Wednesday, April 15, 2009

തിരഞ്ഞെടുപ്പ് - എന്റെ നിലപാട്

നേരമില്ലാത്ത നേരത്ത് ഇങ്ങനെ പോസ്റ്റിട്ടേ തീരൂ എന്ന് തോന്നി....

തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യസം‌വിധാനത്തിന്റെ അടിസ്ഥാനശിലയാണ്. നമ്മുടെ ഭരണാധികരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മള്‍ വിനിയോഗിക്കേണ്ട അവസരം...

എനിക്കൊന്നേ പറയാനുള്ളൂ. നമ്മുടെ നാടിന്റെ പുരോഗതിയ്ക്കും ജാനാധിപത്യമതേതര സ്വഭാവത്തിന്റെ നിലനില്പിനും കൂടുതല്‍ യോജിച്ച കക്ഷി ആരാണോ അവര്‍ക്ക് വോട്ട് ചെയ്യുക.

നിങ്ങള്‍ വോട്ട് ചെയ്യുന്നത് LDF നോ UDF നോ എതിരെ ആവരുത്. മറിച്ച് LDF നോ UDF നോ അനുകൂലമായി ആവേണം...

മുന്‍പ് ജാതിയും മറ്റും പറഞ്ഞ് ചില ഹേറ്റ് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതിന് തുല്യമായി ഇന്ന് രാഷ്ട്രീയത്തിന്റെ പേരിലും ചില ഹേറ്റ് ഗ്രൂപ്പുകള്‍ വളര്‍ന്നു വരുന്നത് കാണുന്നു. ഏതെങ്കിലും ജനാധിപത്യപ്രസ്ഥാനത്തിനെതിരെ വെറുപ്പു പ്രകടിപ്പിച്ചു കൊണ്ട് ഗുണപരമായ ഒരു മാറ്റവും നമ്മുടെ സമൂഹത്തില്‍ വരുത്താന്‍ കഴിയില്ല.

ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും നിലപാടുകളും വീക്ഷണങ്ങളും പരിശോധിക്കുക. അതിനു ശേഷം മികച്ചതാരോ അവര്‍ക്ക് വോട്ട് ചെയ്യുക...

ഇനി എന്റെ നിലപാട് :-
Vote for LDF...

കാരണങ്ങള്‍ താഴെ :-


* കമ്പോളമല്ല, ഗവണ്‍മെന്റാണു രാജ്യം ഭരിക്കേണ്ടതെന്നു പ്രഖ്യാപിക്കാൻ.

* ഭീകരതയ്ക്കു വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാൻ.

* ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താൻ.

* 60% ജനങ്ങൾ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയിൽ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്നു പ്രഖ്യാപിക്കാൻ.

* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകൾ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാൻ.

* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികൾ വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്നു് ഉറപ്പിക്കാൻ.

* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബിൽ, ബാങ്കിംഗ് ബിൽ, ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബിൽ എന്നിവ പിന്‍വലിക്കാൻ.

* സര്‍ക്കാർ, അര്‍ദ്ധസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതുമേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളിൽ ഉടന്‍ നിയമനം നടത്തുമെന്നു് ഉറപ്പുവരുത്താന്‍.

* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്നു പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താൻ.

* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താൻ, പണിമുടക്കാനും വിലപേശാനും തൊഴിലാളികൾക്കുള്ള അവകാശം സംരക്ഷിക്കാൻ.

* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്നു് ഉറപ്പുവരുത്താനും.

* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാൻ.

* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാൻ.

(സ്ക്രിപ്റ്റ് അവലംബം: PAG ബുള്ളറ്റിൻ. പോസ്റ്റര്‍ ഡിസൈന്‍ : പരാജിതൻ)

9 comments:

  1. ഈ തിരഞ്ഞെടുപ്പുസമയത്ത് എന്റെ നിലപാട്

    ReplyDelete
  2. വോട്ടില്ല ഹരീ പിന്നെ നിലപാടെടുക്കുന്നതില്‍ കാര്യമില്ലല്ലോ!

    ReplyDelete
  3. കൊല്ലാം..എലാം നല്ല കര്യങ്ങള്‍ തന്നെ. കേരളത്തില്‍ ഈ മൂന്നു കൊല്ലാം കൊണ്ട് ഭരിച്ചിട്ട് വല്ലതും നടന്നൊ????

    ReplyDelete
  4. yea...നടന്നു.... പാവം കുറെ കര്‍ഷകര്‍! നേതാക്കന്മാര്‍ കീശയും വീര്‍പ്പിച്ചു.

    ReplyDelete
  5. നിങ്ങള്‍ പറയുന്നതനുസരിച്ച് വോട്ട് ചെയ്യാം. പക്ഷെ എല്‍.ഡി.എഫ്, പി.ഡി.പി യെയും ഐ. എന്‍. എല്‍ നെയും തള്ളിപ്പറയണം. യു. ഡി. എഫ്. മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും പുറത്താക്കണം. അപ്പോള്‍ മാത്രമേ വര്‍ഗീയതയെ തോല്‍ിപിക്കുക എന്നാ മുദ്രാവാക്യം വിളിക്കാന്‍ യോഗ്യതയുണ്ടാവൂ... പിന്നെ.. ഈ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടത്താനും മാത്രം പ്രാപ്തിയുള്ള രാഷ്ട്രീയപര്ടി തല്ക്കാലം ഭരതതിലില്ല. അതുകൊണ്ട് നിങ്ങളുടെ ഒരു അനുയായി എന്ന നിലയില്‍ ഈ ആഹ്വാനം ഉള്‍കൊള്ളാന്‍ പറ്റില്ല. നിരുപാധികം തള്ളിക്കളയുന്നു. :):)

    ReplyDelete
  6. PAG = Pinarayi Achuthandan Group
    തിരഞ്ഞെടുപ്പ് അടുക്കും വരെ രണ്ടു ഗ്രൂപ്പായി നിന്ന അവര്‍ രണ്ടുപേരും തിരഞ്ഞെടുപ്പ് സമയത്ത് ഒരു ഗ്രൂപുണ്ടാക്കി. അതാണ് പി.എ.ജി. . എ.കെ. ജി യുടെ അനന്തിരവന്‍ ആണതിന്റെ രക്ഷാധികാരി. ബ്ലോഗ്ഗിലെ ചിലരെ വിലിക്കെടുത്തു പരസ്യ പ്രചരണം ആയിരുന്നു അവരുടെ ലക്‌ഷ്യം. അതുകൊണ്ട് ഈ പരസ്യം ബ്ലോഗുകളില്‍ മാത്രമേ ഉള്ളൂ.. ഇപ്പോള്‍ ഈ പരസ്യം കൊണ്ട് തന്നെ കോടി പ്രഭുക്കളായി അമേരിക്കയില്‍ നിന്നും ഉടന്‍ തന്നെ തിരിച്ചു വന്നു പി.എ.ജി യുടെ ബുദ്ധിജീവി ആയി ആയി അറിയപ്പെടാന്‍ പോകുന്ന ശ്രീ ഹരിക്ക് അനുശോചനങ്ങള്‍. ശോ കപ്പ, മീന്‍കറി, പൊറോട്ട.

    ReplyDelete
  7. കൂട്ടുകാരന്‍ കുറച്ചു ക്രൂരന്‍ ആണല്ലോ?
    ശ്രീഹരിയോടു ഞാന്‍ യോജിക്കുന്നു...

    ReplyDelete
  8. കൂട്ടുകാരാ ഇപ്പോഴാണോ ഇത് പറയുന്നത്.?
    ച്ചായ്,,, എനിക്കാകെ അവര്‍ തന്നത് $34.28 ആണ്...
    ഈ കോടിയൊക്കെ ശരിക്കും കിട്ടുമോ? എന്നെ പറ്റിച്ചു കളഞ്ഞല്ലൊ ....
    :(

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.