Monday, July 20, 2009

നെഗറ്റീവ് എനർജി,പോസിറ്റീവ് എനർജി മണ്ണാങ്കട്ട!


“എന്താ സുശീലാ വീട്ടിൽ അതിഥികൾ ഉണ്ടെന്ന് തോന്നുന്നുണ്ടല്ലോ”
പെട്ടെന്ന് കുമാരേട്ടന്റെ ശബ്ദം കേട്ടപ്പോൾ സുശീലൻ ഒന്നു ഞെട്ടി.

“അതിഥിയല്ല കുമാരേട്ടാ, കൺസൾട്ടന്റാ .. വാസ്തു കൺസൾട്ടന്റ്. വീട്ടിൽ നിന്നും നെഗറ്റീവ് എനർജിയെ പുറത്തു കളയിക്കാൻ കൊണ്ടുവന്നതാ.”

“നെഗറ്റീവ് എനർജിയോ?” കുമാരേട്ടനു സംശയമായി. താൻ കേട്ടത് തെറ്റിയതാവുമോ?

“ആ അതെ. വീട്ടിലും ജോലിസ്ഥലത്തും ആകെ പ്രശ്നങ്ങൾ. മനസ്സമാധാനം തീരേ ഇല്ല. നമ്മടെ ജോസാ പറഞ്ഞത്. താമസസ്ഥലത്തെ നെഗറ്റീവ് എനർജി കാരണമാണത്രേ. അവന്റെ വീട്ടിൽ വന്ന കൺസൾട്ടന്റിനെ അവനാ എനിക്കു പരിചയപ്പെടുത്തിയത്.“

“ഒരു എഞ്ചിനീയറായ നീ താൻ ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോ സുശീലാ?”

“കുമാരേട്ടനെന്താ ഈ പറയുന്നത്. അകത്തിരിക്കുന്ന കൺസൾട്ടന്റ് ആരാന്നറിയോ? ഒരു സയന്റിസ്റ്റാ. ശാസ്ത്രം ഒക്കെ ഒരുപാടു പഠിച്ച മനുഷ്യനാ. ഇത് അന്ധവിശ്വാസമല്ല ശാസ്ത്രമാ. നെഗറ്റീവ് എനർജി കണ്ടുപിടിക്കുന്ന ഒരു യന്ത്രം ഒക്കെ ഉണ്ട്”

“ശാസ്ത്ര - അജ്ഞൻ എന്നാണോ ഉദ്ദേശിച്ചത്? ഇല്ലാത്ത നെഗറ്റീവ് എനർജിയെ ഒക്കെ കണ്ടുപിടിക്കണമെങ്കിൽ ശാസ്ത്രജ്ഞനാവാൻ യാതൊരു സാധ്യതയും കാണുന്നില്ലല്ലോ.”

“ഏയ് വലിയ പുള്ളിയാ. ഭഗവദ്ഗീതയിൽ ബിംഗ് - ബാംഗ് ഉണ്ടെന്ന് കണ്ടുപിടിച്ച് പുസ്തകം ഒക്കെ എഴുതിയിട്ടുണ്ട്”

“ഓഹോ ഭഗവദ്ഗീതയിൽ ബിഗ് ബാംഗും ഉണ്ടോ?”

ഇത്രയുമായപ്പോൾ അകത്തു നിന്നും കൺസൾട്ടന്റ് കാര്യവട്ടം ശശി പുറത്തിറങ്ങി. കറുത്ത പാന്റും ഇൻസർട് ചെയ്ത ഫുൾസ്ലീവ് ഷർട്ടും. തനി ജന്റ്റിൽമാൻ. ടൈയില്ല. കൈകളിൽ കറുത്തതും കാവിനിറത്തിലുമുള്ള ചരടുകൾ. നെറ്റിയിൽ നിറയെ ഭസ്മം. കൈയിൽ ഒരു ഡൌസിംഗ് റോഡ്.

“ഹെന്റെ പോത്തിൻ‌കാലപ്പാ. ആർക്കാ ഇവിടെ ശാസ്ത്രവിശ്വാസമില്ലാത്തത്”. ശശിയണ്ണൻ കോപിഷ്ഠനായി

സുശീലൻ കുമാരേട്ടനു നേരെ വിരൽ ചൂണ്ടി.

ശശിയണ്ണന്റെ നെറ്റിയൊന്നു ചുളിഞ്ഞു. പിന്നെ കണ്ണുകൾ മുകളിലേക്കാക്കി ധ്യാനിച്ചു.
“ഈശ്വരോ രക്ഷതു. ഇതൊക്കെ ശാസ്ത്രമാണ്. നിങ്ങൾക്കൊന്നും ഇതിനെക്കുറിച്ചറിയാഞ്ഞിട്ടാണ്. ഇതു കണ്ടോ?”
ശശിയണ്ണൻ ഡൌസിംഗ് റോഡ് ഉയർത്തിപ്പിടിച്ചു.

“ഇതുകൊണ്ട് ഞങ്ങൾ നെഗറ്റീവ് എനർജിയും പോസിറ്റീവ് എനർജിയും കണ്ടുപിടിക്കും. ഉദാഹരണത്തിനു കണ്ടോ ഈ വാ‍തിലിന്റെ പടിയിന്മേൽ ഇതുപയോഗിച്ച് പരിശോധിച്ചാൽ മനസിലാവും ഇവിടെ നെഗറ്റീവ് എനർജി നിറഞ്ഞിരിക്കുകയാ എന്ന്. പണ്ട് നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ കൊല്ലാൻ ഇവിടം തിരഞ്ഞെടുക്കാൻ എന്താ കാരണം എന്നാ കരുതിയെ?”

ശശിയണ്ണന്റെ കണ്ണുകളിൽ ഭക്ത്യാനന്ദപരമാനന്ദം!

“ഈ നെഗറ്റീവ് എനർജി എന്നു പറയുന്നതെന്താണ്?“ കുമാരേട്ടന് സംശയമായി.

“പോസിറ്റീവ് അല്ലാത്ത എനർജി. ഗുണഫലങ്ങൾ തരില്ല. ദോഷഫലങ്ങളാണ് തരിക. നമ്മളെ ദോഷകരമായി ബാധിക്കുന്നത്”

“എനർജി എങ്ങനെ നെഗറ്റീവ് ആകും. എനർജിയുടെ യൂണിറ്റ് എന്താണെന്ന് അറിയാമോ”

ശശിയണ്ണൻ ഒന്നു ആലോചിച്ചു. എന്താ?
“ജൂൾ”. ആഹാ തന്നോടാണോ കളി.

“ജൂൾ എന്നു പറയുമ്പോൾ?”

“ജൂൾ = kg.m^2/s^2 “

“ആണല്ലോ. അപ്പോൾ ഒന്നു ചിന്തിച്ചു നോക്കിയേ. അപ്പോൾ ഇടതുവശത്തെ എനർജിയുടെ ചിഹ്നം നെഗറ്റീവ് ആവണെമെങ്കിൽ വലതു വശത്തെ പരാമീറ്ററുകളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മൂന്നൂമോ നെഗറ്റീവ്‌ ആവണം. വേണ്ടേ?”

“അതു ശരിയാണ്” ശശിയണ്ണൻ തല കുലുക്കി.

“മീറ്റർ സ്ക്വയർ, സെക്കന്റ് സ്ക്വയർ ഇതു രണ്ടും ഒരിക്കലും നെഗറ്റീവ് ആവാൻ പോവുന്നില്ല. കാരണം വർഗങ്ങൾ നെഗറ്റീവ് ആവില്ല. ഇമാജിനറി സംഖ്യ ആവാത്തിടത്തോളം. നമ്മൾ യഥാർത്ഥത്തിൽ ഉള്ള എനർജിയെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്”

ശശിയണ്ണൻ അല്പമൊന്നു വിയർത്തു.

“പിന്നെയുള്ളത് കിലോഗ്രാം. അതായത് മാസ്. അതെങ്ങനെ നെഗറ്റീവ് ആവും?”

ശശ്യണ്ണൻ തളർന്നു.

“ശരി ഞാൻ തന്നെ പറയാം. ന്യൂട്ടന്റെ രണ്ടാം ചലന നിയമപ്രകാരം F = ma. വല്ലോം കത്തിയോ?

“ഇല്ല”

“അതായത് നെഗറ്റീവ് മാസുള്ള ഒരു വസ്തുവിനെ വലത്തോട്ട് തള്ളിയാൽ അത് ആക്സിലറേറ്റാവുന്നത് അതായത് ത്വരണം സംഭവിക്കുന്നത് ഇടത്തോട്ടായിരിക്കും. അങ്ങോട്ട് തള്ളിയാൽ ഇങ്ങോട്ട് വരുന്ന ഒരു വസ്തു. പോത്തിങ്കാലപ്പന്റെ സഹായത്താൽ അങ്ങനെ ഒരു വസ്തു ഇതുവരെ കണ്ടെത്തിയിട്ടില്ല.“

ശശിയണ്ണൻ സ്റ്റാച്യൂ ആയി.

സുശീലൻ ഇടപെട്ടു.
“എന്റെ ഭാര്യ രമണിയെ ഞാൻ ഇങ്ങോട്ട് വിളിച്ചാൽ അവൾ അങ്ങോട്ടെ പോവൂ”

ശശിയണ്ണന് പെട്ടെന്ന് എന്തോ കത്തി. “അത്തരം വസ്തുക്കൾ ഇല്ലെന്ന് ഒന്നും തെളിയിച്ചിട്ടല്ലല്ലോ. അത്തരം വസ്തുക്കളോ എനർജിയോ ഈ വീടിനകത്തില്ലെന്ന് എങ്ങനെ പറയാൻ കഴിയും.”

“മണ്ടത്തരം പറയാതെ. അത്തരത്തിലുള്ള ഒരു പദാർത്ഥം അകത്തുണ്ടെന്ന് കരുതൂ. അതായത് നെഗറ്റീവ് മാസുള്ള വസ്തു. അത് ചുറ്റുപാടുമുള്ള സാധാരണ വസ്തുവുമായി പ്രതിപ്രവർത്തിച്ച് ഇല്ലാതായിത്തീരും. എക്സ് അളവ് മാസ് ഉള്ള സാധാരണവസ്തുവുമായി അതേ അളവ് നെഗറ്റീവ് മാസുള്ള വസ്തു കാൻസൽ ചെയ്യപ്പെടും. മുഴുവൻ വായു നിറഞ്ഞിരിക്കുന്ന മുറിയിൽ അപ്പോൾ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തന്നെ അത് കാൻസൽ ആ‍യിപ്പോവില്ലേ?”

ശശിയണ്ണൻ സ്റ്റാച്യൂ മാറി നെടുവീർപ്പിട്ടു.

കുമാരേട്ടൻ തുടർന്നു:

“എനർജി ഉയർന്നിരിക്കാം താഴ്ന്നിരിക്കാം. പക്ഷേ അതിനു പൂജ്യത്തിലും താഴാൻ കഴിയില്ല. എനർജി അതിന്റെ ഏതു രൂപത്തിൽ ആയാലും അതിനു നെഗറ്റീവോ പോസിറ്റീവോ ആയ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉദാഹരണത്തിനു ഇലക്ട്രിക്കൽ എനർജി ഉപയോഗിച്ച് ഫാൻ കറക്കാം, ഭക്ഷണം പാകം ചെയ്യാം. ഇതേ എനർജി ഒരാളുടെ ശരീരത്തിൽ ഏല്പിച്ചാൽ അയാൾ മരിക്കുകയോ അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾക്ക് ഇടയാകുകയോ ചെയ്തേക്കാം. ഏത് എനർജിയാണെങ്കിലും അതെങ്ങനെ പ്രയോഗിക്കുന്നു എന്നതിലാണ് കാര്യം. അല്ലാതെ ചില എനർജികൾ പോസിറ്റീവ് എന്നും മറ്റു ചിലവ നെഗറ്റീവ് എന്നും വർഗീകരിക്കാൻ കഴിയില്ല.

“അതിനു ഞങ്ങൾ പറയുന്ന നെഗറ്റീവ് എനർജിയിലെ നെഗറ്റീവ് എന്നു പറയുന്നത് നിങ്ങളുടെ മാത്തമറ്റിക്സിലെ നെഗറ്റീവ് എന്ന നൊട്ടേഷനുമായി ബന്ധപ്പെട്ട നെഗറ്റീവ് ആണെന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ?” സംഗതി പന്തിയല്ല എന്ന് കണ്ട് ശശിയണ്ണൻ അടവു മാറ്റി

“അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്ന എനർജിയുടെ ഫിസിക്കൽ മീനിംഗ് എന്താണെന്ന് പറയൂ”

“നിങ്ങളുടെ ഫിസിക്സ് ഉപയോഗിച്ച് എല്ലാത്തിനേയും നിർവചിക്കാം എന്നു കരുതരുത്. മനുഷ്യനും ശാസ്ത്രത്തിനും മനസിലാവാത്ത പലതുമുണ്ട്. ഇത് ശാസ്ത്രമല്ല. ശാസ്ത്രത്തിനതീതമാണ്.”

“ഇതു ശാസ്ത്രമാണെന്ന് നിങ്ങൾ തന്നെയല്ലേ ആദ്യം പറഞ്ഞത്? ഇനി ഇത് ശാസ്ത്രമല്ലെങ്കിൽ, ശാസ്ത്രവുമായി ബന്ധപ്പെട്ട പദങ്ങൾ നിങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത്. ശാസ്ത്രീയമെന്നു തോന്നിപ്പിക്കുന്ന, എന്നാൽ കപടശാസ്ത്രപരീക്ഷണരീതികളായ, ഡൌസിംഗ് റോഡ് പോലുള്ളവ എന്തിനുപയോഗിക്കുന്നു”

ശശിയണ്ണൻ മൌനം പാലിച്ചു.

“ഐഡിയ കൊള്ളാം. ശാസ്ത്രപദങ്ങളുടെ പരസ്യമായ വ്യഭിചാരം അല്ലേ? “

ശശിയണ്ണൻ പുറത്തേക്കുള്ള വഴിലേക്ക് ദയനീയതയോടെ നോക്കി.

“പണ്ട് മന്ത്രവാദികൾ , മനുഷ്യരെ അവരുടെ കൺകെട്ടുവിദ്യകൾ വിശ്വസിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ചില ടൂളുകൾ ഉണ്ട്. ഹോമകുണ്ഢത്തിൽ നിന്നും തീയുയർത്തുന്നതും, ചൂരലു കൊണ്ടടിച്ച് ബാധയെ ഒഴിപ്പിക്കുന്നതുമെല്ലാം. അതിന്റെ ആധുനിക രൂപമാണ് താങ്കളുടെ ഡൌസിംഗ് റോഡ്. താങ്കളുടെ ഫ്രോഡ് വേലകൾ ശാസ്ത്രത്തിന്റെ മറ നൽകാനുള്ള ഒരു ഉപാധി.

ശശിയണ്ണൻ ഒന്നും മിണ്ടിയില്ല..

"എന്നാൽ ഇതും കൂടെ കേട്ടു കൊള്ളൂ. ഗ്രാവിറ്റേഷനൽ പൊട്ടെൻഷ്യൽ എനർജിയെ നെഗറ്റീവ് ആയി ആണ് കണക്കാക്കുന്നത്. അതായത് ഉയരത്തിൽ ഇരിക്കുന്ന വസ്തുവിനു ഉള്ള എനർജിയെ നെഗറ്റീവ് എന്ന് മാർക്കു ചെയ്തിരിക്കുന്നു. മുകളിൽ നിന്നും താഴേക്ക് വീഴുന്ന വസ്തുവിനെ ഉയർത്തി വീണ്ടും പഴയ സ്ഥാനത്ത് വെയ്ക്കുമ്പോൾ ആദ്യം ചെയ്ത വർക്കിനെതിരായി (അതു പോസിറ്റീവ് ആയി കണക്കാക്കിയാൽ) അതു കാൻസൽ ചെയ്യുന്നു എന്നതു കൊണ്ട് ഉയരത്തിലിരിക്കുന്ന ഒരു വസ്തുവിനുള്ളത് നെഗറ്റീവ് എനർജിയായി ആണ് പരിഗണിക്കുന്നത്. അവിടെ ശശ്യേട്ടൻ പറഞ്ഞത് കറക്റ്റും ആവും ഉയരത്തിൽ ഇരിക്കുന്ന വല്ല വസ്തുവും തലയിൽ വീണാൽ ഉണ്ടാവുക നെഗറ്റീവ് എഫക്റ്റ് ആവും.

“ഞാനപ്പഴേ പറഞ്ഞില്ലേ നെഗറ്റീവ് എനർജി ഉണ്ടെന്ന് ?” ശശിയണ്ണനിൽ വീണ്ടും പോസിറ്റീവ് എനർജി നിറഞ്ഞു.


“അടങ്ങ് ശശ്യണ്ണാ അടങ്ങ്. ഇതേ പൊട്ടൻഷ്യൽ എനർജി എന്ന കൺസപ്റ്റിലൂന്നി വെള്ളച്ചാട്ടത്തിന്റെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉണ്ടാക്കുമ്പോൾ അതു നെഗറ്റീവ് എഫക്ടോ പോസിറ്റീവ് എഫക്ടോ. അതായത് എനർജി നമ്മൾ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.”

ശശ്യണ്ണൻ കൺഫ്യൂഷസും സോക്രട്ടീസും ആയി. ഇനി നിന്നാൽ ശരിയാവൂല എന്ന് പതുക്കെ ബാഗു കൈയിലേക്കെടുത്ത് പുറത്തേക്കിറങ്ങി.

“മിതമായ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ ഒരു ഫ്രോഡാണ്.”

“നിന്നെ പോത്തുംകാലപ്പൻ എടുത്തോളുമെടാ” കുമാരേട്ടനെ പ്രാകിക്കൊണ്ട് ശശിയണ്ണൻ സ്പീഡിൽ റോഡിലേക്ക് നടന്നു.

വീട്ടിനകത്തെ പോസിറ്റീവ് എനർജി കൂട്ടുവാൻ വേണ്ടി കാര്യവട്ടം ശശി സ്ഥാപിച്ച പിച്ചളത്തിൽ തീർത്ത ആമയേയും തവളയേയും വഴിയരികിലെ ഓടയിലേക്ക് വലിച്ചെറിഞ്ഞ് സുശീലൻ പിറിപിറുത്തു

“നെഗറ്റീവ് എനർജി, പോസിറ്റീവ് എനർജി മണ്ണാങ്കട്ട!“

കുമാരേട്ടൻ സുശീലനെ നോക്കി പുഞ്ചിരിച്ചു.

113 comments:

  1. “നെഗറ്റീവ് എനർജി, പോസിറ്റീവ് എനർജി മണ്ണാങ്കട്ട!“

    ReplyDelete
  2. nice article,liked it. A Shantakumar touch.

    “എന്റെ ഭാര്യ രമണിയെ ഞാൻ ഇങ്ങോട്ട് വിളിച്ചാൽ അവൾ അങ്ങോട്ടെ പോവൂ” lol..

    ReplyDelete
  3. കാ‍ണുന്നതിനേയും കേള്‍ക്കുന്നതിനേയും ഇങ്ങനെ “നെഗറ്റീവ്” സെന്‍സിലെടുക്കാതെ, കാല്വിനെ.
    :)

    ReplyDelete
  4. അതു കൊള്ളാമല്ലോ ശ്രീഹരീ :)

    ReplyDelete
  5. കാല്‍‌വിന്‍, ഒരു ഓഫ് ടോപ്പിക്ക്.

    മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.

    ReplyDelete
  6. വേറെ വല്ല്ല ഓഫുമാരുന്നെങ്കിൽ തട്ടിയേനെ... ഇതെനിക്കു ഇഷ്ടായി... പോരാത്തേനു മഷിത്തണ്ടിനോട് പണ്ടേ ഇഷ്ടം ഉണ്ട്... അങ്ങട് വന്നേക്കാം ട്ടോ സോഫ്റ്റ്വേർ ജങ്കേ :)

    ReplyDelete
  7. നെഗറ്റീവ് എനർജി,പോസിറ്റീവ് എനർജി മണ്ണാങ്കട്ട! kalakki!!!

    ReplyDelete
  8. കാൽവിൻ,
    കുറച്ചുകാലമായി ഈ പേര്‌ അന്വേഷിച്ച്‌ അവെയ്‌ലബിൾ മസ്തിഷ്കത്തെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ഇപ്പൊ പിടികിട്ടി - ഡൗസിങ്ങ്‌ റോഡ്‌. താങ്കളുടെ പോസ്റ്റ്‌ വായിച്ചുതുടങ്ങുമ്പോൾ മറുപടി എഴുതാൻ ഈ പേരുകിട്ടില്ലല്ലോ എന്ന വിഷമത്തിലായിരുന്നു ഞാൻ, പിന്നെ അതുതന്നെയാണ്‌ വിഷയം എന്നറിഞ്ഞപ്പോൾ സമാധാനമായി.

    കെപിസി അനുജൻ ഭട്ടതിരിപ്പാട്‌ ഇതേപ്പറ്റി ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്‌, പേരു മറന്നുപോയി. വായിച്ച്‌ ചിരിച്ചതിനു കണക്കില്ല.
    പക്ഷെ അദ്ദേഹം അത്‌ ഒരു ബിസിനസ്‌ ആയി കൊണ്ടുനടന്നില്ല എന്നാണ്‌ അറിവ്‌, വെറും ബോധവൽക്കരണം മാത്രം.

    ഈ ഡൗസിങ്ങ്‌ റോഡ്‌ സാധനം കെങ്കേമം തന്നെ. പൈപ്പ്‌ വെള്ളം കംപ്ലീറ്റ്‌ നെഗെറ്റീവ്‌ എനർജ്ജി നിറഞ്ഞുനിൽക്കുന്നു, കിണറ്റിലെ വെള്ളം .... ആഹാ.... പോസിറ്റീവിന്റെ അഞ്ചുകളി. ഫോട്ടോയിലെ വ്യക്തിത്വം വരെ ഈ എനർജ്ജിയെ പോസിറ്റീവോ നെഗെറ്റീവോ ആക്കിക്കളയും. കെപിസി നോക്കുമ്പോൾ ഇഎംഎസ്‌ നെഗെറ്റീവും അച്യുതമേനോൻ പോസിറ്റീവും ആണ്‌. ഞാൻ നോക്കിയാലോ എന്നു അപ്പൊ ആലോചിച്ചതാണ്‌, സാധനം ഇതുവരെ കയ്യിൽ കിട്ടിയിട്ടില്ലാത്തതിനാൽ മോഹം മാത്രം ബാക്കി.

    ReplyDelete
  9. മണ്ണാങ്കട്ട, ഈ പോസിറ്റീവ് നെഗറ്റീവ് എനര്‍ജി എന്ന് കേട്ടപ്പോഴൊക്കെ ഞാനും പറഞ്ഞിട്ടുള്ളതാ.

    ReplyDelete
  10. അപ്പൂട്ടൻ,
    പത്തരമാറ്റ് കമന്റ് :)

    “ഫോട്ടോയിലെ വ്യക്തിത്വം വരെ ഈ എനർജ്ജിയെ പോസിറ്റീവോ നെഗെറ്റീവോ ആക്കിക്കളയും. കെപിസി നോക്കുമ്പോൾ ഇഎംഎസ്‌ നെഗെറ്റീവും അച്യുതമേനോൻ പോസിറ്റീവും ആണ്‌.“

    ഹൈറ്റ്സ്.....!!!!

    ഇതൊക്കെ പടച്ചു വിടുന്നവന്മാരെ ഉണ്ടല്ലോ സമ്മതിക്കണം, കോമൺസെൻസ് എന്നു പറഞ്ഞ സാധനം അടുത്തു കൂടെ പോവാഞ്ഞിട്ടാണോ അതോ ബാക്കി എല്ലാവരും മണ്ടന്മാരാണെന്ന് കരുതിയിട്ടോ?

    പൈപ്പിലെ വെള്ളം, കിണറ്റിലെ വെള്ളം ബ്രാഹ്മണന്റെ കാലു കഴുകിയ വെള്ളം... ഒന്നും പറയണ്ട. ഡൌംസിംഗ് റോഡ് എക്സ്പിരിമെന്റ് വിദ്യാഭാസമുള്ളവരെ പറ്റിക്കാൻ വേണ്ടി ഇറക്കിയിട്ടുള്ള സംഭവം ആണ്. ഈ കെ.പി.സിയുടെ ലേഖനം ഏതോ ആഴ്ചപ്പതിപ്പിൽ വായിച്ചിട്ടുണ്ട്. ചിരിച്ചൊരു പരുവം ആയി.

    മനുഷ്യർ നാനാവിധം എന്നല്ലാതെ എന്തു പറയാൻ? :)

    ReplyDelete
  11. ഞാന്‍, Captain Haddock , ശ്രീ , പാമരന്‍, ജിവി/JiVi, കിരൺ..

    കമന്റുകൾക്ക് നന്ദി ട്ടോ :)

    അനിൽ@ബ്ലോഗ്,
    താങ്കളുടെ ബ്ലോഗിലെ പഴയ ഡൌസിംഗ് എക്സ്പിരിമെന്റ് പോസ്റ്റ് കണ്ടിരുന്നു. ചർച്ച അവിടെ കൺക്ലൂഡ് ചെയ്തെന്ന് കണ്ടതിനാൽ കമന്റ് ഇടാതെ പോന്നതാണ്. താങ്കളുടെ പരീക്ഷണങ്ങൾ നടത്താൻ ഉള്ള മനസിനേയും , രീതിയേയും എല്ലാം അഭിനന്ദിക്കാതെ വയ്യ :)

    ReplyDelete
  12. ചാത്തനേറ്: ഹെന്റെ കുമാരേട്ടാ(കൃഷ്ണപ്പരുന്തിലെ കുമാരേട്ടാ വിളി അല്ലാ ട്ടാ‍..)

    ReplyDelete
  13. ഹരിയേട്ടാ ഇതു സൂപ്പർ:) വായിച്ചിട്ടു എല്ലാം മനസ്സിലാവുവേം ചെയ്തു.. കുറച്ചു ചിരിക്കുവേം ചെയ്തു. ചിന്തിച്ചോ? എന്ന് ചോദിക്കല്ലേ.. പ്ലീസ്‌.. ഞാൻ ആ ടൈപ്‌ അല്ല.

    ReplyDelete
  14. ഇത് കൊള്ളാല്ലോ .. നന്നായിട്ടുണ്ട്

    ReplyDelete
  15. പോസിറ്റീവ്‌, നേഗറ്റീവ്‌ എനർജികളെ പറ്റി കേൾക്കുൻപോൾ കലിയിളകുന്ന ഒരാൾ
    ഇവിടെ വന്നു പോകുന്നു.
    വളരെ നല്ല പോസ്റ്റ്‌. നന്ദി.

    ReplyDelete
  16. വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി കിട്ടി. ആ ആറ്റുകാലപ്പന്‍ ഈ എനര്‍ജി മാറിക്കിട്ടാന്‍ എന്തോ രക്ഷാകവചം പഞ്ചലോഹത്തില്‍ തീര്‍ത്തു നല്‍കിയതു പ്രാധാനവാതിലിന്റെ അടിഭാഗത്തിടാനായി മാര്‍ബിളു കുത്തിപ്പൊളിച്ച ഒരു ചേട്ടായിയെ പരിചയമുണ്ട്..ഈ ശശിയണ്ണന്‍മാരുടെ ഒരു കാര്യം.

    ReplyDelete
  17. കഴിഞ്ഞ ദിവസം ഒരു ചേച്ചി ഇതോക്കെ explain ചെയിതതു കേള്‍ക്കനിടയായി.. വീടിന്റെ front door നു നേറേ ഒരു മരം നില്‍കുവാണെങ്കില്‍, അതു എത്ര ആദായമുള്ളതായാലും -ve energy produce ചെയ്യണതു കൊണ്ട്‌ മുറിച്ചു മാറ്റണം എന്നു... ഇപ്പോ മുറിച്ചു മാറ്റാന്‍ പറ്റാത്ത സാഹചര്യം ഉദാഹരണത്തിനു സര്‍കാര്‍ വക മരം ആണു നമ്മുടെ വാതിലിനു നേരേ നില്‍കുന്നതെങ്കില്‍.. ഒരു metal wire ആ മരത്തില്‍ കെട്ടിയാല്‍ മതിയെന്ന്... അതു എവിടേത്തെ ഏര്‍പ്പാടാണേന്നാ മനസ്സിലാകാത്തതു.. എന്നാ പിന്നെ metal wire സ്വന്തം മരത്തില്‍ കെട്ടിയാല്‍ പോരേ???
    ഇതോക്കെ ഈ മനുഷ്യനെ പറ്റിച്ചു കാശുണ്ടാണ ഏര്‍പ്പാടല്ലേ? അതിന്റെ പിന്നാലെ പോകാന്‍ കുറേ മനുഷ്യരും....!!

    നല്ല പോസ്റ്റ്‌ കാല്‍വിന്‍

    ReplyDelete
  18. കാല്‍വിന്‍
    കൊള്ളാം. നല്ല പോസ്റ്റ്...അഭിനന്ദനങ്ങള്‍

    പോസ്റ്റീവ് നഗറ്റീവും അല്ലാത്ത വല്ല എനര്‍ജ്ജിയും ഉന്ണ്ടോ? അതായത് ഈ പോസിറ്റീവ്/നഗറ്റീവ് എനര്‍ജ്ജി കൂടുതലുള്ളവരെ സന്തുലിതമാക്കാന്‍ പറ്റുന്ന എനര്‍ജി :)

    ReplyDelete
  19. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് അഹങ്കരിക്കുന്ന മലയാളിക്കിടയില്‍ ഇതല്ല ഇതിലും വലിയ ഫ്രോഡുകള്‍ ജീവിച്ച് പോകും.

    നല്ല പോസ്റ്റ്.

    ReplyDelete
  20. ഈ പൊസിറ്റീവ് എനര്‍ജി എന്നു പറയുന്നത് പോസിറ്റെവ് തോട്ട്‌സ് ആയിരിക്കില്ലെ.. അതു പോലെ നെഗറ്റീവ് തോട്ട്സും...എന്തായാലും വായിക്കാന്‍ രസമുണ്ട്. എനിക്കു പക്ഷേ മറ്റേ സംഭവം എന്താണെന്ന് മനസ്സിലായില്ല.. "ഡൗസിങ്ങ്‌ റോഡ്" ... വല്ല മാന്ത്രിക ദണ്ഡുമാണോ?

    ReplyDelete
  21. വാസ്തു,നെഗറ്റീവ് എനർജി,സുദർശനക്രിയ തുടങ്ങിയ സകലമാന തട്ടിപ്പുകൾക്കും ഇരയാവുന്നവർ കൂടുതലും വിദ്യാ’സമ്പന്നന്മാർ’ എന്ന വിവരദോഷികളാണ്. ഒന്നാന്തരം പോസ്റ്റ്. അഭിനന്ദനം.

    ReplyDelete
  22. രസിച്ചു..... നല്ല പോസ്റ്റ്...അഭിനന്ദനങ്ങള്‍

    ReplyDelete
  23. അജ്ഞതയെ അനിശ്ചിതത്വത്തിന്റെ ചാക്കിട്ടു പിടിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന വേന്ദ്രന്മാരുടെ കയ്യില്‍ ഇതിനപ്പുറവും കണ്ടേയ്ക്കാം.നെഗറ്റീവിനെ ഒന്നുകൂടി ചെത്തിമിനുക്കിയെടുത്താല്‍ ഒരു പക്ഷേ കുട്ടിച്ചാത്തനോ കൂടോത്രമോ ആക്കിമാറ്റാനും ബല്യ പ്രയാസമില്ല.

    ReplyDelete
  24. ഹോ എന്തൊരു വ്യക്തിഹത്യാപരമായ കമന്റ് , കാവലാന്‍സ്,കുട്ടിച്ചാത്തന്‍ അസോസിയേഷന്‍ പ്രതിഷേധം അറിയിക്കുന്നു. ;) ;) ;)

    ReplyDelete
  25. "മനുഷ്യനും ശാസ്ത്രത്തിനും മനസ്സിലാവാത്ത പലതുമുണ്ടു്"

    അതൊക്കെ പക്ഷേ ശശിയണ്ണനു് അറിയാം. കാരണം, ശശിയണ്ണൻ മനുഷ്യനല്ല.

    ReplyDelete
  26. മിത്രമേ,

    ഉദ്ദേശശുദ്ധിയെ അനുമോദിക്കുന്നു..

    എന്നാല്‍ ഇതിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കട്ടെ..
    എനെര്‍ജിക്ക് സയന്‍സിലെ എനെര്‍ജിയുമായി താരതമ്യം ചെയ്തത് അസംബന്ധമായി.. നെഗട്ടീവായാലും പോസിടീവായാലും അവര്‍ ഉദ്ദേശിക്കുന്ന എനെര്‍ജി താങ്കള്‍ പറഞ്ഞത് അല്ല.. 'സ്പിരിറ്റ്‌' എന്നതിനെ 'മരുന്നായി' (രണ്ടു അര്‍ഥത്തിലും) ചിത്രീകരിക്കുന്നത് പോലെ മണ്ടത്തരം..!!

    ഇതൊക്കെ ഒണ്ടോ ഇല്ലയോ എന്ന് ചോദിച്ചാല്‍.. ഉത്തരം-"എനിക്കറിയാന്‍ വയ്യേ..!!"

    "ഡൗസിങ്ങ്‌ റോഡ്‌" എന്താണെന്ന് പറഞ്ഞാല്‍ വായിക്കുന്നവര്‍ക്ക് അതും മനസ്സിലാക്കാമായിരുന്നു.. (എനിക്കും അറിയില്ല..)

    ReplyDelete
  27. സത,ഗോപിക്കുട്ടൻ,
    ഞാൻ ഈ സാധനം കണ്ടിട്ടില്ല, പക്ഷെ എന്റെ അറിവിലുള്ളത്‌ പറയാം.

    ഡൗസിംഗ്‌ റോഡുകൾ എന്നാൽ എൽ ആകൃതിയിലുള്ള ഒരു പെയർ മെറ്റൽ വടികളാണ്‌. പണ്ട്‌ വെള്ളമുള്ളിടം കണ്ടുപിടിക്കാനായി ഉപയോഗിച്ചിരുന്നതാണത്രെ ഇവ. പിന്നീടാരാണാവോ ഇതിന്‌ എനർജ്ജിയുടെ തരംതിരിവ്‌ കാണാനും ഉപയോഗിക്കാം എന്നു കണ്ടുപിടിച്ചത്‌.

    ഇതിലെ ചെറിയ ഭാഗം ഉള്ളംകൈയ്യിൽ വരത്തക്കവിധം ഇരുകയ്യിലുമായി പിടിക്കണം (ഏതാണ്ട്‌ രണ്ടുകയ്യിലും പിസ്റ്റൾ പിടിക്കുന്ന മാതിരി). പോസിറ്റീവ്‌ എനർജ്ജി ഉള്ളയിടത്ത്‌ ചെന്നാൽ ഈ രണ്ട്‌ വടികളും അടുക്കും, നെഗറ്റീവ്‌ എനർജ്ജി ആണെങ്കിൽ അകലും (അതോ തിരിച്ചാണോ, ഉറപ്പില്ല, ഏതായാലും വിപരീതദിശയിൽ നീങ്ങും, കാന്തശക്തിയാലെന്ന പോലെ). ഇതാണ്‌ തിയറി.

    ഇതു ഉപയോഗിക്കുന്നയാളുടെ മനോവിചാരങ്ങളും വിശ്വാസങ്ങളും ഈ നീക്കത്തിലും പ്രതിഫലിക്കും എന്ന് കരുതാൻ വേറെ ഒന്നും വേണ്ട. ഇ എം എസ്‌ നെഗറ്റീവ്‌ ആയതും അച്യുതമേനോൻ പോസിറ്റീവ്‌ ആയതും വേറുതെയാവില്ല.

    ReplyDelete
  28. അപ്പൂട്ടന്‍,

    നന്ദി.. ഇപ്പൊ പിടി കിട്ടി.. ഞാന്‍ ഇതിനെ ധാരാളം ടി വിയില്‍ കണ്ടിട്ടുണ്ട്..
    ഡിസ്കവറി ചാനലില്‍ ഈ സാധനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊരു പ്രോഗ്രാം കണ്ടതായി ഓര്‍മ്മയുണ്ട്.. അവര്‍ പറഞ്ഞതും ഇതിനെ വിശ്വസിക്കാന്‍ സാധിക്കുമോ എന്നുറപ്പില്ല എന്നാണു..
    നമ്മുടെ നാട്ടില്‍ കിണര്‍ കുഴിക്കാന്‍ സ്ഥാനം കാണുന്ന ആള്‍ക്കാരെ കണ്ടിട്ടുണ്ടോ? അവരെ മിക്കവര്‍ക്കും വിശ്വാസമാണ്.. മറ്റൊന്ന് വാസ്തു.. (വല്ലതും ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ വാസ്തു നോക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്‌!!)

    ഫിന്‍ഷൂയിയെപ്പറ്റി അറിയുമോ? ഞാന്‍ ഒരു തവളയെ വാതുക്കല്‍ കൊണ്ടുവച്ചു പരീക്ഷിച്ചിട്ടുണ്ട്.. പ്രയോജനം ഒന്നും കണ്ടിട്ടില്ല.. ലാഫിംഗ് ബുദ്ധ, ചൈല്‍ഡ്‌ ബരിംഗ് ബുദ്ധ.. നീണ്ടു പോകുന്നു..

    എന്തിനു മണി പ്ലാന്‍റ് എത്ര പേര്‍ വളര്‍ത്തുന്നു..

    വിശ്വാസങ്ങള്‍ക്ക് കണ്ണും മൂക്കും കാതും ഒന്നും ഇല്ല.. സൌകരിയമുള്ളവന്‍ വിശ്വസിക്കട്ടെ.. കാശ് പോകുന്നത് അവന്റെ അല്ലെ..?? :)

    ReplyDelete
  29. ശ്രീഹരീ, നന്നായി.

    ഡൌസിംഗ് റോഡിനെപ്പറ്റി സ്കെപ്റ്റിക് ഡിക്ഷണറിയില്‍ നിന്ന് ഒരു ലിങ്ക് പേജ് ഇവിടെ കിടക്കട്ടെ.

    ‘അന്ധവിശ്വാസങ്ങളുടെ പരിണാമം’ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന വിഷയമാണ്.

    നവോത്ഥാന കേരളീയ സമൂഹം പുച്ഛത്തോടെ കണ്ടിരുന്ന മന്ത്രവാദത്തരികിടകളെല്ലാം ഇപ്പോള്‍ ഭയപ്പെടുത്തുന്ന ഒരു തിരിച്ചുവരവ് നടത്തുകയാണ് - “നെഗറ്റീവ്” എനര്‍ജി, ഓറ, സൈക്കിക് വൈബ്രേഷന്‍,ക്വാണ്ടം ഹീലിംഗ്,പ്രാണിക് മാങ്ങാത്തൊലി അങ്ങനെ ശാസ്ത്രപദങ്ങളെ അര്‍ത്ഥവും നിര്‍വചനവുമില്ലാതെ എടുത്തു വീശി ന്യായം ചമയ്ക്കുന്ന ഉഡായ്പ്പു വീരന്മാരുടെ തോളിലേറി. മതകീയാചാരങ്ങളുടെ “ശാസ്ത്രീയത” തെളിയിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന ഉണ്ടച്ചുരുട്ടുകാര് ഇതിനു പുറമേ.

    കുമാരന്മാര് എങ്ങനെയൊക്കെ വിശദീകരിച്ചുകൊടുത്താലും കുറേപ്പേര് ഈ ശശിയണ്ണന്മാര്‍ക്ക് പിറകേ പായാന്‍ എപ്പോഴും കാണും :) ഇങ്ങനെ പായുന്നവന്‍ ഉത്തരം മുട്ടുമ്പോള്‍ തന്റെ വിഡ്ഢിത്തത്തെ ന്യായീകരിക്കാന്‍ പയറ്റുന്ന അള്‍റ്റിമേറ്റ് നമ്പറ് യൂണിവേഴ്സലാണ് - “മനുഷ്യന്റെ അറിവിനപ്പുറത്തുള്ള എന്തോരം കാര്യങ്ങളുണ്ട്”.

    ബാബുമാഷ് മുകളിലെ കമന്റില്‍ പറഞ്ഞപോലെ “മനുഷ്യന്റെ അറിവിനപ്പുറത്തുള്ള കാര്യം ഇയാളെങ്ങനെ എങ്ങനെ അറിഞ്ഞൂവ്വേ ?” എന്ന് തിരിച്ചു ചോദിക്കാനുള്ള ബുദ്ധി സമൂഹത്തിനുണ്ടാവട്ടെ.
    ഫ്രാഡുകള്‍ക്കെതിരേ കണ്ണും കാതും എപ്പോഴും തുറന്നിരിക്കട്ടെ.

    ReplyDelete
  30. ഈ ജോതിഷം, വാസ്തു, ഫേന്‍ഷൂയി തുടങ്ങിയ പരിപാടികളൊക്കെ ഇത്തിരി നന്നായി വാചകമടിക്കാന്‍ കഴിയുന്ന ചിലര്‍ക്ക് നാട്ടുകാരെ പറ്റിച്ചു ജീവിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ്. ഇതിലൊക്കെ പോയി തലവച്ചു കൊടുക്കാന്‍ മണ്ടന്മാരുള്ളതുകൊണ്ടല്ലേ ഇതു നടക്കുന്നത്. പക്ഷേ ഇതിനൊക്കെ “ശാസ്ത്രം” എന്നു വിളിക്കുന്നവനെ തല്ലണം.

    ഇവിടെ അടുത്തൊരു കക്ഷി വീടു വാങ്ങിയ ശേഷം അതിന്റെ ബാത്ത് റൂമില്‍ എന്തൊക്കെയോ മോഡിഫിക്കേഷന്‍ നടത്തുന്നതു കണ്ടു. ചോദിച്ചപ്പോള്‍ അറിഞ്ഞത് ക്ലോസറ്റിന്റെ ദിശ മാറ്റുകയാണ്. അതായത് എങ്ങോട്ടു തിരിഞ്ഞിരുന്നാണ് അപ്പിയിടേണ്ടത് എന്നു വരെ വാസ്തു“ശാസ്ത്ര”ജ്ഞന്‍ പറയും. തെറ്റിച്ചാല്‍ നെഗറ്റീവ് എനര്‍ജി കൂടി എന്തു സംഭവിക്കുമെന്നു പറയാന്‍ പറ്റില്ല!

    ReplyDelete
  31. കാല്‍വിന്റെ പോസ്റ്റ് ഗലഗ്ഗി...:)
    ലളിതം പക്ഷെ അതിപ്രസക്തം.

    സതയോട്...അപ്പോള്‍ സീതയാരാണെന്നാ പറഞ്ഞെ?

    ReplyDelete
  32. ഇവിടെ എന്തും വേവും..

    ReplyDelete
  33. കുട്ടിച്ചാത്തന്‍,
    പോസ്റ്റിന്റെ അവസാനം ഇടാൻ വെച്ച് പിന്നെ മറന്ന ഡയലോഗ്!!! ഇപ്പളാ പോസ്റ്റ് പൂർണം ആയത് :)

    ശ്രവണ്‍,
    നന്ദി :)
    Faizal Kondotty,

    നന്ദി :)

    മലബാറി,

    നന്ദി :)

    കൃഷ്‌ണ.തൃഷ്‌ണ,
    ചില്ലറ ഉപദ്രവമല്ല. തകിടു കുഴിച്ചിടാൻ മാർബിൾ കുത്തിപ്പൊളിക്കുക! അക്രമം!

    Tintu | തിന്റു,
    “ഗുഹാമുഖാത് ചതുഃസർപ്പ-
    സ്തിതം വൃക്ഷം വിനാശകം“
    എന്ന ശ്ലോകം കേട്ടിട്ടുണ്ടോ? :)
    മെയിലിൽ അയച്ചു തന്നേക്കാം...

    ചിന്തകന്‍,
    നന്ദി :)
    ആ സാധനം ഞാനും അന്വേഷിക്കുന്നുണ്ട്. കിട്ടിയാൽ ഒരു ഡോസ് അടിക്കണം ;)

    രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
    ഇത് വിദ്യാഭ്യാസം ഉള്ളവരെ പറ്റിക്കാൻ വേണ്ടി ഉള്ളതാണ് :)

    !!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! ,
    ഈ പോസിറ്റീവ് തോട്സിനെ റൂമിൽ നിന്നു ഡൌസിംഗ് റോഡ് ഉപയോഗിച്ച് കണ്ട് പിടിക്കുന്നതിന്റെ ലോജിക്കു കൂടെ പ്ലീസ്...

    അപ്പൂട്ടന്റെയും സൂരജിന്റെയും കമന്റ് ശ്രദ്ധിച്ചു കാണുമല്ലോ

    പൊട്ട സ്ലേറ്റ്‌,
    നന്ദി :‌)

    സത്യാന്വേഷി,
    നന്ദി :)

    ശ്രദ്ധേയന്‍,
    നന്ദി :)

    കാവലാൻ,
    നന്ദി :)

    സി.കെ. ബാബു,
    ദൈവത്തിന്റെ നേരെ അടുത്തുള്ള ആൾക്കാരായാലും മതി. :)

    സത,
    തെറ്റുകളും അസംബന്ധങ്ങളും കാണിച്ചു തന്നതിനു നന്ദി :)
    ആദ്യത്തെ ചോദ്യത്തിനുത്തരം പോസ്റ്റിലും റോബിയുടെ കമന്റിലും, രണ്ടാമത്തെ ചോദ്യത്തിനുത്തരം അപ്പൂട്ടന്റെയും സൂരജിന്റെയും കമന്റുകളിലും ശ്രദ്ധിച്ചുവല്ലോ

    അപ്പൂട്ടൻ,
    കൂട്ടിച്ചേർക്കലുകൾക്ക് സ്പെഷ്യൽ താങ്ക്സ് ഉണ്ടേ,

    സൂരജ്,
    ലിങ്കിനും കമന്റിനും നന്ദി.
    അന്ധവിശ്വാസങ്ങളുടെ പരിണാമശാ‍സ്ത്രത്തിൽ ഒരു റിസർച്ചിനു വകുപ്പ് കാണുന്നുണ്ട്.

    മാരാര്‍,
    അന്ധവിശ്വാസം ആവാം. പറ്റിക്കപ്പെടണമെന്നു സ്വയം ആഗ്രഹിക്കുന്നവനു അങ്ങനെ ചെയ്യാൻ നമ്മുടെ നാട്ടിലെ നിയമം അനുവദിക്കുന്നുണ്ട്. താങ്കൾ കറക്ടായി പറഞ്ഞ പോലെ ശാസ്ത്രത്തിന്റെ ചിലവിൽ വേണ്ട എന്നു മാത്രം.

    റോബി,
    നന്ദി, കമന്റിനും മറുപടി എളുപ്പമാക്കിത്തന്നതിനും :)


    കുമാരന്‍ | kumaran,
    കുമാരേട്ടനാണ് താരം :)

    ReplyDelete
  34. കൂടുതല്‍ തലയറഞ്ഞു ചിരിക്കണമെന്നുള്ളവര്‍ക്ക് ഇതു വായിക്കാം. നെഗറ്റീവ് എനര്‍ജി absorb ചെയ്ത് neutralise ചെയ്യാനുള്ള ഒരു യന്ത്രം വരെ ഉണ്ടാക്കിയിട്ടുണ്ട് അണ്ണന്മാര്‍! അതിന്റെ എഫക്റ്റ് “തെളിയിക്കാന്‍” കിര്‍ലിയന്‍ ഫോട്ടോഗ്രാഫി എന്ന മറ്റൊരു ഫ്രാഡ് പരിപാടി ഉപയോഗിച്ചിരിക്കുന്നു. അതായത് ലോകത്തുള്ള എല്ലാ ഫ്രാഡുകളും ഇപ്പോള്‍ ഒരു പരസ്പര സഹായ സഹകരണസംഘം ആയാണു പ്രവര്‍ത്തനം. ഇവിടുത്തെ വാസ്തു “ശാസ്ത്രജ്ഞന്‍”മാരെല്ലാം ഇപ്പോള്‍ ഫേന്‍ഷുയിയും വീശുന്നുണ്ടല്ലോ..

    ReplyDelete
  35. മാരാരെ,
    എന്നെയങ്ങ് മരി...
    ചിരിക്കാൻ ഒരുപാട് വക ഉണ്ടാക്കിത്തന്നതിനു താങ്ക്സേ..


    ആശാന്മാരുടെ വെബ്സൈറ്റിൽ നിന്നും
    Sri. Sreedhar, director of HORA is a professional astrologer and vastu consultant for the past 18 years, his predictions and remedies is based on ancient traditional kerala astrology blended with modern scientific methodology.

    അന്ധവിശ്വാസത്തെ സയൻസുമായി ബ്ലെൻഡ് ചെയ്യലാണ് പണീന്ന്...
    പോട്ട് സഹിക്കാം വേറേ ഒരെണ്ണം

    LIFE AFTER DEATH: SHOCKING TRUTH UNRAVELLED (Frog, Rs 45)by Girish Menon is indeed a revelation. The author, who demands to be taken seriously, has been doing research on biomagnetic fields for the past three years. In the course of his study, he “accidentally” detected the presence of the soul. There was no stopping him after that. If you want to know the ‘real’ reason behind a mental illness like schizophrenia, Menon will tell you that it is caused by the soul of a dead person attaching itself to a live one.

    പച്ചമലയാളത്തിൽ പറഞ്ഞാൽ ബാധ കൂടൽ!
    ഇതേതാ നൂറ്റാണ്ടെന്നാ പറഞ്ഞേ?? :)

    ReplyDelete
  36. നല്ല പോസ്റ്റ്,കാൽ‌വിൻ.
    നല്ല ബിസിനസ്സാണ്.താങ്കളെപ്പോലുള്ളവരുടെ തെറിവിളി കേട്ടാലെന്താ,സ്വീകരിക്കാൻ ഈ നാട്ടിൽ ഇഷ്ടം പോലെ ബുദ്ധിജീവികളുണ്ട്.

    ReplyDelete
  37. കാല്‍വിന്റെ കല്യാണം കഴിഞ്ഞു ഒരു ദിവസം കാല്‍വിനും ശശി അണ്ണനെ കാണാന്‍ പോവും...തിരിച്ചു വരണ വഴി അപ്പൂട്ടന്‍, സൂരജ്, തിന്റു, രാമചന്ദ്രന്‍ വെട്ടിക്കാട്ട്., സത്യാന്വേഷി,etc., etc. എല്ലാരും കൂടെ കുമാരേട്ടന്‍റെ വീട്ടിന്നു ഇറങ്ങി വരണത് കാണും...കാല്‍വിന്‍ ഭാര്യേടെ ഷാള്‍/സാരിടെ തുമ്പ് എടുത്ത് തലേല്‍ കൂടെ ഇട്ടു ഓടും... :D :D
    [വ്യക്തിഹത്യ ഒന്നും നടത്തിയിട്ടില്ലെന്ന് വിശ്വസിക്കുന്നു..!]

    ReplyDelete
  38. വി.ശി,
    നന്ദി :)
    ബുജികളാണ് ഇതിന്റെ ഏറ്റവും വലിയ ഫാൻസ് ;)

    സുമ,
    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ഭാര്യേടേ ഷോൾ/സാരീടെ തുമ്പ് തലേൽ കൂടെ ഇടണം ന്നില്ലാഞ്ഞിട്ടല്ല. അവള് നിന്റെ കൂട്ട് ജീനൂട്ടന്റെ ആരാധികയാണ്. പോരാത്തേനു ഷോളൂം ഇടൂലാ... പോത്തിങ്കാലപ്പൻ ശരണം... ;)
    (തോർത്ത്മുണ്ട് സ്റ്റോക് വെച്ചേക്കാം)

    ReplyDelete
  39. കയ്ച്ചിട്ടു ഇറക്കാനും (പോസ്റ്റിലെ തെറ്റായ രീതിയിലുള്ള സയന്‍സ്‌ വിവരണം) മധുരിച്ചിട്ടു തുപ്പാനും(ഉദ്ദേശ ശുദ്ധി) കഴിയുന്നില്ല എന്ന സ്ഥിയിലാണു പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോള്‍. ഇതില്‍ പറഞ്ഞിരിക്കുന്ന റിലേഷന്‍ നിശ്ചലമായ ഒരു വസ്തുവിന്‍റ്റെ മാസ്സ്‌ എങ്ങിനെ എനെര്‍ജിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണു. അതു പോസിറ്റീവ്‌ തന്നെയാണെന്നു വിചാരിച്ചു കൊണ്ടു അതിനെ ഒഴിവാക്കാം. കാരണം അതിനു ഈ പോസ്റ്റുമായി ഒരു ബന്ധവും ഇല്ല. ഈ പോസ്റ്റില്‍ നമ്മള്‍ ചിന്തിക്കേണ്ടതു ലഭ്യമായ ഉപകരണങ്ങള്‍ വച്ചു അളക്കാന്‍ കഴിയുന്ന എനെര്‍ജിയെക്കുറിച്ചാണു. ഐന്‍സ്റ്റൈന്‍ തന്നെ മുന്നോട്ടുവച്ച മറ്റൊരു കണ്‍സെപ്റ്റ്‌ ഉണ്ടു, സീറോ പോയിണ്റ്റ്‌ എനെര്‍ജി. അതായതു ഒരു വസ്തുവിനു നിലനില്‍ക്കാന്‍ കഴിയുന്ന ഏറ്റവും താഴെക്കിടയിലെ(എനെര്‍ജെറ്റിക്കലി) എനെര്‍ജി. പക്ഷെ സീറോ പോയിണ്റ്റ്‌ എനെര്‍ജിയെ അളക്കാന്‍ കഴിയില്ല. എപ്പോഴും നമ്മള്‍ അളക്കുന്ന എനെര്‍ജി റിലേറ്റീവ്‌ എനെര്‍ജി ആണു. അതു ഏതു സയന്‍സ്‌ ഉപകരണം വച്ചായാലും അങ്ങിനെ തന്നെയാണു. റിലേറ്റീവ്‌ എനെര്‍ജി അതിന്‍റ്റെ റെഫെറെന്‍സിനനുസരിച്ചു പോസിറ്റീവൊ നെഗറ്റീവൊ ആകാം. ചുരുക്കം ഇതാണു, അളന്നു കിട്ടുന്ന എനെര്‍ജി ഒന്നുകില്‍ പോസിറ്റീവ്‌ ആകും, അല്ലെങ്കില്‍ നെഗറ്റീവ്‌ ആകും. ഡൊവ്സിംഗ്‌ റോഡിനെ ന്യായീകരിക്കന്‍ വേണ്ടി എഴുതിയതല്ല ഇതു. അതു ഒരു എനെര്‍ജി മെഷറിംഗ്‌ ഡിവൈസ്‌ ആണെങ്കില്‍ ഉറപ്പായും അതു അളക്കുന്ന എനെര്‍ജിയെ പോസിറ്റീവ്‌ ആയും നെഗറ്റീവ്‌ ആയും തരം തിരിക്കം. ആ ഡിവൈസ്‌ ഒരു എനെര്‍ജി മെഷറിംഗ്‌ ഡിവൈസ്‌ ആണൊ അല്ലയൊ എന്നു എനിക്കറിയില്ല. ആല്ല എന്നു തെളിയിക്കാനായി ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ഇതുമായി ബന്ധമില്ലാത്ത കാര്യങ്ങളാണു.

    ReplyDelete
  40. 4 Dimension ചേട്ടാ...
    ഒന്നും തോന്നരുത്. താങ്കളുടെ കമന്റു മൊത്തം സാങ്കേതികമായ തെറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു

    1. ഡൌസിംഗ് റോഡ് എന്തായാലും ഒരു മെഷറിംഗ് ഡിവൈസ് അല്ല. അതിന്റെ പ്രോക്താക്കളുടെ അവകാശവാദം ശരിയാണെന്നംഗീകരിച്ചാൽ തന്നെ അതൊരു ഡിറ്റക്റ്റിംഗ് ഡിവൈസ് മാത്രമാണ്.

    2. കമന്റ് വായിച്ചതിൽ നിന്നും ആബ്സൊല്യൂട്ട് മെഷർമെന്റ് ഓഫ് എനർജി സാധ്യമല്ല എന്നു താങ്കൾക്കു അറിയില്ല എന്നു കരുതുന്നു. അതു കൊണ്ട് ഫണ്ടമെന്റൽ യൂണിറ്റുകളിൽ അളന്ന ശേഷം എനർജിയായി കണ്വേർട്ട് ചെയ്യുക മാത്രമേ സാധ്യമാവൂ. ഫണ്ടമെന്റൽ യൂണിറ്റിൽ നിന്നും എനർജിയുടെ യ്യൂണിറ്റിലേക്ക് കൺ‌വേർട്ട് ചെയ്യുമ്പോൾ പിന്നെയും പൊളാരിറ്റിയുണ്ടാവാൻ പോണില്ല. ഫണ്ടമെന്റൽ യൂണിറ്റും എനർജിയുമായുള്ള ബന്ധം ഓൾ‌റെഡി പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്

    3.പോയിന്റ് ഓഫ് റഫറൻസുമായി ബന്ധപ്പെടുത്തി ഏതെങ്കിലും സൈൻ അസൈൻ ചെയ്താൽ തന്നെ അതു മെഷർ ചെയ്യുന്ന ക്വാണ്ടിറ്റിയുടെ ഇൻ‌‌ഹറന്റ് പ്രോപ്പർട്ടി അല്ല എന്നു പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ...

    കമന്റിനു നന്ദി

    ReplyDelete
  41. കാല്‍വിന്‍,

    ചതുര്‍മാനങ്ങള്‍ ചൂണ്ടിക്കാണിച്ചതും കഴംബുള്ളതാണ്.. കാരണം എനെര്‍ജി എന്നതിനെ താങ്കള്‍ നിര്‍വചിച്ചതില്‍ തെറ്റില്ലെന്കിലും അങ്ങനെ മാത്രം കാണാവുന്ന ഒന്നല്ല എനെര്‍ജി..
    ഇലക്ട്രിസിറ്റി, എലെക്ട്രോ മാഗ്നെടിക് തുടെങ്ങിയ എനെര്‍ഗികളില്‍ പോളാരിട്ടി ഉണ്ടെന്നു അറിയുമല്ലോ.. എന്തിനു? , മേഘങ്ങളില്‍ വരെ പോളാരിട്ടി ഉള്ള എനെര്‍ജി ഉണ്ട്..

    അതെല്ലാം പോട്ടെ.. ആ റോഡ്‌ കൊണ്ട് കണ്ടു പിടിക്കാം എന്ന് പറയുന്നതും അതുപോലെ ഉള്ള എനെര്‍ജിയെ ആണ്.. അതൊക്കെ ഉണ്ടോ, ഇല്ലയോ.. ഉണ്ടെങ്കിലും കണ്ടുപിടിക്കാന്‍ സാധിക്കുമോ എന്നൊന്നും അറിയില്ല..

    ഇനി, അറിവുകള്‍ക്കായി/ചര്‍ച്ചക്കായി അത്തരത്തില്‍ ഉള്ള ചില എനെര്‍ജിയെക്കുരിച്ചു പറയാം.. അതായത് ശാസ്ത്രത്തിനു വിശദീകരിക്കാന്‍ സാധിക്കാത്തവ..
    അന്ധവിശ്വാസം എന്നാ ലേബലില്‍ പെടുന്ന.. 'സ്പിരിറ്റ്‌' (പ്രേതം), 'റീഇന്‍കാരിനേഷന്‍' (പുനര്‍ജന്മ്മം)..
    അതില്‍ സ്പിരിറ്റ്‌ എന്നതിന് എനെര്‍ജി ഉള്ളതായി ശാസ്ത്രീയമായി വിശകലനം ചെയ്തിട്ടുള്ളതാണ്‌.. 'എങ്ങിനെ' എന്ന് മാത്രം വിശദീകരിക്കാന്‍ പാടുപെടുന്നു..

    കൂടുതല്‍ ചര്‍ച്ച ചെയ്താല്‍ കൂടുതല്‍ അറിവ് നേടാം..

    ReplyDelete
  42. താങ്കളുടെ കമെന്‍റ്റിനുള്ള മറുപടികള്‍
    1)ക്വാണ്ടിറ്റിയില്‍ താല്‍പ്പര്യമില്ലെങ്കില്‍ ഡിറ്റെക്റ്റിംഗ്‌ ആണോ മെഷറിംഗ്‌ ആണോ എന്ന ചര്‍ച്ചയില്‍ കഴമ്പില്ല.

    രണ്ടാമത്തെയും മൂന്നാമത്തെയും കമെന്‍റ്റിനുള്ള മറുപടി താങ്കളുടെ പോസ്റ്റില്‍ തന്നെയുണ്ടു.
    > "ശാസ്ത്രപദങ്ങളുടെ പരസ്യമായ വ്യഭിചാരം"

    ReplyDelete
  43. കാല്‍വിന്‍,

    വീണ്ടും താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ താങ്കള്‍ പൊട്ടന്‍ഷ്യല്‍ എനെര്‍ജി മാത്രമാണ് വിശദീകരിച്ചിരിക്കുന്നത്.. അത് വച്ച് എല്ലാത്തിനെയും വിശദീകരിക്കാന്‍ പത്താം ക്ലാസ് വരെ പഠിച്ച കുട്ടി പോലും മുതിരില്ല എന്ന് തോന്നുന്നു..
    ഒന്‍പതാം ക്ലാസിലാണെന്ന് തോന്നുന്നു നാം പഠിച്ചിട്ടില്ലേ? വര്‍ക്ക്‌ ഡാന്‍ = ഫോഴ്സ് x ഡിസ്ടന്‍സ്.
    തലച്ചുമടെടുക്കുന്ന ഒരാള്‍ എത്ര ദൂരം നടന്നാലും അത് ഫോര്‍സിന്റെ എതിര്‍ ദിശയില്‍ സഞ്ചരിക്കാതെ വര്‍ക്ക്‌ ഡാന്‍ = പൂജ്യം ആകും.. ഇത് പറഞ്ഞു ചുമട്ടു തൊഴിലാളികളുടെ അടുത്ത് കൂലി തരില്ല എന്ന് പറഞ്ഞ പോലുണ്ട് ഈ പോസ്റ്റിന്റെ യുക്തി ബോധം..
    ശാസ്ത്രത്തിനെ വിശദീകരിക്കുന്ന പോസ്റ്റ്‌ ഇടുമ്പോള്‍ ഇനിയെങ്കിലും പക്വത കാണിക്കുക..

    ReplyDelete
  44. സത
    അപ്പോള്‍ ഈ സ്പിരിറ്റ്/പ്രേതം എന്നൊക്കെ പറഞ്ഞാല്‍ ശാസ്ത്രത്തില്‍ ഉള്ളതാണല്ലേ?! ..

    ശാസ്ത്രത്തില്‍ എങ്ങനെയെന്ന് വിശദീകരിക്കാന്‍ കഴിയാത്ത ഒരു കാറ്റഗറിയും ഉണ്ട് അല്ലേ. അത് കൊള്ളാം :)

    ReplyDelete
  45. ശാസ്ത്രീയ വിശദീകരണങ്ങളില്‍ തെറ്റുകള്‍ വരുന്നത് സാധാരണം ആണ്. അതിന്റെ പ്രധാന കാരണം കോമ്പ്ലെക്സ്‌ ആയ കാര്യങ്ങളെ ഓരോരുത്തരും മനസ്സിലാക്കാനും ഓര്‍ത്തിരിക്കാനും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലതായിരിക്കും. അതിന്റെ വൈരുധ്യങ്ങള്‍ വിശദീകരണത്തിന്റെ വിശകലങ്ങളെ ബാധിക്കുന്നത് സാധാരണം ആണ്. ഈ പോസ്റ്റ്‌ തികച്ചും ആവശ്യമായ ഒന്നാണ്. ഇത്തരം തട്ടിപ്പുകള്‍ക്ക്‌ കൂടുതല്‍ ഇരകള്‍ ആകുന്നത് നഗര പ്രദേശങ്ങളില്‍ ഉള്ള 'പരിഷ്കൃത' ജന വിഭാഗങ്ങള്‍ ആണെന്നത് നാണിപ്പിക്കുന്ന കാര്യമാണ്. കണ്ണുനീര്‍ പൊഴിക്കുന്ന കന്യാമറിയവും, പാലുകുടിക്കുന്ന ഗണപതിയും പിന്നെ മുട്ടയില്‍ ഊതി കയറ്റിയ ജിന്നും ഒക്കെ ഇതുപോലെ തന്നെ തുറന്നു കാട്ടപ്പെടെന്ടത് അത്യാവശ്യമാണ്.

    ReplyDelete
  46. @ ചിന്തകന്‍
    എങ്ങനെ എന്ന് വിശദീകരിക്കാന്‍ കഴിയാതവയെ ശാസ്ത്രം കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി വിശദീകരിക്കാന്‍ ശ്രമിക്കും. എന്നാല്‍ മതങ്ങളെ പോലെ അധികാരികള്‍ പറയുന്ന വിശദീകരണം ആരുടെ മേലെയും തല്ലി പിടിപ്പിക്കാറില്ല. എത്രവലിയ ശാസ്ത്രജ്ഞനും വിമര്‍ശനങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയനാകാരുന്ടു. പക്ഷെ അവര്‍ അനുയായികളെ വിട്ടു എതിരാളികളെ തല്ലിക്കാനും പുസ്തകം കത്തിക്കാനും അനുസരിക്കാത്തവരെ പുറത്താക്കാനും ഊര് വിലക്ക് കല്പ്പിക്കാനും ഒന്നും പോകാറില്ല..

    ReplyDelete
  47. സുബിനെ

    കഥയറിയാതെ ആട്ടം കാണുവാണോയെന്നൊരു സംശയം :)

    എന്റെ സംശയം ശാസ്ത്രം കണ്ടെത്തിയ ഒരു കാര്യം ...എങ്ങെനെയെന്ന് വിശദീകരിക്കാന്‍ കഴിയാത്ത ഒരു ശാസ്ത്രവുമുണ്ടോ എന്നായിരുന്നു...

    ReplyDelete
  48. Calvin

    ഈ പോസിറ്റീവ് തോട്സിനെ റൂമിൽ നിന്നു ഡൌസിംഗ് റോഡ് ഉപയോഗിച്ച് കണ്ട് പിടിക്കുന്നതിന്റെ ലോജിക്കു കൂടെ പ്ലീസ്...


    ഹാ.. അതല്ലെടൊ.. ഞാന്‍ ഉദ്ദേശിച്ചത് ഇവര്‍ പറയുന്ന എനര്‍ജി എന്നത് വര്‍ക്ക് ചെയ്യാനുള്ള കഴിവ് എന്നു ഡിഫൈന്‍ ചെയ്യപ്പെട്ടിരിക്കുന്നതും ജൂളില്‍ അളക്കുന്നതുമായ ഫിസിക്കല്‍ പരമീറ്റര്‍ അല്ലായിരിക്കാം എന്നാണ്‌. നമ്മള്‍ പൊസിറ്റീവ് ആയി ചിന്തിക്കുക നെഗറ്റീവ് ആയി ചിന്തിക്കുക എന്നു പറയില്ലേ.. അതാണ്‍ ഞാന്‍ ഉദ്ദേശിച്ചത്. ഒരാള്‍ സന്തോഷവാനും ആത്മവിശ്വാസമുള്ളവനും ആകുമ്പോള്‍ അവനില്‍ പോസിറ്റിഈവ് എനര്‍ജി ഉണ്ടെന്നു പറയാം അതല്ല, അപകര്‍ഷതാ ബോധമുള്ള ഒരാളാണേല്‍ അവനില്‍ നെഗറ്റീവ് എനര്‍ജി ആണെന്നും പറയാം.

    അല്ലാതെ മറ്റേ എനര്‍ജി ആണേല്‍ അത് കുരയക്കാനല്ലേ എല്ലാരും ശ്രിക്കുക?.. എനര്‍ജി കളഞ്ഞു സ്റ്റബിലിറ്റി നേടുവാനാണ്‌ എല്ലാ സിസ്റ്റങ്ങളും ശ്രമിക്കുന്നത്‌. ആറ്റങ്ങള്‍ തന്മാത്രകള്‍ ആകുന്നതും കംപ്രസ്സ് ചെയ്തിരിക്കുന്ന സ്പ്രിങ് റിലീസ് ആകുന്നതും ഇതുകൊണ്ടു തന്നെ.

    അല്ലാതെ മന്ത്രവാദവും അന്ദവിശ്വാസങ്ങളും ശരിയാണ്‌ എന്നല്ല ഞാന്‍ പരഞ്ഞത്‌. ഞാന്‍ പരഞ്ഞു വരുമ്പോള്‍ ഈശ്വരവിശ്വാസം തന്നെയില്ലാത്ത ഒരാളാണ്‌.

    ReplyDelete
  49. സത said...
    ......അതില്‍ സ്പിരിറ്റ്‌ എന്നതിന് എനെര്‍ജി ഉള്ളതായി ശാസ്ത്രീയമായി വിശകലനം ചെയ്തിട്ടുള്ളതാണ്‌


    പ്രേതത്തിന്റെ എനര്‍ജി ആരാണു മാഷേ ശാസ്ത്രീയമായി കണ്ടുപിടിച്ചത്? :)

    schizophrenia പ്രേതം കൂടുന്നതാണെന്നു തെളിയിച്ച ഒരു മഹാന്റെ വെബ് സൈറ്റ് അഡ്രസ്സ് ഞാന്‍ മുകളില്‍ കൊടുത്തിട്ടുണ്ട്. അതു പോലെ വല്ലവരുമാണോ?

    ReplyDelete
  50. “ഓഹോ ഭഗവദ്ഗീതയില്‍ ബിഗ് ബാംഗും ഉണ്ടോ?”

    ബു ഹ ഹ ഹ.. എന്തൊരു ചോദ്യം ???? ഭഗവത്ഗീതയില്‍ മാത്രമല്ല. ദേ ദിങ്ങോട്ട് നോക്കിയേ.. ദിവിടെ വരെ ഒണ്ട്.. പിന്നാ..

    ReplyDelete
  51. “ഓഹോ ഭഗവദ്ഗീതയില്‍ ബിഗ് ബാംഗും ഉണ്ടോ?”

    ബു ഹ ഹ ഹ.. എന്തൊരു ചോദ്യം ???? ഭഗവത്ഗീതയില്‍ മാത്രമല്ല. ദേ ദിങ്ങോട്ട് നോക്കിയേ.. ദിവിടെ വരെ ഒണ്ട്.. പിന്നാ..

    ReplyDelete
  52. ചിന്തകന്‍,

    താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല എങ്കിലും പറയട്ടെ.. ശാസ്ത്രത്തിനു പൂര്‍ണ്ണമായി വിശദീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഉണ്ട്.. ചിലത് നേരത്തെ സൂചിപ്പിച്ചല്ലോ.. അതിന്റെ അര്‍ഥം അവയെ മതപരമായി വിശദീകരിക്കുന്നത് ശരിയാണ് എന്നും അല്ല.. ശാസ്ത്രത്തിനു നിഗമനങ്ങള്‍ നടത്താന്‍ പരിമിതികള്‍ ഉണ്ട്.. അതിനു പരിമിതികള്‍ ഇല്ലാത്ത മതങ്ങള്‍ പറയുന്നത് ശരിയാകാന്‍ സാധ്യത കുറവുമാണ് എന്നാണു എന്റെ തോന്നല്‍..

    മാരാര്‍,

    സ്പിരിറ്റ്‌ എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്..ശാസ്ത്രീയമായി.. ഡിസ്കവറി ചാനല്‍/ റിയാലിടി ടി വി തുടെങ്ങിയ ചാനലുകളില്‍ ഇത്തരം ധാരാളം പരിപാടികള്‍ പലപ്പോളായി വരുന്നുണ്ട്.. ഹോന്റിംഗ് (ബാധ) ഉള്ള വീടുകള്‍/ഹോട്ടലുകള്‍ തുടെങ്ങിയവയെ പറ്റിയും പഠനം നടത്തുന്നത് കാണാം.. കെട്ടുകഥകള്‍ അല്ല എന്ന് ചുരുക്കം.. അതിലെല്ലാം സിപിരിറ്റ്‌ സൌണ്ട്/ തണുപ്പ് തുടെങ്ങിയവ അനുഭവപ്പെടും.. ഫോട്ടോ എടുക്കുമ്പോള്‍ വരെ തെളിഞ്ഞിട്ടുള്ള സംഭവങ്ങള്‍ ഉണ്ട്.. അത്തരം പരിപാടികള്‍ കാണാന്‍ ശ്രമിക്കുക..

    മറ്റൊന്ന്, സ്പിരിറ്റിനെ തിരിച്ചറിയാന്‍ സാധിക്കുന്ന 'സൈക്കിക്ക്' ആയിട്ടുള്ളവര്‍ ആണ്.. അവര്‍ക്കതെങ്ങനെ സാധിക്കുന്നു എന്ന് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അവരുമായി ചേര്‍ന്ന് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.. അവര്‍ തിരിച്ചറിയുന്ന സ്പിരിറ്റ്‌ ഓഡിയോ വീഡിയോ സെന്‍സിംഗ് ഉപകരണങ്ങള്‍ കൊണ്ട് സത്യമാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.. വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല എന്ന് മാത്രം..

    മറ്റൊന്ന്, പുനര്‍ജന്മം.. അതിനെക്കുറിച്ചും വിശദീകരിക്കാന്‍ സാധിക്കാത്ത പഠന ഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്..
    കൂടുതല്‍ വിശദീകരിക്കാന്‍ സാധിക്കുമെന്കിലും ചുരുക്കുന്നു..

    കള്ളകഥകള്‍ ധാരാളം ഉണ്ട്.. എന്ന് കരുതി ശരിയായ സംഭവങ്ങള്‍ ഇല്ല എന്നല്ല..
    നാം എല്ലാം മനസ്സിലാക്കുന്നു എന്ന് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്..

    ReplyDelete
  53. തകര്‍ത്തു ട്ടാ.

    :)

    ReplyDelete
  54. യു എഫ്‌ ഓ(പറക്കും തളിക) അബ്ടക്ഷന്‍ ഉണ്ടായിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ആള്‍ക്കാരുടെ സംഘടനകള്‍ ഉണ്ട് ലോകത്തില്‍.. അതിനെക്കുറിച്ചും താല്പര്യമുള്ളവര്‍ അറിയാന്‍ ശ്രമിച്ചു നോക്കൂ..

    എന്റെ ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ ചിലതാണ് ഇവയെല്ലാം.. അതുകൊണ്ട് നാളുകളായി അറിയാന്‍ ശ്രമിച്ചിട്ടുണ്ട്.. ഇപ്പോള്‍ കൂടുതല്‍ സമയമില്ലാത്തതിനാല്‍ പിന്നീട് വിശദമായി ഒരു പോസ്റ്റ്‌ ഇടാന്‍ ശ്രമിക്കാം..

    ReplyDelete
  55. സുബിന്‍,

    ശാസ്ത്രീയ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ തെറ്റ് വരാറില്ല.. അങ്ങനെ തെറ്റ് വരുന്നവ ശാസ്ത്രീയമാണ് എന്ന് പറയാറില്ല.. അവയെ 'തിയറി' എന്ന് മാത്രമാണ് പറയുന്നത്..

    ReplyDelete
  56. ഹെന്റെ കാല്‍വിനേ,
    പക്കാ ഇടതു പക്ഷ ചാനലായ കൈരളിയില്‍ വരെ 'വാസ്തു' എന്ന തട്ടിപ്പ് നിര്‍ലജ്വം കാണിക്കുന്നുണ്ട് , താമസിയാതെ ജ്യോതിഷവും വാരഫലവും പ്രതീക്ഷിക്കാം, അല്ലേലും ഇടതുപക്ഷത്തിന്റെ സമയം ഇപ്പോ മോശമാ അല്ലേ ?

    ReplyDelete
  57. Foundational physics

    The energy of a system is relative, and is defined only in relation to some given state (often called the reference state).


    http://en.wikipedia.org/wiki/Zero-point_energy

    ReplyDelete
  58. Measurement


    There is no absolute measure of energy, because energy is defined as the work that one system does (or can do) on another. Thus, only of the transition of a system from one state into another can be defined and thus measured.

    http://en.wikipedia.org/wiki/Energy

    ReplyDelete
  59. ചതുര്‍മാനങ്ങള്‍...
    വല്ലതും കാര്യമായി പറയാന്‍ ഉണ്ടെങ്കില്‍ മാത്രം പറയുക.

    താങ്കളുടെ ഇഷ്യൂ ഞാന്‍ ആദ്യത്തെ മറുപടിയില്‍ തന്നെ അഡ്രസ് ചെയ്തതാണ്‌

    //"3.പോയിന്റ് ഓഫ് റഫറൻസുമായി ബന്ധപ്പെടുത്തി ഏതെങ്കിലും സൈൻ അസൈൻ ചെയ്താൽ തന്നെ അതു മെഷർ ചെയ്യുന്ന ക്വാണ്ടിറ്റിയുടെ ഇൻ‌‌ഹറന്റ് പ്രോപ്പർട്ടി അല്ല എന്നു പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ..."//


    ഇനിയും മനസിലായില്ലെങ്കില്‍ മനസിലാവുന്ന ഒരു ഉദാഹരണം പറയാം. വെള്ളത്തിന്റെ ഫ്രീസിംഗ് പോയിന്റെ റഫറന്‍സാക്കി ടെമ്പറേച്ചര്‍ മെഷര്‍ ചെയ്താല്‍ -3 Degree Celsius, -10 Degree Celsius എന്നൊക്കെ വാല്യൂ കിട്ടും. അതിനര്‍ഥം ടെമ്പറേച്ചറിനു നെഗറ്റീവ് പൊളാരിറ്റി ഉണ്ടെന്നല്ല. കെല്വിന്‍ സ്കെയിലിലോട്ട് കണ്വേര്‍ട്ട് ചെയ്താല്‍ തീരുന്ന ഇഷ്യൂ. ആബ്സൊല്യൂട്ട് സീറോയിലും താഴോട്ട് ടെമ്പറേച്ചര്‍ താഴില്ല എന്നു താങ്കള്‍ക്കറിയാമയിരിക്കുമല്ലോ.

    ReplyDelete
  60. sorry manglishil type cheyyunnathinu. Karyangal +2 levelile untit conversionil othungunnathalla. Kooduthal detail aaya comment kurachu vaiki idam.

    ReplyDelete
  61. സത,

    കാര്യങ്ങള്‍ മനസിലാക്കി കമന്റിടാന്‍ ശ്രമിക്കുക. രാമായണം മുഴുവന്‍ വായിച്ചിട്ടു പിന്നേയും പിന്നെയും രാമന്‍ സീതയുടെ ആരാ എന്നു ചോദിച്ചുകൊണ്ടിരുന്നാല്‍ കമന്റ് ഡിലീറ്റ് ചെയ്യുകയേ നിര്‍‌വാഹമുള്ളൂ. താങ്കള്‍ ഇവിടെ ഇട്ട കമന്റിനെല്ലാം ഉള്ള മറുപടി പോസ്റ്റില്‍ തന്നെ ഉണ്ട്. വായിച്ചു നോക്കിയാല്‍ മനസിലാവും.

    "പോസ്റ്റ്‌ വായിച്ചപ്പോള്‍ താങ്കള്‍ പൊട്ടന്‍ഷ്യല്‍ എനെര്‍ജി മാത്രമാണ് വിശദീകരിച്ചിരിക്കുന്നത്"

    എന്നാണ്‌ താങ്കള്‍ക്കു മനസിലാക്കാന്‍ സാധിക്കുന്നതെങ്കില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല. താങ്കള്‍ക്ക് കൂട്ടായി ചതുര്‍മാനവും ഉണ്ട്. രണ്ട് പേരും കൂടെ ചര്‍ച്ച ചെയ്ത് വല്ലതും കണ്ട് പിടിക്കാന്‍ സാധിക്കുമോ എന്നു നോക്കൂ.

    ReplyDelete
  62. സുഹൃത്തേ കാല്‍വിന്‍,

    താങ്കളുടെ കാഴ്ചപ്പാടുകള്‍ തെറ്റായി ഞാന്‍ മനസ്സിലാക്കിയോ? മനപ്പൂര്‍വം അങ്ങനെ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലാ.. ഡിലീറ്റ് ചെയ്യാന്‍ മാത്രം അരോചകമായെങ്കില്‍ ക്ഷമിക്കുമല്ലോ..

    ReplyDelete
  63. നന്നായി കാല്‍‌വിനേ. പക്ഷെ, പോത്തിങ്കാലപ്പന്‍ ശരിക്കും ഉള്ളതാണ്. അതുപോലെ തന്നെ സര്‍വരോഗനിവാരണയന്ത്രവും. തര്‍ക്കിക്കാന്‍ വരണ്ട. അങ്ങ് വിശ്വസിച്ചാല്‍ മതി.

    ReplyDelete
  64. സത,
    അത്രക്ക് ഒന്നും സംഭവിച്ചിട്ടില്ല. :)
    ഒരേ കാര്യം ആവര്‍ത്തിക്കുന്നതിലുള്ള മടുപ്പ് പ്രകടിപ്പിച്ചുവെന്നേ ഉള്ളൂ.
    ആരുടെയെങ്കിലും വ്യക്തിപരമായ അനുഭവമല്ല ശാസ്ത്രം. പ്രേതം, സ്പിരിറ്റ്, യു.എഫ്.ഓ തുടങ്ങിയ വെല്‍ നോണ്‍ ഹോക്സുകളെപ്പിടിച്ച് സയന്റിഫിക് ആക്കുമ്പോള്‍ കൃത്യമായ റഫറന്‍സ് കൂടെ തരിക.
    (മുകളില്‍ മാരാര്‍ സൂചിപ്പിച്ച ഹോരാ സൈറ്റ് അല്ല ഉദ്ദേശിച്ചത്)

    ReplyDelete
  65. കലക്കി ഈ മണ്ണാങ്കട്ട

    ReplyDelete
  66. കാല്‍വിന്‍, വലിയ ഒരു കമന്റ്‌ എഴുതി വാദപ്രതിവാദം നീട്ടിക്കൊണ്ടുപോകുന്നതില്‍ കാര്യമില്ല എന്നു തോന്നുന്നു.
    ഹൈഡ്രജന്‍ ആറ്റത്തിന്റെ ഗ്രൗണ്ട്‌ സ്റ്റേറ്റ്‌ എനര്‍ജി -13.6ഇലക്ട്രോണ്‍ വോള്‍ട്ട്‌ അല്ലെങ്കില്‍ -0.5 അറ്റോമിക്‌ യൂണിറ്റ്‌ അതുല്ലെങ്കില്‍ -0.5*4.359 744 17(75)�10-18 ജൂള്‍. ഇവിടെയൊക്കെ മൈനസ്‌ ചിഹ്നം താങ്കള്‍ ശ്ര്ദ്ധിച്ചു കാണുമല്ലോ. ദയവു ചെയ്തു ഇവിടെയൊക്കെ മൈനസ്‌ ചിഹ്നം വന്നതു എങ്ങിനെയാണെന്നു ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കൂ. മന്‍സ്സിലായെങ്കില്‍ ഇവിടെ ഒന്നു കൂറിച്ചുമിട്ടേക്കൂ.

    ReplyDelete
  67. ചതുര്‍മാനങ്ങള്‍,
    വലിയ കമന്റെഴുതാംന്നു പറഞ്ഞിട്ട്‌?

    താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം തന്നെയല്ലേ മുകളില്‍ തന്നിട്ടുള്ളത്?
    ഒരു ആര്‍ബ്രിട്ടറി ഡിഫൈന്‍ഡ് സീറോ എനര്‍ജിക്കു താഴെ ആയിട്ടാണ്‌ ആറ്റമിക് ലെവലിലെ എനര്‍ജി സൂചിപ്പിക്കുന്നത്. അതിനര്‍ത്ഥം അവ യഥാര്‍ത്ഥത്തില്‍ നെഗറ്റീവ് ആണെന്നല്ല. മാക്രോവേള്‍ഡില്‍ ആര്‍ബ്രിട്ടറി ഡിഫൈന്‍ഡ് സീറോയുടെ ഒരു ഉദാഹരണം പോസ്റ്റിലും (ഗ്രാവിറ്റേഷനല്‍ പൊട്ടെന്‍ഷ്യല്‍ എനര്‍ജി) മനസിലാക്കാന്‍ എളുപ്പത്തിനു ഒരരെണ്ണം കമന്റിലും ( സീറോ ഡിഗ്രീ സെല്‍ഷ്യസ് ) മുന്‍പേ സൂചിപ്പിച്ചിരുന്നു.

    ReplyDelete
  68. വലിയ കമെന്റുകളുടെ ധര്‍മ്മം ചെറിയ ഉദാഹരണങ്ങള്‍ക്കു സാധിച്ചാലോ എന്നു കരുതി.

    ഇതൊന്നും ആര്‍ബ്ബിറ്റററി ഡിഫൈന്‍ഡ്‌ സീറോ അല്ല്ല. എനെര്‍ജി റിലേറ്റീവ്‌ ടു വാക്വം ആണു. അതായതു റിലേറ്റീവ്‌ എനെര്‍ജി. എനെര്‍ജിയെ എന്തെങ്കിലുമായി റിലേറ്റ്‌ ചെയ്തു മാത്രമേ അളക്കാന്‍ പറ്റൂ. ഒരു റെഫറന്‍സില്ലാതെ എനെര്‍ജിയെ പോസിറ്റീവ്‌ സ്കെയിലില്‍ മാത്രം കാണിക്കണമെങ്കില്‍ ആ വസ്തുവിന്റെ എറ്റവും താഴ്‌ന്ന എനെര്‍ജി ലെവെല്‍(സീറോ കെല്‍വിന്‍ പോലെ) കണ്ടുപിടിക്കാന്‍ കഴിയണം. ആ ലോവെസ്റ്റ്‌ എനെര്‍ജി കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ അതിനെ സീറോ ആക്കി സെറ്റ്‌ ചെയ്തു കൊണ്ടു ബാക്കി എല്ലാറ്റിനേയും പോസിറ്റീവ്‌ ആക്സിസില്‍ രേഖപ്പെടുത്താം(റ്റെമ്പെറേച്ചറിന്റെ കാര്യം പറഞ്ഞപോലെ). അതിനു കഴിയാതതുകൊണ്ടു റിലേറ്റീവ്‌ എനെര്‍ജി ആയി മാത്രമേ എനെര്‍ജിയെ അളക്കാന്‍ സാധിക്കൂ. അതായതു അളന്നു കിട്ടുന്ന എനെര്‍ജി നെഗറ്റീവ്‌ അല്ലെങ്കില്‍ പോസിറ്റീവ്‌ ആകും. ഇതേ കാര്യം വീണ്ടും വീണ്ടും പറയാന്‍ വയ്യ സുഹ്രുത്തേ. ദയവു ചെയ്തു ഞാന്‍ മുകളില്‍ തന്നിട്ടുള്ള വിക്കി ലിങ്കുകള്‍ വായിക്കൂ. തെറ്റായ ഒരു സയന്‍സ്‌ വിവരണം കണ്ടപ്പോള്‍ തിരുത്തണമെന്നു തോന്നി. കാരണം വായിക്കുന്നവരെല്ലം ഇതങ്ങു വിശ്വസിക്കും. സയന്‍സില്‍ വര്‍ക്കു ചെയ്യുന്ന ചിലര്‍ തന്നെ ഇതു ചൂണ്ടിക്കാണിക്കാതെ പ്രശംസ മാത്രം ചൊരിഞ്ഞു വിടുന്ന കണ്ടപ്പോള്‍ ഇതിനൊരു ആധികാരികത കിട്ടുമോ എന്നു പേടിച്ചു. ഇതു ലാസ്റ്റ്‌ കമന്റ്‌ ആണു. ഡൊവ്സിംഗ്‌ റൊഡ്‌ എനെര്‍ജിയെ അളക്കുകയൊ ഡൈറ്റ്ക്ട്‌ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതു നെഗറ്റീവോ പോസിറ്റീവൊ ആയിരിക്കും. അതു എനെര്‍ജി ഡിറ്റെക്ടിംഗ്‌ ഡിവൈസ്‌ ആണെങ്കില്‍ പോസിറ്റീവ്‌ എനെര്‍ജി മാത്രമേ കാണിക്കാവൂ നെഗറ്റീവ്‌ എനെര്‍ജി കാണിക്കാന്‍ പാടില്ല എന്ന വാദം 100%തെറ്റാണു.ഇതിനര്‍ത്ഥം ഞാന്‍ ഈ റൊഡിനെ ഒരു എനെര്‍ജി ഡിറ്റെക്ടിംഗ്‌ ഡിവൈസ്‌ ആയി കാണുന്നു എന്നല്ല. പക്ഷേ ഈ വാദഗതി വച്ചുകൊണ്ടു അതു ഒരു എനെര്‍ജി ഡിറ്റെക്ടിംഗ്‌ ഡിവൈസ്‌ അല്ല എന്നു ഞാന്‍ പറയില്ല. കാരണം വാദഗതി തന്നെ തെറ്റാണു.

    ഓഫ്‌ ടോപിക്‌: സീറോ കെല്‍വിന്‍ വരെ ടെമ്പേറേച്ചര്‍ താഴ്ത്ത്താന്‍ കഴിയില്ല. ഡൊവ്സിംഗ്‌ റോഡ്‌ തട്ടിപ്പാണെന്നു ഞാനും വിശ്വസിക്കുന്നു. പിന്നെ E=m c^2 വേറൂതെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊന്നും അടിക്കരുതു. പിന്നെയും ഡിവൈഡ്‌ ചെയ്യാന്‍ പറ്റാത്ത സിംഗിള്‍ പാര്‍ട്ടിക്കിളിന്റെ റസ്റ്റ്‌ മാസ്സ്‌ എനെര്‍ജി ആണതു. രണ്ടു പാര്‍ട്ടിക്കിള്‍ ആകുമ്പോള്‍ എന്തു മാത്രം കോമ്പ്ലികേറ്റഡ്‌ ആകും എന്നു ഈ വികി ലിങ്ക്‌ നോക്കൂ. രണ്ടു പാര്‍ടിക്കില്‍ ആകുമ്പ്പോള്‍ ടോട്ടല്‍ എനെര്‍ജി എന്നതു രണ്ടു പാര്‍ട്ടിക്കിളിന്റെയും റെസ്റ്റ്‌ മാസ്സ്‌ എനെര്‍ജി കൂട്ടുന്നതല്ല. വേറെയും ചില സംഗതികള്‍ അതിലുണ്ടു. E=m c^2,ഓഫ്‌ ടോപ്പിക്കില്‍ ഇടാന്‍ കാരണം ഈ പോസ്റ്റുമായി അതിനു യാതൊരു ബന്ധവും ഇല്ലാത്തതുകൊണ്ടാണു

    http://en.wikipedia.org/wiki/Invariant_mass

    http://en.wikipedia.org/wiki/Mass_in_special_relativity

    ReplyDelete
  69. ശ്ശെഡാ ഇതിപ്പോ പണ്ടാരാണ്ട് പറഞ്ഞ പോലെ ആയല്ലോ

    “ഇതൊന്നും ആര്‍ബ്ബിറ്റററി ഡിഫൈന്‍ഡ്‌ സീറോ അല്ല്ല. എനെര്‍ജി റിലേറ്റീവ്‌ ടു വാക്വം ആണു. അതായതു റിലേറ്റീവ്‌ എനെര്‍ജി.എനെര്‍ജിയെ എന്തെങ്കിലുമായി റിലേറ്റ്‌ ചെയ്തു മാത്രമേ അളക്കാന്‍ പറ്റൂ. ഒരു റെഫറന്‍സില്ലാതെ എനെര്‍ജിയെ പോസിറ്റീവ്‌ സ്കെയിലില്‍ മാത്രം കാണിക്കണമെങ്കില്‍ ആ വസ്തുവിന്റെ എറ്റവും താഴ്‌ന്ന എനെര്‍ജി ലെവെല്‍(സീറോ കെല്‍വിന്‍ പോലെ) കണ്ടുപിടിക്കാന്‍ കഴിയണം. ആ ലോവെസ്റ്റ്‌ എനെര്‍ജി കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ അതിനെ സീറോ ആക്കി സെറ്റ്‌ ചെയ്തു കൊണ്ടു ബാക്കി എല്ലാറ്റിനേയും പോസിറ്റീവ്‌ ആക്സിസില്‍ രേഖപ്പെടുത്താം(റ്റെമ്പെറേച്ചറിന്റെ കാര്യം പറഞ്ഞപോലെ). അതിനു കഴിയാതതുകൊണ്ടു റിലേറ്റീവ്‌ എനെര്‍ജി ആയി മാത്രമേ എനെര്‍ജിയെ അളക്കാന്‍ സാധിക്കൂ.“

    ഇതു തന്നെയല്ലേ സുഹൃത്തേ ഞാനും പറഞ്ഞത്? ഇപ്പോൾ താങ്കൾ ചെയ്യുന്നത് ചുമ്മാ എതിർക്കാൻ വേണ്ടി എതിർത്തുകൊണ്ടിരിക്കയാണ്. താങ്കൾ പറയുന്ന പോസിറ്റീവ് ആയ സ്കേലിന്റെ കാര്യം വെറും കാലിബ്രേഷനു വേണ്ടി ഉള്ളതാണ്. മെഷർമെന്റിന്റെ പരിമിതികളെ മറികടക്കാൻ വേണ്ടി ഉപയോഗിക്കുന്ന റെഫറൻസ് സിസ്റ്റം മെഷർമെന്റിനു വേണ്ടി മാത്രം ഉള്ളതാണ്. അല്ലാതെ എനർജിയുടെ ഇൻഹെറന്റ് പ്രോപ്പർട്ടി അതു കൊണ്ട് മാറുമോ? ഇൻഹറന്റ്ലി നെഗറ്റീവ് ആവാത്ത എനർജിക്ക് അതു കൊണ്ട് സോ കോൾഡ് നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുമോ?

    ആ ലോവെസ്റ്റ്‌ എനെര്‍ജി കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ അതിനെ സീറോ ആക്കി സെറ്റ്‌ ചെയ്തു കൊണ്ടു ബാക്കി എല്ലാറ്റിനേയും പോസിറ്റീവ്‌ ആക്സിസില്‍ രേഖപ്പെടുത്താം(റ്റെമ്പെറേച്ചറിന്റെ കാര്യം പറഞ്ഞപോലെ). അതിനു കഴിയാതതുകൊണ്ടു റിലേറ്റീവ്‌ എനെര്‍ജി ആയി മാത്രമേ എനെര്‍ജിയെ അളക്കാന്‍ സാധിക്കൂ.

    അതു തന്നെയല്ലേ ചേട്ടാ ആർബ്രിട്ടറി സീറോ സെറ്റിംഗ്? അതിനു കഴിയാത്തത് കൊണ്ട്, അതായത് ഏറ്റവും ലോവസ്റ്റ് എനർജി, അതായത് എനർജിയെ സംബന്ധിച്ചേടത്തോളം ആബ്സൊല്യൂട്ട് സീറോ ആച്ചീവ് ചെയ്യാൻ കഴിയാത്തത് കൊണ്ടല്ലേ ചേട്ടാ റഫറൻസിന് ആർബ്രിട്ടറി ആയി സീറോ സെറ്റ് ചെയ്യുന്നത്.? എന്റമ്മോ അങ്ങട് പറയുന്നത് തിരിച്ചിങ്ങടും പറയുന്നോ? ഡൌസിംഗ് റോഡ് ആധികാരികമാണെന്ന് താങ്കൾ വിശ്വസിക്കുന്നതോ വിശ്വസിക്കാതിരിക്കുന്നതോ ഇവിടെ വിഷയമല്ല. അതു താങ്കളുടെ ഇഷ്ടം. മുകളിലെ സൂരജിന്റെ കമന്റിലെ ലിങ്ക് വേണെമെങ്കിൽ വായിച്ചു നോക്കാം

    താങ്കൾ പറയുന്നത് തിരിച്ചും പറയുന്നു, ഇതേ കാര്യം ആവർത്തിക്കാൻ ഇനി എനിക്കും വയ്യ.

    ReplyDelete
  70. ചതുർമാനങ്ങൾക്ക് ലാസ്റ്റ് കമന്റ്.
    E=m c^2 ഓഫ് ടോപ്പിക്കിൽ അടിക്കുന്നത് കൊണ്ട് വിരോധമില്ല. പക്ഷേ ഓഫിലായാലും അതിനകത്ത്

    പിന്നെ E=m c^2 വേറൂതെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊന്നും അടിക്കരുതു. “

    എന്നൊരു ഉപദേശം ഫ്രീയായി തന്നാൽ അതിന്തെനു വേണ്ടി തന്നു, ആരു എവിടെ തോന്നിയ പോലെ ഉപയോഗിച്ചു എന്നൊക്കെ തിരിച്ചു ചോദിക്കേണ്ടതായി വരും. തൽക്കാലം ചുമ്മാ കളയാൻ സമയം ഇല്ലാത്തത് കൊണ്ട് ചോദിക്കുന്നില്ല.

    ReplyDelete
  71. പുതിയ കമന്റുകൾക്ക്.

    സത,

    “ഇലക്ട്രിസിറ്റി, എലെക്ട്രോ മാഗ്നെടിക് തുടെങ്ങിയ എനെര്‍ഗികളില്‍ പോളാരിട്ടി ഉണ്ടെന്നു അറിയുമല്ലോ.. എന്തിനു? , മേഘങ്ങളില്‍ വരെ പോളാരിട്ടി ഉള്ള എനെര്‍ജി ഉണ്ട്..“

    എനർജിക്കല്ല. ചാർജ്ജിനാണ് പൊളാരിറ്റി. മേഘങ്ങളിലെ പൊളാരിറ്റി ഉള്ള എനർജിയെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ്

    “അന്ധവിശ്വാസം എന്നാ ലേബലില്‍ പെടുന്ന.. 'സ്പിരിറ്റ്‌' (പ്രേതം), 'റീഇന്‍കാരിനേഷന്‍' (പുനര്‍ജന്മ്മം)..
    അതില്‍ സ്പിരിറ്റ്‌ എന്നതിന് എനെര്‍ജി ഉള്ളതായി ശാസ്ത്രീയമായി വിശകലനം ചെയ്തിട്ടുള്ളതാണ്‌.. 'എങ്ങിനെ' എന്ന് മാത്രം വിശദീകരിക്കാന്‍ പാടുപെടുന്നു..“

    സ്പിരിറ്റ് എന്നതിനു എനർജി ഉൾലതിനു സയന്റിഫിക് പ്രുഫ്? റഫറൻസ്?
    എങ്ങനെ എന്നു വിശദീകരിക്കാൻ ആരെങ്കിലും പാടുപെടുന്നുണ്ടെങ്കിൽ അങ്ങനെ ഒന്നില്ലാത്തത് കൊണ്ട് തന്നെ.

    “ശാസ്ത്രത്തിനെ വിശദീകരിക്കുന്ന പോസ്റ്റ്‌ ഇടുമ്പോള്‍ ഇനിയെങ്കിലും പക്വത കാണിക്കുക..“

    തൽക്കാലം ഇത്ര പക്വതയേ ഉള്ളൂ. സ്പിരിറ്റിലും ഡൌസിംഗ് റോഡിലും യു.എഫ്.ഓയിലും സയന്റിഫിക് നേച്ചർ കണ്ടു പിടിക്കാൻ ഉള്ള പക്വത ഇല്ലാതായിപ്പോയി :)

    “ഹോന്റിംഗ് (ബാധ) ഉള്ള വീടുകള്‍/ഹോട്ടലുകള്‍ തുടെങ്ങിയവയെ പറ്റിയും പഠനം നടത്തുന്നത് കാണാം.. കെട്ടുകഥകള്‍ അല്ല എന്ന് ചുരുക്കം.. അതിലെല്ലാം സിപിരിറ്റ്‌ സൌണ്ട്/ തണുപ്പ് തുടെങ്ങിയവ അനുഭവപ്പെടും.. ഫോട്ടോ എടുക്കുമ്പോള്‍ വരെ തെളിഞ്ഞിട്ടുള്ള സംഭവങ്ങള്‍ ഉണ്ട്.. അത്തരം പരിപാടികള്‍ കാണാന്‍ ശ്രമിക്കുക..“

    കോമഡി കോമഡി.



    “സ്പിരിറ്റിനെ തിരിച്ചറിയാന്‍ സാധിക്കുന്ന 'സൈക്കിക്ക്' ആയിട്ടുള്ളവര്‍ ആണ്.“

    ഒന്നും പറയാൻ തോന്നുന്നില്ല.

    Subin P Thomas,
    ചർച്ചകളിലെ ആക്റ്റീവ് പാർട്ടിസിപ്പേഷനു പ്രത്യ്യേകം നന്ദി.

    ചിന്തകൻ,
    :)

    !!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! ,

    താങ്കളുടെ ആദ്യത്തെ കമന്റ് മിസ് ലീഡ് ചെയ്തുവെന്നു തോന്നുന്നു. സോറി ട്ടാ..
    പക്ഷേ ഇവരു ഉദ്ദേശിക്കുന്നെ പോസിറ്റീവ്/നെഗറ്റീവ് തോട്ട്സ് ആണെങ്കിൽ അങ്ങനെ തന്നെ പറയാനും നമ്മൾ അവരോട് പറയണം. അല്ലാതെ പോസിറ്റീവ്/നെഗറ്റീവ് എനർജി എന്നല്ലല്ലോ പറയേണ്ടത്

    തെർമോഡൈനാമിക്സ് കറക്ട് :)

    മാരാര്‍,
    :)

    സാഗര്‍ : Sagar,
    കലക്കീ ട്ടോ

    Visala Manaskan,
    വളരെ നന്ദി :)

    nalan::നളന്‍,
    എന്റെ ബലമായ സംശയം കൈരളീ ടീവിക്കകത്ത് നെഗറ്റീവ് എനർജി നിറഞ്ഞതായിരിക്കുമെന്നാണ്. ഇടതുപക്ഷം തോൽക്കാൻ വരെ അതല്ലേ കാരണം. എൽ.ഡി.എഫ് എന്ന വാക്കിന്റെ ന്യൂമറോളജി നോക്കേണ്ടതാണ് :)

    മൂര്‍ത്തി,
    പോത്തിൻ‌കാലപ്പനിൽ അവിശ്വസിക്കാനോ?
    നല്ല കഥയായി :)

    അരീക്കോടന്‍,
    നന്ദി :)

    ഇവിടെ വന്നവർക്കും വായിച്ചവർക്കും കമന്റിയവർക്കും എല്ലാം നന്ദിയും സ്നേഹവും.

    ReplyDelete
  72. Read
    Physical chemistry
    Author Silbey, Robert J
    Published Hoboken, NJ : Wiley, c2005
    or
    Atkins' physical chemistry / Peter Atkins, Julio de Paula
    Author Atkins, P. W. (Peter William), 1940-
    Published New York : W. H. Freeman and Company, 2006 or some other similar good text books or articles
    to clarify the concept of Energy. Wiki is not an authenticated source of information.

    ReplyDelete
  73. നന്ദി സുനീഷ്,
    വിക്കി ആർക്കു വേണമെങ്കിലും എഡിറ്റ് ചെയ്യാവുന്നതു കൊണ്ട് സയൻസ്/പോളിറ്റിക്കൽ സബ്ജക്റ്റുകൾക്ക് റഫറൻസ് ആയി നൽകുന്നതിൽ എനിക്കും അഭിപ്രായം ഇല്ല. അങ്ങനെ ചെയ്യാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാറുമുണ്ട്.

    ReplyDelete
  74. കാല്‍വിന്‍,

    എന്താണ് എനെര്‍ജി?? അവ എന്തെല്ലാം രീതികളില്‍ കാണപ്പെടുന്നു?? നമ്മുടെ അറിവില്‍ ഉള്ളവ എത്ര,, അറിവില്‍ ഇല്ലാത്തവ എത്ര?? നമ്മള്‍ എല്ലാം കണ്ടു പിടിച്ചുവോ??

    സ്പിരിറ്റ്‌ എന്നതിനെപ്പറ്റി ധാരാളം പഠനം നടത്തപ്പെട്ടിട്ടുണ്ട്.. ശാസ്ത്രീയമായി.. അതൊക്കെ പ്രൂഫുകള്‍ ആണ്.. ഇന്റര്‍നെറ്റില്‍ തിരെഞ്ഞാല്‍ കിട്ടാവുന്നവയെ ഉള്ളൂ..

    കോമഡികള്‍ ധാരാളം ഉണ്ട് ലോകത്തില്‍... അത്തരത്തില്‍ ഉള്ള ഒരു കോമഡിയാണ് എന്റെ പുതിയ പോസ്റ്റ്.

    ReplyDelete
  75. ചാത്തനേറ്: ഒന്നു ശ്വാസം വിടാന്‍ ടൈം തരുവോ. ഈ പോസ്റ്റിന്റെ കമന്റ് വഴി വെട്ടിയത് ഒന്ന് മൂടാനാ..

    ReplyDelete
  76. ഓകെ., അത്രയും നല്ലതു. ആര്‍ബ്ബിറ്റററി ഡിഫൈന്‍ഡ്‌ സീറോ ആക്കി റെഫെറന്‍സ്‌ എനെര്‍ജിയെ എടുക്കണമെന്നു സമ്മതിച്ചല്ലോ. അപ്പോള്‍ റെഫെറെന്‍സീന്‍ക്കാലും കൂടുതല്‍ എനെര്‍ജിയാണോ കുറഞ്ഞ എനെര്‍ജിയാണൊ എന്ന ചോദ്യം വരാം. ക്കുറഞ്ഞ എനെര്‍ജിയയാണെങ്കില്‍ നെഗറ്റീവ്‌ എന്നു രേഖപ്പെടുത്തും.

    ഇനി ഒരു ഉദാഹരണം കൂടി പറയാമ്പൊള്‍ ഞാന്‍ പറയുന്നതും താങ്കള്‍ പറയുന്നതും ഒന്നല്ലെന്നു ചില്‍പ്പോള്‍ മനസ്സിലായേക്കും.

    നമ്മുടെ വീടിന്റെ മുന്നിലെ വാതിലിന്റെ എനെര്‍ജി കാണണം. നമ്മള്‍ വാതിലിന്റെ ഒരു ചെറിയ സമ്പിള്‍ പീസ്‌ എടുക്കുന്നു. അതിനു ശേഷം നമ്മള്‍ സയന്‍സിലെ സ്പ്പെക്ട്രോസ്കോപിക്‌ ഉപകരണം കൊണ്ടുവരുന്നു. ഉദാഹരണത്തിനു ഇന്‍ഫ്രാ റെഡ്‌ റെയ്സിനെ സോഴ്സായി ഉപയോഗിക്കുന്ന ഒരു ഉപകരണം. അതില്‍ നിന്നും നമ്മുടെ വാതില്‍ സാമ്പിള്‍ ഇന്‍ഫ്രാ റെഡ്‌ റെയ്സിനെ സ്വീകരിക്കുന്നു എങ്കില്‍ നമ്മുടെ വാതിലിനു നെഗറ്റീവ്‌ എനെര്‍ജി എന്നു പറയാം. വാതിലില്‍ നിന്നും തിരിച്ചു ഉപകരണത്തിലേക്കാണു വരുന്നതെങ്കില്‍ വാതിലിനു പോസിറ്റീവ്‌ എനെര്‍ജി. അതായതു നമ്മള്‍ പഠിച്ച്കിട്ടൂള്ള എന്‍ഡോതെര്‍മിക്‌ (വൈബ്രേഷണ്‍ല്‍ എക്സൈറ്റേഷന്‍) അല്ലേങ്കില്‍ എക്സോതെര്‍മിക്‌(വൈബ്രേഷണല്‍ റിലാക്സേഷന്‍) പ്രക്രീയ.

    ഇനി ഫോട്ടോണ്‍ അബ്സോര്‍പ്ഷന്‍ എമിഷന്‍ ഉപകരണം വച്ചാണെങ്കില്‍ ഇലക്ട്രോണിക്ക്‌ എനെര്‍ജി പോസിറ്റീവ്‌ ആണോ നെഗറ്റീവ്‌ ആണോ എന്നു പറയാം. അതായതു നമ്മുടെ ചുറ്റുപാടുകള്‍ക്കു ഫോട്ടോണൂകളേ സ്വീകരിച്ചു ഒരു എക്സൈടെഡ്‌ സ്ടേറ്റിലേക്കു പോകാനുള്ള കഴിവുണ്ടോ(നെഗറ്റീവു എനെര്‍ജിയിലാണോ) അതോ അള്‍റെഡി അതു എക്സീടെഡ്‌ സ്ടേറ്റിലാണു ഫോട്ടോണീനെ എമിറ്റ്‌ ചെയ്തു അതു ഗ്രൗണ്ട്‌ സ്റ്റേറ്റിലേക്കു വരുമോ(പോസിറ്റീവ്‌ എനെര്‍ജി) എന്നു മെഷര്‍ ചെയ്യാന്‍ സാധിക്കും. ഇവിടെ നമ്മള്‍ അബ്സോലൂട്ട്‌ ഗ്രൗണ്ട്‌ സ്ടേറ്റിനെ മെഷര്‍ ചെയ്യുന്നില്ല. വാക്വം എന്നു പറയുന്നതു ഫോട്ടോണ്‍ അബ്സോര്‍പ്ഷനും എമിഷനും നടക്കാത്ത ഒരു അവസ്ഥ. അതിനു ആപേക്ഷികമായി ഫോട്ടോണ്‍ അബ്സോര്‍ബ്‌ ചെയ്യുന്നോണ്ടോ അല്ലെങ്കില്‍ എമിറ്റ്‌ ചെയ്യുകയാണൊ എന്നു നോക്കി പോസിറ്റീവ്‌ എനെര്‍ജിയാണോ നെഗറ്റീവ്‌ എനെര്‍ജിയാണോ എന്നു പറയാന്‍ സാധിക്കും.

    ഇനി വീണ്ടും ഡൊവ്സിംഗ്‌ റോഡിലേക്കു(ഞാന്‍ ഇപ്പോഴും അതു തട്ടിപ്പാണെന്നു തന്നെ കരുതുന്നു). അതു ഏതെങ്കിലും ഒരു ഫോമിലുള്ള എനെര്‍ജിയെ ആണൂ മെഷര്‍ ചെയ്യുന്നതെങ്കില്‍ ആ ഫോമിലുള്ള എനെര്‍ജി ലെവെലുകളുടെ എക്സൈറ്റഡ്‌ സ്റ്റേറ്റില്‍(പോസിറ്റീവ്‌ എനെര്‍ജി) അല്ലെങ്കില്‍ റോഡില്‍ നിന്നും എന്തോ എനെര്‍ജി സ്വീകരിച്ചു കൊണ്ടു എക്സാീറ്റ്ഡ്‌ സ്റ്റേറ്റിലേക്കു പോകാനുള്ള കഴിവു(നെഗറ്റീവ്‌ എനെര്‍ജി) നമ്മുടെ ചുറ്റുപാടിനുണ്ടെന്നു അതിനും പറയാന്‍ സാധിക്കണം. ഇങ്ങിനെയൊക്കെ ഉള്ള കാര്യങ്ങളോന്നും അതില്‍ നടക്കുന്നില്ല എങ്കില്‍ അതു തട്ടിപ്പാണെന്നു പറയാം. ഇതുപോലെ ഒരു വിശദീകരണമല്ല താങ്കള്‍ തന്നതു. ഞാന്‍ പറയുന്നതും താങ്കള്‍ പറയുന്നതും ഒന്നാണെന്നു ഇനിയെങ്കിലും പറയരുതു. രണ്ടും വളരെ ക്ലിയര്‍ ആയി രണ്ടു കാര്യങ്ങളാണു. താങ്കള്‍ക്കു മനസ്സിലായില്ല എങ്കില്‍ ഇനിയും വിശദീകരിക്കാന്‍ തയ്യാറാണൂ. ടോട്ടല്‍ എനെര്‍ജി എന്നു പറയുന്നതിനെ പല എനെര്‍ജി ഫോമുകളൂടെ തുകയായി എഴുതാം. അതില്‍ ഏതു ഫോമിലുള്ള എനെര്‍ജിയെയാണു മെഷര്‍ ചെയ്യുന്നതു എന്നു ആദ്യം ഒരു അറിവു വേണം. എന്നിട്ടൂ അതിനെ റിലേറ്റ്‌ ചെയ്യാന്‍ പറ്റുന്ന ഒരു സോഴ്സ്‌ വേണം.

    കാല്‍വിനു അബ്സോലൂട്ട്‌ ടോട്ടല്‍ എനെര്‍ജി എന്നൊരു എനെര്‍ജി മാത്രമേ ഉള്ളൂ എന്നും അതാണൂ മെഷര്‍ ചെയ്യുന്നതെന്നും ഉള്ള ഒരു മുന്‍ധാരണ ഉണ്ടായിരുന്നോ?

    ReplyDelete
  77. ഓകെ., അത്രയും നല്ലതു. ആര്‍ബ്ബിറ്റററി ഡിഫൈന്‍ഡ്‌ സീറോ ആക്കി റെഫെറന്‍സ്‌ എനെര്‍ജിയെ എടുക്കണമെന്നു സമ്മതിച്ചല്ലോ. അപ്പോള്‍ റെഫെറെന്‍സീന്‍ക്കാലും കൂടുതല്‍ എനെര്‍ജിയാണോ കുറഞ്ഞ എനെര്‍ജിയാണൊ എന്ന ചോദ്യം വരാം. ക്കുറഞ്ഞ എനെര്‍ജിയയാണെങ്കില്‍ നെഗറ്റീവ്‌ എന്നു രേഖപ്പെടുത്തും.

    ഇനി ഒരു ഉദാഹരണം കൂടി പറയാമ്പൊള്‍ ഞാന്‍ പറയുന്നതും താങ്കള്‍ പറയുന്നതും ഒന്നല്ലെന്നു ചില്‍പ്പോള്‍ മനസ്സിലായേക്കും.

    നമ്മുടെ വീടിന്റെ മുന്നിലെ വാതിലിന്റെ എനെര്‍ജി കാണണം. നമ്മള്‍ വാതിലിന്റെ ഒരു ചെറിയ സമ്പിള്‍ പീസ്‌ എടുക്കുന്നു. അതിനു ശേഷം നമ്മള്‍ സയന്‍സിലെ സ്പ്പെക്ട്രോസ്കോപിക്‌ ഉപകരണം കൊണ്ടുവരുന്നു. ഉദാഹരണത്തിനു ഇന്‍ഫ്രാ റെഡ്‌ റെയ്സിനെ സോഴ്സായി ഉപയോഗിക്കുന്ന ഒരു ഉപകരണം. അതില്‍ നിന്നും നമ്മുടെ വാതില്‍ സാമ്പിള്‍ ഇന്‍ഫ്രാ റെഡ്‌ റെയ്സിനെ സ്വീകരിക്കുന്നു എങ്കില്‍ നമ്മുടെ വാതിലിനു നെഗറ്റീവ്‌ എനെര്‍ജി എന്നു പറയാം. വാതിലില്‍ നിന്നും തിരിച്ചു ഉപകരണത്തിലേക്കാണു വരുന്നതെങ്കില്‍ വാതിലിനു പോസിറ്റീവ്‌ എനെര്‍ജി. അതായതു നമ്മള്‍ പഠിച്ച്കിട്ടൂള്ള എന്‍ഡോതെര്‍മിക്‌ (വൈബ്രേഷണ്‍ല്‍ എക്സൈറ്റേഷന്‍) അല്ലേങ്കില്‍ എക്സോതെര്‍മിക്‌(വൈബ്രേഷണല്‍ റിലാക്സേഷന്‍) പ്രക്രീയ.

    ഇനി ഫോട്ടോണ്‍ അബ്സോര്‍പ്ഷന്‍ എമിഷന്‍ ഉപകരണം വച്ചാണെങ്കില്‍ ഇലക്ട്രോണിക്ക്‌ എനെര്‍ജി പോസിറ്റീവ്‌ ആണോ നെഗറ്റീവ്‌ ആണോ എന്നു പറയാം. അതായതു നമ്മുടെ ചുറ്റുപാടുകള്‍ക്കു ഫോട്ടോണൂകളേ സ്വീകരിച്ചു ഒരു എക്സൈടെഡ്‌ സ്ടേറ്റിലേക്കു പോകാനുള്ള കഴിവുണ്ടോ(നെഗറ്റീവു എനെര്‍ജിയിലാണോ) അതോ അള്‍റെഡി അതു എക്സീടെഡ്‌ സ്ടേറ്റിലാണു ഫോട്ടോണീനെ എമിറ്റ്‌ ചെയ്തു അതു ഗ്രൗണ്ട്‌ സ്റ്റേറ്റിലേക്കു വരുമോ(പോസിറ്റീവ്‌ എനെര്‍ജി) എന്നു മെഷര്‍ ചെയ്യാന്‍ സാധിക്കും. ഇവിടെ നമ്മള്‍ അബ്സോലൂട്ട്‌ ഗ്രൗണ്ട്‌ സ്ടേറ്റിനെ മെഷര്‍ ചെയ്യുന്നില്ല. വാക്വം എന്നു പറയുന്നതു ഫോട്ടോണ്‍ അബ്സോര്‍പ്ഷനും എമിഷനും നടക്കാത്ത ഒരു അവസ്ഥ. അതിനു ആപേക്ഷികമായി ഫോട്ടോണ്‍ അബ്സോര്‍ബ്‌ ചെയ്യുന്നോണ്ടോ അല്ലെങ്കില്‍ എമിറ്റ്‌ ചെയ്യുകയാണൊ എന്നു നോക്കി പോസിറ്റീവ്‌ എനെര്‍ജിയാണോ നെഗറ്റീവ്‌ എനെര്‍ജിയാണോ എന്നു പറയാന്‍ സാധിക്കും.

    ഇനി വീണ്ടും ഡൊവ്സിംഗ്‌ റോഡിലേക്കു(ഞാന്‍ ഇപ്പോഴും അതു തട്ടിപ്പാണെന്നു തന്നെ കരുതുന്നു). അതു ഏതെങ്കിലും ഒരു ഫോമിലുള്ള എനെര്‍ജിയെ ആണൂ മെഷര്‍ ചെയ്യുന്നതെങ്കില്‍ ആ ഫോമിലുള്ള എനെര്‍ജി ലെവെലുകളുടെ എക്സൈറ്റഡ്‌ സ്റ്റേറ്റില്‍(പോസിറ്റീവ്‌ എനെര്‍ജി) അല്ലെങ്കില്‍ റോഡില്‍ നിന്നും എന്തോ എനെര്‍ജി സ്വീകരിച്ചു കൊണ്ടു എക്സാീറ്റ്ഡ്‌ സ്റ്റേറ്റിലേക്കു പോകാനുള്ള കഴിവു(നെഗറ്റീവ്‌ എനെര്‍ജി) നമ്മുടെ ചുറ്റുപാടിനുണ്ടെന്നു അതിനും പറയാന്‍ സാധിക്കണം. ഇങ്ങിനെയൊക്കെ ഉള്ള കാര്യങ്ങളോന്നും അതില്‍ നടക്കുന്നില്ല എങ്കില്‍ അതു തട്ടിപ്പാണെന്നു പറയാം. ഇതുപോലെ ഒരു വിശദീകരണമല്ല താങ്കള്‍ തന്നതു. ഞാന്‍ പറയുന്നതും താങ്കള്‍ പറയുന്നതും ഒന്നാണെന്നു ഇനിയെങ്കിലും പറയരുതു. രണ്ടും വളരെ ക്ലിയര്‍ ആയി രണ്ടു കാര്യങ്ങളാണു. താങ്കള്‍ക്കു മനസ്സിലായില്ല എങ്കില്‍ ഇനിയും വിശദീകരിക്കാന്‍ തയ്യാറാണൂ. ടോട്ടല്‍ എനെര്‍ജി എന്നു പറയുന്നതിനെ പല എനെര്‍ജി ഫോമുകളൂടെ തുകയായി എഴുതാം. അതില്‍ ഏതു ഫോമിലുള്ള എനെര്‍ജിയെയാണു മെഷര്‍ ചെയ്യുന്നതു എന്നു ആദ്യം ഒരു അറിവു വേണം. എന്നിട്ടൂ അതിനെ റിലേറ്റ്‌ ചെയ്യാന്‍ പറ്റുന്ന ഒരു സോഴ്സ്‌ വേണം.

    കാല്‍വിനു അബ്സോലൂട്ട്‌ ടോട്ടല്‍ എനെര്‍ജി എന്നൊരു എനെര്‍ജി മാത്രമേ ഉള്ളൂ എന്നും അതാണൂ മെഷര്‍ ചെയ്യുന്നതെന്നും ഉള്ള ഒരു മുന്‍ധാരണ ഉണ്ടായിരുന്നോ?

    ReplyDelete
  78. കാല്‍വിന്‍,

    വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ എന്ത് മണ്ണാങ്കട്ട ആയാലും ശരി, എതിര്‍ക്കാനും കളിയാക്കാനും ഇങ്ങനെ ശാസ്ത്രത്തെ കൂട്ടുപിടിക്കരുതേ.. അതൊരുമാതിരി, ഗ്രന്ഥങ്ങളില്‍ ശാസ്ത്ര സത്യങ്ങള്‍ ഉണ്ട് എന്ന് വിശ്വാസികള്‍ അവകാശപ്പെടുന്നതിനേക്കാള്‍ മോശമാകും.. അതിനു ഉദാഹരണമാണ് ഈ പോസ്റ്റ്‌..! താങ്കള്‍ ഇതില്‍ കുഴപ്പമില്ല എന്ന് വാദിക്കുന്നത് കൊണ്ടാണ് വീണ്ടും വീണ്ടും എഴുതേണ്ടി വന്നത്.. ഉദാഹരണങ്ങള്‍ നിരവധി പറയാം, പക്ഷെ എന്തിനു?

    പിന്നെ, ശാസ്ത്രത്തിന്റെ അറിവുകള്‍ക്ക് പരിമിതികള്‍ ധാരാളം ഉണ്ട്.. നാം ഉപയോഗിക്കുന്ന ഫോര്‍മുലകള്‍ക്ക് പോലും നിബന്ധനകള്‍ ഉണ്ടെന്നും മനസ്സിലാക്കുക.. ശാസ്ത്രം വളരുകയാണ്.. പൂര്‍ണ്ണ വളര്‍ച്ച നേടാന്‍ സാധിക്കുമോ? ഓരോ അറിവുകള്‍ നേടുംബോളും നാം എത്ര അറിവുകള്‍ നേടാന്‍ ബാക്കി കിടക്കുന്നു എന്ന കാര്യവും മനസ്സില്‍ ഉണ്ടായിരിക്കുക..

    കൂടുതല്‍ പറഞ്ഞു വിഷമിപ്പിക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ ഇവിടെ അവസാനിപ്പിക്കുന്നു..

    നന്ദി..

    ReplyDelete
  79. വിശ്വാസം, അന്ധവിശ്വാസം, മണ്ണാങ്കട്ട എന്നിവയെ എതിര്‍ക്കുന്നത് വിശ്വാസം, അന്ധവിശ്വാസം, മണ്ണാങ്കട്ട എന്നിവ ഉപയോഗിച്ച് തന്നെ ആയിരിക്കണം. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്നതു പോലെ. ശാസ്ത്രം ഉപയോഗിക്കേണ്ടത് സ്പിരിറ്റിന്റെ എനര്‍ജി, സൈക്കിക്കിന്റെ ട്രിപ്പില്‍കുനാരിസ്, പ്രേതത്തിന്റെ പദസഞ്ചലനം എന്നിവയൊക്കെ ഉണെന്ന് തെളിയിക്കാന്‍ ആയിരിക്കണം. ഗോസ്റ്റ് വേട്ടക്കാരന്‍ ആണ് ശരിക്കും ശാസ്ത്രത്തിന്റെ പ്രതിനിധി. ഡ്രാക്കുള എന്ന ശാസ്ത്രസത്യത്തെപ്പോലും അംഗീകരിക്കുവാന്‍ മടികാണിക്കുന്നവരെ അന്ധവിശ്വാസികള്‍ എന്നല്ലാതെ എന്താണ് വിളിക്കാനാവുക? പെന്‍സില്വാനിയ താഴ്വരയില്‍ ഡ്രാക്കുളയും മക്കളും ജീവിച്ചിരിപ്പുണ്ടെന്നതിനു നിരവധി തെളിവുകള്‍ കോട്ടയം പുഷ്പനാഥ് നമുക്ക് നല്‍കിയിട്ടുണ്ടല്ലോ. അതെങ്കിലും വായിച്ച് മനസ്സിലാക്കുവാന്‍ ശ്രമിച്ചുകൂടേ? ചുട്ടകോഴിയ പറപ്പിച്ചിരുന്ന മഹാശാസ്ത്രകാരന്മാര്‍ വസിച്ചിരുന്ന കേരളത്തില്‍ കാല്‍‌വിനെപ്പോലുള്ള ഇത്രയുമധികം അന്ധവിശ്വാസികള്‍ നിറയുന്നത് ഭീതിജനകമാണ്. പ്രേതം എന്ന ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു പുതു തലമുറ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. യു.എഫ്.ഒ കള്‍ നിറയുന്ന നിരത്തുകളാകട്ടെ നമ്മുടെ സ്വപ്നം.പുനര്‍ജന്മമാകട്ടെ നമ്മുടെ ജീവിതലക്ഷ്യം.

    ReplyDelete
  80. എന്റെ മാതവേത്താ..

    എനെര്‍ജിക്ക് പൊളാരിറ്റി ഇല്ലെന്നും അത് മുഴുവന്‍ ജൂളാണെന്നും എന്നൊക്കെ പറഞ്ഞാല്‍ എന്തോ ചെയ്യാനാ? നമ്മളും പത്തുവരെ ആണെങ്കിലും പഠിച്ചു പോയില്ലേ? പിന്നെ മേഘത്തില്‍ ഉള്ളത് ചാര്‍ജാ.. അതിനു എനെര്‍ജിയുമായി ഒരു ബന്ധവുമില്ലെന്നും ഒക്കെ പറഞ്ഞാല്‍..? റോക്കറ്റ് സയന്‍സ് ഒന്നും അല്ലല്ലോ? എം എ വരെ പഠിച്ചില്ലേലും ദിവസവും നാക്ക് വടിക്കാരുണ്ടേ.. അതുകൊണ്ട് പറഞ്ഞു പോയതാ.. ക്ഷമി..

    ReplyDelete
  81. നമ്മള്‍ വാതിലിന്റെ ഒരു ചെറിയ സമ്പിള്‍ പീസ്‌ എടുക്കുന്നു. അതിനു ശേഷം നമ്മള്‍ സയന്‍സിലെ സ്പ്പെക്ട്രോസ്കോപിക്‌ ഉപകരണം കൊണ്ടുവരുന്നു. ഉദാഹരണത്തിനു ഇന്‍ഫ്രാ റെഡ്‌ റെയ്സിനെ സോഴ്സായി ഉപയോഗിക്കുന്ന ഒരു ഉപകരണം. അതില്‍ നിന്നും നമ്മുടെ വാതില്‍ സാമ്പിള്‍ ഇന്‍ഫ്രാ റെഡ്‌ റെയ്സിനെ സ്വീകരിക്കുന്നു എങ്കില്‍ നമ്മുടെ വാതിലിനു നെഗറ്റീവ്‌ എനെര്‍ജി എന്നു പറയാം. വാതിലില്‍ നിന്നും തിരിച്ചു ഉപകരണത്തിലേക്കാണു വരുന്നതെങ്കില്‍ വാതിലിനു പോസിറ്റീവ്‌ എനെര്‍ജി.

    ച.മാനങ്ങള്‍, താങ്കളീ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്‌.

    റേഡിയേഷനെ സോഴ്സായി ഉപയോഗിക്കുന്ന ഉപകരണം(IR spectrometer) മോളികുലാര്‍ വൈബ്രേഷനല്ലേ മാറ്റുന്നത്/ പഠിക്കുന്നത്? അതായത് lowest vibrational quantum number-ലുള്ള ഒരു തന്മാത്ര, റേഡിയേഷന്‍ സ്വീകരിച്ചിട്ട്, അത് അല്പം ഉയര്ന്ന മറ്റൊരു vibrational quantum level-ലേക്കു പോകുന്നു. അത് സ്വീകരിക്കുന്ന തന്മാത്രയ്ക്കു നെഗറ്റീവ് എനര്ജി ഉള്ളതു കൊണ്ടല്ല. ഇനി തന്മാത്രകളുടെ ഏറ്റവും താഴ്ന്ന വൈബ്രേഷണല്‍ എനര്ജി, സീറോ പോലുമല്ല, 1/2(h)(nu)-zero point energy ആണെന്നറിയാമല്ലോ?

    ReplyDelete
  82. സത,

    പ്രേത ഭൂതത്തിലൊക്കെ മുടിഞ്ഞ വിജ്ഞാനമാണല്ലോ. കൊള്ളാം ... അതൊക്കെ ഒന്ന് ഫിക്ഷനാക്കാന്‍ ശ്രമിക്ക് നന്നായിരിക്കും അല്ലാതെ ശാസ്ത്രം പറയുന്ന പൊസ്റ്റില്‍ വന്ന് പട്ടണത്തില്‍ ഭൂതത്തിലെ കഥ പറയുകയല്ല. ഇവിടെ ഇട്ടിരിക്കുന്ന ഫീകര കമെന്റുകള്‍ കണ്ട് മറ്റുള്ളവരെങ്കിലും താങ്കളെ കളിയാക്കി ചിരിക്കും എന്ന് ചിന്തിക്കാനുള്ള കഴിവില്ലേ? അത്തരം വികാരങ്ങളും അന്ധവിശ്വാസങ്ങള്‍ക്ക് ബലി നല്‍കിയോ?

    ReplyDelete
  83. ചതുർമാനങ്ങൾ,
    താങ്കളുടെ ആദ്യകമന്റുകൾ വായിച്ചപ്പോൾ
    ചപ്പാത്തി ഉണ്ടാക്കുന്നതു് എങ്ങനെ എന്നതാണു് താങ്കളുടെയും വിഷയം എന്നു കരുതി . പക്ഷേ, അവസാനത്തെ കമന്റോടെ പൂരിയുടെ പാചകക്രമം തന്നെയാണു് താങ്കൾ ഉദ്ദേശിച്ചതു് എന്നു് മനസ്സിലായി. (കട: സി.കെ.ബാബു)

    “അതില്‍ നിന്നും നമ്മുടെ വാതില്‍ സാമ്പിള്‍ ഇന്‍ഫ്രാ റെഡ്‌ റെയ്സിനെ സ്വീകരിക്കുന്നു എങ്കില്‍ നമ്മുടെ വാതിലിനു നെഗറ്റീവ്‌ എനെര്‍ജി എന്നു പറയാം. വാതിലില്‍ നിന്നും തിരിച്ചു ഉപകരണത്തിലേക്കാണു വരുന്നതെങ്കില്‍ വാതിലിനു പോസിറ്റീവ്‌ എനെര്‍ജി.“

    പറഞ്ഞു പറഞ്ഞ് എങ്ങോട്ടാ പോവുന്നതെന്ന് പിടികിട്ടി. കാര്യങ്ങള് നടക്കട്ടെ. സ്വാറി എനിക്കിനി ഒന്നുമേ പറയാൻ ഇല്ലാ... യൂ ഗോ എഹെഡ്

    ഇമ്മാതിരി ഐഡിയകൾ ചറപറാ കമന്റെഴുതി വെളുപ്പിക്കാതെ സതയെപ്പോലെ സ്വന്തം ബ്ലോഗിൽ പോസ്റ്റായി ഇട്ട് ഒരു ലിങ്ക് ഇങ്ങോട്ട് ഇട്ടാൽ കമന്റിനു വഴി വെട്ടിയവരുടെ ബുദ്ധിമുട്ടെങ്കിലും ഒഴിവാക്കാം എന്നൊരു ചെറിയ സജഷൻ ഒണ്ടേ.

    ഞാൻ നിർത്തുന്നു.

    സത,
    പത്തു വരെ പഠിച്ച സയൻസ് വെറുതെ കളയാതെ എന്താണ് എനർജി, ചാർജ്, ജൂൾ, കൂളോം, വർക്ക്, ഫോഴ്സ് എന്നൊക്കെ വല്ലപ്പോഴും പുസ്തകം മറിച്ചു നോക്കുന്നത് നന്നായിരിക്കും.

    പോസ്റ്റ് കണ്ടു. അഭിനന്ദനങ്ങൾ.:)

    മാതവേത്തന്‍, റോബി, കുട്ടിച്ചാത്തൻ,
    :)

    ReplyDelete
  84. റേഡിയേഷനെ സോഴ്സായി ഉപയോഗിക്കുന്ന ഉപകരണം(IR spectrometer) മോളികുലാര്‍ വൈബ്രേഷനല്ലേ മാറ്റുന്നത്/

    പഠിക്കുന്നത്? അതായത് lowest vibrational quantum number-ലുള്ള ഒരു തന്മാത്ര, റേഡിയേഷന്‍ സ്വീകരിച്ചിട്ട്, അത് അല്പം ഉയര്ന്ന മറ്റൊരു vibrational quantum level-ലേക്കു പോകുന്നു.

    This part is ok,

    അത് സ്വീകരിക്കുന്ന തന്മാത്രയ്ക്കു നെഗറ്റീവ് എനര്ജി ഉള്ളതു കൊണ്ടല്ല. Did I tell something like this?

    (തന്മാത്രയ്ക്കു നെഗറ്റീവ് എനര്ജി ഉള്ളതു, I am not talking about this. Please note that it is all about relative energy/measurable quantity.

    ReplyDelete
  85. അത് സ്വീകരിക്കുന്ന തന്മാത്രയ്ക്കു നെഗറ്റീവ് എനര്ജി ഉള്ളതു കൊണ്ടല്ല. Did I tell something like this?

    Yes, you did.

    (നമ്മുടെ വാതില്‍ സാമ്പിള്‍ ഇന്‍ഫ്രാ റെഡ്‌ റെയ്സിനെ സ്വീകരിക്കുന്നു എങ്കില്‍ നമ്മുടെ വാതിലിനു നെഗറ്റീവ്‌ എനെര്‍ജി എന്നു പറയാം.)

    ReplyDelete
  86. കാൽ‌വിനേ, നീ കാൽ‌വിൻ അല്ലടോ ഫുൾവിനാ.., അലക്കിപൊടിച്ചു ഈ പോസ്റ്റ്..!

    ഈ നെഗറ്റീവ് എനർജിക്കാരെക്കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട് ചിലപ്പോഴൊക്കെയും. വേറൊരു സംഗതി ഈ നെഗറ്റീവ് എനർജി കണ്ടുപിടുത്തക്കാർക്കൊക്കെയും പോസിറ്റീവ് എനർജി ‘ഉദ്പാദനമേഖല’യിലെ മൊത്ത ചില്ലറ വില്പനശാലകൾ കൂടിയുണ്ടന്നതാണ്, എന്തിന് പെട്ട് പോയാൽ ഫുൾ കോണ്ട്രാക്റ്റ് എടുത്ത് തറവാട് കുടുംബമാക്കി തരും..!

    ഓർമ്മ: ഞങ്ങളുടെ വീട് കയറിതാമസത്തിനു വിളിച്ചകൂട്ടത്തിൽ ഒരു ‘ശശിയണ്ണനും’പെട്ട്പോയി, ഭാര്യയുടെ ഓഫീസിലെ സ്റ്റാഫ്. ആള് ഈ പറഞ്ഞ എനർജികളുടെ ഉസ്താദ്..ആദ്യമേ പുള്ളി പറഞ്ഞു “ഈ വീട് കേരളീയ വാസ്തുപ്രകാരം ശരിയല്ല..” അപ്പോൾ ഞാൻ “ കറക്റ്റ് അണ്ണാ, അണ്ണനുമാത്രമേ അത് മനസ്സിലായുള്ളൂ, നമ്മള് മുസ്ലിംങ്ങൾ അല്ലേണ്ണാ, അതോണ്ട് ‘അറബിക് വാസ്തു’വാണു പ്രയോഗിച്ചിരിക്കുന്നത്”..അങ്ങേർക്ക് ഞാൻ ഊതുകയാണെന്ന് തോന്നിയതിനാലാവാം ഒന്നും മിണ്ടിയില്ല. പിന്നെ കുറെ കഴിഞ്ഞ് എന്റെ വൈഫിനോട് “ മോളേ, ഞാൻ നല്ല രീതിക്ക് പറയുവാ, ഈ വീട്ടിൽ കമ്പ്ലീറ്റ് നെഗറ്റീവ് എനർജിയാ,ഭയങ്കരമായിട്ട് സൂക്ഷിക്കണം” അപ്പോൾ എന്റെ വാമഭാഗം “ ശരിയാ സാറേ, പുള്ളിക്കാരനും അത് പറഞ്ഞു,പിന്നെ ഈവീട്ടിൽ ഞാനൊഴിച്ചെല്ലാരും നെഗറ്റീവാ; എന്റെ കെട്ടിയോൻ ‘എ നെഗറ്റീവ്’, മോൻ ‘ബി നെഗറ്റീവ്’ മോളാന്നേൽ ‘ഒ നെഗറ്റീവ്’ അപ്പോൾ പിന്നെ എനിക്ക് കൂട്ടായിട്ട് വീട് എങ്കിലും ഇരിക്കട്ടേന്ന് ”..അങ്ങേര് പോയ വഴിയിൽ പിന്നെ നെഗറ്റീവാ‍യിട്ട് ഒരു പുല്ല് പോലും മുളച്ചിട്ടില്ല..!!

    പോസ്റ്റ് കലക്കി; ആശംസകൾ.

    ReplyDelete
  87. റോബീ, കഷ്ടം എന്നല്ലതെ എന്തു പറയാന്‍. എന്‍റ്റെ ഒന്നാമത്തെ കമെന്‍റ്റു മുതല്‍ ഞാന്‍ റിലേറ്റീവ്‌ എനെര്‍ജിയെക്കുറിച്ചാണു പറയുന്നതു. ഞാന്‍ അബ്സൊലൂറ്റ്‌ എനെര്‍ജിയെക്കുറിച്ചല്ല പറയുന്നതെന്നു പലവട്ടം പറയുകയും ചെയ്തു. റോബി ശുദ്ധ അസംബന്ധം എന്നു പറഞ്ഞ കമെന്‍റ്റില്‍ തന്നെ അബ്സോര്‍പ്ഷനൊ എമിഷനോ നടക്കാത്ത അവസ്ഥയണു വാക്വം എന്നും അതിനാപേക്ഷികമായാണു പോസിറ്റീവും നെഗറ്റീവിനെയും തരം തിരിച്ചിരിക്കുന്നതെന്നും രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ടു.

    {{ അപ്പോള്‍ റെഫെറെന്‍സീന്‍ക്കാലും കൂടുതല്‍ എനെര്‍ജിയാണോ കുറഞ്ഞ എനെര്‍ജിയാണൊ എന്ന ചോദ്യം വരാം. ക്കുറഞ്ഞ എനെര്‍ജിയയാണെങ്കില്‍ നെഗറ്റീവ്‌ എന്നു രേഖപ്പെടുത്തും.

    ഇവിടെ നമ്മള്‍ അബ്സോലൂട്ട്‌ ഗ്രൗണ്ട്‌ സ്ടേറ്റിനെ മെഷര്‍ ചെയ്യുന്നില്ല. വാക്വം എന്നു പറയുന്നതു ഫോട്ടോണ്‍ അബ്സോര്‍പ്ഷനും എമിഷനും നടക്കാത്ത ഒരു അവസ്ഥ. അതിനു ആപേക്ഷികമായി ഫോട്ടോണ്‍ അബ്സോര്‍ബ്‌ ചെയ്യുന്നോണ്ടോ അല്ലെങ്കില്‍ എമിറ്റ്‌ ചെയ്യുകയാണൊ എന്നു നോക്കി പോസിറ്റീവ്‌ എനെര്‍ജിയാണോ നെഗറ്റീവ്‌ എനെര്‍ജിയാണോ എന്നു പറയാന്‍ സാധിക്കും.}}

    ആ കമെന്‍റ്റു മുഴുവന്‍ വായിച്ചു നോക്കിയിരുന്നോ?. ഇനിയും പഴയ അഭിപ്രായമാണോ?

    ReplyDelete
  88. ചതുര്‍മാനങ്ങള്‍,
    Do you know that, at lower quantum levels, a diatomic molecule behaves exactly like a harmonic oscillator?
    The energy for v=0,(lowest quantum level) is called zero point energy.
    Ref:Quantum Chemistry, D.A.McQuarrie, 2nd Ed, page 219.

    ഹൈഡ്രജന്‍ ആറ്റത്തിന്റെ ഗ്രൗണ്ട്‌ സ്റ്റേറ്റ്‌ എനര്‍ജി -13.6 ഇലക്ട്രോണ്‍ വോള്‍ട്ട്‌ എന്ന്‌ മുന്‍പൊരു കമന്റില്‍, താങ്കള്‍ പറഞ്ഞുവല്ലോ? ഈ വാല്യൂ കിട്ടാന്‍ ഉപയോഗിച്ച ഹാമില്‍ട്ടോണിയന്‍ ഏതാണെന്ന് ഒന്നു വിശദീകരിക്കാമോ?
    13.6 ഹൈഡ്രജന്‍ ആറ്റത്തിലെ 1S ഓര്‍ബിറ്റലിലെ ഇലക്ട്റോണിന്റെ അയണൈസേഷന്‍ എനര്‍ജി അല്ലേ? അതായത് 13.6 എനര്‍ജി അങ്ങോട്ടു കൊടുത്താല്‍ നമുക്ക് ഇലക്ട്റോണിനെ പുറത്തെടുക്കാം. ആറ്റത്തിലേക്കു കൊടുക്കുന്നതിനെ +ve എന്നു വിളിക്കുന്നു. പുറത്തെടുത്തു കഴിയുമ്പോള്‍ ഇലക്ട്റോണിനു bonding energy ഇല്ലാതാവുന്നതിനാല്‍, ആദ്യമുണ്ടായിരുന്നതിനെ -ve എന്നു വിളിക്കുന്നു.
    (-13.6eV + +13.6eV = 0)
    ഇവിടെ ഇല്ലാതാകുന്നത് ബോണ്ടിംഗ് എനര്ജി മാത്രം. Still it is having its KE and PE depending on where is it at the time of measurement.

    ഇതുപോലെ convention അനുസരിച്ച് സാന്ദര്‍ഭികമായി എനര്‍ജിയെ +veഎന്നോ -ve എന്നോ വിളിക്കുന്നു എന്നല്ലാതെ എനര്‍ജി എന്ന പ്രോപ്പര്‍ട്ടി എപ്പോഴെങ്കിലും -ve ആകുമോ?

    ഒറ്റവാക്കില്‍ ഉത്തരമെഴുതിയാല്‍ മതി. (2 മാര്‍ക്ക്)
    :)

    ReplyDelete
  89. Blogger ചതുര്‍മാനങ്ങള്‍ said...

    exactly+like ? What does it mean?. The words dont go together in the quantum mechanical sense.

    please give anharmonic correction as a search word in some physics jouranal. May be u will get more information.

    Hydrogen atom is exactly solvable

    Hamiltonian is

    H (aa+ vaccumm)=-ih do (aa+ vaccum)/dt

    H=KE(Op)-1/r+Vmangetic+ Vexternal

    KE(Op)=4 component Dirac Kinetic energy operator

    aa+ is an electron creation-anhilation operator

    E=-13.6(1+fine structure terms)/n*n eV

    For an one electron case orbital energy and total energy are same.

    (-) comes because of its relative measurement(vaccum as a reference)

    Dear Roby,
    Repeating agian: Did I tell somewhere that absolute energy is negative? What make you to think that the Dowsing Rod people are using it for measuring the absolute energy and not the relative energy? Did somewhere they claim that they measure absolute energy? I guess it all depends on the relative movement of the rod. Same as in the case of spectroscopy, they call the relative measurement as +ve or -ve. The argument on the sign of absolute energy is not relevant for proving that the method is wrong. In that case all the spectroscopic measurement should also go wrong.


    PS: Measuremt in QM is very philosophical.

    Sorry for not using Malayalam. I dont have malayalam editor in this machine)

    ReplyDelete
  90. exactly+like....yes, you got me there...:)
    പക്ഷേ, ഞാനുദ്ദേശിച്ചത് മനസ്സിലായിക്കാണുമല്ലോ അല്ലേ?

    Explanation of hamiltonian ആ കമന്റിടുമ്പോള്‍ എനിക്കുണ്ടായിരുന്ന ഒരു സംശയവും തീര്‍ത്തു. നന്ദി.അത് ഞാനൊന്നു സൂക്ഷിച്ചു നോക്കട്ടെ.

    മറ്റൊരു കാര്യം, ഇതുപോലെ പൊളിറ്റിക്കല്‍ മീനിംഗുള്ള ഒരു പോസ്റ്റില്‍ ഉദ്ദേശ്യശുദ്ധിയെ അല്ലേ നമ്മള്‍ കൂടുതല്‍ മാനിക്കേണ്ടത്?
    പ്രത്യേകിച്ചും സയന്‍സ് പരിശീലിക്കുന്നവര്‍ തമ്മിലുള്ള ധാരണ പിഴവുകളും ചെറിയ തെറ്റുകളും പോലും ആഘോഷിക്കാന്‍ ആളുകള്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍.

    എതായാലും താങ്കള്‍ എഴുതിയതില്-നമ്മുടെ വാതില്‍ സാമ്പിള്‍ ഇന്‍ഫ്രാ റെഡ്‌ റെയ്സിനെ സ്വീകരിക്കുന്നു എങ്കില്‍ നമ്മുടെ വാതിലിനു നെഗറ്റീവ്‌ എനെര്‍ജി എന്നു പറയാം.-

    ഇതു പോലെയുള്ള വരികളില്‍ ഗോപാലക്രിഷ്ണന്‍ മോഡല്‍ മണം വന്നു. അതാ അങ്ങനെ പ്രതികരിച്ചത്.

    ReplyDelete
  91. സയന്‍സ്സു കൂടുതലങ്ങോട്ടു പഠിക്കാഞ്ഞതും നന്നായി.അന്ധവിശ്വാസികള്‍ "ശാസ്ത്ര"ജ്ഞന്മാരുടെയിടയിലും ഉണ്ടന്നത് പുതിയ അറിവായിരുന്നു.ഇരുപതു വര്‍ഷം മുമ്പ്,ആലുവായ്ക്കടുത്ത് സോമയാഗം നടക്കുന്നതു കാണാന്‍ പോയിരുന്നു.യാഗസ്ഥലത്തിനടുത്ത് സായിപ്പ്ന്മാര്‍ കുറേ കിടിങ്ങാമണിയൊക്കെ വെച്ച് യാഗത്തിന്റെ അളവുകളെടുക്കുന്നതു കണ്ടിരുന്നു.എന്തരോ..എന്തോ..?
    കെല്‍വിന്‍,മരിച്ചു പോയവര്‍ക്ക്(ചാവ്)കള്ളും ,ചാരായവും വെച്ച് പൂജിക്കുന്ന ജാതികള്‍ ഉള്ളതായി അറിയുമോ..?ചാവിന്റെ നെഗറ്റീവ് എനര്‍ജി,ചാരായത്തിന്റെ പോസിറ്റിവ് എനര്‍ജിയിലേക്ക് ആവാഹിക്കുവാണന്ന്,മന്ത്രവാദി പറഞ്ഞാല്‍ തന്നേ..തന്നേ.എന്നുപറഞ്ഞേക്കാം അല്ലേ..?

    ReplyDelete
  92. പ്രിയ കാല്വിന്‍,

    സത എന്ന ബ്ലോഗര്‍ പറയുന്ന വിഡ്ഢിത്തങ്ങളും ചതുര്‍മാനങ്ങള്‍ പറയുന്ന ശാസ്ത്രവും തമ്മില്‍ കൂടിക്കുഴഞ്ഞു പോകരുതേ. സത പറയുന്നത് (പാരാനോര്‍മല്‍ പ്രേതാനുഭവങ്ങളും മറ്റും) ശാസ്ത്രത്തിന്റെ കണ്ണില്‍ വാലിഡ് അല്ലാത്ത അസംബന്ധങ്ങളാണു. അതു ചതുര്‍മാനങ്ങള്‍ പറയുന്നതുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണു. രണ്ടും തമ്മില്‍ ചേര്‍ത്തുവായിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

    ചതുര്‍മാനങ്ങള്‍ പറഞ്ഞത് വളരെ വാലിഡ് ആയ പോയിന്റാണ്.
    കാല്വിന്‍ ലേഖനത്തില്‍ പറഞ്ഞുവന്നത് ആബ്സല്യൂട്ട് എനര്‍ജിക്ക് നെഗറ്റീവ് - പോസിറ്റിവ് "പ്രോപ്പര്‍ട്ടികള്‍" ഉണ്ടാവില്ല എന്ന പോയിന്റാണ്. എന്നാല്‍ എനര്‍ജി ഡിറ്റക്റ്റ് ചെയ്യുന്നു അല്ലെങ്കില്‍ മെഷര്‍ ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഒരു യന്ത്രത്തെപ്പറ്റി പറയുന്നിടത്ത് ആബ്സല്യൂട്ട് എനര്‍ജിയെയല്ല റെലറ്റിവ് എനര്‍ജിയാണു പരിഗണിക്കേണ്ടതു. എനര്‍ജിയുടെ ആദാനപ്രദാനങ്ങളില്‍ നെഗറ്റിവിറ്റിയും പോസിറ്റിവിറ്റിയും പ്രാധാന്യത്തോടെ കാണേണ്ടതാണ്.

    ഡൗസിങ് ചെയ്യുന്നയാള്‍ കൈകളില്‍ രണ്ട് കമ്പിത്തുണ്ടുകളുമായി നടന്ന് അതിന്റെ deflection അകത്തേയ്ക്കോ പുറത്തേയ്ക്കോ എന്ന് നോക്കി തല്‍സ്ഥാനത്ത് "നെഗറ്റീവ്" എനര്‍ജിയുണ്ട്, "പോസിറ്റിവ്" എനര്‍ജിയുണ്ട് എന്നൊക്കെ പറയുകയാണ് പതിവ് രീതി. കൈയ്യില്‍ കൊണ്ടു നടക്കുന്ന രണ്ട് കമ്പിത്തുണ്ടുകളുടെ deflection നൂറുകണക്കിന് confounding factors കാരണം വരാം. ഇത് വച്ച് എനര്‍ജി പോസിറ്റിവ് ആണോ നെഗറ്റിവ് ആണോ എന്ന് പറയുന്ന രീതി ശാസ്ത്രീയമേയല്ല (മാത്രമല്ല ഇത് ideomotor effect ആകാം എന്ന ഓള്‍ട്ടര്‍നേറ്റിവ് ഹൈപ്പോതിസീസ് ഉണ്ടുതാനും). സ്പെക്ട്റോസ്കോപ്പിയുമായൊന്നും ഇതുപോലുള്ള ഒരു അസംബന്ധ പരിപാടിക്ക് താരതമ്യമേയില്ല.

    ചതുര്‍മാനങ്ങള്‍ എന്ന ബ്ലോഗറും മുകളില്‍ ഡൗസിങ്ങിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹം കാല്വിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല, മറിച്ച് ഡൗസിങ് എന്ന ഏര്‍പ്പാടിന്റെ ടെക്നിക്കല്‍ വശം പരിഗണിക്കുമ്പോള്‍ ഈ കണ്‍ക്ലൂഷനിലെത്താന്‍ കാല്വിന്‍ ഉപയോഗിച്ച വിശദീകരണം അപര്യാപ്തമാണെന്നേ അദ്ദേഹം ആദ്യകമന്റില്‍ സൂചിപ്പിക്കുന്നുള്ളൂ എന്നാണ് എനിക്ക് മനസ്സിലായതു.

    Off Topic:

    റോബിയെഴുതിയ വാചകം (at lower quantum levels, a diatomic molecule behaves exactly like a harmonic oscillator) നിര്വചനങ്ങളുടെ ശാസ്ത്രീയ നിഷ്കര്‍ഷകള്‍ക്ക് വിരുദ്ധമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ചില approximationകള്‍ ഇല്ലാതെ കണികകളുടെ harmonic oscillator സ്വഭാവം ഉറപ്പിക്കാനാവില്ല. അത്തരം അപ്രോക്സിമേഷനുകളെക്കൂടി കണക്കിലെടുക്കുന്നതിനാണ് correcting for anharmonicity എന്നു ചതുര്‍മാനങ്ങള്‍ സൂചിപ്പിച്ചതു. ആകെത്തുകയില്‍ പറഞ്ഞാല്‍ റോബിയുടെ നിര്വചനം കൃത്യമാകണമെങ്കില്‍ at lower vibrational transitions, a diatomic molecule approximates a quantum harmonic oscillator എന്ന് പറയണം.

    ReplyDelete
  93. പ്രിയ Dirac's Ocean,
    കമന്റിനു പ്രത്യേകം നന്ദി. ചതുർ‌മാനങ്ങളുടെ വാദങ്ങൾ സതയുടേതുമായി കൂട്ടിവാ‍യിക്കപ്പെട്ടുണ്ടെങ്കിൽ അതിനു കാരണം അദ്ദേഹം പ്രശ്നത്തെ അപ്രോച് ചെയ്ത രീതി തെറ്റിദ്ധരിപ്പിക്കപ്പെടുന്നതായിരുന്നു എന്നതിനാലാണ്. പോസ്റ്റിൽ കുമാരേട്ടൻ നടത്തുന്ന വാദഗതികൾ മെഷർമെന്റുമായി ബന്ധപ്പെട്ടതേ അല്ല. എനർജിയുടെ നിർവചനം നടത്തി അതിന്റെ പ്രോപ്പർട്ടിയെക്കുറിച്ചുള്ള അനാലിസിസ് മാത്രമേ പുള്ളി ഉദ്ദേശിച്ചിട്ടുള്ളൂ. അതും മാക്രോ ലെവലിൽ. അതിൽ തന്നെ പൊടെൻഷ്യൽ എനർജി മാസുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതേ അല്ല പുള്ളിയുടെ പ്രശ്നം. ഡിറൈവ്ഡ് യൂനിറ്റുകളുടെ മാത്തമറ്റിക്കൽ പ്രോപ്പർട്ടീസ് മനസിലാ‍ക്കാൻ അതിനെ ഫണ്ടമെന്റൽ യൂണിറ്റിലോട്ട് കണ്വേർട്ട് ചെയ്ത് പരിശോധിക്കുന്നത് സയൻസിലെ അടിസ്ഥാനമായ രീതികളിൽ ഒന്നാണ്. എനർജിയെ നിർവചിക്കാൻ ശ്രമിക്കുമ്പോൾ മാത്തമറ്റിക്സിന്റെ ഭാഷ കുമാരന്മാഷ് ഉപയോഗിക്കുന്നത് എന്തിനാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.
    എനർജി മാസ് റിലേഷൻ പോസ്റ്റിൽ എവിടെയും ഉപയോഗിച്ചിട്ടില്ല. ജൂളിനു പകരം കിലോവാട്ട് അവർ ഉപയോഗിച്ച് വിശദീകരിച്ചാലും കാര്യം അതു തന്നെ.
    വായനക്കാരന്റെ കഴിവുകളെ കുറച്ച് കാണാത്തത് കാരണം, പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇഴ കീറി കമന്റായി ഇടുന്നതിൽ എനിക്കു താല്പര്യമില്ലാഞ്ഞതിനാണ് ഇതു വരെ അതിനു ശ്രമിക്കാതിരുന്നത്. റ്റു അവോയ്ഡ് ഫർദർ കൺഫ്യൂഷൻ ഇപ്പോൾ അതു ചെയ്യുന്നു.

    ഇനി മെഷർമെന്റിന്റെ രീതിയിൽ ചിന്തിച്ചാൽ തന്നെ, ഒരു മാക്രോസ്കോപ്പിക് ഉപകരണത്തിന്റെ പ്രവർത്തനത്തെ ക്വാണ്ടം ലെവൽ വെച്ച് വിശദീകരിക്കുന്നത്, താങ്കൾ ശരിയായി പറഞ്ഞത് പോലെ, ഇല്ലോജിക്കൽ ആണ്.

    ചതുർമാനങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ ഡൌസിംഗ് റോഡിനെ പൂർണമായി തള്ളിപ്പറയുന്നു എന്ന് തോന്നിയില്ല. “ഡൌസിംഗ് റോഡ് തട്ടിപ്പാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു “ മുതലായ ഡിപ്ലോമറ്റിക് വാ‍ചകങ്ങൾ ആണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. സയൻസിൽ വിശ്വാസത്തിനു പ്രസക്തി ഇല്ലല്ലോ. മനസിലാക്കൽ ആണ് പ്രധാനം. ഡൌംസിംഗ് റോഡിന്റെ പ്രവർത്തനരീതി അദ്ദേഹത്തെപ്പോലെ ശാസ്തത്തിൽ അറിവു ഉള്ള ആൾക്ക് സംശയത്തിനതീതമായി മനസിലാക്കാൻ പ്രയാ‍സമുള്ളതാണെന്ന് കരുതാൻ പ്രയാ‍സം ഉണ്ട്. മുൻപ് പറഞ്ഞ പോലെ പ്രശ്നത്തെ അപ്രോച്ച് ചെയ്യുന്ന രീതി ആണ് പ്രധാനം.

    ഹാവിംഗ് സെഡ് ദീസ്, ചതുർമാനങ്ങളുടെ വാദത്തെ ഞാൻ അംഗീകരിക്കാതിരിക്കുന്നില്ല. അതീ പോസ്റ്റിലെ വിഷയത്തിൽ ഔട് ഓഫ് ടോപിക് അല്ലെങ്കിൽ കൂടി ഔട് ഓഫ് കോണ്ടെൿസ്റ്റ് ആവുന്നുണ്ട്.

    ഓടോ:
    പേരെനിക്ക് വല്ലാണ്ട് ഇഷ്ടായി. ഇനി റൂമിനകത്ത് ഡിറാക് സീ എക്സിസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞു ആരെങ്കിലും വരുമോ എന്തോ. ;)

    ReplyDelete
  94. ഈ നെഗറ്റീവ് എനര്‍ജി ബല്ലാത്തൊരു പൊല്ലാപ്പ് തന്നെയാണേ.
    ദാ രണ്ടു മാസം മുമ്പും ഒരു സുഹൃത്ത് ഇമ്മിണി കാശ് പൊളിച്ച് കെട്ടിയതിന്റെ പടം കാണിച്ച്.

    ഓട്ടോ: ഡിറാക് സീയെ നല്ല പരിചയം.:)

    ReplyDelete
  95. ഡിറാക് തകര്പ്പനായിട്ടുണ്ട്.

    അനിലേ നെഗടീവ് എനെര്ജി എന്നു പറഞ്ഞപ്പോള് ഇത്ര പൊല്ലാപ്പായെങ്കില് കോംപ്ളെസ്(റിയല് പാര്ട്ടും ഈമാജിനറി പാര്ട്ടും) എനെര്ജി എന്നു ഏതെങ്കിലും സയന്റ്റിസ്റ്റു പറഞ്ഞാല് ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഈ ഡിറാക് അങ്ങിനെയൊരു മണ്ടത്തരം കാണിച്ചിട്ടുണ്ട്. പാവം ഡിറാക് നേരുത്തേ നമ്മളെ വിട്ടു പോയതു നന്നായി.അല്ലെങ്കില് +2 യൂണിറ്റ് കണ്‍വെര്‍ഷന്‍ പുള്ളിക്കും ബാധമാകുമായിരുന്നു

    പുള്ളിക്കാരനാണു പുറത്തേക്കു പാര്ട്ടിക്കിളിനെ പൊകാനനുവദിക്കുന്ന ബൌണ്ടറി കണ്ടീഷന്സ് ഒരുക്കിയാല് തിയററ്റിക്കലി കോംപ്ളെക്സ് എനെര്ജി( ഡീകേയിംഗ് സ്റ്റേറ്റ് അല്ലെങ്കില് Gamow Siegert state, റേഡിയേഷന് ഫിസിക്സിലെ ആല്ഫാ റേഡിയേഷന് എമിഷനെ വിശദീകരിച്ച അതേ Gamow-യുടെ പേരാണിതു) കിട്ടുമെന്നു ആദ്യം പറഞ്ഞ ആള്. ഡീകേയിംഗ് സ്ടേറ്റിനെ സ്പെക്ട്രല് മെതേഡ് വചു അനലൈസ് ചെയ്യനും പറ്റും.

    റൊബീ, പൊളിറ്റിക്സില് ലക്ഷ്യവും മാര്ഗ്ഗവും എന്ന രണ്ടു പാര്ട്ട് ഇല്ലെ. ലക്ഷ്യം നന്നായിട്ടുണ്ടു എന്നു ആദ്യമേ അംഗീകരിച്ചു കഴിഞ്ഞതാണു.

    ReplyDelete
  96. പ്രിയ കാല്വിന്‍, ചതുര്‍മാനങ്ങള്‍ , നന്ദി !

    കാല്വിനോട് ഒരു വാക്കു കൂടി. ചതുര്‍മാനങ്ങളുടെ അപ്രോച്ചിനെ സംശയിക്കേണ്ടകാര്യമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ചില പഴയ കമന്റുകള്‍ ഇവിടെ മുതല്‍ താഴേയ്ക്ക് വായിക്കൂ. ഡൗസിംഗല്ല അത്തരം സകലമാന കപടശാസ്ത്രങ്ങള്‍ക്കും അദ്ദേഹം എതിരാണെന്ന് മനസിലാവും. കൃത്യതയ്ക്കായുള്ള ഒരു ശാസ്ത്രജ്ഞന്റെ പിടിവാശികള്‍ക്ക് മാപ്പു കൊടുക്കുക.

    ചതുര്‍മാനങ്ങളേ

    ഡിറാക് നമ്മുടെ ഹീറോ അല്ലേ ? ഒന്നുമില്ലെങ്കിലും "learned trash" എന്ന് മാളോരെല്ലാം "കൂവിയാര്‍ത്തിട്ടും" തന്റെ ചില ഗ്രൗണ്ട് ബ്രേക്കിംഗ് ഉപപത്തികളില്‍ അദ്ദേഹം ഉറച്ചുനിന്നില്ലേ. അതിനു കൊടുക്കാം ഒരു പൊന്‍ തൂവല്‍ :-]
    അല്ലേ ?

    ReplyDelete
  97. ലിങ്കിനു നന്ദി ഡിറാക് സീ...
    ചതുർമാനങ്ങൾ പ്രൊഫൈൽ വ്യൂ ഓൺ ചെയ്യാത്തത് കാരണം പെട്ടെന്നുണ്ടാക്കിയെ ഒരു തട്ടിക്കൂട് ഐഡിയായി കരുതി എന്നതാണ് സത്യം. ഒര്രു ഗൂഗിളാഞ്ഞത് മിയാ കുൾപാ..
    ഈ കമന്റ് നേരത്തെ വായിച്ചിരുന്നു. കിടു ;)

    ചതുർമാനങ്ങളോട് ഒരു വാക്ക്.
    തെറ്റിദ്ധരിച്ചതിന് സീര്യസ് ആയും ലേലു അല്ലു. അറിവിനു മുന്നിൽ കീബോർഡ് വെച്ചു കീഴടങ്ങുന്നു. :) ചോദ്യോത്തരപംക്തിക്കു പകരം ആദ്യമേ തെളിമയുള്ള ഒരു കമന്റിട്ടിരുന്നെങ്കിൽ ഇത്രയും കൺഫ്യൂഷനുണ്ടാക്കുന്നതൊഴിവാക്കാമായിരുന്നു കെട്ടോസ്... സമയമുള്ളപ്പോൾ ഒരു മെയിലയക്കുന്നതിൽ വിരോധം ഉണ്ടാവില്ലെന്ന് കരുതട്ടെ.

    നന്ദി.:)

    ReplyDelete
  98. എന്‍ര്‍ജിയെ കണ്ടെത്താനുള്ള രീതി ഇങ്ങിനെയാ, ആ വളഞിരിക്കുന്ന ഡൌസിംഗ് റോഡ് എടുത്ത് എനര്‍ജി കണ്ടെത്തേണ്ട ഒരു വസ്തുവിന് മുകളില്‍ പിടിക്കും. റോഡ് ഇടത്തോട്ട് കറങ്ങിയാല്‍ നെഗറ്റീവ് എനര്‍ജി, വലത്തോട്ട് കറങ്ങിയാല്‍ പൊസിറ്റീവ് എനര്‍ജി. കറങ്ങീല്ലെങ്കി കുഴപ്പമില്ലാത്ത എനര്‍ജി.

    അതു കൊണ്ട് ചെയ്തു നോക്കിയാല്‍ താഴെ പറയുന്ന പോലെ കാണാം. ആ പരീക്ഷണങ്ങള്‍ താഴെ

    ആദ്യം എടുത്ത് ഗ്രാനൈറ്റിന്റെ മുകളില്‍ പിടിച്ചു. അപ്പോള്‍ അത് ഇടത്തോട്ട് കറങ്ങി പിന്നെ അത് എടുത്ത് കരിങ്കല്ലിന്റെ മുകളില്‍ അപ്പോള്‍ വലത്തോട്ട്...
    പിന്നെ കടലാസിന്റെ മുകളില്‍ അപ്പോള്‍ അല്പം ഇടത്തോട്ട്, താളിയോലയുടെ മുകളില്‍ പിടിച്ചാല്‍ നല്ലോണം വലത്തോട്ട്
    ഇംഗ്ലീഷ് എഴുതിയ കടലാസിന്റെ മുകളിലാണേല്‍ നല്ലോണം ഇടത്തോട്ട്
    മലയാളം എഴുതിയ കടലാസിന്റെ മുകളില്‍ നല്ലോണം വലത്തോട്ട്
    സംസ്കൃതം എഴുതിയ കടലാസിന്റെ മുകളില്‍ പിടിച്ചപ്പം നല്ലോണം വലത്തോട്ട്
    ഓം എന്നെഴുതിയതിന്റെ മുകളില്‍ പിടിച്ചാല്‍ വല്യ വേഗതയില്‍ വലത്തോട്ട്..
    ഇനി ഓം എങ്ങാനും താളിയോലയിലാണേ എഴുതിയിരുന്നേ ഉറപ്പായും റോഡ് വലത്തോട്ട് തെറിച്ചു പോയേനേ
    ഇലക്ട്രിക്ക് ബള്‍ബിന്റെ മുകളില്‍ ഇടത്തോട്ടും നിലവിളക്കിന്റെ പ്രകാശമാണേല്‍ വലത്തോട്ട്
    ചെത്തിപ്പൂവിന് വലത്തോട്ടും റോസാപ്പൂവിന് ഇടത്തോട്ടും..
    ഹോ അവസാനം ഇന്ത്യാക്കാരുടെ മുകളില്‍ പിടിച്ചപ്പം വലത്തോട്ടും അമേരിക്കക്കാരുടെ മുകളില്‍ പിടിച്ചപ്പം ഇടത്തോട്ടും...

    അപ്പോ ഈ നെഗറ്റീവ് എനര്‍ജി ശരിതന്യാ അല്ലേ...

    പണ്ട് ഏഷ്യാനെറ്റില്‍ ഒരു 'ശാസ്ത്രജ്ഞന്‍' വന്ന് ഇങ്ങനെ കാണിച്ചതാ ഓര്‍മ്മ വരുന്നേ....

    കാല്‍വിന്‍ നന്നായിട്ടുണ്ട്. സൂരജിനിസം അല്പം പിടികൂടിയിട്ടുണ്ടല്ലേ... (ഈ പോത്തു കാലനപ്പനേ...)

    ReplyDelete
  99. തീർന്നില്ല ടോട്ടോ,

    പുകയടുപ്പിന്റെ അടുത്ത് പിടിച്ചപ്പം നല്ലോണം വലത്തോട്ട്. പുകയില്ലാത്ത അടുപ്പായപ്പം അത്രക്കങ്ങട് പോരാ.. ഗാസ് സ്റ്റൌ ആണെങ്കിൽ അനക്കമില്ല... മൈക്രൊ വേവ് എങ്ങാനും ആണെങ്കിൽ ഇടത്തോട്ട് തെറിച്ചു പോവും (പോളീമോർഫിക് ചെയിൻ റിയാക്ഷൻ) ;)

    സൂരജ് അണ്ണനല്ലേ പോത്തുംകാലപ്പൻ ക്ഷേത്രത്തിലെ മാർപ്പാപ്പ. ഞങ്ങളൊക്കെ അവിടുത്തെ കുഞ്ഞാടുകളല്ലേ :)

    ReplyDelete
  100. entamme ...hit post!!!!!!!

    onnum kudi post vayichu comment okke vayichu point okke note cheyatte...

    :D

    ReplyDelete
  101. സയന്സ് വച്ചു തള്ളിമറിച്ചു ....!!! പക്ഷെ നല്ല കാര്യത്തിനു ആയതോണ്ട് ക്ഷമിക്കാം..ഇതു പോലെ കുറെ ഫ്രോഡ്‌കള്‍ ഇങ്ങനെ നെഗറ്റീവ് എനര്‍ജി, ബാധ എന്നൊക്കെ പറഞ്ഞു മനുഷ്യനെ പറ്റിക്കുന്നുണ്ട്...

    പക്ഷെ നെഗറ്റീവ് എനര്‍ജി എന്ന് പറഞ്ഞാല്‍ നെഗറ്റീവ് thoughts ആണ്, യോഗ , മെഡിറ്റെഷന്‍ എന്നിവ ഈ നെഗറ്റീവ് എനര്‍ജി കുറച്ചു പോസിറ്റീവ് thoughts വരുത്തുന്നു..

    ReplyDelete
  102. കാല്‍‌വിന്‍,

    എനര്‍ജിയെക്കുറിച്ചും മറ്റും എഴുതിയതൊന്നും മുഴുവന്‍ തലക്കകത്ത് പോയില്ലെങ്കിലും, പോസ്റ്റിന്റെ പ്രസക്തി കുറയുന്നില്ല. പൊസിറ്റീവ്, നെഗറ്റീവ് ദുര്‍വ്യാഖ്യാനങ്ങളെ ഇങ്ങനെയൊക്കെ പൊളിച്ചെഴുതിയതുകൊണ്ട് വല്ല ഗുണവുമുണ്ടാകുമോ എന്ന് നല്ല നിശ്ചയം പോരാ..എന്നാലും, അത് വേണ്ടതുതന്നെയാണെന്ന കാര്യത്തില്‍ തരിമ്പും സംശയവുമില്ല.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  103. ഇത് കേക്കുമ്പൊ , വേറെ വല്ല എക്‍സ്പ്ലനേഷനും കൊണ്ട് വരും അവരൊക്കെ....
    എല്ലാവര്‍ക്കും കുറുക്കു വഴികളിലാണ് നോട്ടം, അതു കൊണ്ട് തന്നെ തട്ടിപ്പുക്ളെല്ലാം ഭാഗ്യത്തേയും ഭാവിയേയും ചുറ്റിപ്പറ്റിയുള്ളതും.
    ഇതൊക്കെ വായിച്ചിട്ടെങ്കിലും ആരെങ്കിലും മാറി ചിന്തിക്കും എന്ന് പ്രതീക്ഷിക്കാം

    ReplyDelete
  104. ഫോണ്ടുകള്‍ക്ക് അല്പം വലിപ്പം കൂട്ടിക്കൂടെ , വയസ്സന്മാര്‍ക്കും വായിക്കേണ്ടേ മക്കളേ ?

    ReplyDelete
  105. കുമാരേട്ടന്‍ ഒരു വര കൂടി വരേണ്ടി വരും..

    ReplyDelete
  106. ഉഗ്രൻ ആശാനേ ഉഗ്രൻ. ഈ കുന്ത്രാണ്ടം എന്റെ അടുത്തും ഒരുത്തൻ പ്രയോഗിച്ചിട്ടുണ്ട്‌. ഭാഗ്യം. ഞാനും നെഗറ്റീവ്‌ തന്നെ! എന്തായാലും ഈ കഥ നന്നായി. നർമ്മംകൊണ്ടും ശാസ്ത്ര അവബോധംകൊണ്ടും. ഒരു ഫിസിക്സ്‌ വിദ്യാർത്ഥി എന്ന നിലക്ക്‌ എനിക്ക്‌ ഇത്‌ ഉപയോഗപ്പെടും തീർച്ച. ആദി ശങ്കരന്റെ അദ്വൈതം തന്നെയാണു വേവ്‌ പാർട്ടിക്കിൾ ഡ്യൂ‍ാലിറ്റി എന്നു പറയുന്ന അധ്യാപകരെയും ഞാൻ കണ്ടിട്ടുണ്ട്‌ എന്ന് ഖേദപൂർവ്വം പറയട്ടെ...

    ReplyDelete
  107. വീട്ടിനുള്ളില്‍ അഞൂറുകോടിയുടെ നിധിയുണ്ട്, (നിധി വയ്ക്കുന്നവന്റെ സമയത്ത് കോടി എന്ന വാല്യൂ ഉണ്ടായിരുന്നോ ആവോ :), അത് എടുക്കാന്‍ 90 ലക്ഷമ്മ് കൊടുത്ത്, ചാത്തന്‍ സേവ നടത്തി നിധിയെടുക്കാന്‍ ശ്രമിച്ചവരല്ലേ നമ്മള്‍? (ദിവ്യാ ജോഷിയമ്മ....)

    ജനിയ്ക്കാന്‍ പോകുന്ന കുട്ടീ ആണോ പെണ്ണോ ന്ന് അറിയാന്‍ ശര്‍ക്കര തേങയിലിട്ട് വരട്ടി പൊത്തി വച്ച്, അല്പം കഴിയുമ്പോള്‍ മന്ത്രം ജപിച്ച് തുറന്ന് നോക്കുമ്പോള്‍, പിളര്‍ന്ന രീതിയില്‍ ഇരുന്നാല്‍ പെണ്‍കുട്ടിയും, കൂടി തന്നെ ഇരുന്നാല്‍ ആണ്‍കുട്ടിയും എന്ന ഒരു കൊഉതുക കാശ്ഛ കാണാന്‍ ഞാന്‍ ഇടയായി. വാസ്തവത്തില്‍ തലയ്ക്ക് കൈവച്ച് പോയി, അപ്പോ ഇത് ഏത് നൂറ്റാണ്ടാന്നാ പറഞേ? അത് പോലെ തന്നെയാണു, നല്ലവണ്ണം വിവരം വിദ്യാഭ്യാസം ഒക്കെ യുള്ളവര്‍ പോലും, ജനിച്ച കുഞുങ്ങളുടെ വായില്‍ സ്വര്‍ണ്ണവും വയമ്പും ഒക്കെ അരച്ച് ദിവസവും, നല്ല ബുദ്ധിയൊക്കെ ഉണ്ടാവാന്‍ കൊടുക്കുന്നതും. എന്തും വിശ്വസിയ്ക്കും, എന്തിന്റെയും പുറകേ പോവും....നന്നാവുലല്ലി..... നന്നാവുല്ലല്ലി....

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.