Thursday, September 17, 2009

ഹനാൻ - മാധ്യമങ്ങൾ ചെയ്തതെന്ത്?

എന്തിന് ബ്ലോഗ് വായന തുടരേണം എന്ന് ആദ്യമായി നമ്മളോട് ചോദിച്ചത് ഗുപ്തനാണ്. അച്ചടിമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന അത്രയോ അതിൽ നിന്നും അല്പം കൂടുതലോ ലഭിക്കാത്തടത്തോളം ബ്ലോഗ് വായനയെക്കെന്ത് പ്രസക്തി എന്ന് ഗുപ്തനെപ്പോലൊരാൾ ചോദിക്കുമ്പോൾ അതിന് മറുപടി നൽകേണ്ട ബാധ്യത ബ്ലോഗോസ്ഫിയറിനുണ്ട് താനും.

ഹനാന്റെ വിസ്മയയാത്ര പ്രപഞ്ചരഹസ്യങ്ങളിലൂടെ എന്ന സപ്തംബർ പതിനാലാം തീയതിയിലെ മാതൃഭൂമി വാർത്തയും അതിനോടനുബന്ധിച്ച് ബ്ലോഗിൽ നടന്ന ചർച്ചകളും ശ്രദ്ധിച്ചപ്പോഴാണ് ഗുപ്തന്റെ പഴയ ചോദ്യം മനസിലേക്ക് വീണ്ടുമെത്തിയത്.

ഗ്രേറ്റ് പവർ കംസ് വിത് ഗ്രേറ്റ് റെസ്പോൺസിബിളിറ്റി. കൂടുതൽ ജനങ്ങളിലെത്തിച്ചേരുന്നത് എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അച്ചടിമാധ്യമങ്ങളുടെ സൃഷ്ടിക്കാ‍നും സംഹരിക്കാനുമുള്ള ശക്തി വളരെക്കൂടുതലാണ്. ഇന്ത്യയെപ്പോലെ മാധ്യമങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്താത്ത രാജ്യത്ത് പ്രത്യേകിച്ചും. അത് കൊണ്ട് തന്നെ തങ്ങൾ പടച്ച് വിടുന്ന വാർത്തകളുടെ ആധികാരികതയെക്കുറിച്ചുള്ള ഉത്തരവാദിത്വം പത്രങ്ങൾ സ്വയം ഏറ്റെടുക്കേണ്ടതാണ്. കുട്ടിക്കളിയല്ല പത്രധർമം.

ഒട്ടും ആശാവഹമല്ല കുറച്ചുകാലമായി കേരളത്തിലെ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് രീതി. “ഏസ് ഇറ്റ് ഈസ്” റിപ്പോർട്ടിംഗ് എന്ന രീതി മറന്ന് കൺക്ലൂസീവ് ആയി റിപ്പോർട് ചെയ്യുകയാണ് ഇന്നത്തെ ഫാഷൻ. മാധ്യമങ്ങൾ തെളിവുണ്ടാക്കരുത് എന്ന് സുകുമാർ അഴീക്കോട് പറയുമ്പോൾ മാധ്യമങ്ങൾ ഒന്നടങ്കം വിറളി പിടിക്കുന്നതും അത് കൊണ്ട് തന്നെ.

സാഹിത്യത്തിൽ നിന്നും സിനിമയിൽ നിന്നും അകന്നുപോയ കാല്പനികത അഭയം പ്രാപിച്ചത് മലയാളത്തിലെ അച്ചടിമാധ്യമങ്ങളെയാണോ എന്ന് തോന്നിപ്പോകും ഇത് പോലെയുള്ള വാർത്തകൾ ശ്രദ്ധിച്ചാൽ.

വാർത്തകളിൽ നിന്നും തെളിവുകൾ കണ്ടെത്തേണ്ടത് റിപ്പോർട്ടറുടെ ജോലിയല്ല! റിപ്പോർട്ടറുടെ ജോലി റിപ്പോർട് ചെയ്യൽ മാത്രമാണ്. തനിക്ക് പകരമായി കാര്യങ്ങൾ നിരീക്ഷിച്ച് വരാൻ ഡോകടർ വാട്‌സനെ അയക്കുന്ന ഷെർ‌ലക്ക് ഹോംസ് വാട്സനോട് ഇങ്ങനെ പറയുന്നുണ്ട്. “‘നടന്ന കാര്യങ്ങൾ അതേ പടി പറയുക വാട്സൻ... കാര്യങ്ങൾ മാത്രം. എനിക്ക് നിങ്ങളുടെ നിഗമനങ്ങൾ ആവശ്യമില്ല. നിഗമനങ്ങളിലെത്തിച്ചേരുക എന്നത് എന്റെ മാത്രം ജോലിയാണ്. അതെനിക്ക് വിട്ടു തന്നേക്കുക.”

ലാവ്‌ലിനിൽ തുടങ്ങി അഭയയിലും പോൾ -ആരുഷി വധക്കേസുകളിലും മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടിംഗ് രീതികൾ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും പറയാനുള്ളതും ഒരു പക്ഷേ ഇത് തന്നെയാവും.

ഹനാന്‍ ബിന്ത് ഹഷീം എന്ന “അത്ഭുതബാലിക“യെക്കുറിച്ചുള്ള മാതൃഭൂമി റിപ്പോർട്ട് ആദ്യം ബ്ലോഗിൽ സ്കാൻ ചെയ്തിട്ടത് ചിത്രകാരനാണ്. വാർത്ത വായിക്കുന്ന ഏതൊരു സാധാരണമലയാളിക്കും തോന്നാവുന്ന സാധാരണ കൌതുകമാവും ചിത്രകാരനെ ഇതിനു പ്രേരിപ്പിച്ചതും. ചിത്രകാരന്റെ പോസ്റ്റിൽ വാർത്തയുടെയും വാർത്തയിൽ ഹനനോ റിപ്പോർട്ടറോ ക്ലൈം ചെയ്യുന്ന വസ്തുതകളുടെയും ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചു കൊണ്ട് സൂരജ് കമന്റ്റ് ഇടുന്നതോട് കൂടെയാണ് ഹനാനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമാവുന്നത്.

സൂരജിന്റെ കമന്റ് ഇങ്ങനെ :

ചിത്രകാരന്‍ മാഷേ,

തപ്പിപ്പോയിടത്തോളം ഈ വാര്‍ത്ത ഒരു വന്‍ ഉഡായിപ്പാവാനുള്ള സാധ്യത വളരെ കൂടുതലാണ്‍. ഈ കൊച്ച് സിദ്ധാന്തിച്ചെന്നൊക്കെ ഇതില്പറയുന്ന തിയറി ഒഫ് അബ്സല്യൂട്ട് സീറോയൊന്നും ഇന്റര്‍നെറ്റില്‍ കാണുന്നില്ല. മാത്രവുമല്ല അമേരിക്കന്‍ ജേണല്‍ ഒഫ് തിയററ്റിക്കല്‍ ഫിസിക്സെന്നൊരു ജേണല് തന്നെ കാണുന്നില്ല !

ഈ വാര്‍ത്ത പോലും ജൂണ്‍ മാസം ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ വന്ന ഒരു വാര്‍ത്തയുടെ ഏകദേശ കോപ്പിയാണ്.

ഈ കൊച്ച് ബിരുദമെടുത്തെന്ന് പറയുന്ന നാസയുടെ ഹ്യൂസ്റ്റണ്‍ സ്പേയ്സ് സെന്ററിലെ സ്പേയ്സ് സ്കൂള്‍ എന്നത് ഈ വിഷയത്തില്‍ ജനങ്ങളിലും കുട്ടികളിലും താല്പര്യം വളര്‍ത്താനുദ്ദേശിച്ച് ഒരു മ്യൂസിയമോ പ്ലാനെറ്റേറിയമോ ഒക്കെപ്പോലെ നടത്തുന്ന ഒരു പരിപാടിയാണ്. അവിടെ 15-18 വയസ്സ് പ്രായത്തിലുള്ള തല്പര വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വെറുതേ രെജിസ്റ്റര്‍ ചെയ്ത് കയറാം. വെറും 5 ദിവസത്തെ അനൌപചാരിക പരിപാടികളേ “സ്കൂളി”ലുള്ളൂ. ടീമുകളായിത്തിരിച്ച് ചില്ലറ എഞ്ചിനിയറിംഗ് പരിപാടികളില്‍ പങ്കെടുപ്പിക്കുകയും പരിപാടികളുടെ സമാപനസമയത്ത് പുസ്തകങ്ങളും ടീഷര്‍ട്ടും കുറേ സ്റ്റിക്കറുകളും നല്‍കുന്നു.അനൌപചാരികമായി ഒരു “ബിരുദദാനവും” ഉണ്ടാവും. മൊത്തത്തില്‍ ശാസ്ത്രതാല്പര്യം വളര്‍ത്താനുള്ള ഒരു mock പരിപാടിയെന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഈ “കോഴ്സിനോ” “ബിരുദ”ത്തിനോ ഇല്ല.

Siemens Westinghouse Science and Technology competitionല്‍ പങ്കെടുക്കാന്‍ അര്‍ഹയായി എന്നൊക്കെപ്പറയുന്നത് അവിടെ വിളിച്ചു ചോദിച്ചാല് തന്നെ അറിയാം ഒള്ളതാണോ എന്ന് !

ഓഫ്:
അബ്ദുള്‍ക്കലാം കേറി ആശ്ലേഷിച്ചു എന്നവകാശപ്പെടുന്ന എല്ലാ “ശാസ്ത്രപ്രതിഭാസങ്ങളെ”യും സംശയത്തോടെ കാണേണ്ട ഗതികേടാണ്.(രാ‍മര്‍ പെട്രോളു മുതല്‍ ഓര്‍ക്കാം) അത്രയ്ക്കുണ്ട് ആശാന്റെ ക്രെഡിബിളിറ്റി !


സത്യത്തിൽ മാതൃഭൂമിയായിരുന്നില്ല ഹനാനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പൊതുശ്രദ്ധയിലേക്ക് കൊണ്ട് വരുന്നത്. ജൂൺ മാസത്തിൽ തന്നെ മനോരമയും ഇന്ത്യൻ എക്സ്പ്രസ്സും ആ കർത്തവ്യം നിറവേറ്റിയിരുന്നു. അന്നേ ന്യൂസ് ശ്രദ്ധിച്ചിരുന്നതാണ്.
മാതൃഭൂമിക്കാർ ചെയ്യാത്ത ഒരു കാര്യം മനോരമ ചെയ്തിരുന്നു അന്ന്. ഹനാനുമായുള്ള ഒരു ചെറിയ ഇന്റർവ്യൂ വീഡിയോ മനോരമന്യൂസ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഉള്ള സൌമനസ്യം അവർ കാണിച്ചു. റിലേറ്റിവിറ്റിയെക്കുറിച്ചും പരിണാമസിദ്ധാന്തത്തെക്കുറിച്ചുമുള്ള ഹനാന്റെ അപക്വമായ പ്രസ്താവാനകൾ ശ്രദ്ധിച്ചപ്പോൾ തന്നെ ഹനാനിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. പ്രസ്താവനകളല്ലാതെ താൻ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളെക്കുറിച്ചുള്ള പേപ്പറോ തെളിവോ തീസീസൊ ഒന്നും ഹനാനോ വാർത്ത റിപ്പോർട്ട് ചെയ്തവരോ പങ്കുവെയ്ക്കുന്നുമുണ്ടായിരുന്നില്ല. മെയിൽ വഴിയും മറ്റും ഹനാനെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്.

ഏതിനും സയൻസ് ലോകത്തോടാണല്ലോ ഹനാൻ സംവദിക്കാനൊരുങ്ങുന്നത്. അത് കൊണ്ട് തന്നെ തെറ്റിദ്ധാരണകൾ താനെ മാറിക്കൊള്ളുമല്ലോ എന്നോർത്ത് പിന്നീടതിനെക്കുറിച്ച് ചിന്തിച്ചുമില്ല.

അതിനു ശേഷമാണ് സപ്തംബർ പതിനാലാം തീയതി ഹനാൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്.

സൂരജ് തുടങ്ങിവെച്ച ചർച്ച ചൂടുപിടിച്ച് കൊണ്ടിരിക്കെ വാർത്തയിലെ നെല്ലും പതിരും വേർ‌തിരിച്ചുകൊണ്ടുള്ള പപ്പൂസിന്റെ പോസ്റ്റ് പുറത്തു വന്നു. ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞിരുന്നു. വാർത്ത റിപ്പോർട് ചെയ്ത സിസി ജേക്കബ് ഒരു റിപ്പോർട്ടർ ചെയ്യേണ്ട പ്രാഥമിക അന്വേഷണം പോലും ഹനാന്റെ അവകാശവാദങ്ങളെക്കുറിച്ച് നടത്തിയിട്ടില്ല.

തെറ്റ് പറ്റുക സ്വാഭാവികമാണ്. റിലേറ്റിവിറ്റി തിയറിയോ ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളോ ഒന്നും പൂർണമാ‍യും മനസിലാക്കിയിട്ടല്ല ഒരു പത്രപ്രവർത്തകനും ജോലിയിൽ പ്രവേശിക്കുന്നത്. ശാസ്ത്രസംബന്ധിയായ വാർത്തകൾ റിപ്പോർട് ചെയ്യുമ്പോൾ വാർത്തയുടെ ആധികാരികത സ്വയം മനസിലാക്കാനോ പരിശോധിച്ചറിയാനോ എളുപ്പം സാധിച്ചു എന്ന് വരില്ല. ഇവിടെയാണ് മുകളിൽ പറഞ്ഞ കൺക്ലൂസീവ് റിപ്പോർട്ടിംഗിന്റെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ജേണലിസ്റ്റ് ബോധവാൻ/വതിയാവേണ്ടത്.

റിപ്പോർട്ടറുടെ കടമ റിപ്പോർട് ചെയ്യൽ മാത്രമാണ്. അല്ലാതെ തിയറികളുണ്ടാക്കലല്ല. അത് SME(Subject Matter Experts)കളുടെ കടമയാണ്. അത് കോടതിയാവാം, പോലീസാവാം, ശാസ്ത്രജ്ഞരാവാം, മന്ത്രിയാവാം സാധാരണക്കാരനായ മറ്റാരെങ്കിലുമാവാം.

ഹനാന്റ്റെ വാദങ്ങൾ , വാദങ്ങൾ എന്ന രീതിയിൽ മാത്രം റിപ്പോർട് ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ വാദങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാൻ ഉള്ള കർത്തവ്യം ശരിയായ ശാസ്ത്രജ്ഞാനം ഉള്ളവർക്ക് വിട്ട് കൊടുത്തേക്കുക. ഏതെങ്കിലും ശാസ്ത്രജ്ഞൻ തന്റെ വാദങ്ങളെ അംഗീകരിച്ചു എന്നോ പ്രോത്സാഹിപ്പിച്ചു എന്നോ ഹനാൻ പറയുമ്പോൾ റിപ്പോർട്ട് ചെയ്യും മുൻപ് ആ അദ്ധ്യാപകനോട് ഒരു ഈ-മെയിൽ വഴിയെങ്കിലും വസ്തുതകൾ ചോദിച്ചറിയാൻ ശ്രമിക്കുക.

ഇവിടെ റിപ്പോർട്ടർ ചെയ്യേണ്ടിയിരുന്ന അന്വേഷണം നടത്താൻ തയ്യാറായത് ബ്ലോഗേഴ്സും അത് പോലെ ചില സ്വതന്ത്രവ്യക്തികളുമാണ്. വസ്തുതകൾ വെളിച്ചത്ത് കൊണ്ട് വരാൻ സഹായിച്ചത് ബ്ലോഗ് എന്ന മാധ്യമവും.

രാജേഷ് പട്ടാമ്പി എന്ന ഐ.ഐ.ടി റിസർച്ച് സ്കോളർ, ഹനാൻ തന്റെ ഗൈഡുകൾ എന്ന് അവകാശപ്പെട്ട അദ്ധ്യാപകരുമായി നടത്തിയ മെയിൽ ക‌‌മ്യൂണിക്കേഷൻ ഞാൻ എന്ന ബ്ലോഗർ ലേഖകന് അയച്ച് തന്നത് താഴെ

Dear all,

One more mail regarding Hannan.

To know the truth about Hannan, I send a mail to Prof. H C Bhatt ( Dean, IIA, Bangalore) and Prof. Jayanth Murthy (IIA) whom she claims as guides. I am pasting the replies i got from them.

The mail I sent:

Dear Prof. Bhatt and Prof. Murthy,

This is regarding a news article that came in a Malayalam daily about an extraordinary girl who claims to prove Einstein’s Theory or Relativity wrong.

Before proceeding further I apologize for wasting your valuable time because somebody might have misused your name without your knowledge. In that article the girl claims that both of you are guiding her in research. You can find earlier English version of the story by visiting the following link.

http://www.expressbuzz.com/edition/story.aspx?title=14-yr-old%20girl%20going%20places%20with%20astrophysics&artid=xmAZxXfxV0Q=&type=

I am attaching two PDF files of the Malayalam Daily, in each PDF file the first news is about the girl who is doing miracles in theoretical physics as well as theoretical astrophysics. In the second article she claims that both of you are her guides. I don't know whether you can read and understand those Malayalam pages. These article looks like a scientific fraud. If this is a case of fraud, then i think we have a moral responsiblity to protest against such things.

My name is Rajesh K P and I am a research scholar in Department of Physics, IIT Madras. So I just wanted to know that is there something truth in these stories.


Yours sincerely

Rajesh K P


Reply from Bhatt:

Dear Rajesh,

Thank you for bringing this to our notice.

I have not guided Ms Hannan at all. She has visited our institute a couple
of times and requested use of our library. My only interaction with her
has been to give her official permission to use the library for 2 days,
some months ago. She has never discussed any science with me and never
revealed what she has been doing.

Unfortunately I can not read Malayalam and therefore can not comment on
what she has written.

Sincerely


H C Bhatt


Reply from Murthy:


Dear Rajesh,

Unfortunately, this girl is flat out lying. I met her twice, as I would
any student, and told her that she needed to study hard and learn a lot
more physics and mathematics before making wild claims like that. I will
take this up with her and with the paper.

Thanks,
Jayant


ഇതിനെക്കുറിച്ചന്വേഷിക്കാനും മെയിൽ പങ്ക് വെയ്ക്കാനും സന്മനസ്സ് കാണിച്ച രാജേഷിന് പ്രത്യേക അഭിനന്ദനങ്ങൾ! നന്ദിയും. കൂടെ ഞാൻ എന്ന ബ്ലോഗർക്കും.

ഇത് ചെയ്യേണ്ടിയിരുന്നത് സിസി ജേക്കബോ മാതൃഭൂമിയിലെ മറ്റാരെങ്കിലുമോ ആയിരുന്നു. ദൌർഭാഗ്യകരമെന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥ.

ബ്ലോഗ് എന്ന മാധ്യമമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ മാതൃഭൂമിയുടെ ഉൾപേജിലെവിടെയ്യോ ഒരു സിംഗിൾ കോളം വായനക്കാരന്റെ കത്തിൽ ഒതുങ്ങിപ്പോയേനെ, ഹനാനെക്കുറിച്ചുള്ള സത്യങ്ങൾ.

ലാവ്‌ലിൻ, അഭയ, ആരുഷി, പോൾ വധം, ഹനാൻ.... മാധ്യമങ്ങൾ കഥ മെനഞ്ഞുകൊണ്ടേയിരിക്കുന്നു. ഇനിയും മെനഞ്ഞ് കൊണ്ടേയിരിക്കും

വേണം ഗുപ്തൻ നമുക്ക് ബ്ലോഗ് വായന. അസത്യങ്ങളും അർദ്ധസത്യങ്ങളും കാല്പനികതയും വാർത്തകളായി അവതരിക്കുമ്പോൾ, സത്യത്തിന്റെ കണികകൾ എങ്കിലും അറിയാനായി.

44 comments:

  1. off:
    venam ..venam...

    venamnn thanne alle njaanum paranje ? :p

    On

    Pavam Hanan! I think the journalists and the family are to blame for this crap.

    ReplyDelete
  2. I think the journalists and the family are to blame for this crap.

    Exactly! :D

    ReplyDelete
  3. this is exactly where blog can carve a separate identity from the media. and that's why we need blogs.

    thanks to everyone who was involved in bringing out the truth to blogsphere.

    ReplyDelete
  4. Not able to read some of the letters in IE. specially "il" "in" enniva. english upayogam thirakku kondane.

    ReplyDelete
  5. ഈ സംഭവങ്ങളേപ്പറ്റിപ്പറഞ്ഞപ്പോള്‍ എന്റെ ഓഫീസില്‍ ആരും വിശ്വസിക്കുന്നില്ല. മാതൃഭൂമി പോലുള്ള ഒരു പത്രത്തിന്റെ ഫ്രണ്ട് പേജില്‍ വന്ന വാര്‍ത്ത തെറ്റാണ്‌ എന്ന് വിശ്വസിക്കാന്‍ ആരും തയ്യാറല്ല. തെറ്റാണെങ്കില്‍ പത്രത്തില്‍ തിരുത്തുവരണ്ടെ എന്നാണ്‌ എല്ലാവരും ചോദിക്കുന്നത്? ഇതിന്‌ പത്രത്തില്‍ തിരുത്തുവരുത്തിക്കാതെ ഈ സംഭവം ക്ലോസ് ചെയ്യരുത്. നല്ല ശ്രമം അഭിനന്ദങ്ങള്‍

    ReplyDelete
  6. Good post.

    The parents are making her to do this. Another version of what we see in Youth Festivals - make the kid KalaThilakm or Thilaki !

    ReplyDelete
  7. പത്ര “പ്രവര്‍ത്തനം“ എന്നത് ഒരു “കച്ചവട“മാണ്. അത് മനസ്സിലാക്കാതെ വാര്‍ത്തകള്‍ക്ക് പിന്നാ‍ലെ പായുമ്പോളാണ് അബദ്ധത്തില്‍ ചെന്നു ചാടുന്നത്.

    താങ്ങാല്‍ പറ്റുന്നതിലും കൂടുതല്‍ പൊങ്ങച്ചങ്ങള്‍ ആ കുട്ടിയുടെ പേരില്‍ അടിച്ചിറക്കുമ്പോള്‍ നാട്ടിലെ അറിയപെടുന്ന ഒരു “കച്ചവട“ സ്ഥാപനമെന്ന നിലക്ക് മാതൃഭൂമിക്ക് കുറച്ച് കൂടി മിതത്വം പാലിക്കാമായിരുന്നു.

    ReplyDelete
  8. നന്നായി കാല്‍‌വിന്‍..

    ReplyDelete
  9. കിരൺ തോമസ്‌ തോമ്പിൽ said:

    "മാതൃഭൂമി പോലുള്ള ഒരു പത്രത്തിന്റെ ഫ്രണ്ട് പേജില്‍ വന്ന വാര്‍ത്ത തെറ്റാണ്‌ എന്ന് വിശ്വസിക്കാന്‍ ആരും തയ്യാറല്ല."

    -----

    ഇതും ഇതിലപ്പുറവും അന്ധമായി വിശ്വസിക്കുന്നതിനുള്ള മടിയില്ലായ്മയാണു് ഭാരതീയ സമൂഹത്തിന്റെ ആത്മാവിനെ ബാധിച്ചിരിക്കുന്ന ക്യാൻസർ. പത്രങ്ങളും ചാനലുകളും മറ്റു് പല സാമൂഹികഘടകങ്ങളും ഈ വ്രണത്തിൽ നിന്നും ഒഴുകുന്ന പഴുപ്പു് കുടിച്ചാണു് വീർക്കുന്നതു്. വീർക്കുന്തോറും 'നെയ്‌ സെല്ലുകളും' പെരുകും. അവയ്ക്കും ആഹാരം നൽകി തൃപ്തിപ്പെടുത്തേണ്ടതുണ്ടു്. അതുകൊണ്ടു് ക്യാൻസർ സുഖപ്പെടരുതു്. പഴുപ്പു് ഒലിച്ചുകൊണ്ടേയിരിക്കണം!

    'വിദ്യാഭ്യാസം' ഉള്ളവരും 'വിദ്യ' അഭ്യസിപ്പിക്കേണ്ടവരും വരെ ഇതൊന്നും തിരിച്ചറിയാത്തതിലേ അത്ഭുതമുള്ളു. അവർ പഠിപ്പിക്കുന്ന, അവരെ മാതൃകയാക്കുന്ന ഇളം തലമുറകൾ പിന്നെ മറ്റെന്തു് പഠിക്കാൻ?

    ഈ അവസ്ഥയെ നേരിടാൻ കഴിവുള്ള ഒരു ശക്തി എന്ന നിലയിൽ ബ്ലോഗ്‌ ലോകം ഒരാശ്വാസവും പ്രതീക്ഷയുമാണു്. പക്ഷേ, ഈ പ്രശ്നങ്ങളുടെ ഒരു പരിഹാരം എന്ന ലക്ഷ്യത്തിനു് അടുത്തെങ്കിലുമെത്താൻ അതു് ഇനിയും ഏറെ വളരേണ്ടിയിരിക്കുന്നു എന്നതിനും ബ്ലോഗ്‌ ലോകം തന്നെ മതിയായ തെളിവുകൾ നൽകുന്നുണ്ടു്.

    നല്ല വിലയിരുത്തൽ. നന്ദി, കാൽവിൻ.

    ReplyDelete
  10. "അയ്യോ.. പീഢനം.... പീഢനം....
    ന്യൂനപക്ഷ പീഢനം..... "
    എന്നൊക്കെ ഒരു ചേട്ടന്‍ പറഞ്ഞത് കേട്ടില്ലേ ??

    ഇതിനൊക്കെ എന്ത് പറയാനാ ...കഷ്ടം!!

    ReplyDelete
  11. Mathrubhumiyil ithuvare clarification onnum vannille.

    ReplyDelete
  12. വേണം വേണം നമുക്ക്‌ ബ്ലോഗുകൾ.
    വളരെ പ്രസക്തമായ പോസ്റ്റ്‌.

    ചിത്രകാരന്റെ പോസ്റ്റിൽ ഈ വാർത്തയെ കുറിച്ച്‌ ആദ്യം വായിച്ചപ്പോൾ അദ്ഭുതപരതന്ത്രനായി, രോമാഞ്ചകഞ്ചുകനായി പോയിരുന്നു.

    പിന്നെ സൂരജിന്റെ കമന്റും തുടർന്നു നടന്ന ചർച്ചയും യാഥാർത്ഥ്യ ബോധത്തിലേക്കു കൊണ്ടു വന്നു. ഇപ്പോഴിതാ 'ഗൈഡുകളുടെ' വിശദീകരണവും.

    പക്ഷേ ബ്ലോഗിലൊന്നും വന്നു നോക്കാത്ത എത്രയോ പേർ ഈ വാർത്ത വായിച്ച്‌ ഇതൊക്കെ സത്യമാണെന്നു വിചാരിച്ചിരിക്കുന്നുണ്ടാകും-പ്രത്യേകിച്ചു വിദ്യാർത്ഥികൾ.
    അബ്ദുൽ കലാമിന്റെ ഒക്കെ പേരിന്‌ വളരെ വലിയ impact ഉണ്ടാക്കാൻ കഴിയുന്ന ഒരു വലിയ വിദ്യാർത്ഥി സമൂഹം നമ്മുടെ ഇടയിലുള്ളതു കൊണ്ട്‌ അവരിതൊക്കെ വിശ്വസിച്ചു പോയാലുള്ള അപകടം വളരെ വലുതാണ്‌.

    അതു കൊണ്ടു തന്നെ മാതൃഭൂമി ഇതിനു തിരുത്ത്‌ കൊടുക്കുന്നതു വരെ ഈ വിഷയം സജീവമാക്കി നിർത്തണമെന്ന കിരണിന്റെ അഭിപ്രായം പ്രസക്തമാണ്‌.

    ReplyDelete
  13. :-) കാല്‍‌വിന്‍ പോസ്റ്റിനു വളരെ നന്ദി. അതുപോലെ ഞാനും, മെയിലിലൂടെ പ്രഫ. ബട്ട്, പ്രഫ. മൂര്‍ത്തി എന്നിവരെ ബന്ധപ്പെട്ട് സത്യാവസ്ഥ പുറത്തു കൊണ്ടുവന്ന രാജേഷിനും വളരെ നന്ദി. ഇത് മാതൃഭൂമിയുടെ ശ്രദ്ധയിലും പെടുത്തേണ്ടതുണ്ട്. അടുത്ത തവണ ‘ബ്ലോഗന’യില്‍ ഇതു തന്നെയാവട്ടെ തിരഞ്ഞെടുത്ത പോസ്റ്റ്.

    ഓഫ്: ഇനി ലൈബ്രറിയിലേക്കുള്ള വഴി ഗൈഡ് ചെയ്തു എന്നാവുമോ ഹനാന്‍/ലേഖകന്‍ ഉദ്ദേശിച്ചത്? ;-)
    --

    ReplyDelete
  14. നന്ദി കാല്വിന്‍.
    വിഷയത്തെ പ്രായോഗികമായി സമീപിച്ച രാജേഷിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  15. ഇത് ഒരാളെ അനർഹമായി പൊക്കാൻ പത്രം ചെയ്യുന്ന പണി. മഹദ്വ്യക്തികളെ ചളിവാരിയെറിഞ്ഞു ‘വാർത്ത’ചമയ്ക്കുമ്പോളൊന്നും ആരും ഇങ്ങനെ പത്രങ്ങളെ വിമർശിക്കാറില്ല. ഇനി അഥവാ വ്വീമർശിച്ചാൽ ആരും കാണാത്ത വിധം ഒരു നിർവ്യാജം വ്യസനിക്കുന്നു എന്നെഴുതി തടിതപ്പലാണു വിദ്യ.
    തപസ്യ(ആറെസ്സെസ്സുകാരുടെ കലാസാഹിത്യസംഘടന)യുടെ മുഖപത്രമായ വാർത്തികത്തിലാണെന്നു തോന്നുന്നു വീരേന്ദ്രകുമാറിനെ വ്യങ്ഗ്യമായി സൂചിപ്പിച്ചുകൊണ്ട് ഒരു ശ്ലോകം വന്നതായി ഓർമ്മിക്കുന്നു!അത് ഏകദേശം ഇങ്ങനെയായിരുന്നു- അതിന്റെ കർത്താവ് കേസ്സിനുവരുമോ ആവോ, എഴുതിയതു തെറ്റിപ്പോയാൽ? വീരേന്ദ്രകുമാർ ഇടതുമുന്നണിയോട് പിണങ്ങിയ സ്ഥിതിക്ക് ആറെസ്സെസ്സിനു ഈ വിമറ്ശനത്തിൽ താൽ‌പ്പര്യമില്ലായിരിക്കാം- പക്ഷേ പൊതുവേ ഏതു പത്രാധിപരെ ഉദ്ദേശിച്ചായാലും ഐ ശ്ലോകത്ത്തിലെ ആക്ഷേപം ശരിയാണെന്നു ചിത്രഗുപ്തൻ സവിനയം അഭിപ്രായം പ്രകടിപ്പിക്കുന്നു:ശ്ലോകം ബൈഹാർട്ട് അറ്റാക്കുകാർ റെഡി:
    നിർവ്യാജംവ്യസനിപ്പു എന്നൊരു കുറിപ്പെന്നെങ്കിലും ചേർക്കുകിൽ
    ചെയ്യാമേതു മഹാജനങ്ങളെയുമഹോ തേജോ വധം നിർദ്ദയം
    എന്തും തൊണ്ടതൊടാതെയിറക്കിയതു താൻ ഛർദ്ദിച്ചിടും ലേഖക-
    സ്വന്തക്കാർ തുണ ഇന്നു കുത്തകദിനപ്പത്രാധിപൻ വാസവൻ!
    (വാസവൻ എന്നാൽ ഇന്ദ്രൻ- അങ്ങനെ വീരേന്ദ്രനെ സൂചിപ്പിക്കുന്നു. അതോ ഇനി വാസുദേവൻ നായർ പത്രാധിപരായിരുന്നപ്പോൾ അങ്ങേരെ വിമർശിച്ചഥോ എന്നറിയില്ല!)
    ഓഫാണെങ്കിൽ കാൾവിൻ- ക്ഷമിച്ചേക്കു-അങ്ങു മായ്ച്ചേക്കു!

    ReplyDelete
  16. കാല്‍വിന്‍, ഒരുപാടു കാലമായി ബ്ലോഗില്‍ കറങ്ങി നടക്കുന്നതുകൊണ്ട് (വായന മാത്രം) ഞാന്‍ താങ്കളുടെ ബ്ലോഗുകളും കാര്യമാത്രമായ കമന്റുകളും കുറെ കണ്ടിട്ടുണ്ട്. ഈ പോസ്റ്റ്‌ വളരെ സമയോചിതമായി. മാതൃഭുമിയില്‍ വാര്‍ത്ത‍ കണ്ടപ്പോഴേ എന്തോ glorification മണത്തിരുന്നു. രാജേഷിനു അഭിനന്ദനങ്ങള്‍..
    മൂലന്‍

    ReplyDelete
  17. http://pavapettavanck.blogspot.com/2009/09/blog-post_15.htmlഇതിനെ കുറിച്ച് എന്‍റെ ഒരു പോസ്റ്റ്‌

    മാധ്യമങ്ങള്‍ പടയ്ക്കുന്നത് ഇന്നൊരു നേരം പോക്കാണ് .
    ഈ പോസ്റ്റ്‌ ആരോഗ്യപരമാണ്
    ആശംസകള്‍

    ReplyDelete
  18. വളരെ വൈകിയിയാണു് ഈ കാര്യങ്ങൾ അറിഞ്ഞതു്. എന്തായാലും cALviN::കാല്‍‌വിന്‍ congratulations to you.

    യാതൊരു അന്വേഷണവും ഇല്ലാതെ ചുമ്മ പേജു് നിറക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ ഇതൊക്കെയാണു്.

    ReplyDelete
  19. കാല്‍‌വിന്‍ പറയുന്ന മനോരമയുടെ link കിട്ടാന് വല്ല വഴിയുമുണ്ടോ? ഹനാനിന്റെ LinkedIn profile CNN-IBN interview ചെയ്തു എന്നും പറയുന്നു. ആരെങ്കിലും ഇതു കണ്ടവരുണ്ടോ?

    ReplyDelete
  20. കിരണ്‍ പറഞ്ഞപോലെ മാതൃഭൂമിക്കും അത്പോലെ ഏത് മുഖ്യധാരാമാധ്യമത്തിനും വല്ലാത്ത വിശ്വസ്തതയുണ്ട് ജനങ്ങളുടെ ഇടയില്‍. ഒന്നുമില്ലാതെ അവരങ്ങനെയെഴുതുമോ എന്നാണ് ചോദ്യം.

    ReplyDelete
  21. കാല്‍വിന്‍;വളരെ നല്ല പോസ്റ്റ്‌...
    പക്ഷേ ഞാന്‍ ഇതു പത്രത്തില്‍ കണ്ടെങ്കിലും ഒന്നു രണ്ടു പാരഗ്രാഫുകള്‍ വായിച്ചുവിട്ടതാ. )ഇത്ര വലിയ റോക്കറ്റുകള്‍ അതില്‍ ഉണ്ടെന്നു അപ്പോഴും പ്രതീക്ഷിച്ചില്ല. )ഞാന്‍ അതു വായിക്കാതെ വിട്ടതിനും കാരണം പത്രങ്ങള്‍ തന്നെ. ഓര്‍മ്മയുണ്ടോ, പുല്ലില്‍ നിന്നും പെട്രോള്‍ എടുത്ത്‌ വണ്ടിയോടിച്ച ഒരു വാര്‍ത്ത. അതു പേറ്റണ്റ്റ്‌ പോലും ചെയ്യിപ്പിച്ചെന്നു തോന്നുന്നു പത്രക്കാര്‍. പിന്നെ ഇണ്റ്റര്‍ നെറ്റ്‌ ലോട്ടറി അടിച്ച്‌ കോടീശ്വരന്‍മാരായ നിരവധി പേരുടെ ചിത്രങ്ങളും കുടുംബ ചരിത്രവും വന്നു. )അത്തരം ലോട്ടറികളെക്കൊണ്ട്‌ പൊറുതിമുട്ടി ഇരിക്കുകയാണ്‌ ഈയുള്ളവന്‍. സ്പാമിലോട്ട്‌ മൊത്തമായി തട്ടിയിട്ടും തള്ളി ക്കയറി വരികയല്ലേ പുത്തന്‍ കോടികള്‍) ഈയിടെ യല്ലേ ഡസന്‍ കണക്കിനുപട്ടികളെ തിന്ന വാര്‍ത്ത വന്നത്‌. എത്രയെങ്കിലുമുണ്ട്‌ ഇതിനൊക്കെ ഉദാഹരണം. കുറേക്കാലം മുട്ട തിന്നവനു മുഴുവന്‍ തിന്നു നോക്കണോ ഒരു മുട്ട ഊള യാണെന്നറിയാന്‍.

    ReplyDelete
  22. മാതൃഭൂമിയിൽ ഈ വാർത്ത വന്നപ്പോളേ ചെറിയൊരു സംശയം അടിച്ചിരുന്നു. തെറ്റുകൾ പറ്റുന്നതു തിരുത്തുന്ന സ്വഭാവം ഈ പത്രങ്ങളിൽ നിന്നു പ്രതീക്ഷിക്കേണ്ടതില്ല. കാൽ‌വിനു നന്ദി.

    ReplyDelete
  23. അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി...

    മാതൃഭൂമിയടക്കമുള്ള അച്ചടിമാദ്ധ്യമങ്ങൾക്ക് സാധാരണക്കാർക്കിടയിലുള്ള വിശ്വാസ്യത വളരെക്കൂടുതലാണ്. മാതൃഭൂമി പത്രത്തിൽ തന്നെ തിരുത്ത് വരേണ്ടതായിരുന്നു. എന്നാൽ ഒരിക്കൽ നൽകിയ വാർത്തയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടാൽ തിരുത്ത് നൽകുന്ന പതിവ് ഉപേക്ഷിച്ച മട്ടാണ്. പകരം തുടർ ഫോളോ അപ്പുകൾ ഉപേക്ഷിക്കുക എന്നതാണ് പതിവ്. ഇത് മാറേണ്ട പ്രവണതായാണ്.

    മനോരമ ന്യൂസ് വെബ്സൈറ്റിൽ വീഡിയോകൾ ആർകൈവ് ചെയ്യാറില്ലെന്ന് തോന്നുന്നു. അത് കാരണം വീഡിയോ ഇപ്പോൾ അവിടെ ഉണ്ടെന്ന് തോന്നുന്നില്ല.


    @ പൊട്ടസ്ലേറ്റ് - അഞ്ജലി ഓൾഡ് ലിപിയുടെ ലേറ്റസ്റ്റ് വേർഷൻ തന്നെയാണോ സിസ്റ്റത്തിൽ ഉള്ളത് എന്നൊന്നു പരിശോധിക്കാമോ?

    ReplyDelete
  24. നിരുത്തരവാദിത്വപരമായി വാർത്തകൾ സൃഷ്ടിക്കുന്നതിനെതിർ കേന്ദ്രഗവണ്മെന്റ് തന്നെ നടപടിക്കൊരുങ്ങുന്നതായി ഹിന്ദുവിൽ വാർത്ത. ഇവിടെ നോക്കുക

    ReplyDelete
  25. "വേണം ഗുപ്തൻ നമുക്ക് ബ്ലോഗ് വായന. അസത്യങ്ങളും അർദ്ധസത്യങ്ങളും കാല്പനികതയും വാർത്തകളായി അവതരിക്കുമ്പോൾ, സത്യത്തിന്റെ കണികകൾ എങ്കിലും അറിയാനായി."

    ഒതുക്കവും ഒഴുക്കും ഉള്ള അവതാരണം...
    അവസാനിപ്പിച്ച രീതിയും ഇഷ്ടപ്പെട്ടു..കാല്‍വിന്‍

    ReplyDelete
  26. നന്നായിരിക്കുന്നു ഇ ന്യൂസ്‌ മെയില്‍ വഴി കിട്ടിയിരുന്നു .ഇത്ര വലിയ ഒരു പ്രതിഭയെ ആദരിക്കതത്തില്‍ വിഷമവും തോന്നി പക്ഷെ ഇതിന്‍റെ ആധികാരികതയില്‍ വന്ന സംശയം കാരണം മറ്റുള്ളവര്‍ക്ക് അയച്ചു കൊടുത്തില്ല .പത്ര മദ്യമങള്‍ മാത്രമല്ല ഇന്റെര്‍നെറ്റിലും സത്യം എന്ന് കരുതി പ്രചരിക്കുന്ന അസത്യങള്‍ വളരെ ഉണ്ട് . അറിയുന്ന വാര്‍ത്തകളുടെ ആധികാരികത അറിയാന്‍ ആരും ശ്രമിക്കാറില്ല എന്ന് തോനുന്നു ....സത്യമല്ല എന്ന് മനസിലാക്കിയാല്‍ ആണ് അത് സമൂഹത്തെ അറിയിക്കാന്‍ ബാധ്യത കൂടുതല്‍ ...വേറിട്ട ഈശ്രമതിനു അഭിനതാനങ്ങള്‍ .. നമ്മുടെ നാട്ടില്‍ പല മാധ്യമങളും ഒരു ഡിറ്റക്ടീവ് നെ പോലെ തെളിവുകള്‍ ശേഘരിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട് .കള്ളനെ പിടിക്കുന്നത്‌ ജീവിത വൃതം ആകിയ ഒരു സ്കൂള്‍ മാഷിനെ കുറിച്ച് മലയാള മനോരമയില്‍ വന്ന വാര്‍ത്ത‍ വായിച്ചു കേരളം കൊരിതരിച്ചതാണ് കുറച്ചു വര്‍ഷങള്‍ക്ക് മുന്‍പ് .ഒരു ആഴ്ചക്കുള്ളില്‍ ആ മാഷിനെ വെട്ടിപ്പുനടതിയത്തിനു നാട്ടുകാര്‍ ആണ് പിടിച്ചു പോലീസില്‍ ഏല്പിചതു...മലയാള മനോരമ മാപ്പ് പറഞ്ഞിരുന്നു .എങ്കിലും ഒരു വാര്‍ത്ത‍ അച്ചടിക്കുന്നതിനു മുന്‍പ് അതിന്റെ അദികരികത അറിയാന്‍ ഈ മദ്യമാങള്‍ക്ക് കടമയില്ലേ ?
    ഈ ശ്രമത്തിനു നന്ദി

    ReplyDelete
  27. Thanks for posting this. Looks like another fake news like Sanskrit is the best language for Computer science according to a non existing Forbes magazine article :-).

    http://dcubed.blogspot.com/2008/02/about-sanskrit.html

    ReplyDelete
  28. Sreehari,

    dont blame mathrubhumi alone. Malayala Manorama has published the news in VANITHA also. if u need i can scan it and upload :)

    Mary kutty

    ReplyDelete
  29. മേരിക്കുട്ടി സ്കാനു അപ്‌ലോഡൂ. നാസ ഹനാന്റെ റോക്കറ്റ് അല്‍പ്പദൂരം വിക്ഷേപിച്ചൂ എന്നൊക്കെ സിസിയെപ്പോലെ വനിതയിലും വന്നോ എന്ന് നോക്കാമല്ലോ

    ReplyDelete
  30. ന്യൂഡൽഹി ഇന്ത്യയുടെ തലസ്ഥാനം ആകുന്നു എന്നു പ്രസിദ്ധീകരിക്കേണ്ടതിനു പകരം “ന്യൂഡൽഹി ഇന്ത്യയുടെ ഒരു കോപ്പുമല്ല ഹേ” എന്നെഴുതിയാൽ വായനക്കാരുണ്ടാകും എന്നവസ്ഥയിലേക്ക് മാധ്യമങ്ങളെ എത്തിച്ചതിൽ പല കാ‍ര്യങ്ങളേയും നിസ്സാരവൽക്കരിക്കുന്ന ഒരു വായനസമൂഹവും കാരണക്കാർ തന്നെ.ആധികാ‍രികമായ വാർത്തകൾ അല്ലാതെ എടുത്തു ചാടിയും മഹത്വവൽക്കരിച്ചുമൊക്കെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്റെ ലോജിക്കും ഇതൊക്കെ തന്നെയല്ലേ ? സൂരജും,പപ്പൂസും,രാജേഷും,ഞാനും,കാൽ‌വിനുമൊക്കെ അഭിനന്ദനമർഹിക്കുന്നു പ്രത്യേകിച്ചും വൈ ബ്ലോഗിംഗ് എന്നൊരു കാമ്പയിൻ ബ്ലോഗിനു പുറത്ത് നിലനിൽക്കുമ്പോൾ..!

    ReplyDelete
  31. പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണികളെ നിങ്ങള്‍ക്കൊരു വാര്‍ത്ത‍ ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും ചെറു കഥ അവാര്‍ഡും കൊടുക്കുന്നുണ്ട് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ mathrukanveshi 166/2, M.M. Colony Aminjikarai, Chennai-29 എന്ന അഡ്രെസ്സില്‍ കവിതകള്‍ അയക്കുക കവരിനുമുകളില്‍ കവിത അവാര്‍ഡ്‌ / കഥ അവാര്‍ഡ്‌ എന്നെഴുതുക ഒക്ടോബര്‍ 10 മുന്‍പായി കൃതികള്‍ അയക്കുക

    ReplyDelete
  32. ശ്രീ.കിരണ്‍ എഴുതിയതിനു താഴെ ഒരൊപ്പ്,

    ReplyDelete
  33. Great. This is the responsibility og Blog. Unfortunately Malayalam Blogs are just becoming a timepass of office workers. This should change.

    ReplyDelete
  34. ഇന്നത്തെ മാതൃഭൂമിയിൽ (ഒക്ടോബർ അഞ്ച്) പത്രാധിപരുടെ തിരുത്ത് ഉണ്ട്.

    ഇവിടെ കാണാം. താഴെ ഇടത്തെ മൂലയിൽ.

    ReplyDelete
  35. ഇന്നത്തെ കേരളകൌമുദിയിലുമുണ്ട് ഹനാന്‍ വിശേഷം. ഭാഗ്യവശാല്‍ ഹനാന്‍റെ 'കണ്ടുപിടുത്തങ്ങളുടെ' വിസ്താരം ഒന്നുമില്ല!

    വാര്‍ത്ത ഇവിടെ കാണാം

    ReplyDelete
  36. see this

    http://janmabhumionline.net/?p=30570

    ReplyDelete
  37. A li'l late. Better than never. Thank you for the information, guys. I too was one of them who went awestruck by the newspaper report...

    ReplyDelete
  38. Today, there is a photograph and news at Gulf Madhyamam about the same girl winning Bronze at Istanbul International Environmental Olympiad.

    At their official site too,
    (http://www.inepo.com/english/2010_Award_List.asp) her name is shown.

    Just for your info.

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.