Wednesday, April 15, 2009

തിരഞ്ഞെടുപ്പ് - എന്റെ നിലപാട്

നേരമില്ലാത്ത നേരത്ത് ഇങ്ങനെ പോസ്റ്റിട്ടേ തീരൂ എന്ന് തോന്നി....

തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യസം‌വിധാനത്തിന്റെ അടിസ്ഥാനശിലയാണ്. നമ്മുടെ ഭരണാധികരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മള്‍ വിനിയോഗിക്കേണ്ട അവസരം...

എനിക്കൊന്നേ പറയാനുള്ളൂ. നമ്മുടെ നാടിന്റെ പുരോഗതിയ്ക്കും ജാനാധിപത്യമതേതര സ്വഭാവത്തിന്റെ നിലനില്പിനും കൂടുതല്‍ യോജിച്ച കക്ഷി ആരാണോ അവര്‍ക്ക് വോട്ട് ചെയ്യുക.

നിങ്ങള്‍ വോട്ട് ചെയ്യുന്നത് LDF നോ UDF നോ എതിരെ ആവരുത്. മറിച്ച് LDF നോ UDF നോ അനുകൂലമായി ആവേണം...

മുന്‍പ് ജാതിയും മറ്റും പറഞ്ഞ് ചില ഹേറ്റ് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതിന് തുല്യമായി ഇന്ന് രാഷ്ട്രീയത്തിന്റെ പേരിലും ചില ഹേറ്റ് ഗ്രൂപ്പുകള്‍ വളര്‍ന്നു വരുന്നത് കാണുന്നു. ഏതെങ്കിലും ജനാധിപത്യപ്രസ്ഥാനത്തിനെതിരെ വെറുപ്പു പ്രകടിപ്പിച്ചു കൊണ്ട് ഗുണപരമായ ഒരു മാറ്റവും നമ്മുടെ സമൂഹത്തില്‍ വരുത്താന്‍ കഴിയില്ല.

ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും നിലപാടുകളും വീക്ഷണങ്ങളും പരിശോധിക്കുക. അതിനു ശേഷം മികച്ചതാരോ അവര്‍ക്ക് വോട്ട് ചെയ്യുക...

ഇനി എന്റെ നിലപാട് :-
Vote for LDF...

കാരണങ്ങള്‍ താഴെ :-


* കമ്പോളമല്ല, ഗവണ്‍മെന്റാണു രാജ്യം ഭരിക്കേണ്ടതെന്നു പ്രഖ്യാപിക്കാൻ.

* ഭീകരതയ്ക്കു വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാൻ.

* ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താൻ.

* 60% ജനങ്ങൾ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയിൽ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്നു പ്രഖ്യാപിക്കാൻ.

* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകൾ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാൻ.

* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികൾ വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്നു് ഉറപ്പിക്കാൻ.

* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബിൽ, ബാങ്കിംഗ് ബിൽ, ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബിൽ എന്നിവ പിന്‍വലിക്കാൻ.

* സര്‍ക്കാർ, അര്‍ദ്ധസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതുമേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളിൽ ഉടന്‍ നിയമനം നടത്തുമെന്നു് ഉറപ്പുവരുത്താന്‍.

* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്നു പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താൻ.

* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താൻ, പണിമുടക്കാനും വിലപേശാനും തൊഴിലാളികൾക്കുള്ള അവകാശം സംരക്ഷിക്കാൻ.

* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്നു് ഉറപ്പുവരുത്താനും.

* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാൻ.

* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാൻ.

(സ്ക്രിപ്റ്റ് അവലംബം: PAG ബുള്ളറ്റിൻ. പോസ്റ്റര്‍ ഡിസൈന്‍ : പരാജിതൻ)

Friday, April 3, 2009

സ്വാത് വീണ്ടും...

പ്രാകൃതമായ വിശ്വാസങ്ങളുടെ പേരില്‍ ശുദ്ധതോന്ന്യാസം വീണ്ടൂം!

സ്വാതില്‍ പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ചാട്ടവാറിനടിക്കുന്ന രംഗം താലിബാന്‍ പുറത്തു വിട്ടിരിക്കുന്നു....

ഇവിടെ ലിങ്ക് ഇടേണം എന്നു കരുതിയതാണ്... വയ്യ.... സഹിച്ചില്ല കണ്ടിട്ട്...

കൈയും കാലും മുറുകെ പിടിച്ച് നിലത്ത് കിടത്തി ചാട്ടവാറുകൊണ്ടടിക്കുന്നു... അവള്‍ ഉറക്കെ നിലവിളിക്കുന്നുണ്ട്. അടിക്കുന്നവനോ പിടിച്ചു വെച്ച കൊടുക്കുന്ന സ്ത്രീക്കോ അവളുടെ സഹോദരനോ ചുറ്റും കൂടി നില്‍ക്കുന്ന കുറേ ഷണ്ഢന്മാര്‍ക്കോ ആ കരച്ചില്‍ ഒന്നും ഒരു പ്രശ്നമേയല്ലേ...

ബാംഗ്ലൂരില്‍ സ്ത്രീകള്‍ക്ക് നേരെ ശ്രീരാമസേനയുടെ അക്രമം അഴിഞ്ഞാട്ടം..സ്വാതില്‍ അത് താലിബാന്‍....

ഒരു വ്യത്യാസവുമില്ല രണ്ടും തമ്മില്‍..... പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലേയും അതേ അവസ്ഥയാവും നാളെ ഇന്ത്യയിലും. ഹിന്ദുവര്‍ഗീയവാദികള്‍ അതിനു വേണ്ട കോപ്പുകള്‍ കൂട്ടുന്നുണ്ട്....

അനങ്ങാന്‍ വയ്യാത്ത വിധം കൈയും കാലും ചേര്‍ത്ത് പിടിച്ച് ചാട്ടവാറിനടിക്കാന്‍ മാത്രം ആ പെണ്‍കുട്ടി എന്ത് തെറ്റ് ചെയ്തു?

പതിനേഴ് വയസുള്ള ഒരു കുട്ടി ഇനി എന്തെങ്കിലും തെറ്റ് ചെയ്തെങ്കില്‍ തന്നെ(പിന്നെ എന്ത് തെറ്റ് ചെയ്തെന്നാ ഈ പറയുന്നത്..?) ഇങ്ങനെയാണോ ശിക്ഷ!

നടക്കട്ടെ നടക്കട്ടെ... ശരീഅത്തും മനുസ്മൃതിയും കല്പനകളും ഒക്കെ നടപ്പാക്കട്ടെ....
ദൈവത്തിന്റെയും നാളെ ലഭിക്കാന്‍ പോകുന്ന സ്വര്‍ഗങ്ങളുടേയും പേരില്‍ മനുഷ്യന്റെ ജീവിതം നരകതുല്യമാക്കാം നമുക്ക്......
:( :( :(


"ആദ്യം അവര്‍ മുസ്ലീങ്ങളെ തല്ലാന്‍ നിങ്ങളെ കൂട്ടുപിടിയ്ക്കും, പിന്നെ പള്ളിപൊളിയ്ക്കാന്‍, പിന്നെ ബീഫ് തിന്നുന്നവനെ തല്ലാന്‍, പിന്നെ പബില്‍ പോകുന്നവനെ കൊല്ലാന്‍, അങ്ങനെയങ്ങനെ അവസാനം അവനല്ലാത്തവനെയെല്ലാം തിരഞ്ഞ് പിടിച്ച് അവന്‍ തല്ലും, ഭാരതം ഹൈന്ദവതാലിബാനാക്കും.കുറിയിടാതെ നടന്നാല്‍ ചാട്ടവാറടിയും സീമന്തരേഖയില്‍ സിന്ദൂരമണിയാത്ത സ്ത്രീകളെ പരസ്യമായി തലവെട്ടാനും വിധിയ്ക്കും.അമ്പലത്തിലെ ദീപാരാധനയ്ക്ക് പോകാത്തവരെ ചത്താല്‍ ദഹിപ്പിയ്ക്കിക്കില്ലെന്ന് വിധിയ്ക്കും. സംശയിയ്ക്കേണ്ട, ലോകത്തെമ്പാടും യാതൊരു സംശയവുമില്ലാതെ ഫാസിസ്റ്റ് ഗ്രൂപ്പുകളുടെ സ്വാഭാവികപരിണാമം അങ്ങനെയാണെന്ന് ചരിത്രം പഠിപ്പിയ്ക്കുന്നുണ്ട്. ഭാരതത്തിലും അത് ആവര്‍ത്തിയ്ക്കും. "

മുകളിലെ വാക്കുകള്‍ അംബിയുടെ എന്റെ നാടുണരേണമേ ദൈവമേ എന്ന പോസ്റ്റില്‍ നിന്നും....

നമ്മുടെ നാടിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് ഭയമാകുന്നു....

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.