ഹോ ഹോ ഹോ... ആർഷഭാരതപുരാണങ്ങളിലെ സയന്റ്ഫിക് ഡെവലപ്‌മെന്റുകൾ !!!!! കോരിത്തരിക്കുനിയാ കോരിത്തരിക്കുന്ന്.....
എന്തരണ്ണാ തെളിച്ച് പറ....
എടേയ് ടെലിഫോൺ എക്സ്ചേഞ്ച് വഴി ഒന്നിലധികം കോളുകൾ ഒക്കെ ഒരേ സമയം ഒരു നിശ്ചിത എണ്ണം കേബിളിൽ കൂടെ കൈമാറുന്നതെങ്ങനേണ് എന്ന് നെനക്കറിയോ?
അതണ്ണാ ടൈം ഡിവിഷൻ മൾട്ടിപ്ലക്സിംഗ് അല്ലേ?
അതെപ്പളാ കണ്ട് പിടിച്ചേ എന്ന് നെനക്കറിയോ?
അതണ്ണാ എന്റെയറിവ് ശര്യാണെങ്കിൽ എമിലി ബോഡറ്റ് എന്നൊരു പരന്ത്രീസ് ശാസ്ത്രജ്ഞൻ 1870 കളിൽ ആണ് ആദ്യമായി മുന്നോട്ട് വെക്കണത്. പക്ഷേ വോയിസ് കോൾ ഒക്കെ മൾടിപ്ലെക്സ് ചെയ്യാൻ തൊടങ്ങിയത് 1962 ഇൽ ബെൽ ലാബിൽ അനലോഗ് സ്വിച്ചുപയോഗിച്ച് മൾട്ടിപ്ലെക്സുന്ന വിദ്യ കണ്ട് പിടിച്ച ശേഷേണ്.
ഡേയ് പരട്ട് പയലേ.. ഇദാണ് നെനക്കൊന്നും വെവരമില്ലാ ന്ന് പറേണത്. ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ് ആദ്യം കണ്ട് പിടിച്ചതേ നമ്മടെ കിച്ചാമ്പായി ആണ്. സാക്ഷാൽ കൃഷ്ണഭഗവാൻ!
അതെപ്പോണ്ണാ????
എഡേയ് ചെക്കാ,... നീയീ രാസക്രീഢാ രാസക്രീഢാ ന്ന് കേട്ടിട്ടുണ്ടാ?
അത് പിന്നെ അണ്ണാ... അത് കേക്കാത്തോരിണ്ടാവോ??
ആ അപ്പോ ശ്രീകൃഷ്ണൻ ഒരേ സമയത്ത് എല്ലാ ഗോപികമാരുടേം കൂടെ ഒരുമിച്ച് എങ്ങനാടാ ക്രീഢിച്ചത്?
എങ്ങനാ അണ്ണാ?
അതല്ലേ മ്വാനേ ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ്. ശ്രീകൃഷ്ണൻ ഒന്നല്ലേ ഒള്ളാരുന്നു. പുള്ളി ഹൈ ഫ്രീക്വൻസിയിൽ ഗോപികമാരുടെ ഇടയിൽ മാറി മാറി സ്വിച് ചെയ്യുവല്ലാരുന്നോ?
തന്നേ?
പിന്നേ... പെർസിസ്റ്റൻസ് ഓഫ് വിഷൻ കാരണം ഗോപികക്ക് ശ്രീകൃഷണൻ കണ്ടിന്യൂവസ് ആയി തന്റെ മുന്നിൽ കാണുന്ന പോലെ തോന്നും.. നമ്മടെ പൊസ്തകത്തിലില്ലാത്ത ശാസ്ത്രോ?
തമ്പുരാനേ!... അല്ലണ്ണാ ഈ ക്രീഢാ ക്രീഢാ ന്ന് പറയുമ്പോ കണ്ടാ മാത്രം മതിയോ? ടച്ചിംഗ്സ് വേണ്ടായോ?
എഡായെഡായെഡാ പൊന്നു മോനേ.... അതാണ് വേറെ ശാസ്ത്രസിദ്ധാന്തം., പെർസിസ്റ്റൻസ് ഓഫ് ടച്ചിംഗ്. അതൊന്നും ആധുനികശാസ്ത്രജ്ഞന്മാർ ഇതു വരെ കണ്ട് പിടിച്ചിട്ടില്ലാ.... ശാസ്ത്രത്തിനറിയാത്ത എന്തോരം കാര്യങ്ങളിരിക്കുന്നു ലോകത്തിൽ...
ഹോ അപാരമണ്ണാ അപാരം.... നമിച്ച്...
അത്താണ്... ഇനീം ഇതേ പോലെ ഫീകരശാസ്ത്രസത്യങ്ങള് പഠിക്കണോങ്കിൽ മ്വാൻ പോയി ദോണ്ടേ ദീ ബ്ലോഗ് വായീര്... ഇനീം ഉൽബുദ്ധൻ ആവാം....
ദാങ്ക്സ് അണ്ണാ ദാങ്ക്സ്.....
Friday, October 2, 2009
36 comments:
അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.
Subscribe to:
Post Comments (Atom)
CopyLeft Information
Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.
എന്നാലും എന്റെ കൃഷ്ണാ!!!!
ReplyDeleteഒറിജിനലിന്റെ അത്രേം തമാശ ഇല്ലല്ലോ കാല്‍വിനേ ഇതില്‍ :p ഒറിജിനല്‍ അപാരം തന്നെ!
ReplyDeleteഇത്രോം കാലം ക്ലോണിംഗ് (കൌരവരുടെ ജനനം), ഹൈഡ്രജന്‍ ബോംബ്(പാശുപതാസ്ത്രം) തുടങ്ങിയ സയന്റിഫിക് ഗോണാണ്ടറുകളേ കേട്ടിരുന്നുള്ളൂ. ഇപ്പം ദേ “പെർസിസ്റ്റൻസ് ഓഫ് ടച്ചിംഗ്!!!!”
ReplyDeleteപ്രദ്യുമ്നനും ഇങ്ങനെ ഒരു പെര്‍സിസ്റ്റന്‍സ് മാത്രമാരുന്നോന്നാണ് ;)) കിച്ചാമണി വാഴ്ക!
ഈ ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ് പഠിപ്പിക്കുന്ന കോളേജ് ഉണ്ടെങ്കില്‍, സെക്രെറ്റ് ആയിട്ട് ഒരു മെയില്‍ വിട്ടേക്ക്
ReplyDeleteഎനിക്കൊക്കെ വെര്‍ച്ച്വല്‍ റിയാലിറ്റി തന്നെ ആശ്രയം ! കിച്ചന്‍ സ്വാമിടെ ടൈം !!!
ReplyDeleteഅവസാനം കൊടുത്ത ലിങ്കിൽ പോയി നോക്കി. അതിൽ നിന്നും:
ReplyDelete"അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് (സജ്ജയന്റെ) മറ്റുള്ളവരെ അപേക്ഷിച്ച് സ്ഥലകാലങ്ങള്‍ക്കപ്പുറം ദര്‍ശിക്കാനുള്ള കഴിവുണ്ട്." എന്ന് ആദ്യ ഖണ്ഡികയില്‍ ഞാന്‍ ഊന്നി പറഞ്ഞിട്ടുണ്ട്. ദൂരദര്‍ശിനി എന്ന ശാസ്ത്ര സാങ്കേതികത്വത്തിന്റെ ആദ്യത്തെ രൂപമായ് ഇതിനെ കാണാമന്നാണ് എന്റെ മതം.
*******
ദൂരങ്ങളിലുള്ളതിനെ അടുത്തെന്നപോലെ കാണാൻ കഴിയുന്ന ആധുനിക സാങ്കേതികത്വമായ ദൂരദർശിനിയുടെ 'ആദ്യരൂപം' 'സ്ഥലകാലങ്ങൾക്കപ്പുറം' ദർശിക്കാനുള്ള കഴിവാണെങ്കിൽ ദൂരദർശിനി ഒരു ശാസ്ത്രീയ പുരോഗതിയല്ല, അധോഗതിയാണെന്നേ വരൂ.
ഇതൊക്കെ പരസ്യമായി വിളിച്ചു് പറയുന്നതിനു് മുൻപു് ഒരു നിമിഷം ആലോചിക്കാനുള്ള ബാദ്ധ്യത ഏതൊരു 'ശാസ്ത്രജ്ഞനും' ഉണ്ടെന്നാണെന്റെ വിശ്വാസം. സ്ഥലകാലം (space-time) , ദൂരദർശിനി, നാനോടെക്നോളജി എന്നൊക്കെ പറഞ്ഞാൽ നാരങ്ങാ അച്ചാറല്ല എന്നെങ്കിലും ഒരു 'ശാസ്ത്രജ്ഞൻ' മനസ്സിലാക്കിയിരിക്കേണ്ടേ?
ഭാരതമേ, നിന്നേയും നിന്റെ മക്കളേയും പറ്റി ദുഃഖിക്കാനേ എനിക്കു് കഴിയൂ. ദയനീയം!
സരസമായി അവതരിപ്പിച്ചപ്പോളും വളരെയധികം ഇന്‍ഫര്‍മേഷന്‍സ് പകര്‍ന്നു തരാന്‍ താങ്കള്‍ക്ക് കഴിയുന്നു.... ഞാന്‍ ഇവിടെ ആദ്യമാണ്... മുന്‍ കമന്റുകളില്‍ നിന്ന് താങ്കള്‍ അനുവര്‍ത്തിക്കുന്ന രീതി ഇതു തന്നെയാണെന്ന് മനസ്സിലാക്കുന്നു.... എന്തായാലും ഇനിയുള്ളവ വായിക്കാന്‍ തീര്‍ച്ചയായും ഞാനും ഇവിടെ ഉണ്ടാവും.
ReplyDeleteഎന്റെ ബ്ലോഗുകളും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമോ?
http://keralaperuma.blogspot.com/
http://neervilakan.blogspot.com/
enthoru budhi..!!
ReplyDeleteഭാരതീയ പുരേണേതിഹാസങ്ങളിലുള്ളതിലപ്പുറം ഒന്നുമില്ല അണ്ണാ, ഇനിയെങ്കിലും മനസ്സിലാക്ക്!
ReplyDeleteചാത്തനേറ്: ഡേയ് ആ ലിങ്ക് കൊടുത്തപ്പോള്‍ അതിന്റെ അടിയില്‍ ആ ബ്ലോഗിന്റെ ഉപജ്ഞാതാവിന്റെ പേര് കൊടുക്കാഞ്ഞത് വളരെ കഷ്ടായീ...
ReplyDeleteഹൊ! ഈ ചാത്രജ്ഞമ്മാരേക്കൊണ്ട് തോറ്റ്. ചിരിപ്പിച്ച് ചിരിപ്പിച്ച് പണ്ടാറടക്കി. ഭൂലോകവനത്തിലെ അന്ധകാരമൂലയില്‍ മറഞ്ഞുകിടന്നിരുന്ന ചാത്ര ചത്യത്തിലേക്ക് ടോര്‍ച്ചടിച്ച് കാണിച്ച കാല്‍വിനണ്ണന് നന്ദി. :)
ReplyDeleteഅഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും താങ്ക്സേ...
ReplyDeleteഗുപ്തോ ഒറിജിനലിനെ മറികടക്കാൻ എനിക്ക് ത്രാണിയില്ലായേ.. പണ്ടാരോ പറഞ്ഞത് പോലെ, അതിലുള്ളത് എല്ലായിടത്തും കണ്ടേക്കാം എന്നാൽ അതിൽ ഇല്ലാത്തത് എവിടെയും കാണൂലാ... :)
ദൈവമേ! ഇനീം ഇതും ഇതിലപ്പുറോം കാണാനിരിക്കുന്നെ ഉള്ളു. ശാസ്ത്രജ്ഞര്‍ രണ്ടും വളരെ ചെറുപ്പമാണ്. എങ്കിലും വെറുതെ പോസ്റ്റുകള്‍ എഴുതി വികാരത്തെ വൃണപ്പെടുത്തരുത്.
ReplyDeleteഅണ്ണോ.. ചിരിപ്പിച്ച് കൊല്ലല്ലും!
ReplyDeleteനീ post ഇട്ടപോ ഞാന്‍ വന്നു നോക്കി.. TDM നെ പറ്റി എത്തിയതും എന്റെ മനസില്‍ മി ഏബ്രഹാം വന്ന് പല്ലിളിച്ചു കാണിച്ചു.. multiplexing multiplexing ന്നും പറഞ്ഞു ആ മനുഷ്യന്‍ എന്റെ തലയുടെ ഒരു ഭാഗം മൊത്തം തിന്നതാ....സംഭവം ഇത്തിരി മറന്നു പോയതു കാരണം വിക്കിയമ്മച്ചിയോട് ചോദിക്കാന്‍ വഴിക്കു ബിസിയായി പോയി...
ReplyDeleteസഖാവ് തലകാലം bjp കാരെ ഒന്നു പേടിക്കുന്നത് നല്ലതാ.... proof കിടിലന്‍ ആണെങ്കിലും ഈ കൃഷ്ണന്‍ ഇപ്പോ ആരായി?????? പാവം ഗോപികമാരു വഞ്ചിക്കപെട്ടില്ലേ :(... persistence of touch കൂടിയായാല്‍.. നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും....
കലക്കിയളിയാ കലക്കി....
Tin2
ഹമ്മോ, ഫീകരം.
ReplyDeleteകൃഷ്ണന്‍ ഇത്രക്ക് സ്പീഡിലായിരുന്നോ ?!!!
the contents of the said blog is not at all agreeable/acceptable.At the same time, this post cannot be treated as narmam too...
ReplyDeleteThis comment has been removed by the author.
ReplyDeleteഅപ്പൊ നമ്മുടെ ഗാന്ധാരി 101 പേര്‍ക്ക് ജന്മം കൊടുത്തത്...എന്ത് multiplexing ആണാവോ...
ReplyDeletecode division?
പണ്ടൊരു വിദ്വാന്‍ കൃഷ്ണന്റെ ചിത്രത്തിലെത്തുമ്പോള്‍ പോസിറ്റീവ് ചാറ്ജ്ജും ക്രിസ്തുവിന്റെയും മാര്‍ക്സിന്റെയും ചിത്രത്തിലെത്തുമ്പോള്‍ നെഗറ്റീവ് ചാര്‍ജ്ജും ഉണ്ടാകുന്ന യന്ത്രം പ്രദര്‍ശിപ്പിച്ചു നടന്നതോര്‍ത്തുപോയി. ചിരിച്ച് ചിരിച്ച് അല്ലാതെന്താ പറായാ..
ReplyDeleteലോകത്ത് എന്ത് കണ്ടുപിടിത്തം ഉണ്ടായാലും അതെല്ലാം ആയിരം
ReplyDeleteകൊല്ലം മുന്‍പ് വേദങ്ങളില്‍ ഉണ്ടായിരുന്നു എന്നും പറഞ്ഞു ചില എട്ടു കാലി
മമ്മുഞ്ഞുമാര്‍ വരും .
എനിക്കും ഒരു ബ്ലോഗ് ഉണ്ട് എന്റെ ബ്ലോഗ്
ഹോ എന്നാലും എന്റെ കണ്ണാ...
ReplyDeleteസഞ്ജയന്റെ ക്യഷ്ണമണികളില്‍ നിന്നും അയക്കുന്ന റേഡിയോതരംഗങ്ങള്‍ ടാര്‍ഗറ്റ് പ്ലയിറ്റായ കുരുക്ഷേത്ര ഭൂവില്‍ തട്ടി തിരിച്ചെത്തുമ്പോള്‍, അതിനെ ഡീകോഡ് ചെയ്ത് സഞ്ജയന്റെ റെറ്റിനയന്ന സ്ക്രീനില്‍ പതിപ്പിച്ച് ചിത്രങ്ങളാക്കി മാറ്റുന്നു. ഇതുവഴി ക്യത്യമായ വിവരണത്തിലൂടെ കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന സംഭവങ്ങളുടെ തല്‍സമയ സമ്പ്രേക്ഷണം സഞ്ജയന്‍ നിര്‍വ്വഹിക്കയാണ്.
ReplyDeleteഅപ്പൊ ഇത് സെക്യൂര്‍ കമ്മ്യൂനിക്കേഷന്‍ ആയിരുന്നോ? അതായത് സന്ജയനു മാത്രം കിട്ടിയ ദിവ്യ ദൂരദര്‍ശിനി വേറെ ആരും ഇന്റെര്സേപ്റ്റ് ചെയ്യാതെ ഇരിക്കാന്‍ എന്ക്രിപ്ഷന്‍ വല്ലതും ഉപയോഗിച്ചിരുന്നോ? സ്ട്രീമിംഗ് മീഡിയ ആയ സ്ഥിതിക്ക് എം പി ഇ ജി ഫോറും അപ്പൊ മഹാ ഭാരതത്തില്‍ ഉണ്ട് അല്ലെ. അല്ല ഡി കൊടിംഗ് എന്നൊക്കെ കണ്ടു. സംഭവം തന്നെ. ആസ്വദിച്ചു vaayicha ഒരു ithihaasam ആയിരുന്നു. ഇപ്പൊ തോന്നുന്നു എന്ജിനീയറിംഗ് കഴിഞ്ഞു വായിച്ചിരുന്നെങ്കില്‍ കുറെ കൂടി മനസ്സിലാകുമായിരുന്നു എന്ന്. ഏതായാലും ഒന്നുകൂടി വായിക്കാന്‍ തീരുമാനിച്ചു. മൈക്രോ കന്ട്രോലരും ഓപറേറ്റിങ്ങ് സിസ്ടവും ഒക്കെ ഉണ്ടെങ്കിലോ? പിന്നെ നാഗാസ്ത്രം വന്നപ്പോള്‍ കൃഷ്ണന്‍ തേര് താഴ്ത്തി ആണല്ലോ അര്‍ജുനനെ രക്ഷിച്ചത്.. അപ്പൊ ഈ മിസൈല്‍ പ്രതിരോധ പരിപാടി മാത്രം എങ്ങനെ ഒഴിവായി പോയി? ഓ അല്ല ശരിയാ അതും ഉണ്ടല്ലോ..
വന്ദേ മാതരം.
Ithu sambhavam thanne.... Shyo!!!
ReplyDeleteഅപാരഫുദ്ധി തന്നെയ്!!!!!!!!
ReplyDeleteഹൊ.... ഈ വിവരദോഷികളായ ശാസ്ത്രജ്ഞരെക്കൊണ്ട് തോറ്റു. ഞാൻ പണ്ടേ പറഞ്ഞതല്ലെ "ശാസ്ത്രം പുതുതായി എന്തെങ്കിലും കണ്ടുപിടിക്കട്ടെ, അത് ഞങ്ങളുടെ പുസ്തകത്തിൽ എവിടെയെങ്കിലും ഉണ്ടാവും, ഇല്ലാതെവരാൻ വഴിയില്ല".
ReplyDeleteശരങ്ങളുടെ വേഗതയും പഥവും എല്ലാം അന്നുള്ളവർക്ക് അറിയാൻ സാധിച്ചിരുന്നത് ഹോക് ഐ അന്നേ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നില്ലേ... മണ്ടന്മാർ, എത്ര പറഞ്ഞാലും മനസിലാവില്ല.
ഇതുവരെ കണ്ടുപിടിച്ചതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതും കണ്ടുപിടിക്കാൻ സാധ്യതയുള്ളതും ഇല്ലാത്തതും ആയ എന്തും ഞങ്ങളുടെ പുസ്തകത്തിൽ ഉണ്ട്.
കണ്ണിൽ നിന്നും തരംഗങ്ങളയക്കുന്ന പരിപാടി ഇഷ്ടപ്പെട്ടു. ഇയർ ഡ്രം ഇതുപോലെ തരംഗങ്ങൾ അയച്ചിട്ടായിരിക്കാം ഗീതോപദേശം വരെ കേൾക്കാൻ സഞ്ജയനു സാധിച്ചത്
ബൈ ദ വേ... ഡാൻ ബ്രൗണിന്റെ ലേറ്റസ്റ്റ് ഘോസ്റ്റ് സെല്ലർ "ലോസ്റ്റ് സിംബൽ" വായിച്ചോ ആരെങ്കിലും. ഞാൻ തുടങ്ങിയിട്ടേയുള്ളു. അവിടേം പറയുന്നുണ്ട് ദെല്ലാം പണ്ടുള്ള ജ്ഞാനികൾ കണ്ടെത്തിയതാണെന്ന്. അപ്പോൾ ബ്ലോഗ് എഴുതാൻ നേരം ഇത്തിരി ഫിക്ഷൻ കലർത്തി കഥയെഴുതിയാൽ പൈസയുമുണ്ടാക്കാം.
:)))))))......
ReplyDeleteകളിയാക്കുകയാണല്ലേ...
പരീക്ഷിക്കരുത്...ഉം
ഇനിയും പലതും കേട്ട് അന്തം വിടാനിരിക്കുന്നതേയുള്ളു ഉണ്ണികള്‍. ഭഗവാന്‍ വിഷ്ണുവിന്റെ കൈയിലെ സുദര്‍ശനചക്രത്തിന്റെ ഗുട്ടന്‍സ് അറിയാമോ? ഭാരതീയ വൈമാനിക തന്ത്രം ?കളിയാക്കാതെ ചോദിച്ചാല്‍ പല അത്ഭുതങ്ങളുടേയും രഹസ്യം പ്രാശാന്ത് കൃഷ്ണന്‍ കുഞ്ഞ് പറഞ്ഞു തരും. പുള്ളിക്കാരന് അല്പം അസുഖമായിട്ടിരിക്കുകയായിരുന്നു. ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ട്. നെല്ലിക്കാതളവും വയ്ക്കുന്നുണ്ട്. അസുഖം ഭേദമായാല്‍ മുഴുവന്‍ ഭാരതീയ ജ്ഞാനവിജ്ഞാനങ്ങളുടേയും പിന്നിലുള്ള ശാസ്ത്ര രഹസ്യങ്ങള്‍ ഉടനെ അനാവരണം ചെയ്യുന്നതായിരിക്കും. ക്ഷമയോടെ കത്തിരിക്കുക.!! സൂക്ഷിക്കുക. അല്പജ്ഞാനികള്‍ക്ക് ഇതൊക്കെ പുച്ഛമായിരിക്കാം !!!!
മറ്റേ പോസ്റ്റ് കണ്ട് ഞെട്ടിയിരുന്നു..
ReplyDeleteമോചിതനല്ല..!!
മയില്‍ പീലി തലേല്‍ വെച്ചേക്കുന്നത് മറ്റ് ഗ്യാലക്സികളില്‍ നിന്നുള്ള "റേഡിയോ തരംഗങ്ങള്‍" സ്വീകരിച്ച് ഡീകോഡ് ചെയ്യാനായിക്കൂടെന്നില്ല.
"മയില്‍ പീലി തലേല്‍ വെച്ചേക്കുന്നത് മറ്റ് ഗ്യാലക്സികളില്‍ നിന്നുള്ള "റേഡിയോ തരംഗങ്ങള്‍" സ്വീകരിച്ച് ഡീകോഡ് ചെയ്യാനായിക്കൂടെന്നില്ല." [സാഗറിന്റെ കമന്റ്]
ReplyDeleteസാഗര്‍, എന്നെ താങ്കളുടെ ശിഷ്യനാക്കാമോ? :-)
സ്വയം പുലികളാണെന്നും പുപ്പുലികളാണെന്നുമൊക്കെ അഹങ്കരിച്ചു നടക്കുന്ന ബൂലോഗ സഖാക്കളേ !
ReplyDeleteഹിന്ദു മത സംബന്ധിയായ എന്തെങ്കിലും കാണുമ്പോള്‍ മാത്രമെന്തേ നിങ്ങള്‍ ഇങ്ങനെ കലിതുള്ളി പോസ്റ്റുകള്‍ ഇടുന്നു . മറ്റു മതത്തിലൊന്നും പെട്ടവര്‍ ഇത്തരം വ്യാഖാനങ്ങള്‍ നല്‍കുന്നില്ല എന്നാണോ? അതോ അതൊന്നും കാണാത്തതോ?
കഷ്ടം! സ്തീസ്വാതന്ത്ര്യത്തെക്കുറിച്ചുപറയുമ്പോള്‍ നിങ്ങള്‍ കാണുന്നത് മനുസ്മ്രുതികള്‍ മാത്രം. പുരാണവും സയന്‍സ് ഫിക്ഷനുകളുമായി (അവയാണ്‍ പിന്നെ യാധാര്‍ത്യങ്ങളാകുന്നത്) വിശകലനം ചെയ്യാന്‍ നോക്കുന്നിടത്ത് നിങ്ങള്‍ കാണുന്നത് ‘ഭാരതം‘ മാത്രം. ഇതു കൂടെ കാണൂ http://santhuviews.blogspot.com/2009/08/blog-post.html
ചന്തുവേ,
ReplyDeleteഹിന്ദുവർഗീയവാദികൾക്കെതിരെ മാത്രമല്ല, എല്ലാ വർഗീയവാദികൾക്കെതിരെയും പോസ്റ്റും കമന്റും ഇടാറുണ്ട്. അതിൽ നിന്നും ഹിന്ദുവർഗീയവാദികളെ മാത്രമായി മാറ്റി നിർത്താൻ തൽക്കാലം ഉദ്ദേശമില്ല.
നന്ദി.
പ്രിയ കാല്‍വിന്‍
ReplyDeleteതാങ്കളുടെ പോസ്റ്റുകളില്‍ മുകളില്‍ പറഞ്ഞ യാതൊന്നും കണ്ടില്ല.
താങ്കള്‍ ഹിന്ദു വിശ്വാസങ്ങളെ വിമര്‍ശിക്കുന്നതു മാത്രമേ കാണുന്നുള്ളു.
* ഈ പോസ്റ്റും മറ്റുള്ള ഇത്തരം പോസ്റ്റുകളും സാധാരണ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ എന്ന് ബ്ലോഗ്ഗര്‍മാര്‍ എഴുതാറുള്ള ‘പരിവാരികളേയോ’ സേനക്കാരയേ കുറിച്ചായിരുന്നില്ലല്ലോ?
അപ്പോള്‍ ഹിന്ദു വിശ്വാസങ്ങളേയോ അതിനെക്കുറിച്ചു ചിന്തിക്കുന്നവരെയോ വിമറ്ശിച്ചാല്‍ അതു ‘ഹിന്ദുവർഗീയവാദിക‘ള്‍ക്കെതിരെയുള്ള പുരോഗമനം ആയല്ലേ?
ഒ.ടോ. ഇതില്‍ ഈമെയില്‍ പിന്തുടര്‍ച്ചയില്ലേ?
ചന്തു,
ReplyDeleteആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്ക് തൽക്കാലം ഇല്ല. സെലക്റ്റീവ് റീഡിംഗും ചെറി പിക്കിംഗും ഒക്കെ ഒഴിവാക്കിയാൽ താങ്കൾക്ക് തന്നെ കാണാം. അതൊക്കെ താങ്കളുടെ ഇഷ്ടം. മാത്രമല്ല ഇന്ന ഇന്നത് ഒക്കെ എതിർക്കാമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടുമില്ല.
ഒരു വിശ്വാസത്തിനെയും ഞാൻ എതിർക്കാറില്ല. അന്ധവിശ്വാസങ്ങളും അവയുമായി ബന്ധപ്പെട്ട വർഗീയവാദത്തെയും എതിർക്കാറുണ്ട്. താങ്കൾ ഒരു വർഗീയവാദി അല്ലാത്ത സ്ഥിതിക്ക് (അങ്ങനെയല്ലെന്ന് കരുതുന്നു) താങ്കൾ ഇതിനെക്കുറിച്ചെന്തിനു ബോദേഡ് ആവേണം? (ഇനി താങ്കൾ ആ ടൈപ് ആണെങ്കിൽ ബ്ലോഗ് വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്)
പിന്നെ ഈ പോസ്റ്റിലെ പ്രതിപാദ്യവിഷയം വർഗീയത തന്നെയാണ്. മൃദുഹിന്ദുത്വവാദം എന്ന് പറയും...
ശാസ്ത്രവും പുരാണവും കൂട്ടിക്കുഴച്ച് തോന്നിയത് പോലെ വ്യാഖ്യാനിക്കുന്നത് താങ്കൾക്ക് കുട്ടിക്കളി ആയിരിക്കാം. എനിക്കങ്ങനെയല്ല. വർഗീയവാദവും തീവ്രവാദവും തമ്മിൽ നേരിയ വ്യത്യാസമുണ്ടെന്ന് മനസിലാക്കിയാൽ കൊള്ളാം.
ഓടോ:-
കമന്റ് സബ്സ്ക്രൈബ് ചെയ്യാൻ ആദ്യം ബ്ലോഗറിൽ ലോഗിൻ ചെയ്ത ശേഷം താഴെയുള്ള എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ മതി
അയ്യോ എന്റെ പോന്നു ചങ്ങായി...
ReplyDeleteചത്തവന്‍ മൂന്നാം നാള്‍ ജീവിച്ചതും,
തീ പിടിക്കാത്ത മുടി കണ്ടുപിടിച്ചതോന്നും
ഈ ബ്ലോഗില്‍ കാണുന്നില്ലലോ ???
http://sainathgovindan.blogspot.in/2012/06/blog-post_14.html
ഹോ, ഒരു കുരു പൊട്ടാൻ ഇത്രക്ക് കാലമെടുത്തോ !! 4 കൊല്ലം.. ശരി സാർ, ഇനി ബാക്കി എല്ലാരേം വിമർശിച്ചിട്ട് സാറിന്റേം കാര്യവാഹകന്റേം ഒക്കെ അനുവാദവും ഒക്കെ വാങ്ങിക്കോളാം വേറൊരു പോസ്റ്റിടുന്നതിനു മുന്നേ.. മതിയാകുമോ?
ReplyDeleteഅയ്യോ ഇത്രയും പഴയ കമന്റിന് എനിക്കിന്നാണല്ലോ നോട്ടിഫിക്കേഷൻ വന്നത്. !!!
ReplyDelete