മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന പോസ്റ്റിനു അനുബന്ധമായി ഇട്ട ഈ പോസ്റ്റിനോട്
ജീവനും ഊര്‍ജ്ജവും :
ജീവനുള്ള ഏതൊരു വസ്തുവിന്റേയും അടിസ്ഥാനധര്‍മങ്ങളാണ് നിലനില്‍ക്കുകയും പ്രത്യുല്പാദനം നടത്തുകയും ചെയ്യുക എന്നത്.
നിലനില്പ്, വളര്‍ച്ച, പ്രത്യുല്പാദനം മുതലായ അടിസ്ഥനധര്‍മങ്ങള്‍ നിറവേറ്റാന്‍ ഊര്‍ജ്ജം അത്യന്താപേക്ഷികം ആണ്. ഊര്‍ജ്ജം എങ്ങിനെ ലഭിക്കും?
ഊര്‍ജ്ജം കൈമാറ്റം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാവുന്നതാണ്.
ചേര്‍ത്ത് ഇത് വായിക്കാവുന്നതാണ്.
1) chemical (രാസപ്രവര്‍ത്തനങ്ങള്‍)
2) physical (ഭൗതിക പരിവര്‍ത്തനങ്ങള്‍).
ഒരു ടോര്‍ച്ച് പ്രകാശിപ്പിക്കാന്‍ നമുക്ക് ഊര്‍ജ്ജം വേണമല്ലോ. ഇതിനായി നാം ഒരു രാസപ്രവര്‍ത്തനെത്തെ ഉപയോഗിക്കുന്നു. "ബാറ്ററി" അഥവാ "ഇലക്ട്രിക്കല്‍ സെല്‍" അകത്തെ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന ഊര്‍ജ്ജത്തെയാണ് നാം ഇതിനായി ഉപയോഗിക്കുന്നത്.
അതേ സമയം ഒരു ഇലക്ട്രിക് മോട്ടോര്‍ വെള്ളച്ചാട്ടത്തിനടിയില്‍ സ്ഥാപിച്ച് ടര്‍ബൈന്‍ വഴി കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ അവിടെ രാസപ്രവര്‍ത്തനങ്ങള്‍ ഇല്ല. വെറും ഭൗതികപ്രവര്‍ത്തനങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ.
എന്നാല്‍ ജീവനുള്ള വസ്തുക്കളിലെല്ലാം ഊര്‍ജ്ജത്തിനു വേണ്ടി രാസപ്രവര്‍ത്തനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.
ഇതില്‍ സസ്യങ്ങള്‍ക്ക് ഹരിതകം എന്ന വസ്തുവിന്റെ സഹായത്തൊടേ സൂര്യനില്‍ നിന്നും നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാന്‍ വേണ്ട കഴിവുണ്ട്. തങ്ങളുടെ ജൈവീകമായ ആവശ്യത്തിനു വേണ്ടിയുള്ള ഊര്‍ജ്ജമത്രയും സൂര്യനില്‍ നിന്നാണ് സസ്യങ്ങള്‍ സ്വീകരിക്കുന്നത്.
അതു കൊണ്ട് തന്നെ ആഹാരത്തിന്റെ ഭാഗമായി മറ്റു ജീവനുകളെ സംഹരിക്കേണ്ട ആവശ്യം സസ്യങ്ങള്‍ക്കില്ല.
( സൂര്യനില്‍ നടക്കുന്നത് മറ്റൊരു രാസപ്രവര്‍ത്തനമാണ്. ന്യൂക്ലിയാര്‍ ഫ്യൂഷന്‍. അതു വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജത്തിന്റെ ഒരു പങ്ക് വികിരണങ്ങളായി ഭൂമിയില്‍ എത്തിച്ചേരുന്നു. ആ വികിരണങ്ങളെ സ്വീകരിച്ച് തങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ സസ്യങ്ങള്‍ ഉപയോഗിക്കുന്നു.)
അതേ സമയം ജന്തുക്കളിലാവട്ടെ ഹരിതകസാന്നിദ്ധ്യമില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ഭക്ഷണം അഥവാ ഊര്‍ജ്ജത്തിനായി മറ്റൊരു ജീവനുള്ള വസ്തുവിനെ ആശ്രയിക്കേണ്ടി വരുന്നു.
സസ്യങ്ങളില്‍ ഊര്‍ജ്ജം സ്വീകരിച്ച് അപ്പോള്‍ തന്നെ അതു ചിലവഴിക്കുക മാത്രം അല്ല. അവ ശേഖരിക്കുക കൂടേ ചെയ്യുന്നുണ്ട്.
ജീവനും ഊര്‍ജ്ജതന്ത്രവും :
എങ്ങിനെയാണ് സസ്യങ്ങള്‍ ഊര്‍ജ്ജം ശേഖരിക്കുന്നത്?
സൂര്യനില്‍ നിന്നും സ്വീകരിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് സസ്യങ്ങള്‍ ഗ്ലൂക്കോസ് നിര്‍മ്മിക്കുന്നു. തങ്ങളൂടെ ദൈനം ദിന ആവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചം വരുന്നവയെയാണ് സസ്യങ്ങള്‍ കാര്‍ബോ കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ രൂപത്തില്‍ സൂക്ഷിച്ച് വയ്ക്കുന്നത്. പിന്നീട് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മറ്റൊരു രാസപ്രവര്‍ത്തനം നടത്തുന്നു. അതിന് അത്യാവശ്യമായി വേണ്ടത് ഓക്സിജന്‍ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
( ഒരു ഡീസല്‍ എഞ്ചിനിലും ഏതാണ്ട് ഇതേ പോലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് പറയാം. മാറ്ററിനെ ഓക്സിജനുമായി രാസപ്രവര്‍ത്തനം നടത്തിയാണ് എഞ്ചിന്‍ കറക്കാന്‍ ഉള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്).
ഇതു കൊണ്ട് തന്നെയാണ് ജീവന്‍ നിലനിര്‍ത്താന്‍ ഓക്സിജന്റെ സാന്നിദ്ധ്യം അവശ്യഘടകം ആവുന്നത്.
എന്തിനാണ് സസ്യങ്ങള്‍ ഊര്‍ജ്ജം സംഭരിച്ച് വെയ്ക്കുന്നത് ?
1. തീര്‍ച്ചയായും പിന്നീട് ഉപയോഗിക്കാന്‍
2. അടുത്ത തലമുറക്കായി.
അടുത്ത തലമുറയ്ക്ക് വേണ്ടി സസ്യങ്ങള്‍ ഊര്‍ജ്ജം ചിലവഴിക്കുന്നത് പ്രധാനമായും താഴെ പറയുന്ന രീതികളിലാണ്.
A)ഊര്‍ജ്ജം , മാറ്റര്‍ ആയി സംഭരിച്ച ശേഷം പ്രത്യുലപാദനശേഷിയുള്ള ആവരണം കൊണ്ട് അവയെ പൊതിയുക. (ഉദാ :- ചേന, ഉരുളക്കിഴങ്ങ്.). പുതിയ സസ്യങ്ങള്‍ വളരുമ്പോള്‍ അവ സ്വന്തമായി ഫോട്ടോസിന്തസിസ് നടത്താറാകുവേളം വേണ്ട ഊര്‍ജ്ജം ശേഖരിക്കപ്പെട്ട കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നും ലഭിക്കുന്നു.
B)വിത്തിനോടൊപ്പം. പ്രത്യുല്‍പാദനശേഷിയുള്ള ഭ്രൂണത്തിനു ചുറ്റും കാര്‍ബോഹൈഡ്രേറ്റിന്റെ ( പലപ്പോഴും പ്രോട്ടിനുകളൂം) ഒരു ആവരണം സൃഷ്ടിക്കുന്നു. (ഉദാ :- നെല്ല്). വിത്ത് ജലവും ഓക്സിജനും സൂര്യപ്രകാശവുമുള്ള സാഹചര്യത്തില്‍ മുളക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമാദ്യം ആവശ്യമായ ഊര്‍ജ്ജം ഇതില്‍ നിന്നും ലഭിക്കും.
C) വിത്തിനോടൊപ്പം ഉള്ള പഴത്തില്‍ :- ഇവിടെ വിത്തിനും പുറത്തോ( മാങ്ങ) , കൂടെയോ (കശുമാങ്ങ) കുറെ കാര്‍ബോഹൈഡ്രെറ്റും പ്രോട്ടിസും ഒക്കെ സൂക്ഷിക്കുന്നു. വിത്തുവിതരണത്തിന് സസ്യങ്ങളെ സഹായിക്കുന്ന പക്ഷിമൃഗാദികള്‍ക്ക് ഉള്ള ഒരു ഇന്‍സന്റീവ് എന്ന നിലയില്‍ ആണ് സസ്യം ശേഖരിച്ചു വച്ച ഊര്‍ജ്ജം ഇങ്ങനെ ചിലവിടുന്നത്. ( ഓര്‍ക്കുക വിത്തിനകത്തെ ഊര്‍ജ്ജം , ജന്തുക്കളുടെ ഭക്ഷണാര്‍ത്ഥം അല്ല!).
ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട ഭക്ഷണങ്ങളാണ് മിക്ക സസ്യഭുക്കുകളുടേയും മിശ്രഭുക്കുകളുടേയും ഊര്‍ജ്ജശ്രോതസ്സ്. ഒന്നു ചിന്തിച്ചു നോക്കൂ, എത്ര കഷ്ടപ്പെട്ട് മണ്ണിനടിയില്‍ നിന്നും രാസവസ്തുക്കളെ വലിച്ചെടുത്ത് സൂര്യപ്രകാശം ഉപയോഗിച്ച് ദിവസങ്ങളോളം പണിയെടുത്തുണ്ടാക്കിയ ചേനയും കപ്പയും, തേങ്ങയും നെല്ലും ഒക്കെയാണ് എലിയെയും മനുഷ്യനെയും പോലുള്ള മൃഗങ്ങള്‍ കണ്ണില്‍ച്ചോരയില്ലാതെ ആക്രമിച്ചു തിന്നുന്നത് എന്ന്!
അപ്പോള്‍ ജന്തുക്കളില്‍ ഊര്‍ജ്ജശേഖരണം ഇല്ലേ?
തീര്‍ച്ചയായും. ജന്തുക്കളില്‍ കാര്‍ബോഹൈഡ്രേറ്റ്സിനു പകരം കൊഴുപ്പിന്റെ രൂപത്തിലാവും എന്ന് മാത്രം. ജന്തുക്കളുടെ ശരീരത്തില്‍ ശേഖരിക്കപ്പെട്ടെ ഊര്‍ജ്ജത്തില്‍ തന്നെയാണ് അവയെ ഭക്ഷിക്കുന്ന മാംസഭുക്കുകളുടെയും (സിംഹം, കടുവ) മിശ്രഭുക്കുകളുടേയും താല്പര്യം.
സസ്യങ്ങളെപ്പോലെ ജന്തുക്കളിലും തന്റെ സ്വന്തം ആവശ്യങ്ങള്‍ക്കപ്പുറം, കുഞ്ഞുങ്ങളുടെ ആദ്യവര്‍ഷങ്ങളില്‍ ഉപയോഗിക്കാന്‍ കൂടിയാണ് ഈ ഊര്‍ജ്ജം ഉപയോഗിക്കപ്പെടുന്നത്. അത് പല തരത്തിലാവാം.
മുട്ടയിടുന്ന ജന്തുക്കളില്‍ ഭ്രൂണത്തോടൊപ്പം കൊഴുപ്പിന്റേയും പ്രോട്ടീനിന്റേയും രൂപത്തില്‍ സംഭരിക്കുന്നു. അതേ സമയം സസ്തനികള്‍ ഗര്‍ഭസമയത്ത് മാതാവില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കുന്നത് റിയല്‍ ടൈം ആയിട്ടാണ്.
പിന്നീട് മുലപ്പാലിലൂടെയാണ് ശേഖരിച്ച ഊര്‍ജ്ജം കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.
ഊര്‍ജ്ജം ഊര്‍ജ്ജം സര്‍വത്ര:-
ഊര്‍ജ്ജമാണ് പ്രപഞ്ചത്തെ സംബന്ധിച്ചേടത്തോളം എല്ലാം എന്നു പറയാം. കോസ്മോളജിക്കല്‍ ഇവല്യൂഷന്‍സിന്റെ ഒരു ഭാഗം മാത്രം ആയ ഓര്‍ഗാനിക് ഇവല്യൂഷനിലും ഊര്‍ജ്ജകൈമാറ്റം തന്നെയാണ് നിലനില്പിന്നാധാരം.
സൂര്യന്‍ എന്ന നക്ഷത്രത്തില്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജീവി നിലനില്‍ക്കുന്നു (പ്രകൃതി നിര്‍ദ്ധാരണം അഥവാ നാചുറല്‍ സെലക്ഷന്‍!). നേരിട്ട് സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ അതിനു കഴിയുന്ന ജീവികളില്‍ നിന്നും അതു സ്വീകരിക്കാന്‍ കൂടുതല്‍ കഴിവുള്ള ജീവി നിലനില്‍ക്കുന്നു.
എന്താണ് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യന്‍ പുരോഗമിക്കാന്‍ ഉണ്ടായ കാരണം? ഉത്തരം ളരെ വളരെ ലളിതം. ഊര്‍ജ്ജ ഉപയോഗത്തിനും സംഭരണത്തിനും ആവശ്യമായ രാസപ്രവര്‍ത്തനങ്ങള്‍ മറ്റ് ജീവികള്‍ക്കെല്ലാ( സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും) ശരീരത്തിനകത്ത് വെച്ചു മാത്രമേ നടത്താന്‍ കഴിയൂ എന്നിരിക്കെ ,മനുഷ്യന്‍ ഇത്തരം രാസപ്രവര്‍ത്തനങ്ങളെ അല്ലാതെ നിയന്ത്രിക്കാന്‍ പഠിച്ചു.
മാറ്ററില്‍ നിന്നും എനര്‍ജി ഉണ്ടാക്കുന്ന ഏറ്റവും ലളിതമായ രാസപ്രവര്‍ത്തനത്തെ ( തീ) അവന്‍ ആദ്യമായി നിയന്ത്രിക്കാന്‍ പഠിച്ചു. (മറ്റൊരു ജന്തുവിനും ഇത് സാദ്ധ്യമല്ലെന്ന് ഓര്‍ക്കുക).
പിന്നീടങ്ങോട്ട് ഊര്‍ജ്ജവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ മാത്രമായിരുന്നു. പല തരം രാസപ്രവര്‍ത്തനങ്ങളെ അവന്‍ സ്വായത്തമാക്കി. രാസപ്രവര്‍ത്തനങ്ങള്‍ മാത്രമോ?ഭൗതികപ്രവര്‍ത്തനങ്ങളിലൂടെയും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഉള്ള സൂത്രങ്ങള്‍ അവന്‍ കണ്ടൂപിടിച്ചു.
ഉദാ:- കാറ്റിനെ, ഒഴുക്കിനെ, പൊടന്‍ഷ്യല്‍ എനര്‍ജിയെ ( വെള്ളച്ചാട്ടം)
എന്തിനേറെ പറയുന്നു സൂര്യനില്‍ നിന്നും നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാന്‍ ഉള്ള മാര്‍ഗങ്ങളും അവന്‍ കണ്ടുപിടിച്ചു - സോളാര്‍ സെല്ലുകള്‍ (സ്വന്തം ശരീരത്തിനുള്ളിലെ മെറ്റബോളിസത്തിന് ഇത് ഉതകില്ലെങ്കിലും).
എന്നാല്‍ അവിടം കൊണ്ടും അവസാനിച്ചില്ല. ഒരു കുഞ്ഞുസൂര്യനെത്തന്നെ സൃഷ്ടിക്കാനും അവനു കഴിയും( നിയന്ത്രിത ന്യൂക്ലിയാര്‍ ഫിഷന്‍).
ഊര്‍ജ്ജമാണ് താരം. ഊര്‍ജ്ജം തന്നെയാണ് താരം:
കൂടുതല്‍ ഊര്‍ജ്ജം ( അല്ലെങ്കില്‍ മാറ്ററൊ) ഉള്ളത് കൂടുതല്‍ കാലം നിലനില്‍ക്കും. അത് അചേതനമായാലും സചേതനമായാലും. ( കൂടുതല്‍ ഹൈഡ്രജന്റെ അളവുള്ള നക്ഷത്രങ്ങല്‍ കൂടുതല്‍ കാലം കത്തിയെരിയും. അല്ലാത്തവ അതില്‍ കുറവും.)
എന്നാല്‍ ഊര്‍ജ്ജത്തെ നിയന്തിക്കേണ്ടതുണ്ട് താനും. ജീവന്‍ അറ്റുപോകാതെ നിലനിര്‍ത്താന്‍ ഉള്ള പ്രകൃതിയുടെ സ്വഭാവത്തിന് ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനിര്‍മ്മിത അണുബോംബുകളാണ്. ഭൂമിയെ പത്തോ അന്‍പതോ തവണ ചുട്ടെരിക്കാന്‍ പോന്നത്രയും അണുബോംബ് ശേഖരം നമുക്കുണ്ട്. ഒന്നാലോചിച്ചു നോക്കുക.നമുക്ക് അണുവായുധങ്ങള്‍ വേണോ?
( വീണ്ടും, ഇക്കാര്യത്തില്‍ അചേതനമെന്നോ സചേതനമെന്നോ വ്യത്യാസമില്ല. ഹൈഡ്രജന്‍ ഫ്യവലിന്റെ അളവ് ഒരു പരിധിയില്‍ കൂടുതല്‍ ആയി ക്രിട്ടിക്കല്‍ മാസിനെ മറികടന്നാല്‍ നക്ഷത്രത്തിന്റെ കാര്യവും തഥൈവ!).
നക്ഷത്രസമൂഹങ്ങളായാലും ജീവനുള്ളവയായാലും എല്ലാം കോസ്മോളജിക്കല്‍ ഇവല്യൂഷന്റെ ഒരു ഭാഗം മാത്രം. ഇവിടെ തുടങ്ങി ഇവിടെ അവസാനിക്കാന്‍ ഉള്ളത്. എനര്‍ജിയും മാറ്ററും - മാറ്ററും എനര്‍ജിയും അതിനിടയില്‍ അതിന്റെ പല രൂപങ്ങളായി സസ്യങ്ങള്‍-ജന്തുക്കള്‍-മനുഷ്യര്‍...
നമ്മളെല്ലാവരും ഊര്‍ജ്ജത്തിന്റെ ഒരു പദാര്‍ത്ഥരൂപം മാത്രം
അഹം ബ്രഹ്മാസ്മി!
ജീവന്‍-ആഹാരം-ഊര്‍ജ്ജം-കോസ്മോളജി:
ReplyDeleteഅനന്തവും അനാദിയുമായ ഈ പ്രപഞ്ചത്തില്‍ ആഹാരത്തിന്റെ സ്ഥാനം എവിടെയാണ്? ഒരു കോസ്മിക് സെന്‍സില്‍ സസ്യഹാരത്തിനും മാസാഹാരത്തിനും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ടോ? ഇത്തരം ചില ചോദ്യങ്ങളാണ് ഈ പോസ്റ്റിനാധാരം.
മിനി സൂരജിന് നമസ്കാരം!
ReplyDeleteരണ്ടു തരം ബ്രഹ്മാസ്മിയുണ്ട് ശ്രീഹരീ...
ReplyDeleteഅഹം വെജിറ്റേറിയന്‍ ബ്രഹ്മാസ്മിയും, അഹം നോണ്‍ വെജിറ്റേറിയന്‍ ബ്രഹ്മാസ്മിയും..
പ്രിയ ശ്രീഹരീ
ReplyDeleteലേഖനം കൊള്ളാം.
എന്നാല്‍ ഈ ‘അനന്തവും അനാദിയുമായ പ്രപഞ്ചം‘ എന്ന പ്രയോഗത്തിന് ശാസ്ത്രത്തില്‍ എത്രത്തോളം പിന്‍ബലമുണ്ട് എന്ന് വിവരിച്ചാല്‍ കൊള്ളാം.
ശ്രീഹരി, എത്ര നല്ല അറിവുകള്‍.
ReplyDeleteഒരു പാഠപുസ്തകം പോലെ വായിച്ചുപോയി.
"എത്ര കഷ്ടപ്പെട്ട് മണ്ണിനടിയില്‍ നിന്നും രാസവസ്തുക്കളെ വലിച്ചെടുത്ത് സൂര്യപ്രകാശം ഉപയോഗിച്ച് ദിവസങ്ങളോളം പണിയെടുത്തുണ്ടാക്കിയ ചേനയും കപ്പയും, തേങ്ങയും നെല്ലും ഒക്കെയാണ് എലിയെയും മനുഷ്യനെയും പോലുള്ള മൃഗങ്ങള്‍ കണ്ണില്‍ച്ചോരയില്ലാതെ ആക്രമിച്ചു തിന്നുന്നത് "
പ്രോ-വെജിറ്റേറിയനുകള്‍ ഇതൊന്നുമോര്‍ക്കാറില്ല.
കമന്റുകള്‍ വരട്ടെ....ട്രാക്ക് ചെയ്യുന്നു
സസ്യങ്ങള്‍ ഊര്‍ജ്ജത്തെ പദാര്‍ത്ഥമാക്കുന്നില്ല. മറിച്ച് ഊര്‍ജ്ജത്തെ പദാര്‍ത്ഥങ്ങളിലുള്ള രാസബന്ധനങ്ങള്ളില്‍ ശേഖരിച്ചു വക്കുകയാണ് ചെയ്യുന്നത്. Einsteinte സമവാക്യത്തിന് ഇവിടെ പ്രസക്തിയില്ല.
ReplyDeleteശ്രീ ഹരി
ReplyDeleteകളി വിട്ടു കാര്യത്തിലേക്ക് കടക്കുകയായി അല്ലേ, ഞങ്ങളെ ഒക്കെ ഉപേക്ഷിച്ച്. എന്തായാലും പുതിയ അവതാരം കൊള്ളാം. അഭിനന്ദനങ്ങൾ
“E = m.C^2 എന്ന എനര്‍ജി-മാറ്റര്‍ റിലേഷന്‍ ഓര്‍ക്കുക.
ഊര്‍ജ്ജത്തിന്റെ മറ്റൊരു രൂപം മാത്രമാണ് മാറ്റര്‍. ”
എനർജിയെ മാറ്ററുമായി റിലേറ്റു ചെയ്യുകയല്ലേ ഇവിടെ? അതായത് ഊർജം മാറ്ററിന്റെ ഒരു രൂപം മാത്രമാണ് എന്നു പറയുന്നതല്ലേ ശരി?
എനർജിയെ മാറ്റർ ആയും മാറ്ററിനെ എനർജി ആയും ഒക്കെ മാറ്റാമല്ലോ? എന്നാലും ആദിമ രൂപം ഏതായിരുന്നിരിക്കും?
എന്തരോ എന്തോ? മരത്തലയനുറപ്പില്ല.
ഒരു ലോജിക്കുണ്ട് നമ്മെ സഹായിക്കാൻ എന്നു തോന്നുന്നു. ആദിമം എന്നത് സമയ സൂചകമാണല്ലോ? സമയം ഭൌതിക വസ്തുക്കളുടെ ചലനവുമായി ബന്ധപെട്ടാണല്ലോ മെഷർ ചെയ്യുന്നത്? അങ്ങനെ നോക്കുമ്പോൾ ഭൌതിക വസ്തുക്കൾക്ക്( മാറ്ററിന്) ഒരു പ്രയോരിറ്റി കിട്ടുന്നുണ്ടോ?
ReplyDeleteഎന്തരോ എന്തോ?
ഓടോ: മിനി സൂരജ് എന്ന മേലേത്ത്ലിന്റെ പ്രയോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.
" ജീവന്‍ അറ്റുപോകാതെ നിലനിര്‍ത്താന്‍ ഉള്ള പ്രകൃതിയുടെ സ്വഭാവത്തിന് ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനിര്‍മ്മിത അണുബോംബുകളാണ്. ഭൂമിയെ പത്തോ അന്‍പതോ തവണ ചുട്ടെരിക്കാന്‍ പോന്നത്രയും അണുബോംബ് ശേഖരം നമുക്കുണ്ട്. ഒന്നാലോചിച്ചു നോക്കുക.നമുക്ക് അണുവായുധങ്ങള്‍ വേണോ?"
ReplyDeleteനല്ല ചോദ്യം തന്നെ.
" ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട ഭക്ഷണങ്ങളാണ് മിക്ക സസ്യഭുക്കുകളുടേയും മിശ്രഭുക്കുകളുടേയും ഊര്‍ജ്ജശ്രോതസ്സ്. ഒന്നു ചിന്തിച്ചു നോക്കൂ, എത്ര കഷ്ടപ്പെട്ട് മണ്ണിനടിയില്‍ നിന്നും രാസവസ്തുക്കളെ വലിച്ചെടുത്ത് സൂര്യപ്രകാശം ഉപയോഗിച്ച് ദിവസങ്ങളോളം പണിയെടുത്തുണ്ടാക്കിയ ചേനയും കപ്പയും, തേങ്ങയും നെല്ലും ഒക്കെയാണ് എലിയെയും മനുഷ്യനെയും പോലുള്ള മൃഗങ്ങള്‍ കണ്ണില്‍ച്ചോരയില്ലാതെ ആക്രമിച്ചു തിന്നുന്നത് എന്ന്!"
അപ്പം ഞങ്ങ പച്ചക്കറി കഴിക്കുന്നതും നിര്‍ത്തി. ഇനി വായു, വെള്ളം, പിന്നെ ജീവനില്ലാത്തത് എന്തും (ചത്ത മൃഗങ്ങള്‍, ചത്ത മനുഷ്യര്‍, കൊഴിഞ്ഞു വീണ ഇലകള്‍, പിന്നെ എന്തൊക്കെ കഴിക്കണം????) മാത്രം കഴിച്ചു ജീവിക്കാം. :-)
ലേഖനം കൊള്ളാം.
ശ്രീഹരി,
ReplyDeleteഊര്‍ജ്ജത്തെക്കുറിച്ച് മനോഹരമായി എഴുതിയിരിക്കുന്നു.
ആശംസകള്‍.
ഇതൊരു തുടരന്‍ പോസ്റ്റാണോ? തലക്കെട്ടും പോസ്റ്റും ടാലി ആകാത്തതു പോലെ.
അതുപോലെ, "സസ്യങ്ങളെപ്പോലെ ജന്തുക്കളിലും തന്റെ സ്വന്തം ആവശ്യങ്ങള്‍ക്കപ്പുറം, കുഞ്ഞുങ്ങളുടെ ആദ്യവര്‍ഷങ്ങളില്‍ ഉപയോഗിക്കാന്‍ കൂടിയാണ് ഈ ഊര്‍ജ്ജം ഉപയോഗിക്കപ്പെടുന്നത്. അത് പല തരത്തിലാവാം.
"
ഇത് വ്യക്തമായില്ല.
ശ്രീഹരീ, വായിച്ചു; കുറെ മനസ്സിലായി. നന്ദി.
ReplyDeleteപിന്നെ, മുകളില്‍ "27 March, 2009 5:27 AM" അനോണി പറഞ്ഞതു ശരിയാണെന്നു തോന്നുന്നു - പ്രകാശസംശ്ലേഷണത്തില്‍(photosynthesis) ഊര്‍ജ്ജം ദ്രവ്യമായി മാറുന്നില്ലല്ലോ. കാര്‍ബണ്‍, വെള്ളം എന്നിവ ഉപയോഗിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമായ ഓര്‍ഗാനിക് സംയുക്തങ്ങള്‍ (compounds) ഉണ്ടാവുകയല്ലേ അവിടെ നടക്കുന്നത്? കോഴിക്കറി ഉണ്ടാക്കാന്‍ തീ വേണം എന്നതുകൊണ്ട് തീയാണ് കോഴിക്കറിയായി മാറുന്നത് എന്നര്‍ത്ഥമില്ലല്ലോ.
മേലേതില്‍,
ReplyDeleteഹ ഹ ഹ... ഒരു മിനി എങ്കിലും ആയിരുന്നെങ്കില്‍!! :)
nalan::നളന്‍,
:) അപ്പോഴാണല്ലോ നമുക്ക് "നേതി നേതി" എന്നു പറയേണ്ടി വരുന്നത്
ചിന്തകന്‍,
വളരെ നല്ല ചോദ്യം. എന്റെ പരിമിതമായ അറിവുപയോഗിച്ച് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കാം... ( എന്റെ ഭാഷാപരമായ പരിമിതികളെ ക്ഷമിക്കുക)
1. അനാദി :
പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചും മറ്റും ചിന്തിക്കുമ്പോള്‍ പ്രധാനമായും ഗ്രാവിറ്റിയില്‍ ഊന്നി വേണം തുടങ്ങാന്‍.. കാരണം പ്രപഞ്ചനിയമങ്ങളാകെയും ഗ്രാവിറ്റിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.... ഐന്‍സ്റ്റീന്റെ "ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി" ആണ് ഗ്രാവിറ്റിയെ ഏറ്റവും സ്വീകാര്യമായ രീതിയില്‍ നിര്‍വചിക്കുന്നത്
ജനറല്‍ തിയറി പ്രകാരം ഗ്രാവിറ്റി എന്നാല്‍ സ്പേസിന്റേയും സമയത്തിന്റേയും ഒരുമിച്ചുള്ള ജ്യോമട്രിയുടെ ഒരു പ്രോപ്പര്‍ട്ടി ആണ്. സ്പേസിനെയും സമയത്തെയും പര്‍സ്പരം ബന്ധപ്പെടുത്തി നിര്‍മ്മിക്കുന്ന മാത്തമറ്റിക്കല്‍ മോഡലിനെ നമ്മള്‍ സ്പേസ് ടൈം എന്നു വിളിക്കും
ഈ സ്പേസ് ടൈമെന്ന് പറയുന്നത് ആവട്ടെ പൂര്‍ണമായും മാറ്റര്‍ ( അല്ലെങ്കില്‍ ഊര്‍ജ്ജവികിരണങ്ങള്‍) ആയി ബന്ധപ്പെട്ടു കിടക്കുന്നതാണ്. വളരെ ലളിതമായി പറഞ്ഞാല്‍
All general relativity is saying is that spacetime is just another form of radiation that's given from all forms of energy.
So if we remove all the matter from the universe, we would remove every possible source for spacetime radiation. Which means there would no longer be any spacetime at all.
ഉലപത്തിക്കു മുന്‍പ് ഇന്നു കാണുന്ന രീതിയില്‍ ഉള്ള മാറ്റര്‍ ഇല്ലാതിരുന്നപ്പോള്‍ സ്പേസ്-ടൈം ഉണ്ടായിരുന്നില്ല! അതായത് സമയം ആരംഭിക്കുന്നത് "മഹാവിസ്‌ഫോടനം" എന്ന് നമ്മള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ഉല്പത്തിക്കു ശേഷം മാത്രം!!!
അപ്പോല്‍ പിന്നെ ഉല്പത്തിക്ക് മുന്‍പ് എന്ത് എന്ന ചോദ്യം ഉദിക്കുന്നില്ല... പ്രപഞ്ചത്തെ ആ അര്‍ത്ഥത്തില്‍ അനാദി എന്നു വിളിക്കേണ്ടിയിരിക്കുന്നു.
2. അനന്തം :
ഇവിടെ അല്പം വിശദീകരിക്കേണ്ടതുണ്ട്. പ്രപഞ്ചത്തിലെ മൊത്തം ഗാലക്സികളുടെ എണ്ണം, അതിന്റെ volume ഇതെല്ലാം finite ആയി ആണ് ഇന്ന് ശാസ്ത്രം മനസിലാക്കിയിരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രപഞ്ചം എന്നത് Finite ആയ അളവുകള്‍ ഉള്ള ഒരു closed system ആണ്.
പക്ഷേ അത് അനന്തമാണെന്നും പറയാം. അതായത് പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ നിന്ന് നമ്മള്‍ നേര്‍രേഖയിലൂടേ സഞ്ചരിക്കുന്നു എന്ന് കരുതുക.... അങ്ങിനെ സഞ്ചരിച്ച് സഞ്ചരിച്ച് അവസാനം നമ്മള്‍ എത്തിച്ചേരുന്നത് തുടങ്ങിയ അതേ പോയിന്റില്‍ തന്നെ ആവും. ഒരു എന്റിംഗ് പോയിന്റ് കണ്ടെത്താന്‍ സാധിക്കില്ല. സ്പേസ്ടൈം വക്രിച്ചിരിക്കുന്നതിനാലാണിത്.
എളുപ്പത്തില്‍ മനസിലാക്കന്‍ ഒരു അനലോജി പറയാം...
രണ്ട് ഡൈമന്‍ഷന്‍ മാത്രം ഉള്ള ഒരു വസ്തുവിന്റെ, (ഉദാ ഒരു പരന്ന റബ്ബര്‍ ഷീറ്റ്) ഒരറ്റത്തു നിന്നും ഒരു ഉറുമ്പ് നേര്‍ രേഖയിലൂടെ സഞ്ചരിക്കുന്നു എന്നു കരുതുക. ഷീറ്റിന്റെ നീളം finite ആണെങ്കില്‍ കുറേ സഞ്ചരിച്ച ശേഷം ഉറുമ്പ് മറ്റേ അറ്റത്ത് എത്തിച്ചേരും....
ഇനി ഇതേ ഷീറ്റ് വളച്ചെടുത്ത് ഒരു ഫുട്ബോള്‍ ഉണ്ടക്കുക. ഇപ്പോള്‍ ഷീറ്റിനുണ്ടായിരുന്ന അതേ അളവ് പദാര്‍ത്ഥമേ ഫുട്ബോളിലും ഉള്ളൂ... പക്ഷേ ഡൈമന്‍ഷന്‍ ഒന്നും കൂടെ കൂടി അത് ഒരു ത്രിമാന ഒബജക്ട് ആയി...
ഇനി ഉറുമ്പ് ഫുട്ബോളിലെ ഒരു വസ്തുവില്‍ നിന്നും നേര്‍രേഖയിലൂടെ സഞ്ചരിച്ചു തുടങ്ങുന്നു എന്ന് കരുതുക. അവസാനം ഉറുമ്പ് തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തും...
ഇതേ പോലെ തന്നെയാണ് നാലു ഡൈമന്‍ഷന്‍ ഉള്ള സ്പേസ്-ടൈമിന്റെ കാര്യവും എന്ന് വിശ്വസിക്കപ്പെടുന്നു (നാല് ഡൈമന്‍ഷന്‍ - സ്പേസിന്റെ മൂന്നും, സമയത്തിന്റെ ഒന്നും) . അതായത് അത് വക്രിച്ചിരിക്കുന്നതിനാല്‍ എത്ര ദൂരം നമ്മള്‍ സഞ്ചരിച്ചാലും തുടങ്ങിയേടത്ത് തന്നെ എത്തും. പക്ഷേ നാലു ഡൈമന്‍ഷനില്‍ ജീവിക്കുന്ന നമ്മള്‍ക്ക് ഫ്ലാറ്റ് അല്ലാതെ വക്രിച്ചിരിക്കുന്ന ഒരു പ്രപഞ്ചത്തെ സങ്കല്പിക്കാന്‍ പ്രയാസമായിരിക്കും. പുറത്തു നിന്നും നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ( അങ്ങിനെ സാധിക്കുമായിരുന്നെങ്കില്‍ ) അത് എളുപ്പമായേനെ!
ഭൂമിയില്‍ ജീവിക്കുന്ന നമ്മള്‍ക്ക് ഭൂമി പരന്നതെന്ന് തോന്നുന്ന പോലെയേ ഉള്ളൂ ഇതും... ഭൂമിക്കു പുറത്തു നിന്നും ഒബ്സേര്‍വ് ചെയ്യുന്ന ഒരാള്‍ക്ക് എളുപ്പം മനസിലാക്കാം...
പിന്നെ മഗല്ലന്‍ ചെയ്ത പോലെ ഒരു പോയിന്റില്‍ നിന്നും യാത്ര തുടങ്ങി അതേ പോയിന്റില്‍ എത്തിയാല്‍ മനസിലാക്കാന്‍ സാധിക്കും....
അത്തരമൊരു പ്രപഞ്ചപര്യടനത്തിന് മനുഷ്യന് എന്ന് സാധിക്കും എന്ന് ഉറപ്പില്ല....
ആ ഒരു സെന്‍സില്‍ പ്രപഞ്ചം അനന്തമാണ്.
ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് താങ്കള്‍ക്ക് പിടി കിട്ടി എന്നു കരുതട്ടേ.
കൃഷ്‌ണ.തൃഷ്‌ണ,
പ്രോല്‍സാഹനങ്ങള്‍ക്ക് വളരെയധികം നന്ദി. താങ്കളുടെ ബ്ലോഗില്‍ താങ്കള്‍ പറഞ്ഞ പോലെ , ഇത് എന്റെ വായിച്ചറിവിന്റെ നോട്ടെഴുത്ത് മാത്രമാണ്. കൂടെ അല്പം സ്വന്തം ചിന്തകളും..
അനോണീ ജീ,
താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരി. പോസ്റ്റില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടൂണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതില്‍ വളരെയധികം നന്ദി
അതേ സമയം എനര്‍ജി-മാറ്റര്‍ റിലേഷന്‍ തീരെ പ്രസക്തി ഇല്ല എന്ന് പറയാന്‍ സാധിക്കില്ല... ന്യൂക്ലീയാര്‍ റിയാക്ഷനുകള്‍ വഴി മാത്രമേ രാസപ്രവര്‍ത്തനത്തില്‍ 100% മാറ്റര്‍-എനര്‍ജി കണ്‍വേര്‍ഷന്‍ നടക്കൂ എന്നത് നേര്.... അതേ സമയം കത്തല്‍ ( അഥവാ ഓക്സിജനുമായുള്ള പ്രവര്‍ത്തനം) മാറ്റര്‍ എനര്‍ജി കണ്‍വേര്‍ഷന്റെ ഒരു ലഘുരൂപമല്ലേ? തെറ്റാണെങ്കില്‍ പറഞ്ഞു തരുമല്ലോ...
മരത്തലയന്‍ ജീ,
പേരു അതാണ് സ്വീകരിച്ചതെങ്കിലും ആള്‍ പുലിയാണ് എന്ന് പിടി കിട്ടി... ആദ്യകമന്റിലെ ചോദ്യത്തിനുത്തരം രണ്ടാമത്തെ കമന്റില്‍ താങ്കള്‍ തന്നെ വ്യക്തമാക്കിക്കളഞ്ഞല്ലോ :)
താങ്കള്‍ സൂചിപ്പിച്ചത് പോലെ മാറ്റര്‍ ഉണ്ടായ ശേഷമാണ് സമയം കടന്നു വരുന്നത് തന്നെ.. മുകളില്‍ ചിന്തകന്റെ മറുപടിക്കുള്ള കമന്റ് കൂടി ശ്രദ്ധിക്കുമല്ലോ.. താങ്കളെ കണ്‍ഫ്യൂസ് ആക്കാന്‍ പ്ലാങ്ക്സ് ലെങ്തിന്റെ ഡഫിനിഷന്‍ താഴെ കൊടുക്കുന്നു...
The Planck length is the scale at which classical ideas about gravity and space-time cease to be valid, and quantum effects dominate. This is the ‘quantum of length’, the smallest measurement of length with any meaning.
And roughly equal to 1.6 x 10-35 m or about 10-20 times the size of a proton.
The Planck time is the time it would take a photon travelling at the speed of light to across a distance equal to the Planck length. This is the ‘quantum of time’, the smallest measurement of time that has any meaning, and is equal to 10-43 seconds. No smaller division of time has any meaning. With in the framework of the laws of physics as we understand them today, we can say only that the universe came into existence when it already had an age of 10-43 seconds. "
അതായത് പ്രപഞ്ചം ഉണ്ടായിട്ടും ഒരു 10-43 second കഴിഞ്ഞാണ് പ്രപഞ്ചം നിലവില്‍ വന്നത് എന്ന് :):):)
( എന്നോടൊന്നും ചോദിക്കണ്ട ഞാനോടി...)
ശ്രീവല്ലഭന്‍ ജീ,
കമന്റിനു നന്ദി... സാത്വികരാവേണം എന്ന് നിര്‍ബന്ധമുള്ളവര്‍ മിക്കവാറും അങ്ങിനെയൊക്കെ തന്നെ വേണ്ടി വരും :):)
അനില്‍@ബ്ലോഗ്,
അഭിപ്രായങ്ങള്‍ക്കും ചൂണ്ടിക്കാട്ടലുകള്‍ക്കും വളരെ നന്ദി...
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റും പരസ്പരം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയാം... ജൈവോല്പത്തി കോസ്മോളിജിക്കല്‍ എവ്ല്യൂഷനുമായി ബന്ധപ്പെടുത്തല്‍ ഇനിയുള്ള പോസ്റ്റില്‍ തുടരും... ഇതില്‍ അത് പൂര്‍ണമായിട്ടില്ല നേരാണ്.
രണ്ടാമത്തെ ഭാഗം അശ്രദ്ധ മൂലം വിട്ടു പോയതാണ്. പോസ്റ്റില്‍ ആ ഭാഗത്ത് പുതിയ പാരഗ്രാഫ് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ... നന്ദി...
മാണിക്കന്‍ ജീ,
പോസ്റ്റില്‍ ആവശ്യമുള്ള തിരുത്തല്‍ നടത്തിയിട്ടുണ്ട്. നന്ദി...
പിന്നെ കോഴിക്കറി... അതൊരു ഫിസിക്കല്‍ ചേഞ്ച് അല്ലേ? ( പ്രോട്ടീന്‍ വിഘടനം തുടങ്ങിയവ നടക്കും എന്ന് സമ്മതിക്കുന്നു...) ..
എന്തായാലും പോസ്റ്റില്‍ അത് തിരുത്തി... പിന്നെ ഒരു ടൈം പാസിനു ഒരു കെമിക്കല്‍-ചേഞ്ച് ഫിസിക്കല്‍ ചേഞ്ച് ക്വിസില്‍ പങ്കെടുക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഇവിടെ നോക്കാം :)
(കോഴിമുട്ട പൊരിക്കുന്നത് കെമിക്കല്‍ ചേഞ്ച് ആണത്രേ.. അപ്പോ കോഴിക്കറിയും ആയിരിക്കും )
വായിക്കുന്നു ശ്രീഹരീ. ചര്‍ച്ചകളില്‍ പങ്കെടുക്കാനാവാത്തതില്‍ ഖേദം.എന്തായാലും ആശംസകള്‍ !
ReplyDeleteഞാനിനി എന്താ തിന്നുക?
ReplyDeleteനല്ല ലേഖനം.
ReplyDelete>>ഒരു കുഞ്ഞുസൂര്യനെത്തന്നെ സൃഷ്ടിക്കാനും അവനു കഴിയും( നിയന്ത്രിത ന്യൂക്ലിയാര്‍ ഫിഷന്‍)
ന്യൂക്ലിയാര്‍ ഫിഷന്‍ ഓര്‍ ഫ്യൂഷന്‍?
പ്രിയ ശ്രീഹരി
ReplyDeleteശാസ്ത്രത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ഉത്തരമാണ് താങ്കള്‍ എനിക്ക് നല്‍കിയത് എന്ന് തോന്നുന്നു.താങ്കള്‍ക്കെന്റെ അഭിനന്ദനങ്ങള്‍.
ഉലപത്തിക്കു മുന്‍പ് ഇന്നു കാണുന്ന രീതിയില്‍ ഉള്ള മാറ്റര്‍ ഇല്ലാതിരുന്നപ്പോള്‍ സ്പേസ്-ടൈം ഉണ്ടായിരുന്നില്ല!
ഉത്പത്തി എന്ന് പറയുന്നത് ഇന്നത്തെ അവസ്ഥയിലുള്ള പ്രപഞ്ചത്തെ കുറിച്ചാണെങ്കില്‍ ആ പ്രപഞ്ചത്തിന് ഒരു ആദിയുണ്ട്. അല്ലാത്ത പക്ഷം ഉത്പത്തി എന്ന പദം ഉപയോഗിക്കാനേ പാടില്ല.
സ്പേസ് -ടൈം ഇല്ലാതിരുന്ന അവസ്ഥയെ ‘പ്രപഞ്ചം‘ എന്ന് വിളിക്കാമോ എന്നത് തീരുമാനിക്കപെടേണ്ടതാണ്. താങ്കള്‍ സൂചിപ്പിച്ച പോലെ, അതിനെ അങ്ങിനെ വിളിക്കാമെങ്കില്‍ - പ്രപഞ്ചം അനാദിയാണ്.
താങ്കള്‍ സൂചിപ്പിച്ച ‘അനന്തം‘ എന്നത് ഞാന്‍ ധരിച്ചിരുന്നത് അനാദിയുടെ വിപരീതമായ അവസാനമില്ലാത്തത്,നാശമില്ലാത്തത് എന്ന അര്‍ത്ഥത്തിലായിരുന്നു. ഗോളാകൃതിയിലുള്ളതിനൊന്നും ഒരു ‘അറ്റം’ ഇല്ലാത്തതാണ് എന്നത് എന്നത് താങ്കള്‍ പറഞ്ഞപോലെ ഒരു സത്യമാണ്. എന്നാല്‍ അതിനെ ഒരു ലൂപില്‍ ഇടാതെ നോക്കിയാല്‍ അവിടെ മറ്റൊരു സത്യം നമുക്ക് ബോധ്യമാവും അതായത് ‘സ്റ്റാര്‍ട്ടിം പോയന്റ്‘ തന്നെയാണ് ‘എന്‍ഡിംഗ് പോയന്റു‘ മെന്ന്.
ഓ.ടോ പറാഞ്ഞ് ഞാന്‍ താങ്കളുടെ ഈ നല്ല ചര്‍ച്ചയെ വഴിതെറ്റിക്കാനുദ്ദേശിക്കുന്നില്ല. എന്നോട് ക്ഷമിക്കുമല്ലോ :)
പോസ്റ്റ് വായിച്ചു. ഇൻഫൊർമേറ്റീവ്. സന്തോഷം! അതു കഴിഞ്ഞു വന്ന കമന്റുകളും അവയ്ക്കുള്ള മറുപടിയും കണ്ടപ്പോൾ തല പെരുത്തു. ഞാൻ വഴി തെറ്റി കേറിയോ എന്നൊരു സംശയം!
ReplyDeleteശ്രീഹരി....
ReplyDeleteഅനാദിയും അനന്തവും വിവരിച്ചതു വായിച്ചപ്പോൾ ഒരു സംശയം ഉണ്ടായി. പറയാം, വിശദമാക്കുമല്ലൊ.
അനാദി:
ഉലപത്തിക്കു മുന്‍പ് ഇന്നു കാണുന്ന രീതിയില്‍ ഉള്ള മാറ്റര്‍ ഇല്ലാതിരുന്നപ്പോള്‍ സ്പേസ്-ടൈം ഉണ്ടായിരുന്നില്ല! അതായത് സമയം ആരംഭിക്കുന്നത് "മഹാവിസ്‌ഫോടനം" എന്ന് നമ്മള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ഉല്പത്തിക്കു ശേഷം മാത്രം!!!
-----------------------
മാറ്റർ ഇല്ലാതിരുന്നപ്പോൾ സ്പേസ്-ടൈം ഉണ്ടായിരുന്നില്ല. പിന്നീട് ഒരു മാറ്റർ ഇല്ലാതെ തന്നെ ‘മഹാവിസ്പോടനം’ ഉണ്ടായി. ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടായി എന്നു പറയുന്ന വിസ്പോടനം ഒന്നു കൂടി വിശദമാക്കാമോ?
സൂരജ്,
ReplyDeleteഈ വഴി വന്നതിനു നന്ദി :) ഇടയ്ക്കെത്തി നോക്കി പോവുമല്ലോ.. കൂടെ തെറ്റുകള്‍ തിരുത്താന്‍ സഹായിക്കുകയും :)
ഉപ ബുദ്ധന്‍,
അതാ പ്രശ്നം....
സൂര്യനില്‍ നിന്നും നേരിട്ട് എനര്‍ജി സ്വീകരിക്കാന്‍ "ഹീരാ രത്തന്‍ മനേക്" എന്ന വ്യക്തിക്ക് അറിയാം എന്നു വായിച്ചിട്ടുണ്ട്... ഡിടേയ്ല്‍സ് അറിയില്ല :)
ജെ. ജെ,
സൂര്യനില്‍ നടക്കുന്നത് ന്യൂക്ലിയാര്‍ ഫ്യൂഷന്‍ തന്നെ... തല്‍ക്കാലം അതിന്റെ നിയന്ത്രിത വേര്‍ഷന്‍ മനുഷ്യസാദ്ധ്യമായിട്ടില്ല. പോസ്റ്റ് എഴുതുമ്പോള്‍ മനസില്‍ ഉണ്ടായിരുന്നത് "അനിയന്ത്രിത" ന്യൂക്ലിയാര്‍ ഫിഷന്‍ ആയിരുന്നു... എഴുതിയത് നിയന്ത്രിത ഫിഷന്‍ എന്നായിപ്പോയി..
അനിയന്ത്രിത ഫിഷനെ സൂര്യനോടുപമിച്ചത് അല്പം ആലങ്കാരികമായിട്ടാണ്. ആറ്റം ബോബ് പൊട്ടിയപ്പോല്‍ "ദിവി സൂര്യ സഹസ്രായ" എന്ന് അമേരിക്കന്‍ ശസ്ത്രജ്ഞന്മാര്‍ക്ക് തോന്നിപ്പോയ കഥയെ ഒന്നു മെന്‍ഷന്‍ ചെയ്തു എന്നു മാത്രം :)
ചൂണ്ടീക്കാണിച്ചതിന് നന്ദി...
ചിന്തകന്‍,
ശാസ്ത്രത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ഉത്തരം ഇതാണോ എന്ന് ഉറപ്പില്ല... അറിവ് പരിമിതം ആണ്.
അനാദിയെക്കുറിച്ച് താങ്കള്‍ പറഞ്ഞതില്‍ ഒരു ചെറിയ മിസണ്ടര്‍സ്റ്റാന്‍ഡിംഗ് എന്താണെന്ന് വച്ചാല്‍ , സ്പേസ് -ടൈം ഇല്ലാതിരുന്ന അവസ്ഥയെ ‘പ്രപഞ്ചം‘ എന്ന് വിളിക്കാമോ എന്നല്ല ഇവിടത്തെ പ്രശ്നം, ഉല്പത്തി എന്നു ഞാന്‍ വിശേഷിപ്പിച്ച പ്രൊസസ്സിനു "മുന്‍പ്" എന്നൊന്നില്ല എന്നതാണ്. മുന്‍പ് എന്നൊന്ന് ഉണ്ടെങ്കില്‍ അല്ലേ അതിനു മുന്‍പ് ഉള്ളതിനെ എന്തു വിശേഷിപ്പിക്കണം എന്നുള്ള പ്രശനം വരുന്നുള്ളൂ.... :)
നാശം അഥവാ അവസാനം ഇല്ലാത്തത് എന്നായിരുന്നു താങ്കളുടെ ചോദ്യ എങ്കില്‍ അതിനും ഉത്തരം മുകളില്‍ പറഞ്ഞത് തന്നെ.. അതായത് ബിഗ് ബാംഗ് പോലെ ഒരു ബിംഗ് ക്രഞ്ച്.. അതോടെ സമയവും നിലയ്ക്കുന്നു സമയം നിലച്ച ശേഷം പിന്നെ എന്ത് എന്ന് ചോദ്യവുമില്ല... :)
(എല്ലാം റിലേറ്റീവ് ആണ്... അതാണ് പ്രശ്നം..)
പിന്നെ ഡാര്‍ക്ക് മാറ്റര്‍- ഡാര്‍ക്ക് എനര്‍ജിയുടെ കണ്ടു പിടിത്തത്തോട് ബിഗ് ക്രഞ്ച് ഉണ്ടാവില്ല, പ്രപഞ്ചം അങ്ങിനെ വികസിച്ചു കോണ്ടേയിരിക്കും എന്നും വാദങ്ങളൂണ്ട്. പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ... കാത്തിരുന്നു കാണാം...
ചര്‍ച്ചയില്‍ പങ്കെടുത്തതിന് നന്ദി...
lakshmy,
നന്ദി :)
ഇതു വഴി ഇനിയും വരുമല്ലോ കാര്യങ്ങള്‍ പരമാവധി ലളിതമായി പറയാനാണ് ശ്രമിക്കുന്നത്.. ഒരിക്കല്‍ കൂടെ നന്ദി ..
പാര്‍ത്ഥന്‍ ജീ,
താങ്കളുടെ ചോദ്യത്തിന്റെ ഉത്തരം ഈ ബ്ലോഗ്ഗിന്റെ ടൈറ്റില്‍ ആണ്. Singularity :) ഒന്നു കൂടെ സ്പെസിഫിക് ആയി പറഞ്ഞാല്‍ ഗ്രാവിടേഷനല്‍ സിംഗുലാരിറ്റി...
A gravitational singularity or spacetime singularity is a location where the quantities which are used to measure the gravitational field become infinite in a way that does not depend on the coordinate system.
According to general relativity, the initial state of the universe, at the beginning of the Big Bang, was a singularity
ഇന്നു കാണുന്ന മാറ്ററിന്റേയും എനറ്ജിയുടേയും എല്ലാം ഒരു ഹൈലി കോണ്‍സണ്ട്രേറ്റ് രൂപമായിരുന്നു ഈ സിംഗുലാരിറ്റി എന്ന് മനസിലാക്കാന്‍ ഉള്ള എളുപ്പത്തിനായി പറയാമെങ്കിലും അത് തെറ്റിദ്ധരിപ്പിക്കാന്‍ ഇടയുണ്ട്. (ചക്ക വരട്ടി ഡെന്‍സ് ആവും പോലെയാണ് ഡെന്‍സ് എന്നു പറയുമ്പോള്‍ നമുക്ക് തോന്നുക എങ്കിലും അങ്ങിനെയല്ല അത്)
ഉത്പത്തിസമയത്ത് ഉണ്ടായിരുന്നത് ഹൈ എനര്‍ജി - ഹൈ ടെമ്പറേച്ചര്‍ അവസ്ഥ ആഅയിരുന്നു... ഈ സമയത്ത് നമ്മള്‍ ഇന്നു അനുഭവിക്കുന്ന ഗ്രാവിറ്റി നിയമങ്ങള്‍ ബാധകം തന്നെയായിരുന്നില്ല. പൊട്ടിത്തെറി ( വീണ്ടും വാക്കു തെറ്റിദ്ധരിക്കരുത്, പടക്കം പൊട്ടും പോലെയുള്ള ഒന്നല്ലിത്,) ക്കു ശേഷം ഈ ഹൈ എനര്‍ജി സ്റ്റേറ്റ് എക്സപാന്‍ഡ് ചെയ്യുന്നതിനു ശേഷമാണ്, സിംഗുലാരിറ്റിയില്‍ നിന്നും പ്രപഞ്ചം ഉണ്ടാവുന്നതിന്റെ തുടക്കം എന്നു വേണമെങ്കില്‍ പറയാം...
സ്പേസ്ടൈം ഉണ്ടായത് ഈ പൊട്ടിത്തെറിയോടെയായതിനാല്‍ അതിനു മുന്‍പ് എന്ത് എന്ന ചോദ്യത്തിനേ പ്രസക്തി ഇലാതാവുന്നുണ്ട്. കാരണം അതിന് "മുന്‍പ്" എന്നൊന്നില്ല തന്നെ... ദഹിക്കാന്‍ പ്രയാസമാണ് എന്നറിയാം...
മാത്തമറ്റിക്കല്‍ സിംഗുലാരിറ്റിയുടെ പ്രത്യേകതകള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാഹിച്ചാലേ ഗ്രാവിറ്റേഷനല്‍ സിംഗുലാരിറ്റി എന്തായിരുന്നു എന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ... ഇത് കൃത്യമായി വിവരിച്ചു തരാന്‍ മാത്തമറ്റിക്സിലും ഫിസിക്സിലും ഉള്ള എന്റെ അറിവിലും അതേ പോലെ ഭാഷയിലും ഉള്ള പരിമിതി ഒരു തടസമാണ്.
എങ്കിലും താങ്കള്‍ ചോദിച്ചതിന്റെ ഉത്തരം അതായത് മാറ്റര്‍ ഇലായ്മ എന്നതിനേക്കാള്‍ സ്പേസ് ടൈമിനെ രൂപീകരിക്കുന്ന മാറ്റര്‍ എന്തില്‍ നിന്നും ഉണ്ടായി എന്നതിന് ഉത്തരം ലഭിക്കാന്‍ താങ്കള്‍ ഒരല്പം കൂടി കാത്തിരിക്കേണ്ടീ വരും.
നമ്മുടെ വിവാദമായ പാര്‍ട്ടിക്കീള്‍ ആക്സിലറേറ്റര്‍ പരീക്ഷണം ഓര്‍മയില്ലേ? അത് തേടുന്ന ഉത്തരം താങ്കളുടെ ചോദ്യത്തിനുള്ളതാണ്.
നമുക്ക് കാത്തിരിക്കാം...
ശ്രീ ഹരി നന്നായിരിക്കുന്നു ആശംസകള്‍
ReplyDeleteസ്നേഹത്തോടെ
സജി തോമസ്
നല്ലത്..... അയുർവേദം സസ്യാഹാരത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതായി തൊന്നിയിട്ടുണ്ട്.
ReplyDeleteനിശ്ചിത സമയത്തേക്കുള്ള ഊര്‍ജ്ജത്തിന്റെ ഭൗതീകരൂപങ്ങളെ വസ്തുക്കളായി വിലയിരുത്തപ്പെടുന്നു അപ്പോള്‍ വസ്തുവിന്റെ നിലനില്പ്പിന് ഊര്‍ജ്ജവിനിയോഗവും അനിവാര്യം.വിനിയോഗിക്കപ്പെടുന്ന ഊര്‍ജ്ജത്തിനുവേണ്ടി വസ്തുവിന് മറ്റു സ്രോതസ്സുകള്‍ തേടേണ്ടിവരികയും അത് ഹിംസ എന്ന തലത്തിലെത്തുമ്പോള്‍ ഇഷ്ടമുള്ളവയെ ഒഴിവാക്കല്‍ എന്നിടത്തും മാംസാഹാര വര്‍ജ്ജനത്തിലുമെത്തിനില്‍ക്കുന്നു എന്നാണെന്റെയൊരു തെറ്റിദ്ധാരണ :)
ReplyDeleteഭൗതീകമായ ഒരളവുകള്‍ക്കും വഴങ്ങാത്ത വിധം ഊര്‍ജ്ജത്തിന് ഒരവസ്ഥയുണ്ടെങ്കില്‍ (അതു വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്നതു വേറെ) ബിംഗ് ബാംഗിനു 'മുന്‍പ് എന്നൊരവസ്ഥ'യില്ലെന്ന് എങ്ങനെ തെളിയിക്കാനാവും എന്നൊരു സംശയം, കാലം തെളിയിക്കട്ടെ.
മേമ്പൊടി, രണ്ടു പേജില്‍ കവിയാതെ ഉപന്യസിക്കുക.
അര്‍ജ്ജുനന്‍ സൗരോര്‍ജ്ജത്താല്‍ അമ്പെയ്ത് കറങ്ങുന്ന യന്ത്രപ്പക്ഷിയെ വീഴ്ത്തി ദ്രൗപതിയെ സ്വന്തമാക്കി.
ഒന്നാം സമ്മാനം:ഒരു കറങ്ങുന്ന കോഴി!
എന്റെ ചോദ്യത്തിന് ഇങ്ങനെയാണ് താങ്കൾ
ReplyDeleteമറുപടി പറഞ്ഞത്:
പാര്‍ത്ഥന്‍ ജീ,
താങ്കളുടെ ചോദ്യത്തിന്റെ ഉത്തരം ഈ ബ്ലോഗ്ഗിന്റെ ടൈറ്റില്‍ ആണ്. Singularity :)
--------------------
ബിഗ്‌ബാംഗിന്റെ പുറകിലേയ്ക്കു പോകുമ്പോൾ താങ്കളുടെ കോക്ക് നിൽക്കും, സ്ഥലം (നിലനില്പ്)ഇല്ലാതെയാകും.
പക്ഷെ പ്രപഞ്ചത്തിന്റെ ക്ലോക്ക് നിൽക്കുന്നില്ലല്ലൊ. ഇതു മനസ്സിലാക്കാൻ ശാസ്ത്രബുദ്ധിയൊന്നും വേണ്ട.
Singularity ചക്കവരട്ടിയാണ് എന്നു പറഞ്ഞാൽ അതെ എന്നും എന്നാൽ അങ്ങനെയാണോ എന്നു ചോദിച്ചാൽ അല്ല എന്നു പറയുന്നതും എനിയ്ക്ക് മനസ്സിലാവുന്നുണ്ട്.
Singularity യെ വളരെ ലളിതമായി എനിയ്ക്ക് ഇങ്ങനെയാണ് മനസ്സിലായത്.
“നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.“
[സ്രഷ്ടാവിലും സൃഷ്ടിയിലും സൃഷ്ടിജാലങ്ങളിലും ഒരേ തത്ത്വംതന്നെ സങ്കീർണ്ണമായിരിക്കുന്നു .]
?
ReplyDeleteകാവലാന്‍ ജീ,
ReplyDelete"ബിംഗ് ബാംഗിനു 'മുന്‍പ് എന്നൊരവസ്ഥ'യില്ലെന്ന് എങ്ങനെ തെളിയിക്കാനാവും എന്നൊരു സംശയം..."
എക്സ്പിരിമെന്റ് ചെയ്ത് തന്നെ കാണിക്കണം എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കും...
തിയററ്റിക്കല്‍ ഫിസിക്സിന് സമവാക്യങ്ങളിലൂടെ തെളിയിക്കാനാകും... പിന്നീട് ഏതെങ്കിലും ഒരു കാലത്ത് പരീക്ഷണം നടത്താന്‍ കഴിയുമെങ്കില്‍ അത് തെളിയുകയും ചെയ്യും...
പക്ഷേ ഒന്നുള്ളത് സിംഗുലാരിറ്റിയില്‍ എത്തുമ്പോള്‍ സമയം നിലച്ചിരിക്കും. ഒരു നിരീക്ഷകനും അത്തരം ഒരു അവസ്ഥയില്‍ എത്താന്‍ പറ്റില്ല.. നിരീക്ഷകന് എത്താന്‍ പറ്റുന്നില്ല എന്നത് കൊണ്ട് സിസ്റ്റത്തിന് എത്താന്‍ പറ്റില്ല എന്നില്ല... (ഇവിടെ സിസ്റ്റം പ്രപഞ്ചം ആണ്).
അവിടെയാണ് നമ്മള്‍ മാത്തമറ്റിക്കല്‍ ആയി പ്രൂവ് ചെയ്യുന്നത്. സിംഗുലാരിറ്റിയില്‍ സമയം നിലക്കും എന്ന് മാത്തമറ്റിക്കലി പ്രൂവ് ചെയ്യാന്‍ സാധിക്കും...
പാര്‍ത്ഥന്‍ ജീ,
നിങ്ങളെ ഒക്കെ കണ്‍ഫ്യൂഷന്‍ ആക്കിയതിന് ശരിക്കും സോറി.. അപ്പറഞ്ഞ സാധനം ഒന്നും അല്ല singularity... അതൊരു സാധനം തന്നെ അല്ല.. അത് മാത്തമറ്റിക്സിലെ ഒരു "കേസ്" എന്നൊക്കെ പറയേണ്ട സംഭവം ആണ്.
സൃഷ്ടിക്കാനുള്ള സാമഗ്രി എന്നൊക്കെ പറയുമ്പോള്‍ അര്‍ത്ഥം ആകെ മാറി....
In mathematics, a singularity is in general a point at which a given mathematical object is not defined, or a point of an exceptional set where it fails to be well-behaved in some particular way, such as differentiability. See Singularity theory for general discussion of the geometric theory, which only covers some aspects.
For example, the function
f(x) = 1/x,
on the real line has a singularity at x = 0, where it seems to "explode" to ±∞ and is not defined. ഇവിടെ 1/x, when x=0 എന്നുള്ളത് അനന്തം എന്ന് ചില ക്ലാസില്‍ പഠിപ്പിക്കുന്ന രീതിയില്‍ ചിന്തിക്കാനേ പാടില്ല.... നോട് ഡിഫൈന്‍ഡ് ആണ്
The function g(x) = |x| (see absolute value) also has a singularity at x = 0, since it is not differentiable there.
Similarly, the graph defined by y2 = x also has a singularity at (0,0), this time because it has a "corner" (vertical tangent) at that point.
The algebraic set defined by y2 = x2 in the (x, y) coordinate system has a singularity (singular point) at (0, 0) because it does not admit a tangent there.
singularity ക്ക് സ്രഷ്ടാവും സൃഷ്ടിയും ഒന്നു ആവാന്‍ പറ്റില്ല... ഒരു മാത്തമറ്റിക്കല്‍ മോഡലില്‍ , ആ മോഡല്‍ ഡെവലപ് ചെയ്യാന്‍ ഉപയോഗിച്ച് ഈക്വേഷനില്‍ , ആ ഈക്വേഷന്‍ ഇന്‍വാലിഡ് ആവുന്ന ഒരു കേസിനെയാണ് മാത്തമറ്റിക്സില്‍ സിംഗുലാരിറ്റി എന്നു വിളിക്കുന്നത്...
"ബിഗ്‌ബാംഗിന്റെ പുറകിലേയ്ക്കു പോകുമ്പോൾ താങ്കളുടെ കോക്ക് നിൽക്കും, സ്ഥലം (നിലനില്പ്)ഇല്ലാതെയാകും.
പക്ഷെ പ്രപഞ്ചത്തിന്റെ ക്ലോക്ക് നിൽക്കുന്നില്ലല്ലൊ"
പ്രപഞ്ചത്തിന്റെ ക്ലോക്ക് ആണ് നിലയ്ക്കുന്നത്. നമ്മുടെ അല്ല...
സമയമേ ഇല്ല... അത് ഭാവനയില്‍ കാണാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. ശ്രമിച്ചു നോക്കൂ...
പാര്‍ത്ഥന്‍ ജീ,
ReplyDeleteഒരു കാര്യം കൂടെ... സോക്രട്ടീസ് മുതല്‍ പല ഗ്രീക്ക് തത്വചിന്തകന്മാരും, ഭാരതീയ തത്വചിന്തകന്മാരും പ്രപഞ്ചത്തെയും ഉലപത്തിയെയും പല തരത്തില്‍ നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടൂണ്ട്.
അതിനെ ഇന്ന് നമ്മള്‍ എത്തിച്ചേര്‍ന്ന ഏറ്റവും ലേറ്റസ്റ്റ് ഉത്തരങ്ങളുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നത് വെറുതെയാണ്. കാരണം പൊതുവില്‍ അറിയപ്പെടുന്ന മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ വേര്‍ഷന്‍ ജനങ്ങള്‍ക്ക് എളുപ്പം മനസിലാവാന്‍ വേണ്ടി സിമ്പ്ലിഫൈ ചെയ്ത ഒരെണ്ണമാണ്. മഹാവിസ്ഫോടനം എന്നൊക്കെ കേള്‍ക്കാന്‍ രസമുണ്ടെങ്കിലും തിയറിയില്‍ നിന്നും ഒരുപാട് മാറിയുള്ള രൂപമാണത്.
ഇലക്ട്റോണുകള്‍ ന്യൂക്ക്ലിയസിനെ വലംവെക്കുന്ന സൗരയൂഥം സ്റ്റൈല്‍ ആറ്റമിക് മോഡല്‍ പത്താം ക്ലാസില്‍ പഠിക്കുന്നത് പോലെയുള്ള സംഭവം.
താങ്കള്‍ ഇതിലൊക്കെ നല്ല അവഗാഹമുള്ള ഒരു ശാസ്ത്രജ്ഞനാണോ എന്ന് എനിക്കറിയില്ല. ആണെങ്കില്‍ താങ്കള്‍ക്ക് സധൈര്യം മുന്നോട്ട് പോവാം.. ( ദോ മുകളില്‍ മരത്തലയന്‍ ജീ, ആളെ അറിയില്ല. പക്ഷേ ഒരു പുലി ആണെന്ന് ഉറപ്പിക്കാം... )
അങ്ങനെ അല്ലെങ്കില്‍ "ഗോഡ് പ്രോമിസ്" നടക്കാത്ത കാര്യമാണ്.
ശ്രീഹരീ, പോസ്റ്റ് നന്നായിരുന്നു...
ReplyDeleteതാങ്കള്‍ ഇതിലൊക്കെ നല്ല അവഗാഹമുള്ള ഒരു ശാസ്ത്രജ്ഞനാണോ എന്ന് എനിക്കറിയില്ല.
ReplyDeleteഅല്ലേയല്ല.
geometry - അത് 10)അം ക്ലാസ്സ് പരീക്ഷക്കുവേണ്ടി വായിച്ചിട്ടുള്ളതല്ലാതെ പിന്നീടത് ഉപയോഗിക്കേണ്ടി വന്നിട്ടില്ല.
പ്രപഞ്ചം നശിക്കും എന്നു പറയുമ്പോഴും നമ്മുടെ സ്വത്ത് നശിച്ചു എന്നു പറയുന്നപോലെയല്ലല്ലൊ.
പ്രപഞ്ചം നശിച്ചാലും വീണ്ടും വികസിച്ചുവരാനുള്ള അതിന്റെ ബീജം ആ ചക്കവരട്ടിയിൽ ഉണ്ടായിരിക്കണം. അതിൽ നിന്നുമായിരിക്കും ഒരു ബിഗ്‌ബാംഗ് ഉണ്ടാവുക. ഇനി ഒന്നു ഉണ്ടാവുമോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നാണെങ്കിൽ ഇതിനുമുമ്പുണ്ടായിരുന്നു എന്നു പറയുന്ന ബിഗ്‌ബാംഗും ഉണ്ടായിരിക്കില്ല. പ്രപഞ്ചത്തിന്റെ ചാക്രികമായ പരിണാമം നടന്നുകൊണ്ടിരിക്കും.
gravitational red shift എന്ന പ്രതിഭാസത്തിൽ ശാസ്ത്രജ്ഞന്മാർ നടത്തിയ ഒരു അനുമാനത്തെയാണ് doplar effect എന്നു പറയുന്നത്. അതിൽ നിന്നും ജ്യോതിശാസ്ത്രജ്ഞന്മാർ നടത്തിയ ഒരു നിഗമനമാണ് big bang സിദ്ധാന്തം.
ഇത് ഒരു സിദ്ധാന്തമാണ് എന്ന് മനസ്സിലാക്കിയിട്ടുണ്ട്. വിശദീകരണം പഠിക്കേണ്ട ആവശ്യം എനിക്കില്ല. അതിനുള്ള വിജ്ഞാനവും ഇല്ല.
പാര്‍ത്ഥന്‍ ജീ,
ReplyDeleteനിങ്ങളെ ഒക്കെ കണ്‍ഫ്യൂഷന്‍ ആക്കിയതിന് ശരിക്കും സോറി.. അപ്പറഞ്ഞ സാധനം ഒന്നും അല്ല singularity... അതൊരു സാധനം തന്നെ അല്ല.. അത് മാത്തമറ്റിക്സിലെ ഒരു "കേസ്" എന്നൊക്കെ പറയേണ്ട സംഭവം ആണ്.
(Singularity ഒരു ‘കേസ്’ ആണെന്നു ഞാൻ മനസ്സിലാക്കി)
--------------------------
സൃഷ്ടിക്കാനുള്ള സാമഗ്രി എന്നൊക്കെ പറയുമ്പോള്‍ അര്‍ത്ഥം ആകെ മാറി....
(അതുപോലെ തന്നെ ഈ പറഞ്ഞ കാര്യവും.
ഒരു കുശവൻ കലം ഉണ്ടാക്കുന്നതുപോലെയല്ല എന്നു താങ്കളും മനസ്സിലാക്കുമല്ലൊ. ബ്രഹ്മാവ്, സ്രഷ്ടാവ്, സൃഷ്ടിക്കുള്ള സാമഗ്രി, സൃഷ്ടി എല്ലാം “തത്ത്വ“ങ്ങളാണ്.)
സൂര്യപ്രകാശത്തിൽ നിന്നും മനുഷ്യനും ചില തന്ത്രപ്രകരണങ്ങൾ നേരിട്ട് സ്വാംശീകരിക്കുന്നുണ്ട്. ഭക്ഷണത്തിൽ നിന്നും കിട്ടുന്നതല്ലാതെ. സൂര്യപ്രകാശം-വൈറ്റമിൻ ഡി മെറ്റബൊളിസം-എല്ലുകളുടെ സമതുലനാവസ്ഥ എന്നത്.
ReplyDeleteithum nokkumallo :
ReplyDeletehttp://sreekumarb.wordpress.com/author/sree1010/
ഇപ്പോഴാണ് ഇതിലെ വന്നത്.
ReplyDeleteവായിക്കണം എന്നു ആഗ്രഹം ഉണ്ടെങ്കിലും വലിയ പ്രയാസം. ദയവായി ഫോണ്ടിന്റെ വലിപ്പം ഒന്നു കൂട്ടാമോ? എന്തിനാണ് കണ്ണിനിത്ര സ്ട്രയിൻ കൊടുക്കുന്നത്? ഞങ്ങളെ പോലുള്ളവർക്ക് വായിക്കൻ വലിയ സഹായമയിരിക്കും.
പ്രിയ ജയതി,
ReplyDeleteഫോണ്ട് സൈസ് കൂട്ടിയിട്ടുണ്ട്... ടെമ്പ്ലേറ്റ് മാറുമ്പോള്‍ ഉണ്ടാവുന്ന ഒരു പ്രശ്നമാണിത്. ഇപ്പോള്‍ ശരിയ്യാക്കിയിട്ടുണ്ട്..
നന്ദി :)
ശ്ശെടാ , കമന്റ്സ് ഇത്രയും എത്തിയതും "ശ്രീക്കുട്ടന്‍ " ഇത്രയ്ക്ക് അങ്ങ് ഷൈന്‍ ചെയ്തതും ഒന്നും അറിഞ്ഞില്ലല്ലോ , കൊള്ളാം നന്നായെടാ , കലക്കി! നീയെ , ഹരിഹര്‍ നഗറും ഒക്കെ റിവ്യൂ ചെയ്യാതെ ഇങ്ങനെ വല്ലതും എഴുത് ..
ReplyDeleteകൊള്ളാം..!
ReplyDeleteനല്ല ലേഖനം.
വളരെ നല്ല ലേഖനം...!!!
ReplyDeleteഎന്റെ പേജില്‍ ലിങ്ക് ചെയ്യുന്നു.....വിരോധമുണ്ടാവില്ല എന്ന് വിചാരിക്കുന്നു..!!!