല്ല ശ്രീഹരി, ഒരു ചിന്ന സംശയം,
ReplyDeleteഈ ഗ്യാലക്സികളുടെ എണ്ണം ഇങ്ങനെ ഉറപ്പിക്കാമോ?
ഹബ്ബീള്‍ റ്റെലസ്കോപ്പും മറ്റും വെച്ച് നോക്കുന്നത് കമ്പ്ലീറ്റ് ആണോ?
മനുഷ്യന് അറിയാവുന്ന പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ എണ്ണം എന്നല്ലേ ഇതിന് യോജിക്കുന്ന പേര്?
ആ ഗ്യാലക്സികളുടെ എണ്ണം ഇങ്ങനെ 8 ബില്യണ്‍ ആണെന്ന് ഉറപ്പിച്ചതിന്റെ ശാസ്ത്രീയതയും ഒന്ന് വിശദീകരിച്ചാല്‍ പൂര്‍ണ്ണമായേനെ.
(മകന്‍ വളരുമ്പോള്‍ പറഞ്ഞു കൊടുക്കാനാ.)
കാല്‍വിന്‍,
ReplyDeleteഎന്റെ അഭിപ്രായത്തില്‍ കാല്‍വിന്റെ കണക്കില്‍ തെറ്റുണ്ട്, കാഴ്ചപ്പാടിലും തെറ്റുണ്ട്.
കാല്‍വിന്‍ കണക്കാക്കിയത് ശരാശരി എണ്ണവും ശരാശരി ഭാരവും ഒക്കെ ഉപയോഗിച്ചു കണക്കാക്കിയാല്‍ ലോവര്‍ ലിമിറ്റ് എങ്ങനെയാണു കിട്ടുക? കിട്ടുന്നതു ശരാശരിയാണ്.
ഈ ശരാശരി എന്നു പറയുന്നത് കൃത്യമായ കണക്കല്ല. ഒരു നക്ഷത്രത്തിന്റെ ഭാരത്തെ, വലുപ്പത്തെ ഒക്കെ പ്രതിനിധാനം ചെയ്യാന്‍ ഉപയോഗിക്കുന്ന ചില സംഖ്യകള്‍ മാത്രമാണ്. ക്ലാസിലെ കുട്ടികളുടെ ശരാശരി മാര്‍ക്ക് എന്നതു പോലെ ഉപയോഗിക്കേണ്ട ഒരു സംഖ്യയേ അല്ല ഇവയൊന്നും.
ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഞാന്‍ ഒരു കാര്യം പറയാം, എന്റെ ഒരു വിശ്വാസം എന്നു വച്ചോളൂ. ക്ലാസില്‍ പഠിച്ച ശരാശരികള്‍ മൂന്നുതരമാണ്. മീന്‍, മീഡിയന്, മോഡ്. ഇതില്‍ ഗാലക്സികളുടെ വലുപ്പം, അതിലെ നക്ഷത്രങ്ങളുടെ എണ്ണം ഇവയൊക്കെ പരിഗണിയ്ക്കുമ്പോള്‍ ഉപയോഗിക്കാന്‍ അനുയോജ്യം എന്റെ നിരീക്ഷണത്തില്‍ മോഡാണ്. കാല്വിന്റെ കണക്കത്രയും അത് മീന്‍ ആണെന്നുള്ള ഉറപ്പിലാണ്.
അദ്ദേഹത്തിന്റെ യുക്തിയില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. പലതിനോടും താത്പര്യം തോന്നാറുമുണ്ട്. അതുപോലെ കാല്‍വിന്റെ ശാസ്ത്രീയയുക്തിയും എനിക്ക് വഴങ്ങും. :-) ഒന്നു ശരി ഒന്നു തെറ്റ് എന്നൊന്നും ഞാന്‍ പറയുന്നുമില്ല.
ReplyDeleteThats right.ഹരി പറഞ്ഞതിനോടു നൂറു ശതമാനം യോജിക്കുന്നു.
ഇനി ഇമ്മാതിരി പോസ്റ്റിട്ട അമ്മതിക്കാക്ക് പിടിച്ചുകൊടുക്കും .. ന്ന്ട്ടൊരു വിലയും പറയാന്‍പറയും.. എത്രായാലും നമ്മളങ്ങ് സമ്മതിക്കും. അതാ ഇകണോമിക്കല്‍... നിന്നെ നാസയിലേക്കയച്ചാലോന്നും ഒരാലോചനയുണ്ട് !
ReplyDeleteശാസ്ത്രീയതയെ ചോദ്യം ചെയ്യുകയല്ല, അന്ധവിശ്വാസത്തിനെ പൊക്കിപ്പിടിക്കുകയുമല്ല.
ReplyDelete(ഞാന്‍ ദൈവ വിശ്വാസിയല്ല)
ഇതിലും ഭയങ്കര ശാസ്ത്രീയതയൊക്കെയായിരുന്നു സിംഗിള്‍ സ്റ്റോക്ക് ഫ്യൂച്ചേര്‍സ്, ഡെറിവേറ്റീവ്‌സ്, കൊളാറ്ററല്‍ ഡെബ്റ്റ്, ക്രെഡിറ്റ് ഡീഫോള്‍ട്ട് സ്വാപ്പ് കണാകുണാ എന്നൊക്കെ പറഞ്ഞ് വാള്‍സ്റ്റ്രീറ്റില്‍.
എല്ലാം കണക്ക് വെച്ച് അണ്ണന്മാര്‍ കിറുകൃത്യം ലാഭം കൂട്ടി വെച്ചേക്കുവല്ലായിരുന്നോ!
അവസാനം എന്തായി! - കട്ടപൊഹ.
വെറുതേ എന്തൊക്കെയോ ആലോചിച്ച് ചിന്തിച്ച് പുകച്ച് വിട്ട തിയറികളും കണക്കുകളും.
ഒരുത്തനും ഈ പറഞ്ഞു കൊണ്ടു നടന്ന ഒരു വസ്തുവും അറിയില്ല എന്ന സത്യം അവസാനം പൊങ്ങി വന്നു.
ഈ ഗ്യാലക്സി കണക്കും, ആറ്റം കണക്കും, പ്രപഞ്ചത്തില്‍ മുന്നൂറ് കോടി പ്രകാശവര്‍ഷം അകലെ ഒരു വളവില്‍ ഒരു ചെറിയ കുന്നുണ്ട് എന്ന റ്റൈപ്പ് പ്രവചനങ്ങളും...ആര്‍ക്കറിയാം!
ഫോര്‍ എക്സാമ്പിള്‍ അല്ല ഈ കണ്ട നക്ഷത്രത്തിലൊക്കെ ഹൈഡ്രജന്‍ മാത്രമാണെന്ന് എന്താ തെളിവ്? :-)
ആകെ കൂടി മൂന്ന് ഡയമന്‍ഷന്‍ ഡീ കോഡ് ചെയ്യാന്‍ പറ്റുന്ന ബ്രെയിനാണ് എന്നോര്‍ക്കണം.
എന്നു വെച്ച് ഇതൊന്നും തെറ്റാണെന്നല്ല ട്ടാ...കമ്പ്ലീറ്റ് ശരിയാണെന്നും അല്ല. :-)
(ഹോര്‍ട്ടന്‍ എന്ന ആനയുടെ ഒരു അനിമേഷന്‍ ഫിലിം കണ്ടിട്ടുണ്ടോ? ചിലപ്പോല്‍ അതിലെ പോലെ ഒരു സ്പെക്കിനകത്താണ് നമ്മടെ കുഞ്ഞേ പ്രപഞ്ചം എങ്കിലോ? അല്ലെങ്കില്‍ ഏതെങ്കിലും ഒരു ജീവിയുടെ വയറ്റിലാണെങ്കിലോ? ഹഹഹഹ)
:-)
Tracking
ReplyDeleteഅരവിന്ദ് :)
ReplyDeleteഅരവിന്ദ് പറഞ്ഞ പോലുള്ള ചിന്തകള്‍ ധാരാളം ഉയര്‍ന്നു വന്നിട്ടുണ്ട്. അതായത് ഏതെങ്കിലും ഒരു വലിയ ജീവിയുടെ വായിലെ അമ്പഴങ്ങ പോലെ വല്ലതും ആയിക്കൂടേ നമ്മുടെ പ്രപഞ്ചം. കുറേക്കാലം എനിക്കും അതു പോലെ ചില ഐഡീയാകള്‍ ഉണ്ടായിരുന്നു. :)
പക്ഷേ പ്രപഞ്ചം ഫൈനൈറ്റ് ആയ അളവുകള്‍ ഉള്ള ഒരു ക്ലോസ്ഡ് എന്റിറ്റി തന്നെ ആണു.അതിനു ചില നല്ല കാരണങ്ങള്‍ ഉണ്ട്. താല്പര്യമുണ്ടെങ്കില്‍ വായിക്കാന്‍ ലിങ്കുകള്‍ കണ്ട് പിടിച്ച് തരാം.
ഒരു സത്യം ഞാന്‍ പറയാം അരവിന്ദേ. ഈ അനന്തം അജ്ഞാതം അവര്‍ണനീയം എന്നത് സ്യൂഡോസയന്‍സുകാരുടെ ഒരു ലക്ഷണമാണ്. സീരിയസ്‌ലി. :)
എങ്കിലും ഇപ്പറഞ്ഞ ഒരു അളവുകള്‍ ആനമണ്ടത്തരമാണെങ്കില്‍ അതു തെറ്റാണെന്ന് ശാസ്ത്രം സമ്മതിച്ചോളും. പ്ലൂട്ടോയുടെ കാര്യം അറിയാലോ.
ടെലിസ്കോപ് ഉപയോഗിച്ച് കണ്ട് പിടിച്ച മൂല്യം തെറ്റിയാലും , കാല്‍ക്കുലേഷന്‍ തെറ്റാതിരിക്കാന്‍ ആണ് ഒരു എറര്‍ മാര്‍ജിന്‍ ഇട്ടിരിക്കുന്നത്. ലോവര്‍ ലിമിറ്റും അപ്പര്‍ ലിമിറ്റും വെച്ച് കണ്ട് പിടിച്ച് അതിന്റെ മീന്‍ ആണ് എടുത്തിരിക്കുന്നത്. ശ്രദ്ധിച്ചോ?
ഇനി ഇതില്‍ നിന്നും കാര്യമായ ഡീവിയേഷന്‍ വരണമെങ്കില്‍ അതായത് 10^80 എന്നതില്‍ നിന്നും 10^85 എങ്കിലും ആവാന്‍ ഗാലക്സികളുടെ എണ്ണം എടുത്തതില്‍ എന്തു മാത്രം വ്യത്യാസം വരണമെന്ന് ചുമ്മാ ഒരു റിവേഴ്സ് കാല്‍ക്കുലേഷന്‍ ചെയ്തു നോക്കൂ.
തെറ്റുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നത് ശാസ്ത്രത്തിന്റെ ബലഹീനതയായല്ല അരവിന്ദ് കാണേണ്ടത്. അതൊരു ശക്തിയാണ്. മാറ്റങ്ങളെ അംഗീകരിക്കാനുള്ള ശക്തി. താന്‍ പറഞ്ഞത് മാത്രമാണ് ശരി എന്നത് പൊതുവില്‍ യാഥാസ്ഥിതികരുടെ മനോഭാവം ആണ്. അങ്ങനെ ചിലര്‍ ചിന്തിക്കുന്നത് കൊണ്ടാണല്ലോ ഈ പോസ്റ്റ് തന്നെ ഇടേണ്ടി വന്നത്.
ജോജു,
ജോജു വീണ്ടും തുടങ്ങിയ സ്ഥലത്ത് എത്തി. കളിക്കുന്നത് എത്ര വലിയ സംഖ്യ കൊണ്ടാണെന്നുള്ളത് മറന്നു. ശരാശരി ഏടുത്താല്‍ ശരിയാവില്ല എന്നത് മാത്തമറ്റിക്കലി പ്രൂവ് ചെയ്യാമോ? എന്ത് കൊണ്ട് തെറ്റില്ല എന്നതിനു ക്ലൂകള്‍ പോസ്റ്റില്‍ തന്നെ ഞാന്‍ ഇട്ടിട്ടൂണ്ട്. എങ്കിലും ജോജു ഇക്കണക്ക് തെറ്റാണെന്ന് മാത്തമറ്റിക്കലി പ്രൂവ് ചെയ്യുകയാണെങ്കില്‍ എനിക്കും സന്തോഷമേയുള്ളൂ. ജോജു ശ്രമിച്ചു നോക്കൂ. :)
ജോജു മീന്‍ മോഡ് ഏത് രീതി ഉപയോഗിച്ചും കാല്‍ക്കുലേറ്റ് ചെയ്യൂ. എന്നിട്ട് റിസള്‍ട്ട് കമ്പയര്‍ ചെയ്യൂ... എത്ര വ്യത്യാസം ഉണ്ട് എന്നു നോക്കൂ. പോസ്റ്റ് ചെയ്യൂ.. :).. ജോജു ഒരു പുതിയ ലോജിക് കണ്ടു പിടിച്ചാല്‍ ബ്ലോഗില്‍ ഇടേണം എന്നു തന്നെയില്ല. നേരെ ഏതെങ്കിലും സയന്‍സ് ജേണലില്‍ തന്നെ പബ്ലിഷ് ചെയ്യൂ. അങ്ങനെയാണല്ലോ ശാസ്ത്രം വളരുന്നത് :)
Rare Rose ,
ചെയ്തു നോക്കിയോ ? വെരി ഗുഡ്.
നമ്മള്‍ കണ്ടുപിടിക്കാത്ത ഗാലക്സി എന്നൊക്കെ പറയുമ്പോള്‍ വീണ്ടും പ്രശ്നമാണല്ലോ. ഗാലക്സികളുടെ എണ്ണവും ഇപ്പറഞ്ഞ പോലെ ഓരോന്നായി എണ്ണുകയല്ലല്ലോ. എറര്‍ മാര്‍ജിന്‍ ഇട്ടിട്ടാണ് അതും. പിന്നെ നമ്മുടെ റിസള്‍ട്ടില്‍ കാര്യമായ വ്യത്യാസം വരണമെങ്കില്‍ ഗാലക്സികളുടെ എണ്ണത്തില്‍ അങ്ങനെ പത്തോ നൂറോ വ്യത്യാസം വന്നാല്‍ പോരാ. എത്ര ശതമാനം വ്യത്യാസം വരേണമെന്ന് ഹൊം വര്‍ക്ക് ആയി കണ്ട് പിടിച്ച് നോക്കൂ. :)
കുരുത്തം കെട്ടോനേ,
ഹ ഹ ഹ .. :) ചീര്‍സ്..
അരവിന്ദ് ഒരു കാര്യം പറയാന്‍ വിട്ടു,
ReplyDeleteബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം അരവിന്ദ് ഇതിനോടകം വായിച്ചു കാണും എന്നു ഊഹിക്കുന്നു. ഇല്ലെങ്കില്‍ ഉടന്‍ സംഘടിപ്പിച്ചു വായിക്കൂ...അരവിന്ദ് പറഞ്ഞത് ഒരുപാട് തരത്തില്‍ ഉള്ള ലാറ്ററല്‍ തിങ്കിംഗ് ഉദാഹരണങ്ങള്‍ അതിലുണ്ട്.
പ്രപഞ്ചത്തിന്റെ ഫൈനൈറ്റ് ലിമിറ്റുകളുടെ കാര്യവും അതില്‍ ഉണ്ട്.
എന്തായാലും ആറ്റങ്ങളുടെ എണ്ണത്തില്‍ ഇന്ത്യന്‍ ഹെരിടജ് മാഷിനും മറ്റുള്ളവര്‍ക്കും... 1 കഴിഞ്ഞു 80 പൂജ്യമാണോ അതോ ,100,125 ആ റേന്ജില് വരുമോ എന്നാ സംശയം നിലനില്‍ക്കെ...കാല്‍വിന്‍ പറയുന്നു 80 നു അപ്പുറം ഒട്ടും പോകില്ല എന്ന്... ഒരു കാര്യം സത്യമാ...ഓരോ പൂജ്യവും കൂടുമ്പോ....പത്തിരട്ടിയ വര്‍ധിക്കുന്നത്....ചില്ലറയൊന്നുമല്ല... എന്തായാലും ഇതിനൊരു പരിഹാരമുണ്ടാക്കാന്‍... തീരുമാനിച്ചു....പണ്ട് ശ്രീകൃഷ്ണന്‍ ഈ ആറ്റങ്ങളെ മൊത്തം തന്‍റെ ശരീരത്ത്തിലാക്കി വിശ്വരൂപ മോടെലില്‍ അര്‍ജുനനയും ഭീഷ്മരേയും 3D കണ്ണട വച്ച് കാണിച്ചതായി കേട്ടിട്ടുണ്ട്...നേരില്‍ കണ്ട ആ കക്ഷികള്‍ക്ക് ...ഒരു കത്തയ്ച്ചിട്ടുണ്ട്... ഇനി അവരുടെ മറുപടി കിട്ടിയിട്ടാകാം ബാക്കി ചര്‍ച്ചകള്‍..
ReplyDeleteഅതൊക്കെ വായിച്ചിട്ടുണ്ട് (എല്ലാം മനസ്സിലായെന്നല്ല)
ReplyDeleteഎന്നിട്ടും "ഓ അപ്പോള്‍ ഇങ്ങനെയാ അല്ലേ കാര്യങ്ങള്‍" എന്ന് അങ്ങ് ഉറപ്പിച്ച് പറയാന്‍ തോന്നിയില്ല.
:-)
എനിക്ക് മൂന്ന് ഡയമന്‍ഷന്റെ പരിമിതിയാണ് ഭയങ്കര ഒരു ലിമിറ്റേഷന്‍ ആയി തോന്നുന്നത്.
സിനിമാ സ്ക്രീനും ശരിക്കും സംഭവം നടക്കുന്നതും ഭയങ്കര വ്യത്യാസമല്ലേ. :-)
അതിനെ പറ്റി കൂടുതല്‍ പഠിച്ചു, സോറി ആലോചിച്ചു കൊണ്ടിരിക്കുന്നു.
അതില്‍ പറഞ്ഞെതെന്നല്ല ഒന്നും അങ്ങനെയാ എന്ന് ഉറപ്പിച്ച് പറയരുത് :)
ReplyDeleteകൃത്യമായി പറഞ്ഞാല്‍ മൂന്നല്ല, നാല് ഡൈമന്‍ഷന്‍ ടൈം എന്നത് കൂടെ എടുത്തേ പറ്റൂ...
സമയം ഉള്ളപ്പോള്‍ ഈ കമന്റ് ഒന്നു വായിക്കൂ. ചിലപ്പോള്‍ അരവിന്ദ് കൂടുതല്‍ കണ്‍ഫ്യൂഷന്‍ ആവും. :) ...
എല്ലാത്തിനും ഫൈനല്‍ ആന്‍സര്‍ ഉണ്ടെന്നല്ല ബ്രീഫ് ഹിസ്റ്ററീ ഓഫ് ടൈമിലും പറയുന്നത്. അതിനു ശ്രമിക്കുന്നു. വളരെ ലോജിക്കല്‍ ആയി...
പിന്നെ നാലു ഡൈമന്‍ഷനില്‍ ഊന്നിയ പ്രപഞ്ച സങ്കല്പം കാര്യമായും ജനറല്‍ തിയറ് ഓഫ് റിലേറ്റിവിറ്റിയില്‍ ഊന്നി ഡെവലപ് ചെയ്തതാണല്ലൊ. അത് എക്സ്പിരിമെന്റലി പല തവണ പ്രൂവ്ഡ് ആണ്. അത് തെറ്റാണെന്ന് ആരെങ്കിലും തെളിയിക്കുന്നത് വരെ, ഇപ്പോള്‍ ഉള്ള പ്രപഞ്ച സങ്കല്പത്തെ തള്ളിപ്പറയാന്‍ തക്ക കാരണങ്ങള്‍ കാണുന്നില്ല.
സ്ട്രിംഗ് തിയറി കുറച്ച് പുതിയ സങ്കല്പങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. പഠനങ്ങള്‍ നടക്കുന്നേയുള്ളൂ. നടക്കട്ടെ.....
"ആകെ ആറ്റങ്ങളുടെ എണ്ണം = മൊത്തം ഗാലക്സികളുടെ എണ്ണം x ഒരു ശരാശരി വലിപ്പമുള്ള ഗാലക്സിയിലെ നക്ഷത്രങ്ങളുടെ എണ്ണം x ഒരു നക്ഷത്രത്തിലെ ശരാശരി ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണം. --> "
ReplyDelete"മൊത്തം ഗാലക്സികളുടെ എണ്ണം കണക്കാക്കുന്നത് 'ലോകത്തിലെ ഏറ്റവും ശക്തിയേറിയ'-----
ഏതാണ്ട് 80 ബില്യണ്‍ ഗാലക്സികളോളം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്."
അരവിന്ദ് എന്റെ സംശയങ്ങള്‍ അടിച്ചുമാറ്റി!!!
മൊത്തം ഗാലക്സികളുടെ എണ്ണം കണക്കാക്കുന്നത് 'ലോകത്തിലെ ഏറ്റവും ശക്തിയേറിയ' --- ഹും ഹും!
മൊത്തം ഗാലക്സികള്‍ = 80 ബില്യണ്‍ ഹും!
ഒരു പ്ലൂട്ടോ ഇവിടെയൊക്കെചുറ്റിക്കറങ്ങി നടക്കുന്നുണ്ട്.
ബ്രഹ്മാണ്ടത്തെ അളന്ന് തിട്ടപ്പെട്ടുത്തിയ മഹാ പാതകമാണ് ചെയ്തിരിക്കുന്നത്. അടുത്ത ജന്മം ക്രിമിയായ് ജനിക്കും.
ReplyDeleteകൂട്ടുകാരാ,
ReplyDelete10^100 എന്നത് ഗൂഗോള്‍ എന്നു വിളിക്കുന്ന ഒരു സംഖ്യ മാത്രമാണ്. എഡ്വാര്‍ഡ് കാസ്നര്‍ എന്ന അമേരിക്കന്‍ ഗണിതജ്ഞന്‍ ഒരിക്കല്‍ തന്റെ ഒന്‍പതു വയസുകാരിയായ മരുമകളോട് 10^100 ഒരു പേരു നിര്‍ദ്ദേശിക്കാന്‍ പറഞ്ഞു. അപ്പോള്‍ ആ കൊച്ച് നല്‍കിയ പേരാണ് ഗൂഗോള്‍. വളരെ വലിയ ഒരു സംഖ്യ എന്ന നിലയ്ക്ക് ഒന്നു പരിഗണിച്ച ഒരു നമ്പര്‍ മാത്രമാണത്. അല്ലാതെ 10^100 എന്ന സംഖ്യയും പ്രപഞ്ചത്തിലെ കണങ്ങളും തമ്മില്‍ നേരിട്ടു ബന്ധം ഇല്ല.
ചിലപ്പോള്‍ ചിലര്‍ പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ സംഖ്യ ഗൂഗോളിലും താഴെ ആണ് എന്നു പറയാറുണ്ട്. 10^100 എന്ന് സംഖ്യക്ക് വിളിക്കാന്‍ ഒരു പേരുള്ളത് കൊണ്ട് പലരും ആലങ്കാരികമായി ഒക്കെ പറയുന്നതാണ്.
കൂട്ടുകാരന്‍ പറഞ്ഞ രണ്ടാമത്തെ സംഖ്യ 10^125 നു മറ്റൊരു പ്രത്യേകത ഉണ്ട്. ഈ പ്രപഞ്ചം മുഴുവന്‍ ഒട്ടും വിടവുകളില്ലാതെ ന്യൂട്രിനോകളെക്കൊണ്ട് നിറച്ചാല്‍ (സാങ്കല്പ്പികം) മൊത്തം ന്യൂട്രിനോകളുടെ എണ്ണം ഏതാണ്ട് അത്രയും വരും. (10^128 ആണ് ശരിക്കുമുള്ള കാല്‍ക്കുലേറ്റഡ് വാല്യൂ) .. ഇതെല്ലാം കൂടെ ആരൊ തെറ്റിദ്ധരിച്ച് ബ്ലോഗിലും മറ്റു എഴുതിയപ്പോള്‍ മാറിപ്പോയിരിക്കാവുന്നതാണ്.
ജോര്‍ജ് ഗാമോവിന്റെ, "ഒന്ന് രണ്ട് മൂന്ന്... അനന്തം" എന്ന പുസ്തകത്തില്‍ ഗൂഗോളിനെക്കുറിച്ചൊക്കെ വിശദമായി പറയുന്നുണ്ട് എന്നാണ് ഓര്‍മ. ഉറപ്പില്ല
കാവലാന്‍ ജീ,
അരവിന്ദനു നല്‍കിയ ഉത്തരങ്ങള്‍ നോക്കൂ.
കമന്റിനു നന്ദി :)
അശോക്,
അയ്യോ ചതിച്ചോ? :)
കമന്റിനു നന്ദി
ജോജുവിനോട് ഒരു സംശയം:
ReplyDeleteMode ആണ് ഗാലക്സികളുടെ വലുപ്പം, അതിലെ നക്ഷത്രങ്ങളുടെ എണ്ണം ഇവയൊക്കെ പരിഗണിയ്ക്കുമ്പോള്‍ ഉപയോഗിക്കാന്‍ അനുയോജ്യം എന്നെഴുതിയതിന്റെ അടിസ്ഥാനം എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ ?
കാല്‌വില്‍,
ReplyDeleteകളിയ്ക്കുന്നത് എത്രവലിയ സംഖ്യയോടുമായിക്കൊള്ളട്ടെ, എത്രശതമാനം വരെ പിഴവ്(Error) നിങ്ങള്‍ അനുവദിയ്ക്കും എന്നതിനെ ആശ്രയിച്ചിരിയ്ക്കും കാര്യങ്ങളുടെ കിടപ്പ്. 1% പിഴവ് അനുവദിയ്ക്കാമോ, 10% പിഴവ്. ഒരു ഇരുപത്തഞ്ചുശതമാനം പിഴവും ഇത്രവലിയ സംഖ്യയല്ലേ എന്നു പറഞ്ഞു തള്ളിക്കളയാമെന്നാണെങ്കില്‍ എനിയ്ക്കൊന്നും പറയാനില്ല.
കാല്‍വിന്‍,
ReplyDeleteമീനും മോഡും തമ്മില്‍ കാല്‍കുലേഷനില്‍ വലിയ വ്യത്യാസം ഉണ്ടാവില്ല എന്നു കരുതാനാവില്ല.മീനും മോഡും തമ്മില്‍ എത്രവലിയ വ്യത്യാസം വേണമെങ്കിലും ഉണ്ടാവാം.മീന്‍ 3 ആവുന്നിടത്ത് മോഡ് 6 ആവാം. മീന്‍ 6 ആവുന്നിടത്ത് മോഡ് 3 ആവാം. ഇവിടെ പ്രശ്നം ലോജിക്കല്ല, സാഹചര്യമാണ്. ഒരു സാഹചര്യത്തെ പ്രതിനിധാനം ചെയ്യാനാവുന്ന ഒരു സംഖ്യ ഏതുതരത്തിലുള്ളതായിരിയ്ക്കണമെന്നത് സാഹചര്യത്തെ ആശ്രയിച്ചിരിയ്ക്കും, ചിലപ്പോള്‍ അതു സാഹചര്യങ്ങളുളുടെ സമ്മര്‍ദ്ദമാക്കം, ചിലപ്പോള്‍ സാഹചര്യങ്ങളിലെ ഔചിത്യമാവാം.
ജോജു,
ReplyDeleteനേരത്തെ പറഞ്ഞ പോലെ കൂടുതല്‍ ശരിയെന്ന് ജോജു കരുതുന്ന് രീതിയില്‍ ഉത്തരം കണ്ടു പിടിക്കൂ. എത്ര വ്യത്യാസം ഉണ്ടാവും എന്ന് നമുക്കു കണ്ടു പിടിക്കാലോ. കൂടുതല്‍ ശരിയായ ഉത്തരം ജോജു കണ്ട് പിടിച്ചാല്‍ അതീ പോസ്റ്റില്‍ തന്നെ തിരുത്താന്‍ തയ്യാറാണ് :) ഒരു പിടിവാശിയും ഇല്ല.
അങ്ങിനെയാണ് വേണ്ടതെന്ന് കരുതുകയും ചെയ്യുന്നു.
അറിയാത്ത കാര്യങ്ങള്‍ ഒരാള്‍ പറഞ്ഞാല്‍ മനസിലാക്കാന്‍ ഇവിടെ യാതൊരു ബുദ്ധിമുട്ടുമില്ല.(നമ്മള്‍ മറ്റേ ടൈപ് അല്ല).
മുകളിലെ സൂരജിന്റെ ചോദ്യവും കണ്ടു എന്നു കരുതുന്നു.
പ്രകാശവര്‍ഷങ്ങള്‍ക്കകലെയുള്ള സാധനങ്ങള്‍ ഇപ്പോള്‍ അവിടെയുണ്ടോ എന്നുപോലും ഉറപ്പിയ്ക്കുവാന്‍ ഭൂമിയില്‍ നിന്നുകൊണ്ടാവില്ല. നക്ഷത്രങ്ങളുടെ ഭൂതമല്ലേ നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുന്നത്. അക്കൂട്ടത്തില്‍ 8 മിനിട്ടു മുന്‍പുള്ള സൂര്യന്‍ മുതല്‍ 8000 വര്‍ഷം മുന്‍പുള്ള നക്ഷത്രം വരെ വരും.(തെറ്റാണെങ്കില്‍ പറയണേ). അതിനെയെല്ലാം എണ്ണീത്തിട്ടപ്പെടുത്താം എന്നോ എണ്ണീത്തിട്ടപ്പെടുത്തണമെന്നോ ഉള്ള കാഴ്ചപ്പാടിനേക്കാള്‍ അനന്തം അജ്ഞാതം അവര്‍ണ്ണനീയം എന്ന കാഴ്ചപ്പാടുതന്നെയാണ് എനിക്കിഷ്ടം.
ReplyDeleteഅത്രയും അറിഞ്ഞാല്‍ മതിയായിരുന്നു.. താങ്ക്യൂ :)
ReplyDeleteറിലേറ്റിവിറ്റി തിയറിയെ അംഗീകരിയ്ക്കാത്ത ശാസ്ത്രഞ്ജരുണ്ട്, അംഗീകരിയ്ക്കുന്നവരുണ്ട്. കുറേയൊക്കെ ചിന്തിച്ചുണ്ടാക്കുകയും, മാത്തെമാറ്റിക്കലി പ്രൂവുചെയ്യുകയും പിന്നെ കണ്ണൂകൊണ്ട് കുറച്ചുകാണുകയും കുറച്ചുകൂടുതല്‍ അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുകാണുകയ്യും ചെയ്യാനല്ലാതെ നമ്മളുതാമസിയ്ക്കുന്ന ഈ സൌരയൂധത്തിന്റെ അപ്പുറത്തേയ്ക്കു പോലും പോയിനോക്കാനുള്ള സാങ്കേതിക വിദ്യ നമുക്കില്ല. ഇനിയിപ്പൊ സാങ്കേതിക വിദ്യ അനുവദിച്ചാല്‍ തന്നെ അതിനുള്ള ആയുസ്സില്ല.
ReplyDeleteപാരലല്‍ യൂണിവേര്‍സ് കോണ്‍സപ്റ്റ്, ടൈം ട്രാവല്‍ തുടങ്ങിയവയൊന്നും വെറും ഭാവനാ സങ്കല്പങ്ങള്‍ മാത്രമല്ലല്ലോ, എന്നുവച്ച് യാഥാര്‍ത്ഥ്യവുമല്ലല്ലോ. ഏതൊക്കെയോ മാത്തമാറ്റിക്കല്‍ ഇക്വേഷനുകളില്‍ ഏതൊക്കെയോ വിലകള്‍ ആരോപിച്ചപ്പോള്‍ എന്തൊക്കെയോ കിട്ടി എന്നുള്ളതുകൊണ്ട് അത് സത്യമെന്നോ മിഥ്യയെന്നോ കരുതുന്നതാനാവില്ല.
പലപ്പോഴും ഗ്രഹങ്ങളുടെ, സൌരയൂഥങ്ങളുടെ, ഗാലക്സികളുടെ വലുപ്പമൊക്കെ ആപേക്ഷികമായാണു പറയാറ്. ഭൂമിയുടെ വലുപ്പത്തിന്റെ ഇത്രമടങ്ങ്, സൂര്യന്റെ വലുപ്പത്തിന്റെ ഇത്രമടങ്ങ് അങ്ങനെയൊക്കെ. ഇതിലൊക്കെ എത്രശതമാനം(നൂറുശതമാനം വരെ എന്നൊന്നുമല്ല അര്‍ത്ഥമാക്കുനത്) തെറ്റുവേണമെങ്കിലും സംഭവിയ്ക്കാം. അതുപയോഗിച്ച് ചില റപ്രസെന്റേഷനുകള്‍ സാധ്യമാവുന്നു എന്നതാണു കാര്യം. അതുകൊണ്ട് ആറ്റങ്ങളുടെ എണ്ണം ഈ ലോവര്‍ ലിമിറ്റിനും അപ്പര്‍ ലിമിറ്റിനും ഇടയിലായിരിയ്ക്കും എന്ന വാദത്തോടു യോജിപ്പില്ല, അങ്ങനെയൊരു വാലൂ നമുക്കുപറയുവാനുണ്ട് എന്നോ, ഇങ്ങനെ കാല്‍ക്കുലേറ്റു ചെയ്തപ്പോള്‍ അങ്ങനെകിട്ടി എന്നോ പറഞ്ഞാല്‍ ശരിയാണ്.
"ഏതൊക്കെയോ മാത്തമാറ്റിക്കല്‍ ഇക്വേഷനുകളില്‍ ഏതൊക്കെയോ വിലകള്‍ ആരോപിച്ചപ്പോള്‍ എന്തൊക്കെയോ കിട്ടി എന്നുള്ളതുകൊണ്ട് അത് സത്യമെന്നോ മിഥ്യയെന്നോ കരുതുന്നതാനാവില്ല"
ReplyDeleteഅതേയതേ. നൂറ്റൊന്നു ശതമാനം യോജിക്കണൂ.
വീട്ടിലൊക്കെ ഇന്റര്‍നെറ്റു കണക്ഷനിലൂടെ എംബിക്കണക്കിലും ജിബിക്കണക്കിലും 'വിവരം' ഇങ്ങനെ ഒഴുകിവരണതും ബിറ്റിലും ബൈറ്റിലും ചിത്രവും വെബ് സൈറ്റുമൊക്കെ തെളിയണതും ഡയോഡ്കളിലെ ഗേറ്റുകളിലൂടെ ഇലക്ട്രോണുകള് 'ചാട'ണതും പോസ്റ്റിലെ കമ്പിനൂലിലൂട കറണ്ട് വരണതും അതിന്റെ കണക്കു വാട്ടിലൊക്കെ കൂട്ടണതും യൂണിറ്റിന് ഇത്രപൈസാ എന്നു ബില്ലു വരണതും മിക്സിക്കും ഗ്രൈന്ററിനും ഇത്രയിത്ര വാട്ടേജെന്നൊക്കെ കണക്കാക്കി വയ്ക്കണതും ലേസറ് കൊണ്ട് ഓരോരോ സാധനങ്ങളില്‍ വരച്ചു കളിക്കണതും വണ്ടിയിലെ എഞ്ചിന്‍ പെട്രോളു കത്തിക്കണതും ദേഹത്തിന്റുള്ളില കാന്‍സറ് കരിക്കാന്‍ കിറുകൃത്യം റേഡിയേഷനടിപ്പിക്കണതും മോളിലോട്ട് വിടണ ഉപഗ്രഹം ഓരോരോ ഭ്രമണപഥങ്ങളില്‍ ചെന്നു പറ്റണതും - ഒക്കെ ആരൊക്കെയോ ഏതൊക്കെയോ വിലകള് എന്തിലൊക്കെയോ ആരോപിച്ചിട്ട് തിരിച്ചും മറിച്ചും ഇളക്കിയപ്പോള്‍ എന്തൊക്കെയോ കിട്ടണതു കൊണ്ടാണല്ലോ.
നോമാണെങ്കില്‍ ഈ ആറ്റത്തേം കണ്ടിട്ടില്യാ, ഫോട്ടോണിനെയും കണ്ടിട്ടില്യ, ഇലക്ട്റോണിനെയും കണ്ടിട്ടില്യ. ഹൈഡ്രജനും ഓസ്കിജനും അടുത്തടുത്തിര്ന്ന് യുഗ്മഗാനം പാടി വെള്ളാവണതും കണ്ടിട്ടില്യ.
ഹൈ...അതു പറഞ്ഞപ്പഴാ ഓര്‍ത്തേ. സൂര്യനെന്നും കെഴക്കുദിക്കണതേ നോം കണ്ടട്ടുള്ളൂ, പടിഞ്ഞാട്ട് കടലിന്റപ്രത്തോട്ട് ചായണതും. ഹൈ... അദ് മാത്രോ ? ഭൂമി തന്നല്ലേ ഇദിന്റേക്ക കേന്ദ്രം ? ന്താ കാല്‍വിനേ തനിക്ക്ണ്ടോ സംശം അക്കാര്യത്തില് ?
ഇനി ഉണ്ടെന്നൂച്ചാ, വെളിച്ചാവുമ്പ ഒന്ന് പെരപ്പൊറത്തേറി നോക്വാ. ഭൂമിയന്ന്യാ കേന്ത്രംന്ന് തനിക്ക് വെളിവ് വരും.
ഹൈ ഹൈ...അദ് പറഞ്ഞപ്പഴാ വേറൊന്നോര്‍ത്തേ... ജനിച്ചട്ട് പത്തു നാപ്പതു കൊല്ലായി. നോം നമ്മുടെ തലച്ചോറ് പോലും ഇദ് വരെ കണ്ടിട്ടില്യാന്നേയ് !!!
ഹെന്താ കഥ ! ഹെന്റ തൃശ്ശിവപ്പേരൂരപ്പനേ !
ഹൈ ഹൈ...യെന്താദ് റിഷി നമ്പൂരിയേ..പ്രകാശവേഗത്തിലെത്തുമ്പോള്‍ സംഭവം ആകെ കൊഴപ്പാവുംന്ന് ആ ഐന്‍സ്റ്റീന്‍ തിരുമേനി പറഞ്ഞതും മണ്ടത്തരല്ലേ. അദെന്താ ഇബടെ പറയാത്തെ? നോമാച്ചാ 200 കിമിയില്‍ കൂടുതല്‍ കണ്ടിട്ടൂല്ല്യ. നോമിന്റെ ഈ കെണറിന്റെ സൌന്ദര്യം വേറെ ഏത് പ്രപഞ്ചത്തിനുണ്ട്? നമുക്കീ കെണറു മതി..നോം എങ്ങ്ടൂല്യ...ഇന്ദുലേഖ വന്നു വിളിച്ചാലും നോം വരില്യ വരില്യ..
ReplyDeleteജോജൂ,
ReplyDeleteശ്രീഹരി പോസ്റ്റിയ ഈ കണക്കുകൂട്ടലിലേയ്ക്കായി Mode-നെ പരിഗണിക്കുന്നതിനെപ്പറ്റിയുള്ള എന്റെ ഈ ചോദ്യം കണ്ടു കാണുമെന്ന് കരുതുന്നു.
ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഞാന്‍ ഒരു കാര്യം പറയാം, എന്റെ ഒരു വിശ്വാസം എന്നു വച്ചോളൂ. ക്ലാസില്‍ പഠിച്ച ശരാശരികള്‍ മൂന്നുതരമാണ്. മീന്‍, മീഡിയന്, മോഡ്. ഇതില്‍ ഗാലക്സികളുടെ വലുപ്പം, അതിലെ നക്ഷത്രങ്ങളുടെ എണ്ണം ഇവയൊക്കെ പരിഗണിയ്ക്കുമ്പോള്‍ ഉപയോഗിക്കാന്‍ അനുയോജ്യം എന്റെ നിരീക്ഷണത്തില്‍ മോഡാണ്.
ReplyDeleteഒരു ശാസ്ത്രീയാടിത്തറയുമില്ലാതെ ഞാന്‍ എന്റെ ഒരു വിശ്വാസം അവതരിപ്പിച്ചതിനെ ആ നിലയ്ക്കു കാണുമെങ്കില്‍ എന്റേതായ കാരണം പറയാം.
http://imagine.gsfc.nasa.gov/docs/ask_astro/answers/021127a.html
ഗാലക്സികള്‍ എണ്ണിത്തിട്ടപ്പെടുത്തി എന്നത് എനിയ്ക്ക് വിശ്വാസമില്ല. (ഇത്രയും അടുത്തുകിടക്കുന്ന പ്ളൂട്ടോ, ഒന്നാം ക്ലാസുമുതല്‍ ഗ്രഹമായി ഞാന്‍ എണ്ണിപ്പടിച്ച പ്ലൂട്ടോയുടെ പ്ലാനറ്റു പദവി ഈ അടുത്തക്കാലത്താണ് ഇല്ലാതായത്.)
മുകളിലത്തെ ലിങ്ക് എത്രമാത്രം വിശ്വാസയോഗ്യം എന്നറിയില്ല. എങ്കിലും അതില്‍ പറയുന്ന പ്രകാരം 1999 ല്‍ ഹബിള്‍ ടെലിസ്കോപ്പുപയോഗിച്ച് 125 ബില്യന്‍ ഗാലക്സികളെ കണ്ടെത്തി എന്നാണ്. പിന്നെ 500 ബില്യനെന്നു കാണക്കാക്കിയതിനെക്കുറിച്ചും പറയുന്നുന്ട്.
ഇതെല്ലാം ഏകദേശക്കണക്കാണ്. 125 എന്നു പറയുന്നത് 110 ആകാം അല്ലെങ്കില്‍ 140 ഒക്കെ ആവാം. 500 ബില്യണ്‍ എന്നു പറയുമ്പോള്‍ അതു 400 ഓ 600 ഓ ആവാം. പലതരത്തിലുള്ള പരാമീറ്ററുകളുപയോഗിച്ച് കണ്ടത്തുന്ന ചില വിലകള്‍, അതിലുപയോഗിയ്ക്കുന്ന സങ്കേതങ്ങള്‍ക്കും പരിമിതിയുണ്ട്, പരീക്ഷണ രീതികള്ക്കു പരിമിതിയുണ്ട്. കിട്ടുന്നതില്‍ മെച്ചമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും മെച്ചമായ അനുമാനങ്ങളിലേയ്ക്ക് എത്തിച്ചേരുവാനാണ് ശാസ്ത്രം പരിശ്രമിയ്ക്കുന്നത്.
ഗാലക്സികളുടെ എണ്ണം, വലുപ്പം, നക്ഷത്രങ്ങളുടെ എണ്ണം ഇവയൊന്നും കൃത്യമായ കണക്കുകളല്ല, ശാസ്ത്രം പുരോഗമിയ്ക്കുന്നതനുസരിച്ച്, പുതിയ സാങ്കേതികവിദ്യകള്‍ ആവിഷ്കരിയ്ക്കുന്നതനുസരിച്ച് കൂടുതല്‍ കൃത്യമായ സംഖ്യകളിലേയ്ക്ക് ശാസ്ത്രം നീങ്ങിക്കൊണ്ടിരിയ്ക്കും. അതുകൊണ്ട് ചില റപ്രസെന്റേഷനുകള്‍ക്കപ്പുറം അറുത്തുമുറിച്ച് ഒരു സംഖ്യയിലെത്തേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അതിനു ഇപ്പോഴത്തെ ശാസ്ത്രത്തിനു കഴിയില്ല എന്നതിനേക്കാള്‍ അതിന്റെ ആവശ്യമില്ല എന്നതാണ് എന്റെ വിശ്വാസം.
മേല്‍ പറഞ്ഞ എന്റെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിയ്ക്കുന്നു മീന്‍ എന്നതിനു പ്രശക്തിയില്ലാ എന്ന്. അതായത് എല്ലാ ഗാലക്സികളെയും പരിഗണിച്ചുകൊണ്ട് അവയെ എല്ലാം ഉള്‍ക്കൊള്ളൂന്ന മീനിനു പ്രസക്തിയില്ലാ എന്ന്.
മോഡ് എന്നത് ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചുവരുന്നതിനെ ഒരു സമൂഹത്തിന്റെ പൊതുസ്വഭാവത്തെ പ്രതിനിധാനം ചെയ്യാന്‍ ഉപയോഗിക്കുന്ന രീതിയാണ്.( ആവര്‍ത്തിച്ചുവരുന്നവ മറ്റുള്ളവയെ അപേക്ഷിച്ച് എത്രത്തോളം കൂടിയിരിയ്ക്കുന്നോ അത്രത്തോളം മോഡിനു മീനുമായി അടുക്കാനുള്ള സാധ്യതയുണ്ട്.)
FYI
ReplyDeletefrom wiki
There are probably more than 100 billion (1011) galaxies in the observable universe
observable universe consists of the galaxies and other matter that we can in principle observe from Earth in the present day, because light (or other signals) from those objects has had time to reach us since the beginning of the cosmological expansion.
The Hubble Deep Field, an extremely long exposure of a relatively empty part of the sky, provided evidence that there are about 125 billion (1.25×1011) galaxies in the universe.
From anothor site.....
the Hubble telescope is capable of detecting about 80 billion galaxies (although not all of
these within the foreseeable future!). In fact, there must be many more than this, even within the observable Universe, since the most common kind of galaxy in our own neighborhood is the faint dwarfs which are difficult enough to see nearby, much less at large cosmological distances.
ജോജൂ,
ReplyDelete'പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ അറുത്തുമുറിച്ച, കൃത്യമായ എണ്ണം ഇതാ' എന്ന് കാട്ടിത്തരുന്നതിനേക്കാള്‍ പ്രപഞ്ചത്തിലെ ആറ്റങ്ങളെ എണ്ണാന്‍ പറ്റുമോ എന്ന്‍ ഗണിതത്തിലൂടെ കാണിച്ചുതരുകയാണ് ഇവിടെ ശ്രീഹരി ഈ പോസ്റ്റില്‍ ചെയ്തത് എന്നാണ് എനിക്ക് വായിച്ചിട്ട് തോന്നിയത്. അല്ലാതെ ഈ ആറ്റം എണ്ണിയിട്ട് എന്തെങ്കിലും പ്രത്യേകിച്ച് പ്രയോജനമുണ്ടെന്നോ ഈ എണ്ണത്തില്‍ നിന്ന് ഒരു കടുകുമണി അപ്പുറമോ ഇപ്പുറമോ പോവില്ലെന്നോ ശ്രീഹരി ഇവിടെ പ്രസ്താവിച്ചതായി കണ്ടിട്ടില്ല.
നക്ഷത്രങ്ങളുടെ എണ്ണത്തിനും മറ്റും ഉപയോഗിച്ച തുകകളുടെ കാര്യത്തില്‍ പുതിയ റീസേര്‍ച്ചിന്റെ വെളിച്ചത്തില്‍ ചില വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു കാല്‍ക്കുലേഷന്റെ പരിമിതികളെപ്പറ്റി ഈ പോസ്റ്റില്‍ത്തന്നെ ആമുഖമായും പിന്‍കുറിപ്പിലും കമന്റിലൊമൊക്കെ പുള്ളി വ്യക്തമാക്കിയിട്ടുണ്ടല്ലോ. (ഇതുമായി ബന്ധപ്പെട്ട് മറ്റിടങ്ങളില്‍ നടന്ന/നടക്കുന്ന ചര്‍ച്ചയൊന്നും കണ്ടിട്ടില്ല)
"ഗാലക്സികളുടെ എണ്ണം, വലുപ്പം, നക്ഷത്രങ്ങളുടെ എണ്ണം ഇവയൊന്നും കൃത്യമായ കണക്കുകളല്ല...അതുകൊണ്ട് ചില റപ്രസെന്റേഷനുകള്‍ക്കപ്പുറം അറുത്തുമുറിച്ച് ഒരു സംഖ്യയിലെത്തേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല" എന്നെഴുതുന്ന ജോജു ആ സംഖ്യകള്‍ "അറുത്തു"മുറിച്ചതല്ലെങ്കിലും നിലവിലെ നിരീക്ഷണങ്ങളുടെ കൃത്യതയെങ്കിലും അവ പാലിക്കണം എന്നതില്‍ തര്‍ക്കിക്കുകയില്ല എന്ന് കരുതട്ടെ.
2,8,8,1,2,8,2,1 എന്നീ സംഖ്യകളുടെ Mean എന്നത് 4-ഉം Mode (most repeated number) എന്നത് 8-മാണ്.ഇവിടെ മീനിന്റെ ഇരട്ടിയാണ് മോഡ്. മീനും മോഡും വളരെ വലുതായി വ്യത്യാസപ്പെടുന്ന ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ. സ്പെക്ട്രല്‍ വര്‍ഗ്ഗീകരണമനുസരിച്ച് സൗരപിണ്ഡത്തിന്റെ 60ഇരട്ടിയുള്ള O Type Stars മുതല്‍ സൗരപിണ്ഡത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭാരം മാത്രമുള്ള നക്ഷത്രങ്ങള്‍ M Type Stars വരെ അടങ്ങുന്നതാണ് നിരീക്ഷിക്കാവുന്ന പ്രപഞ്ചം എന്നോര്‍ക്കുക.ഇത്തരത്തില്‍ വളരെ skewed ആയ ഒരു distribution ഉള്ളപ്പോള്‍ എങ്ങനെയാണ് ശ്രീഹരിയുപയോഗിച്ചതുപോലുള്ള ഒരു കണക്കെടുപ്പില്‍ "മോഡ്" ഉപയോഗിക്കാനാവുക ?
ൂിച് ഇക്ു..എക്ക് േരെ ണിുണ്ട്
ReplyDeleteസൂരജ്,
ReplyDeleteമീനും മോഡും തമ്മില്‍ വ്യത്യാസം വരുമെന്ന് ഞാന്‍ നേരത്തേതന്നെ പറഞ്ഞിട്ടൂണ്ട്. കാല്‍വിന്റെ കണക്കുകൂട്ടലുകള്‍ ഗണിതശാസ്ത്രപ്രകാരം(പ്രായോഗികമായല്ല, ഗണിതശാസ്ത്രപ്രകാരം) ശരിയായിരിയ്ക്കുന്നത് അവതരിപ്പിച്ചിരിയ്ക്കുന്ന ശരാശരി മീന്‍ ആവുമ്പോള്‍ മാത്രമാണ്.
"ഇത്തരത്തില്‍ വളരെ skewed ആയ ഒരു distribution ഉള്ളപ്പോള്‍ എങ്ങനെയാണ് ശ്രീഹരിയുപയോഗിച്ചതുപോലുള്ള ഒരു കണക്കെടുപ്പില്‍ "മോഡ്" ഉപയോഗിക്കാനാവുക ?"
മീനും മോഡും ഒരേവാല്യൂ ആവുമ്പോള്‍ മാത്രമേ മോഡ് എടുക്കാനാവൂ എന്നുപറയുകയാണെങ്കില്‍ മോഡ് എന്ന രീതി തന്നെ അപ്രശക്തമല്ലേ?
പ്രപന്ചത്തിനെ ആറ്റങ്ങളെ ഏണ്ണി എന്ന അവകാശവാദത്തെ സംശയത്തോടെ വീക്ഷിയ്ക്കുന്ന പണിക്കര്‍ മാഷിന്റെ പോസ്റ്റിനുള്ള മറുപടിയായാണ് ഈ പോസ്റ്റ് വന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ഇത് ഒരു തരം oversimplification ആയിപ്പോയില്ലേ എന്നൊരു സംശയം . പിന്നെ താങ്കള്‍ observable universe എന്ന് എവിടെയും ഉപയോഗിച്ചിട്ടില്ല . (അതോ ഞാന്‍ കാണാത്തതോ? അങ്ങനെ എങ്കില്‍ ക്ഷമിക്കുക ) .
ReplyDeleteഇതേ സംഭവം വിക്കിയില്‍ കണ്ടു, observable universe എന്ന വിഷയത്തില്‍ ... പ്രിയദര്‍ശന്‍ ഇഫക്റ്റ് ഒന്നും അല്ലല്ലോ, അല്ലെ .. ;) ഇനി അത് താങ്കള്‍ എഴുതിയ ആര്‍ട്ടിക്കിള്‍ ആണോ എന്നറിയില്ല ..
ആര്‍ഷ ഭാരതത്തെ അങ്ങനെ അങ്ങ് പുച്ഛിച്ചു തള്ളല്ലേ. പണ്ട് സ്വദേശി സയന്‍സ് മൂവ്മെന്റ് , വേദിക് മാത്ത്മാടിക്സ് മുതലായ സംഭവങ്ങളുടെ പുറകെ നടന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുവാ ... പിന്നെ Indian scientific heritage -ഇല്‍ ഗവേഷണം നടത്തുന്ന ചില പ്രമുഖ വ്യക്തികളുടെ lectures -ഇല്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളുടെയും ....
"കാല്‍ക്കുലസ് ആദ്യം കണ്ടുപിടിച്ചത് ന്യൂട്ടണ്‍ ആണോ ലെബിനിറ്റ്സ് ആണോ എന്നറിഞ്ഞിട്ടാവാം അതൊക്കെ.."
A brief history of time - ഇല്‍ ഹോക്കിംഗ് ഈ വിഷയത്തെപ്പറ്റി പറയുന്നുണ്ടല്ലോ . രണ്ടു പേരും സ്വന്തമായി കണ്ടു പിടിച്ചതാണെന്കിലും, ന്യൂട്ടനും പുള്ളിയുടെ 'ഫാന്‍സും' കൂടി പാവം ല്യ്ബ്നിസിനെ അങ്ങ് ഒതുക്കിയത്രേ ...
amkpanicker,
ReplyDeleteഇത് ഓവർ സിമ്പ്ലിഫൈഡ് വേർഷൻ തന്നെയാണ്. എതിരഭിപ്രായം ഇല്ല.
വിക്കിയല്ല ഒരു ആസ്ട്രൊഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലാബ് ഗൈഡും കാര്യങ്ങളും ഒക്കെയാണ് പ്രധാനമായി റഫർ ചെയ്തത്. സംഗതി ഇപ്പോ തപ്പിയിട്ട് കാണുന്നില്ല. കിട്ടിയാൽ റഫറൻസ് അപ്ഡേറ്റ് ചെയ്യാം.
ആർഷഭാരതത്തിൽ തള്ളേണ്ടതെന്ത്, കൊള്ളേണ്ടതെന്ത് എന്ന് പൂർണബോധ്യം ഉണ്ട്. അതിൽ തള്ളേണ്ടതിനെ മാത്രമേ തള്ളിയിട്ടുള്ളൂ ന്നേ.
വേദിക് മാത്ത്മാടിക്സ് എന്നുദ്ദേശിച്ചത് ആ പുസ്തകമാണോ? എങ്കിൽ കൂടുതൽ ഒന്നും പറയാനില്ലേയ്
“കാല്‍ക്കുലസ് ആദ്യം കണ്ടുപിടിച്ചത് ന്യൂട്ടണ്‍ ആണോ ലെബിനിറ്റ്സ് ആണോ എന്നറിഞ്ഞിട്ടാവാം അതൊക്കെ.."
എന്ന വാചകത്തിലെ സർക്കാസം ഫലിച്ചില്ലേ ന്നാണോ പറയുന്നെ ??? :)
കമന്റിനു നന്ദി